Aniyankunju 2014-04-24 18:22:40 News
FWD: കുറച്ചു നേരത്തേക്കെങ്കിലും കഥയിലെ നായിക ഞാനായിരുന്നുവോ എന്ന് സംശയിച്ചു പോയ നിമിഷങ്ങള്‍...അന്തരാത്മാവില്‍ കദനത്തിന്റെ തേങ്ങലുകള്‍...."അവര്‍".....എവിടെ? വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി...ഇന്നും അതെ ഓര്‍മ്മകള്‍....ജീവിതത്തില്‍ മറക്കാനാവാത്ത മുഖങ്ങളും ബാല്യവും...പിന്നെ പറിച്ചു നടപ്പെടലിനു മുന്‍പുള്ള കൌമാരവും.....ഇങ്ങിനി തിരിച്ചു വരാത്ത നാട്ടിന്‍പുറത്തെ ജീവിതം...കൂടെ പിരിഞ്ഞു പോയവരും.... നല്ല ഒരു കൊച്ചു കഥ....സത്യത്തിന്റെ മുഖം അത് പോലെ തിളങ്ങി നില്‍ക്കുന്നു...ഹൃദയം നിറഞ്ഞ ആശംസകള്‍, മീനു എലിസബത്ത്.... __Anna Varghese
Truth man 2014-04-24 18:11:27 News
This poem is too short so not effective.You have to write more and more then last only say about santy.Then we get more anxiety.Any way It is not bad
vaayanakkaaran 2014-04-24 14:44:50 News
മത്തായിയുടെ സുവിശേഷം അദ്ധ്യായം 8:
 അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു.

29 അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.

30 അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31 ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു

32 “പൊയ്ക്കൊൾവിൻ ” എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.

