വിദ്യാധരൻ 2017-07-13 09:26:20 News
സത്യത്തിന് വേണ്ടി കൂട്ട് നിൽക്കുമ്പോൾ സത്യത്തിന്റ ബലിദേവദ ആവശ്യപ്പെടുന്നത് സ്വന്ത ജീവനെയാണെന്ന് പറഞ്ഞ വാക്കുകൾ ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവർക്ക് വളരെ വ്യക്തമായി കാണാൻ സാധിക്കും. ഘടനകൊണ്ടും ഭാഷകൊണ്ടും അതിലുപരി ആശയത്തിന്റെ പ്രസക്തികൊണ്ടും മികച്ച ലേഖനം വായിച്ചപ്പോൾ,  'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫോൻസ് കണ്ണന്താനവും അദ്ദേഹത്തിൻറെ 'ഇന്ത്യ മാറ്റത്തിന്റെ മുഴക്കം' എന്ന പുസ്തകവുമാണ് ഓർമയിൽ തെളിഞ്ഞു വന്നത്. നിങ്ങളുടെ നായകൻറെ ജന്മയോഗ്യതകളോ പരീക്ഷ വൈഭവങ്ങളോ ഇല്ലെങ്കിലും ഇന്ത്യൻ സിവിൽ സർവ്വീസിൽ പരീക്ഷയിൽ എട്ടാം റാങ്കോടെ അദ്ദേഹം വിജയിച്ചു.    ഇന്ത്യ മാറ്റത്തിന്റെ മുഴക്കത്തിൽ എന്ന  പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബരി മസ്ജിദ്‌ പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന്‌ സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വച്ചു രാഷ്ട്രീയത്തിൽ പ്രവേശിച്ചു.  സത്യത്തിനുവേണ്ടി നിലക്കൊള്ളുമ്പോൾ ഇവർക്കാർക്കും, ബുദ്ധനെപ്പോലെയോ, യേശുവിനെപ്പോലെയോ, അബ്രാഹാം ലിങ്കനെപ്പോലെയോ, ഗാന്ധിജിയെപ്പോലെയോ, മാർട്ടിൻ ലൂഥർ കിങ്ങിനെപ്പോലെയോ അവരുടെ ജീവനെ ബലികഴിക്കേണ്ടാതായി വന്നില്ല എന്നുള്ളത് ആശ്വാസകരം. സ്വന്തം താത്‌പര്യങ്ങൾക്കുവേണി സ്വന്തം മകളുടെ ജീവിതം കുട്ടിച്ചോറാക്കുന്ന ഇത്തരം പിതാക്കന്മാർ ചാരിതാധികാലം തുടങ്ങിയുള്ളതാണ് "നിങ്ങൾ പാമ്പിനെപ്പോലെ കൂർമ്മ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിസ്കളങ്കരു"മായെങ്കിൽ മാത്രമേ ഇവിടെ ജീവിച്ചു മരിക്കാനാവുകയുള്ളു.
നല്ല ലേഖനത്തിന് അഭിനന്ദനം   
Peeping Tom 2017-07-13 07:18:40 News
തെളിവുകൾ ഇല്ലാതെയും ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയും പോലീസ് ഒരാളെ അറസ്റ്റ് ചെയ്യിതിട്ടുണ്ടങ്കിൽ അതവർക്ക് പറ്റിയ വലിയ പാളിച്ച. അതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ ക്രൂശിച്ച ജനം അതല്ല നേരെമറിച്ചാണെങ്കിൽ പോലീസിനെയും ക്രൂശിക്കാൻ  മടിക്കില്ല. കാരണം ജനം വിഡ്‌ഡികളായിട്ടല്ല. അവരുടെ ഉള്ളിൽ സത്യം അറിയാനുള്ള അതിയായ വാഞ്ച ഉള്ളതുകൊണ്ടാണ്. പൊതു ജനം കഴുതകള്ളാണ് എന്നുള്ള പൊതുവായ ധാരണ മാറ്റേണ്ടക്കാലം അതിക്രമിച്ചിരിക്കുന്നു. അവരെ രാഷ്ട്രീയക്കാർ, മത നേതാക്കന്മാർ, താര രാജാക്കന്മാരും കഴുതകളാക്കുന്നതാണ്. അവരെ കഴുതകളാക്കി ഈ വഞ്ചകവർഗ്ഗം യാത്ര ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. ഇന്ന് ഇവന്റെയൊക്ക കിടക്കറകളിലും കുളിമുറിക്കുള്ളികളിലും ക്യാമറകളുടെ ഒളിക്കണ്ണുകൾ അവരുടെ ചെയ്തികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു നിയമത്തെ അതിന്റെ വഴിക്ക് വിടുക. കോടതിയിൽ കേസ് തെളിയിക്കപ്പെടട്ടെ.  അതുവരെ കാത്തിരിക്കൂ
ആകുലൻ 2017-07-13 05:56:47 News
ഒരു മോഷണ കുറ്റത്തിന് നാട്ടിൽ പോലീസ് പിടിച്ചാൽ പിന്നെ നാട്ടിലുള്ള സർവ്വ മോഷണകുറ്റവും അവന്റെ തലയിൽ വരും. ദിലീപിന്റെ കഷ്ടകാലം. മലയാള സിനിമക്ക് കണ്ടകശനിയും. മഗാസ്റ്റാർ സൂപ്പർസ്റ്റാർ പദവി ജനം എടുത്തുകളഞ്ഞു ഇനി ഇവരെല്ലാം സാധാരണക്കാർ. നാട്ടിലെ ജനങ്ങൾക്ക് ബോധം വന്നും. അമേരിക്കൻ മലയാളിക്ക് എന്ന് ബോധം വരുമോ എന്തോ?

