മൂന്നാർ ജോൺ സ്പീക്കിങ് 2017-06-27 13:26:06 News

മാന്നാർ മത്തായി സ്പീക്ക് ചെയ്യുമ്പോൾ ഞാൻ എങ്ങനെ മിണ്ടാതിരിക്കും. മത്തായി പറഞ്ഞത് വളരെ സത്യം ഞാൻ അപ്രത്തും ഇപ്രത്തും പോകുന്ന ഒരു സാഹിത്യദാഹിയാണ്. എന്നാലും റൈറ്റേഴ്‌സ് ഫാറത്തിൽ ഒരു അച്ചടക്കവും ചിട്ടയും ഇല്ല. എല്ലാവരും വാളുമായിട്ടാണ് വരുന്നത് കൊന്നു വെളിച്ചപ്പാടാകാൻ. മലയാളം സൊസൈറ്റിക്ക് സ്ഥിരം ഭരണ കർത്താക്കൾ ഉണ്ടെങ്കിലും അച്ചടക്കമുണ്ട്. അവരുടെ 20 വർഷ പരിപാടി അടിപൊളി.  റെയ്‌റ്റേഴ്‌സ് ഫോറം വാശിപിടിക്കാതെ അവിടെപ്പോയി നല്ലത് പകർത്തുക അവരെയുംകൂടി എല്ലാത്തിലും പങ്കെടുപ്പിക്കുക. അല്ലാതെ 'എന്നെ കഴിഞ്ഞാരും ഇല്ല' എന്ന ഭാവത്തിൽ മീശ പിരിച്ചിരുന്നാൽ ആരും വരില്ല. പിന്നെ ഞങ്ങൾ കാഴ്ചക്കാർക്ക് അകത്ത് നിൽക്കുന്നവർ കാണുന്നതിലും വ്യക്തമായിട്ട് നിങ്ങളെ കാണാൻ കഴിയും. മലയാളം സൊസെറ്റിയെ പങ്കെടുപ്പിക്കാതെ റൈറ്റേഴ്‌സ് ഫോറത്തിനെ മാത്രം പങ്കെടുപ്പിച്ച് ഹ്യൂസ്റ്റൺ മലയാളി അസോസിസിയെഷന്റെ വിവരക്കേടിന് ഒരു ക്ഷമാപണം അതിന്റെ പ്രസിഡന്റെ നടത്തണം. അതാണ് അതിന്റെ ശരി. വിവർക്കെട്ടവർ പറയുന്നത് കേട്ട് പ്രവർത്തിക്കാൻ പോയാൽ ഇങ്ങെനെയൊക്കെ സ്പീക്ക് ചെയ്യണ്ടതായിട്ടു വരും.


Justice 2017-06-27 10:19:44 News
ഈ മനോഭാവം നാറ്റം വായ്ക്കുമ്പോഴും ഉണ്ടാകണം
Tomabachen 2017-06-27 10:18:31 News

Yes, Dileep s statement is malicious.

