Simon 2017-09-10 22:42:31 News
ഡിയർ പോത്തുള്ള, വിശുദ്ധ പോൾ രണ്ടാമൻ മാർപ്പാപ്പ പാർക്കിൻസൺ രോഗം വന്നു നാലഞ്ചു വർഷം കഷ്ടപ്പെട്ടത് അദ്ദേഹത്തിൻറെ വിശ്വാസക്കുറവായിരുന്നോ? പിന്നെ എങ്ങനെ അദ്ദേഹം സ്വർഗ്ഗത്തിലെ വിശുദ്ധനായി. രോഗം മാറാൻ ലക്ഷകണക്കിന് ജനം ഈ വിശുദ്ധനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. 'പിതാവേ ഈ പാന പാത്രം എന്നിൽ നിന്നും എടുക്കണമേയെന്ന്' ദൈവമായ യേശു പ്രാർഥിച്ചിട്ടുപോലും പിതാവായ ദൈവം കേട്ടില്ല. ആ സ്ഥിതിക്ക് ആ ദൈവത്തോട് ആൻഡ്രുസ് പ്രാർത്ഥിക്കണോ? 
Joseph Padannamakkel 2017-09-10 22:29:38 News
'അമേരിക്ക' എന്ന ഈ പുണ്യ ഭൂമിയെ നമിച്ചുകൊണ്ട് ഓരോ അമേരിക്കനും ട്രിബുട്ട് (Tribute) നൽകേണ്ട ദിനമാണ് സെപ്റ്റംബർ പതിനൊന്ന്. അത് ഭീകരതയ്ക്കെതിരായ ഒരു പ്രതിജ്ഞ കൂടിയാണ്. 

ഭീതിയുടെ ആ ദിനത്തിൽ 'ട്വിൻ ഗോപുരങ്ങൾ' കത്തിയെരിയുന്ന പുകകൾ മൻഹാട്ടനിൽ നിന്നും ഇന്നേ ദിവസം പൊങ്ങുന്നത് കണ്ടതും ഞാൻ ഓർമ്മിക്കുന്നു. അമേരിക്ക ഒന്നാകെ അന്നു ദുഃഖിതയായിരുന്നു. വെളുത്ത ആകാശത്തിൽ കാർമേഘങ്ങൾ കട്ടകൂടി കറുത്ത ആകാശമായ അന്നത്തെ കറുത്ത ദിനത്തിൽ ഭൂമിയിൽ വീണത് ആയിരക്കണക്കിനു ജീവനുകളുടെ ചുവന്ന രക്തമായിരുന്നു.

ട്വിൻ ടവ്വർ താഴെ വീണപ്പോൾ അമേരിക്ക കരഞ്ഞു. രാജ്യം തകർക്കാൻ ബിൻ ലാദൻ ശ്രമിച്ചു. അമേരിക്കയെന്ന സ്വപ്നഭൂമിയുടെ സ്വാതന്ത്ര്യത്തിനു യാതൊരു കോട്ടവും വരാതെ അവളിന്നും സ്വതന്ത്രയായി ഭൂമുഖത്തെ ഏറ്റവും വലിയ ശക്തിയായി തന്നെ നിലകൊള്ളുന്നു.

വാസ്തവത്തിൽ കുടിയേറ്റക്കാരായ നാമെല്ലാം അനുഗ്രഹീതരാണ്. നമ്മെ പോറ്റിയത് നമുക്കു ജന്മം തന്ന ഇന്ത്യയെന്ന പെറ്റമ്മയല്ല, അമേരിക്കയെന്ന പോറ്റമ്മയാണ്. നമ്മുടെ മക്കൾ വളർന്നതും ഈ നാടിന്റെ ചോറുണ്ടാണ്. എന്നിട്ടും പെറ്റമ്മയെ പോറ്റമ്മയുടെ മക്കൾ നോക്കിക്കൊണ്ടിരുന്നു. സമ്പൽ സമൃദ്ധിയേറിയ ഈ രാജ്യത്തിന്റെ സൗഭാഗ്യത്തിൽ നമ്മുടെ മക്കളും വളർന്നു. അവർക്ക് നല്ല വിദ്യാഭ്യാസവും ലഭിച്ചു. ഒരു പക്ഷെ മഹാഭാരതത്തിലെ ഉണ്ട ചോറിനോട് നന്ദി കാണിച്ച കർണ്ണന്റെ കുറായിരിക്കാം ഈ രാജ്യത്തോട് നമുക്കുമുള്ളത്!  

ഓരോ കുടിയേറ്റക്കാരനും ചിന്തിക്കേണ്ട ഒരു നിമിഷമാണ് സെപ്റ്റംബർ പതിനൊന്ന്. അമേരിക്ക പ്രകൃതി അനുഗ്രഹിച്ച ഒരു നാടാണ്. ലോകം മുഴുവനും തീറ്റാനുള്ള പ്രകൃതിശേഷി ഈ രാജ്യത്തിനുണ്ട്. ലോകത്തിന്റെ നിലനിൽപ്പിനും അമേരിക്ക ജീവിച്ചേ മതിയാവൂ!