കണിയാൻ തങ്കപ്പൻ 2017-07-13 05:52:15 News

അല്ലെങ്കിലും ഈ സ്ത്രീകൾ എന്തിനാണ് ചുമ്മാ പോകുന്ന സ്വാമിയേ വളഞ്ഞു തല്ലുന്നത്? ഒരു പക്ഷെ സ്വാമി കമണ്ഡലു പുറത്തെടുത്തു കാണും. സ്വാമിമാർക്ക് രാഷ്ട്രീയക്കാർക്ക് സിനിമാക്കാർക്ക് സമയം ശരിയല്ല. ഗുളികൻ വ്യാഴത്തിൽ നിന്ന് കളിക്കുകയാണ്.


Observer 2017-07-13 05:48:09 News
Very proactive response.
Tom abraham 2017-07-13 05:38:21 News
Should Eagle then kill fish and chicks ?
Law is intrigue. 
പാപ്പാൻ വാസു 2017-07-13 03:49:46 News
ഇവനെ നമ്മൾക്ക് അടുത്ത തൃശൂർപൂരത്തിന് എഴുന്നെള്ളിക്കാം കൊണ്ടുപോം. മറ്റാനകളൊക്കെ ഒന്ന് കാണട്ടെ.


പ്രവാസി 2017-07-13 00:02:58 News
ദിലീപ് എന്ന നടൻ എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു എല്ലാവരും അദ്ദേഹത്തിന്റെ സിനിമകൾ ആസ്വദിച്ചിരുന്നു . 

ഈ സംഭവങ്ങൾ ക്കെല്ലാം അനുബന്ധമായി പല കഥകളും പറഞ്ഞു കേൾക്കുന്നുമുണ്ട് അതെല്ലാം അവരുടെ സ്വകാര്യത .