He wants to harm Bhavana

വായനക്കാരൻ 2017-06-27 07:08:00 News
ലോകപ്രശസ്ത സാഹിത്യകാരനായ വില്യം ഷേക്സ്പിയറിന്‍റെ ചരമദിനം ആണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്.
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും,
വായിച്ചാല്‍ വിളയും,
വായിച്ചില്ലെങ്കില്‍ വളയും-
കുഞ്ഞുണ്ണി മാഷിന്‍റെ അര്‍ത്ഥപൂര്‍ണമായ വരികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പുസ്തകങ്ങളെ ജീവിത സ്പന്ദനങ്ങളായി കാണുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. അക്ഷരങ്ങളിലൂടെ ഒരു സമൂഹത്തിന്‍റെ ചലനങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ലോകജനതയെ മാറ്റിമറിക്കുകയും, അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയും ചെയ്ത അനേകം വ്യക്തിത്വങ്ങള്‍ക്ക് ആവേശം നല്‍കിയ ഒരു ചാലകശക്തിയാണ് വായന. ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും, വായനക്കും എഴുത്തിനുമായി നീക്കിവെച്ചിരുന്ന മുന്‍തലമുറയുടെ പാരന്പര്യം ഇന്ന് നമുക്ക് അവകാശപ്പെടാം.
ഇന്ന് കാലം മാറി. പുസ്തകങ്ങളുടെ പ്രാധാന്യം കുറഞ്ഞു. വായന മെല്ലെ മെല്ലെ അപ്രത്യക്ഷമാകാന്‍ തുടങ്ങി. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ആര്‍ക്കും ഒന്നിനും സമയമില്ലാതായി. കൈയ്യില്‍ കിട്ടുന്നത് എന്തും വായിച്ചെടുക്കുന്ന പരന്ന വായന എന്ന പ്രക്രിയ ഇന്ന് അധികം എവിടെയും കാണാനില്ല. വായനശാലകള്‍ പലതും ആളില്ലാ കേന്ദ്രങ്ങളായി മാറി. വായനശാലകളിലെ അലമാരകളില്‍ പുസ്തകങ്ങള്‍ വായനക്കാരന്‍റെ കാലൊച്ചയും കാത്തിരിക്കേണ്ട അവസ്ഥ. പുതിയ തലമുറയുടെ പുതിയ പ്രവണതയാണ് വായനയുടെ അനിശ്ചിതത്വത്തിന് തുടക്കമിട്ടത്. മൊബൈല്‍ഫോണുകളിലെ അത്യാധുനിക സാങ്കേതിക വിദ്യയും മേശപ്പുറത്തെ കന്പ്യൂട്ടറുകളിലെ പുതിയ ടെക്നിക്കുകളും കൂടപ്പിറപ്പിനെപ്പോലെ സഹയാത്രികനായി കൊണ്ടുനടക്കുന്ന ലാപ്ടോപുകളിലെ സൌകര്യവും മറ്റെന്തും കാണാന്‍ പറ്റാത്ത പ്രവണതയിലേക്ക് ഈ തലമുറയെ കൊണ്ടെത്തിച്ചു.
ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ പോലും പ്രതികരണശേഷി ഉണ്ടാകാത്ത ഇന്നത്തെ തലമുറയുടെ അനക്കമില്ലായ്മ പുസ്തകങ്ങളുടെ മുന്നോട്ടേക്കുള്ള യാത്രയില്‍ തടസ്സമായി. അറിഞ്ഞോ (ഭൂരിഭാഗവും) അറിയാതെയോ (യാന്ത്രികമായി) നാം പുസ്തകങ്ങളെ കണ്ടില്ലെന്ന് നടിക്കുന്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുവരുന്നത് ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല, സമൂഹത്തിന്‍റെ യാത്ര എങ്ങോട്ട്?