ഡോ.ആനിപോളിന്റെ വികാരപരമായ ഈ സുന്ദര കവിതയെ അഭിനന്ദിക്കുന്നു. തുടർന്നും എഴുതുക!   

Observer 2017-09-10 21:43:31 News
ഫാസിസത്തിനു സന്ധി ചെയ്യുന്നത് നല്ലതല്ല. ആര്‍ക്കും എന്തും ചെയ്യാവുന്ന മോബോക്രസിയിലേക്കു രാജ്യത്തെ നയിക്കുകയാണു മോഡി. നിയമ വാഴ്ച തകര്‍ത്ത് ആര്‍.എസ്.എസ്. രാജ്യത്തെ വലിയ ദുരന്തത്തിലെക്കു കൊണ്ടു പോകുന്നു. അതിനെതിരെ ഒരക്ഷരം പരയാന്‍ മോഡിക്കു കെല്പില്ല. ഗുജറാത്ത് കലാപ കാലത്തും അതാണു സംഭവിച്ചത്. മോഡി ഒന്നും പറഞ്ഞുമില്ല, ഒന്നും ചെയ്തുമില്ല. ആര്‍.എസ്.എസിന്റെ തത്വശാസ്ത്രം പഠിച്ചാണല്ലോ മോഡിയും ഉയരങ്ങളിലെത്തിയത്. പിന്നെങ്ങനെ പറയും? ഇത്തരമൊരാളെ വെള്ളപൂശുന്നത് അവസരവാദമാണു. ശക്തമായ നിലപാട് എടുക്കേണ്ടപ്പോള്‍ അതിനു വിപരീതമയി പ്രവര്‍ത്തിക്കുന്നവര്‍ ജനവിരുദ്ധരാണ് അച്ചുതാനന്ദനു അതറിയാം.
POTULLA 2017-09-10 21:15:34 News
അവിശ്വാസി ആയ ആൻഡ്രൂസിന്റെ പച്ചക്കറി തോട്ടം നശിപ്പിക്കാൻ അവിടുന്ന് ഒരു കൊടുങ്കാറ്റിനെ അയച്ചു എന്ന് ഞങ്ങൾ അറിയുന്നു. ഇത്  ആൻഡ്രൂസിന് മനസ്സിലായി അവൻ വിശ്വാസത്തിന്റെ വഴിയിൽ വരും.
P T Lonappan 2017-09-10 18:48:10 News
Adiploi, keep up the good work!! Truly commendable..shows your interest, dedication and hard work
NG Jerome 2017-09-10 11:56:48 News
Congrats.
At last , the gap is filled once again.
Not only American Malayalees ,but also the  Business men from Kerala  welcome the publication .
Business men have a media to promote their projects ,products and services. Content writing is very much welcomed. Nobody wanted news. but you may publish  good short stories, Novels , poetry,
interviews with successful business men,  criticism of new films, etc
Also give 24 pages for American youth in English, their achievements  in studies, and extra carricular activities dance,  dance schools, sports & games , etc