എന്നാൽ ഈ സംഭവം വളരെ ഗൗരവമുള്ള ഒന്നാണ് ആർക്കും അതായത് പണം മുടക്കാൻ കഴിവുള്ളവർക്ക് ആരെയും ഏതു സമയവും തടഞ്ഞു നിർത്തി ഒന്ന് സഹകരിക്കണം ഇതൊരു കൊട്ടേഷൻ ആണ് എന്ന് പറഞ്ഞു പീഡിപ്പിക്കാൻ കഴിയുക എന്ന് വന്നാൽ നിയമ വ്യവസ്ഥയും മനുഷ്യന്റെ സ്വൈര വിഹാരവും നടപ്പില്ലാത്ത ഒരു വ്യവസ്ഥിതിയിലേക്കു ആണ് കേരളത്തിന്റെ പോക്ക് എന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ചെകുത്താന്മാരുടെ പ്രിയപ്പെട്ട നടാവുന്ന കാലം വിദൂരമല്ല എന്ന സത്യം വിസ്മരിക്കാവതല്ല. 
കാര്യസ്ഥന്‍. 2017-07-12 20:48:39 News
ഭാവനയാണെന്നും ഇതില്‍ ഗൂഢാലോചന ഒന്നും ഇല്ല എന്ന ആദ്യത്തെ വെടിപൊട്ടിച്ചത് മുഖ്യമന്തി പിണറായി വിജയന്‍. അതില്‍ നിന്നും അദ്ദേഹം കരകയരുന്നതെ ഉള്ളു. അപ്പോള്‍ ദാ വരുന്ന് രണ്ടാമത്തെ വെടി. എന്താ കഥ ? ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഒരു കാര്യം ചെയ്യാമായിരുന്നു. വിവരവകവാശ നിയമപ്രകാരം നെടുംബാശ്ശേരി പോലീസിനെ കണ്ടു F.I.R. ഇന്റെ ഒരു കോപ്പി വായിച്ചു പഠിച്ചിട്ടു അഭിപ്രായം പറയാമായിരുന്നു. Just FYI, The Nedumbassery police have registered a first information report (FIR) against the accused for abduction, rape, criminal conspiracy and criminal intimidation, apart from section 66 E of IT Act for taking the picture of the actor using mobile phones. നിങ്ങളുടെ രാമായണം പറച്ചില്‍ കണ്ടാല്‍ തോന്നും പണവും പ്രസസ്തിയും ഉള്ളവന് എന്ത് ആഭാസവും ആകാം. എങ്കില്‍ പിന്നെ ഇവിടെ പോലീസിന്‍റെയും നീതി ന്യായ വ്യവസ്തിതിയുടെ ആവശ്യം ഇല്ലല്ലോ? See the story of Bill Cosby… മറ്റുള്ളവരുടെ ഭാര്യമാരെല്ലാം ശീലാവതി ആയിരിക്കണം എന്ന് മോഹിക്കുന്നത് പമ്പര വിഡ്ഢിത്തരമാണ്. ഈ സാഹിത്യം തന്നേ ഒരു ഭാവനയല്ലേ? കാര്യസ്ഥന്‍.
Biju cherian 2017-07-12 16:38:12 News
P.C.George is crazy !... how much money he received from criminal team for this publicity stunt ? He got enough from Vinu in Asianet news hour on Monday . 
anti-Orthodox 2017-07-12 16:26:26 News
എന്തോന്നിത് കോരസണ്‍? നിങ്ങള്‍ കോട്ടയം ആസ്ഥാനമായി പുതിയ സഭ സ്ഥാപിച്ചു. അതിന്റെ കീഴില്‍ അന്ത്യോഖ്യാ സിംഹാസനവും വരണമെന്നു പറയുന്നു. സുപ്രീം കോടതിക്ക് ഈ തിയോളജിയൊന്നും മനസിലായിട്ടില്ല എന്നു വേണം കരുതാന്‍. പള്ളികള്‍ വിശ്വാസികളുടേതാണ്. ഓരോ പള്ളിയിലും ഏതു വിഭാഗക്കാരാണോ കൂടുതല്‍ അവര്‍ ആ പള്ളി എടുക്കുക. അല്ലാതെഎല്ലാ പള്ളിയും തങ്ങല്ക്കു കീഴടങ്ങണമെന്നു പറയുന്നത് എന്തു ന്യായം? എന്തു വിശ്വസിക്കണമെന്നു പറയുന്നത് സുപ്രീം കോടതിയല്ലല്ലൊ. 
benoy 2017-07-12 15:10:50 News

As usual, Jojo Thomas nailed it again. It is a well-researched and well written journalistic endeavor. Mr. Thomas skillfully depicted the whole drama from beginning to end. Extreme wealth combined with lack of education and egoistic mentality in this so-called popular actor caused his downfall. As Mr. Thomas mentioned, I congratulate the Kerala Police Department for their unbiased investigation. And I commend Mr. Thomas for standing up for our women.  


Haaaaa 2017-07-12 14:35:57 News
Ha.  Haa
സഖായി 2017-07-12 13:13:28 News
ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ, ലാസറേ!!! ഇന്ത്യയിൽ നിന്ന് പെർഫോർമേഴ്‌സ് വരുന്നത് കുറഞ്ഞാൽ, ഇവിടെ ഉള്ള ആർട്ടിസ്റ്റുകൾക്കു നല്ലതല്ലേ?

ഇതുതന്നെയല്ലേ നിങ്ങളുടെ ട്രംപും ചെയ്യുന്നത്? ഇന്ത്യയിൽ നിന്ന് H1, നേഴ്സ് മുതലായവരെ കുറക്കുക. ലോക്കൽ ആളുകളെ ജോലിക്കെടുക്കുക 

കുറ്റം പറയാൻ പറ്റില്ല 
john philip 2017-07-12 13:00:34 News
സുധീർ അദ്ദ്ദേഹത്തിന്റെ അഭിപായം സുധീരം എഴുതി .  നടി അത്ര നിഷ്ക്കളങ്കയൊന്നുമല്ലെന്നു ദിലീപിന് എതിരായി എഴുതുന്നവർ എന്തെ ചിന്തിക്കുന്നില്ല. എന്തിനാണ് നടി നടന്റെ കിടപ്പറ രഹസ്യങ്ങൾ ഒളിഞ്ഞ് നോക്കി അയാളുടെ കുടുംബം കുട്ടിച്ചോറാക്കിയത്.  സുധീറിന്റെ ലേഖനം അതിനെ ആസ്പദമാക്കിയാണെന്നു എനിക്ക് തോന്നുന്നു. അപ്പോൾ പിന്നെ നടനെ മാത്രം ക്രൂശിക്കരുത്.