ഒരു നാടിന്‍റെ, ജനതയുടെ സംസ്കാരത്തെയും ചരിത്രത്തെയും അടയാളപ്പെടുത്താന്‍ മുഖ്യചാലകശക്തിയായി പ്രവര്‍ത്തിക്കേണ്ട പുസ്തകങ്ങള്‍ ഇന്ന് പലയിടത്തും നിറം പിടിപ്പിച്ച അലമാരകളില്‍ കിടന്നുറങ്ങുകയാണ്. സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടെത്തിക്കേണ്ട പുസ്തകങ്ങള്‍ക്ക് അവയുടെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്താന്‍ സാഹചര്യം ഇല്ലാത്ത അവസ്ഥയായി. പുതിയ തലമുറയുടെ അക്ഷര വിരോധം ചര്‍ച്ചാ വിഷയമാക്കണം. വലിയ അപകടത്തിലേക്കാണ് ഈ മാറ്റം കൊണ്ടെത്തിക്കുകയെന്ന തിരിച്ചറിവ് തീര്‍ച്ചയായും ഉണ്ടാകണം. ചുറ്റും നടക്കുന്ന സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഒളിച്ചോട്ടത്തിന്‍റെ ലക്ഷണമാണ്. അഥവാ കണ്ടാലും അതിനെതിരെ മുഖം തിരിഞ്ഞിരിക്കുന്നത്, തന്‍റെ സമൂഹത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്.
ഒരു ഗ്രാമത്തിലെ അറിയപ്പെടുന്ന വായനശാലയില്‍ പുസ്തകം തേടിയെത്തുന്നവരുടെ എണ്ണം പരിശോധിച്ചപ്പോഴാണ് വായന എത്രമാത്രം അന്യമായി പോയെന്ന സത്യം മനസ്സിലാകുന്നത്.
അവിടത്തെ വരിക്കാരില്‍ ഭൂരിഭാഗവും അന്പത് വയസിന് മുകളില്‍ ആണെന്നതും കൌതുകകരമാണ്. ഒരു നാടിനെ നയിക്കേണ്ട പുതിയ തലമുറ എവിടെയാണ് നില്‍ക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. ക്രിക്കറ്റിന്‍റെയും ടി.വി ചാനലുകളുടെയും പിറകെ പോകുന്ന പുതിയ തലമുറ ഉത്തരവാദിത്വങ്ങള്‍ മറന്നുപോകുന്നു.
തിരിച്ചറിവിന്‍റെ രേഖയാണ് വായന. അനുഭവങ്ങളും പ്രായോഗികതയും തിരിച്ചറിഞ്ഞ് സമൂഹത്തിന്‍റെ ഭാഗമായി നില്‍ക്കേണ്ട ഈ വിഭാഗം മറന്നുപോകുന്നത് പ്രതിബദ്ധതയാണ്. വായനശാലകള്‍ സമൂഹത്തിന്‍റെ പ്രതിബദ്ധതയെ സംരക്ഷിച്ചു നിര്‍ത്തുന്ന ചാലക ശക്തിയുടെ അടയാളമാണ്. പുസ്തകങ്ങള്‍ തേടിയെത്തുന്ന ഓരോരുത്തരുടെയും വികാരമാകുകയാണ് വായനശാലകള്‍. വായനശാലകള്‍ ആളനക്കമുള്ള സജീവതയുള്ള അക്ഷര സിരാകേന്ദ്രങ്ങളായി മാറണം.
ഓരോ പുസ്തകദിനവും നമുക്ക് തരുന്ന സന്ദേശമുണ്ട്.
എന്തും ഏതും വായിക്കുക എന്നത് വായനക്കാരന്‍റെ അവകാശം തന്നെയാണ്. അതില്‍ നിന്ന് നല്ലതിനെ സ്വാംശീകരിച്ചെടുക്കുക എന്നതാണ് പ്രധാനം.
മൂല്യച്യുതി സംഭവിച്ച് കൊണ്ടിരിക്കുന്ന വായനയെ തിരിച്ചുകൊണ്ടുവരാന്‍ പുതിയ തലമുറക്ക് കഴിയണം. ആധുനിക സാങ്കേതികവിദ്യയുടെ പിറകെ പോകുന്പോഴും തനത് സംസ്കാരത്തിന്‍റെ പ്രതീകമെന്ന് പറയാവുന്ന വായനയെ പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനും കഴിയണം.
പുസ്തകങ്ങളെ സാംസ്കാരിക പൈതൃകത്തിന്‍റെ, ദിശാബോധത്തിന്‍റെ അടയാളമായി സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയണം. ലോകത്തിലെ ഒട്ടേറെ എഴുത്തുകാര്‍ അവരുടെ അനുഭവങ്ങളും അറിവുകളും അക്ഷരങ്ങളായി രൂപപ്പെടുത്തി വരും തലമുറക്ക് സമ്മാനിച്ച പുസ്തകങ്ങള്‍ ഒരു അനുഭവസന്പത്ത് തന്നെയാണ്. അറിവും വിജ്ഞാനവും നിറഞ്ഞുനില്‍ക്കുന്ന പുസ്തകങ്ങളെ സ്നേഹിക്കാനും സ്വന്തമാക്കാനും ഈ പുസ്തകദിനം പ്രചോദനമാകട്ടെ.
Observer 2017-06-27 06:21:21 News