I wish all success in your new venture

NG Jerome
മണ്ടോധരൻ 2017-09-09 22:23:40 News
മനസ്സിലാകാത്തതിനെപ്പറ്റി’
മണ്ടത്തരമെഴുതി
സ്വയം മണ്ടരാകാനും
ചിലർമിടുക്കരാണ്
വിദ്യാധരൻ 2017-09-09 15:13:08 News
ദഹിക്കുന്നില്ലെന്നല്ല 
ദഹനക്കേടുമുണ്ടാക്കുന്നു 
സഹിക്കാനാവില്ലിതൊട്ടും  
വഹിക്കുവാനും  വയ്യ 
പഴത്തോട് തിന്നാൽ 
കുഴപ്പമെന്നറിയാത്തവർ ആർ 
എന്നിട്ടും വലിച്ചെറിയുന്നു 
തെന്നുമെന്നറിഞ്ഞിട്ടും പഴക്കവിത
വായനക്കാർ വീഴുന്നത് കണ്ട് 
ഹായ് എന്ന് വയ്ക്കുവാനോ 
വിദ്യാധരൻ 2017-09-09 14:59:51 News
കണ്ണിനും മനസ്സിനും ഉണർവേകി 
മണ്ണിൽ വളരും പച്ചക്കറികളെ 
ദണ്ണങ്ങൾ അകറ്റുവാൻ നിങ്ങളെ 
വിണ്ണിൽ നിന്നയച്ചതാര്?
അനുമോദനം യുഗ്മങ്ങളെ    
കനിവൊടതിനെ കാക്കുവോരെ 
തിന്നുന്നിവിടെ ഞങ്ങൾ എങ്ങു 
നിന്നോ വന്നെത്തും പച്ചക്കറികൾ 
പൂശിയിട്ടുണ്ടതിൽ രാസവസ്തുക്കൾ
നാശം വരുത്തുന്നു രോഗങ്ങളാൽ 
പഴവർഗ്ഗങ്ങളെ വാക്സിനാൽ 
മിഴിവുള്ളതാക്കി മാറ്റുന്നു 
അതു തിന്നഴുകുന്നു ഉള്ളുമുഴവൻ 
ഗതികെട്ട് പിന്നെയും തിന്നുന്നു ഞങ്ങൾ 
അർബുദവും മഹാരോഗങ്ങളും 
ദുർഭൂതങ്ങളെപ്പോലെ ചുറ്റിലും 
പാവയ്ക്കയാൽ  പ്രമേഹവും 
കോവയ്കയാൽ ഹൃദ്രോഗവും 
നാനാവിധ രോഗം മാറ്റുവാൻ 
ചേനതീയലും മെഴുക്കുവരട്ടിയും
മുരിങ്ങയിലുണ്ട് രതിക്കുള്ളഔഷദം
കറിവേപ്പില വേപ്പിനുതുല്യം 
പയറിലുണ്ട് പ്രോട്ടീൻ 
വയറ്റിൽ നിന്നുപോകാൻ ഉത്തമം 
എല്ലാം അറിയുന്നു ഞങ്ങളെങ്കിലും 
തള്ളുന്നവ അവഗണിക്കുന്നേവരും
 കണ്ണിനും മനസ്സിനും ഉണർവേകി 
മണ്ണിൽ വളരും പച്ചക്കറികളെ 
ദണ്ണങ്ങൾ അകറ്റുവാൻ നിങ്ങളെ 
വിണ്ണിൽ നിന്നയച്ചതാര്?
ഫൂലൻദേവി 2017-09-09 13:26:45 News
അമേരിക്കയിൽ എങ്ങാൻ കൂടിക്കോ അല്ലെങ്കിൽ ദിലീപിന്റെ അടുത്ത മുറിയിൽ നിലത്തിരുന്നു ഉണ്ടൻപൊരി തിന്നാം ആനേടെ തടി ആരണേടെ ബുദ്ധി.  
Joseph Padannamakkel 2017-09-09 10:56:09 News
ശ്രീ ജോർജിന്റെ കമന്റിൽ വളരെ സന്തോഷം. 'ദിഗ്‌വിജയത്തിലെ' ബുദ്ധന്മാർക്കെതിരെയുള്ള സംസ്കൃത ശ്ലോകങ്ങളുടെ പടം കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്തത് ഈമലയാളിയുടെ കമന്റിൽ ചേർക്കാൻ സാധിക്കുന്നില്ല. ആരുടെയോ ഇംഗ്ലീഷ് തർജ്ജിമ ഇവിടെ ചേർക്കുന്നു. ഞാൻ അതിന്റെ ലിങ്ക് ഓർക്കുന്നില്ല.  
The king (Sudhanva) commanded his servants “kill all Buddhists from Himalaya to Rameshvaram, even children and elderly. Whosoever will not kill them, will be killed at my hands.” [93] At the instigation of Kumarila Bhatta, the king killed the Buddhists, the opponents (of the Hindu religion) just like a Yogi destroys the disturbances. [95][Madhava-Vidyaranya, Sankara Digvijaya Sarg 1; shlokas 93-95]
P.Harikumar Ph.D 2017-09-09 10:03:41 News
CONGRATULATIONS!
അന്തർമുഖൻ 2017-09-09 09:32:57 News
ശ്രദ്ധിക്കപ്പെടാൻ ഞങ്ങൾ എന്തും ചെയ്യും നാരദരരെ .  ഏറ്റവും നാറ്റമുള്ളവരെ ഞങ്ങൾ തലയിൽ കയറ്റി വച്ച് അമേരിക്ക മുഴുവൻ കറങ്ങും.  അങ്ങനെങ്കിലും ഞങ്ങൾ നാരദരുടെ ശ്രദ്ധയിൽപെട്ടല്ലോ.?

V.George 2017-09-09 07:26:07 News
Does Joseph has an English or Malayalam translation of 'Shankara Digvijaya.'? If so, please publish the paragraph showing Shankara's support of slaughtering Buddhists. 
പാര മാത്തൻ 2017-09-08 23:45:30 News
രാഷ്ട്രീയക്കാര് സത്യം പറഞ്ഞ ചരിത്രം ഇല്ല . പിന്നെ സത്യമേ പറയൂ എന്ന് പറയുന്നത് ആട്ടിൻകുട്ടി ചെന്നായെ പീഡിപ്പിച്ചെന്ന് പറയുന്നതുപോലെയാണ് .