Caption for the awkward embrace

Donald:   What happened to you Modi ? Are you ok? something bothering. Don't cry everything will be ok .  Can you now move and leave me alone. The fake News is watching us.   


Tom abraham 2017-06-27 04:55:53 News

All these invitations, travel, going to WH reception,

Are all mere repetitions of the past. Millions of the poor are waiting, starving, for the so-called dump leaders to address their pressing needs. Modi was on Trump s chest like a child on his daddy !!

sudhir panikkaveetil 2017-06-27 03:58:41 News
അമേരിക്കയിലും മലയാള ഭാഷ തലമുറകളിലൂടെ നില നിർത്താൻ പരിശ്രമിച്ച പരിശ്രമിച്ച്കൊണ്ടിരിക്കുന്ന മഹത് വ്യക്തികൾ ഉണ്ടായിരിക്കുമല്ലോ? ഗുരുകുലം സ്‌കൂൾ നടത്തുന്ന ശ്രീ  ജെ മാത്യുസ് സാർ, ന്യുയോർക്ക് കേരളം സമാജത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം സ്‌കൂൾ സ്ഥാപിച്ച  പ്രൊഫ ജോസഫ് ചെറുവേലി,( പേരുകൾ ഇനിയുമുണ്ടാകും,അറിയുന്നവർ അത്  എഴുതുക)സാഹിത്യ പുരസ്കാരങ്ങൾ നൽകി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങൾഅങ്ങനെ പലരും ഉണ്ടായിരിക്കുമല്ലോ. പരേതനായ പി.എൻ. പണിക്കാരെ ഓർമിക്കുമ്പോൾ തന്നെ ഇവിടെ അമേരിക്കയിൽ മലയാളി സമൂഹത്തിൽ ഭാഷക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ലാനയും, ഇ മലയാളിയും ഓർമ്മിക്കുന്നത് നന്നായിരിക്കും.
വിദ്യാധരൻ 2017-06-26 20:28:06 News
  • വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
  • സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
  • ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.
  • ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.
  • വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്.
  • വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.
കുഞ്ഞുണ്ണിമാഷ് 2017-06-26 20:12:58 News
"വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.
വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും"

 

മാധവൻ 2017-06-26 20:05:01 News
ആ യു ട്യൂബിന്റെ ലിങ്ക് ഒന്ന് അയച്ചുതരുമോ മാധവിക്കുട്ടി .  ചത്തുമലച്ച മീൻകൊണ്ട് കറി വയ്ക്കുന്ന വിധം പഠിക്കാന 
MADHAVI 2017-06-26 15:44:20 News
ഈ കവിത യെ പറ്റി മലയാള ത്തിലെ ഒരു പ്രമുഖൻ നടത്തിയ അവലോകനം കവിയുടെ യൂട്യൂബ് ചാനൽ ഇൽ ഉണ്ട് ... അപാരം !!!
കേട്ട് നോക്ക് ... പണ്ട് ലൈക്ക എന്ന പട്ടി  ബഹിരാകാശത്തു പോയപ്പോൾ ആരോ മലയാളത്തിൽ അതിനെ കുറിച്ച് എഴുതി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..അതോർത്തു പോകും !!!
James Mathews 2017-06-26 14:55:44 News
വായനാവാരം എന്ന്  പറഞ്ഞിട്ടും  അമേരിക്കൻ മലയാളി എഴുത്തുകാരെയും വായനക്കാരെയും
കാണുന്നില്ലല്ലോ. പബ്ലിസിറ്റി പോരാഞ്ഞിട്ടാണോ ആളുകൾ സമ്മർ വെകേഷന്റെ തിരക്കിലായിട്ടാണോ ?ഏതായാലും ഇ മലയാളിക്ക് അഭിനന്ദനം,
വിദ്യാധരൻ 2017-06-26 13:58:34 News

കണ്ടു ഞാനൊരു ഗുരുവിനെ
പണ്ടൊരിക്കൽ ഞാനെന്റെ
പ്രഭവസ്ഥാനം തേടിപ്പോയനാൾ
ചൊന്നവൻ 'തത്ത്വമസി'യെന്നുത്തരം
നിന്നു കറങ്ങി ഞാൻ
ഉത്തരം പിടികിട്ടാതൊട്ടുനേരം.
എന്റെ പരുങ്ങൽ കണ്ടു
ഗുരുചൊന്നാൻ പോയി വരൂ നീ
'ഒരാപ്പിളു'മായി വൈകാതെ
വന്നുകണ്ടു നാൾക്കുശേഷം
ആപ്പിളുമായി ഗുരുജിയെ വീണ്ടും
മുറിക്കുക രണ്ടായി ആപ്പിളിനെ
പറയുകതിലെന്തുകാണുന്നു നീ ?
കാണുന്നില്ല ആപ്പിളിനുള്ളിലെ 
'കുരു' ക്കളല്ലാതൊന്നുമേ
മുറിക്കുക 'കുരു'വിനെ വീണ്ടും
പറയുക എന്തുകാണുന്നു നീ
കാണുന്നു വെളുത്തകക്കാമ്പ് മാത്രം
ചൊല്ലുക ഗുരു എന്താണിതിനർത്ഥമൊക്കെ?
ശൂന്യമായതിൽ നിന്ന് 'ആപ്പിൾ' ഉണ്ടായതുപോലെ
അദൃശ്യമാം ചൈതന്യത്തിൽ നിന്ന് സർവ്വോം   
ഉണ്ടായതാണ് നീ  അടക്കം.
നീ തിരയുന്ന സത്യം നിന്നിലുണ്ട്
അതാണ് 'തത്ത്വമസി'
അനാദികാലംതൊട്ടേ അറിഞ്ഞിരുന്നു
ആപ്പിളുന്നുള്ളിൽ ഒതുക്കി വച്ചിരുന്ന
സൃഷിട്ടിരഹസ്യം ഭാരത ചിന്തകർ 


Johny 2017-06-26 13:40:33 News
ബ്രെയിൻ മാപ്പിംഗ്/നുണ പരിശോധന, കൊള്ളാം. ഇരുപത്തഞ്ചു വര്ഷം മുൻപൊരു പാവം പെൺകുട്ടിയെ കോട്ടയത്ത് ചില പ്രമുഖർ നിഷ്ക്കരുണം കൊന്നു കിണറ്റിൽ തള്ളി. സി ബി ഐ യും നുണപരിശോധനയും ബ്രെയിൻ മാപ്പിങ്ങും ഒക്കെ നടത്തി. പ്രതികൾ  തത്ത പറയുന്നപോലെ എല്ലാം  പറയുന്നത് മലയാളികൾ എല്ലാവരും കേട്ടതും ആണ്. ആ പ്രതികൾക്ക് എന്ത് സംഭവിച്ചു ? 
ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നറിയില്ല. ഒന്നറിയാം പണവും സ്വാധീനവും ഉണ്ടെങ്കിൽ ഇന്ത്യയിലെ നിയമങ്ങൾ അട്ടിമറിക്കുക എന്നത് അത്ര പ്രയാസം അല്ല
മാന്നാർ മത്തായി സ്പീകിംഗ് 2017-06-26 11:17:51 News
കേരളാ ഹൗസ്  മാത്രം പോരാ  ഓരോ  വീടും  ഒരു ലൈബ്രറി  ആകണം. അഭിനന്ദനങ്ങൾ.  എന്നാൽ  നിങ്ങൾ തിരുച്ചുവേദം - ഡിസ്ക്രിമിനേഷൻ- കാണിച്ചു. എന്തുകൊണ്ട്  മലയാളം സൊസൈറ്റി  അതിൽ എടുത്തില്ല.  ന്യൂസ് വായിച്ചു  ഈ മാന്നാർ മത്തായി  ഒരു അഭിപ്രായം പറയുകയാ.  റൈറ്റർ ഫോറം ,  മലയാളം സൊസൈറ്റി എന്ന  രണ്ടും  പ്രമുഘരാണ്.  കേട്ടതനുസരിച്ചു  മലയാളം സൊസൈറ്റി ഒന്നുകൂടി  മുന്നിൽ  മുന്തി  നിൽക്കുന്നതായി  ജനം പറയുന്നു.  അവിടെ  കൂടുതൽ  നീതിയായി  ചിട്ടയായി മീറ്റിംഗ്  നടക്കുന്നു . രണ്ടിലും  മിടുക്കന്മാർ  അറ്റൻഡ്  ഉണ്ടെങ്കിലും  കുടുതലും  നല്ല മിടുക്കന്മാർ  സൊസൈറ്റിയിൽ  ആണ് എന്ന്  ജനം പറയുന്നു. ചിലർ രണ്ടിടത്തും  അറ്റൻഡ്  ചെയ്‌യുന്നതായി  കാണണുന്നുണ്ട് .  പിന്നെ  റൈറ്റർ ഫോറത്തിൽ  ഒരു തരം ചിട്ടയില്ലാത്ത  ബോസ്  കളി  കൂടുതലാണെന്നു ജനം  പറയുന്ന്നു.  മലയാളം സൊസൈറ്റി  ബുക്‌പോലും  ഗംഭീരമായി . അത്  എവിടേയും  കിട്ടും  താനും . എന്നാൽ  റൈറ്റർ ഫോം  ബുക്  കിട്ടുന്നില്ല . ചുമ്മാ  വേഡായി  പറച്ചിൽ  മാത്രം.  ലൈബ്രറിക്ക്  മലയാളം സൊസൈറ്റി  കുടൈ  ചേർത്താൽ  നന്നായി  നടക്കും.  ഒരു  ഓൺ ലൈൻ  ലൈബ്രറി, ഒരു മെയിൽ  ഓർഡർ  ലൈബ്രറി  കൂടാ തുടങ്ങിയാൽ  ദൂരത്തിൽ  ഉള്ള  ഞങ്ങൾക്കും വായിക്കാമായിരുന്നു.  കോൺഗ്രാറ്റ്ലഷൻസ്  anyway .