വിദ്യാധരൻ 2014-04-24 13:29:20 News
പണ്ടൊരു അധ്യാപകൻ ഉണ്ടായിരുന്നു. അദ്ദേഹം വിശ്വസിച്ചിരുന്നത് കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ജീവി തവള മാത്രം ആയിരുന്നു എന്നാണു. അദ്ദേഹത്തിൻറെ ഈ തെറ്റ്ധാരണ വിദ്യാർഥികൾക്ക് നന്നായി അറിയാമായിരുന്നു. ഒരു ദിവസം അദ്ദേഹം ക്ലാസ്സിൽ വന്നിട്ട് വിദ്യാർഥികളോട് ചോതിച്ചു, "കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ജീവിയുടെ പേര് പറയാമോ" വിദ്യാർഥികൾ, 'പോത്ത്', കാള, ആന, പശു, എരുമ എന്നിങ്ങനെ ഉത്തരം പറഞ്ഞു.' ആരും തവള എന്ന് മാത്രം പറഞ്ഞില്ല. ക്ഷുഭിതനായ അദ്ധ്യാപകൻ ആ സ്കൂളിൽ നിന്ന് സ്ഥലം വിട്ടു പോയി. എന്ന് പറഞ്ഞതുപോലെ വായനക്കാർ നിങ്ങളിൽ ചിലർക്ക് കേൾക്കണ്ടത്‌ പറയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് സ്ഥലം വിടുന്നതായിരിക്കും നല്ലത്.
vayanakaran 2014-04-24 13:11:18 News
1960 കളിലെ കഥയുടെ ശൈലി പ്രവാസ മലയാളികൾ ഇപ്പോഴും ഉപയോഗിക്കുന്നു. അത് ഗ്രാഹുതുരത്വ കൊണ്ടോ അതോ മനോഹർ തോമസ് വിദ്യ ധാരനെപ്പറ്റി പരഞ്ഞ മുപ്പത് വര്ഷത്തെ വായനാ ദാരിദ്ര്യം കൊണ്ടോ? എന്തായാലും കഥയുടെ ഭാഷ മോശമില്ല.
well wisher 2014-04-24 13:07:14 News
ഉയര്ത്തെഴുന്നെല്പിന്റെ സന്ദേശമല്ലെ തെല മ കൊടുത്തത്. സകല എഴുത്തുകാരും ഉയര്ത്തെഴുന്നേറ്റു. അമേരിക്കയിലാണോ എഴുത്തുകാര്ക്ക് പഞ്ഞം.
Admaja 2014-04-24 11:53:30 News
Thelma wrote an Easter kavitha giving a message of Yeshuvinte peace to everybody. She had good intention. But..... maalokar ippozhum vettum kuthum nadathunnu, enthinte peril? kashttam....... Admaja vallie
വിദ്യാധരൻ 2014-04-24 09:08:08 News
ഭാഷാ, ആശയം, ആശയങ്ങളെ ബന്ധിപ്പിക്കാനുള്ള പാഠവം കൂടാതെ വായനക്കാരെ നഗരത്തിന്റെ തിക്കുംതിരക്കിൽ നിന്നും കഴിഞ്ഞകാലത്തിന്റെ, തകരന്നുകിടക്കുന്ന ഗ്രാമീണതയുടെ ശ്മശാന ഭൂമിയുടെ നടത്തി ഇടയ്ക്കു കുരിശു കാട്ടി ഭയപ്പെടുത്താൻ പോരുന്ന ഭാവങ്ങൾ തുടങ്ങിയവ ആവശ്യത്തിനു ചേർത്തു ലേഖകൻ നല്ലൊരു സൃഷ്ടി നടത്തിയിരിക്കുന്നു. അഭിനന്ദനം
Soya Nair 2014-04-24 08:21:53 News
Maranam bhayannu innathe kaalathu jiivikkaan pattilla...aarum valiyavarum alla..cheriyavarum alla...urumbinum aanaye veezhthaam...Beware abt that too...
keralite 2014-04-24 08:13:55 News
small thinking Malayalees. How much you can make from jackfruit or neera? The world is moving fast and youngsters are making billions like Zukkerberg of facebook. Think big. encourage youth.
വിദ്യാധരൻ 2014-04-24 06:59:43 News
എനിക്കും വേറെപണിയൊന്നും ഇല്ല അനിയൻ കുഞ്ഞേ. ആകെയുള്ള പണി എന്ന് പറയുന്നത് എവിടെയെങ്കിലും ഒരു കംപ്യുട്ടർ തരപെട്ടുകിട്ടിയാൽ അഭിപ്രായം ഏഴുതും. അഭിപ്രായ തൊഴിലാളിയാണ്. അതും ഇപ്പോൾ ഇ-മലയാളി നിയന്ത്രിച്ചിരിക്കുകയാണ്. ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടർ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന്റെ അഭിപ്രായ കോളം ഇ-മലയാളി മരവിപ്പിച്ചു ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ആരുടേയും കഴുത്തുവേട്ടാനുള്ള ആയുധം പത്രാധിപരുടെ കയ്യിലുള്ളപ്പോൾ എന്തിനാണ് എന്റെ ഉള്ള പണിപോലും ഇവർ കളയുന്നത് എന്ന് അറിയില്ല. അതുകൊണ്ട് പണി ഇല്ലാത്തതിൽ അനിയന്കുഞ്ഞു വിഷമിക്കരുത്. നമ്മൾ തുല്ല്യ ദുഖിതരാണ്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും കോട്ടയം പുഷ്പനാഥിന്റെ അപസര്പ്പക നോവലുകൾ വായിക്കുന്ന ആവേശത്തോടെയാണ് ഞാൻ നിങ്ങൾ എഴുതിവിടുന്നത് വായിക്കുന്നത്. വായിക്കുമ്പോൾ തോന്നും അത് മോഷ്ടിക്കാനായി നിങ്ങൾ ചെന്നപ്പോൾ നിങ്ങളെക്കാൾ വലിയ കള്ളന്മാർ അവിടെയുണ്ടായിരുന്നു എന്നും, അവരുടെ മോഷണ പാഠവം കണ്ടു അന്ധാളിച്ചു, ഇതിനെക്കുരിച്ചി എഴുതിയില്ലാ എങ്കിൽ അതൊരു നഷ്ടം ആയിരിക്കും എന്നും ഉള്ള തോന്നലോടെ എഴുതിയതാണെന്ന് എന്ന്. എന്തായാലും ഒരു ദൃക്സാക്ഷി വിവരണം പോലെ മനോഹരം. ഒരു അന്വഷണ പത്രപ്രവത്തകന് വേണ്ട എല്ലാ ഗുണങ്ങളും കാണുന്നു.
വിദ്യാധരൻ 2014-04-24 06:40:42 News
"വായിപ്പോർക്ക് അരുളുന്നനേക വിധമാം - വിജ്ഞാന, മേതെങ്കിലും ചോതിപ്പോർക്ക് ഉചിതോത്തരങ്ങളരുളി- ത്തീർക്കുന്നു സന്ദേഹവും വാദിപ്പോർക്ക് ഉതകുന്ന യുക്തി പലതും ചൂണ്ടികൊടുക്കും വൃഥാ ഖേദിപ്പോർക്കരുളുന്നു സ്വാന്തനവച- സ്സുൽകൃഷ്ടമാം പുസ്തകം" (ആർ. ഈശ്വരപിള്ള ) എല്ലാവരും നല്ല വായനക്കാരായി എഴുത്തുകാരായി മലയാളഭാഷയെ ധന്യമാക്കട്ടെ. വായിക്കാത്തവനും വിവരം ഇല്ലാത്തവനും എഴുത്ത് പണിക്കു പോകരുത് അത് മരണത്തെപ്പോലും വിളിച്ചു വരുത്തും "നാ കവിത്വമധർമ്മായ വ്യാധയേ ദണ്ഡനായ വാ കകവിത്വം പുന:സാക്ഷാ - ന്മൃതി മാഹുർ മനീഷിണ " (കാവ്യാലങ്കാരം ) കവിത്വം ഇല്ലായിമകൊണ്ട് ആർക്കും ഒരുകുഴപ്പവും ഇല്ല. ഇല്ലാത്തത് ഉണ്ടെന്നു നടിച്ചു എഴുതുകയും അവാർഡു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എഴുതുന്നവർക്ക് ചൂര കഷായം തീർച്ച.
Truth man 2014-04-24 04:42:05 News
The tigers are even killed the lions are still alive
Because they are eating Perdue chicken
Be care.  Thanks
Rajesh 2014-04-24 04:13:01 News
A very simple point explained in a simpler, soothing way. Good work Santhosh,
Kunjunni 2014-04-23 20:37:08 News
"...തെരഞ്ഞെടുപ്പ് അടുക്കുംതോറും വാർത്തകൾക്കൊപ്പം വിവാദങ്ങളും വിശകലനങ്ങളും നിരന്തരം ലോകത്തെ അറിയിച്ചുകൊണ്ടേയിരിക്കാൻ ബിബിസിയുടെ പത്രപ്രവർത്തകർ സംഘങ്ങൾ സംഘങ്ങളായി ചുറ്റിത്തിരിയുകയാണ് ഇന്ത്യ എന്ന അത്ഭുത ഭൂമിയിൽ..."

ഒരു വലിയ വിഭാഗം ഇന്ത്യാക്കാർ തങ്ങളുടെ പല  പ്രവർത്തികളും ചിന്തകളും അപാര ബുദ്ധികൂർമ്മതയിലൂടെ നെയ്തെടുത്ത അത്ഭുതങ്ങളായിക്കരുതി അവയെല്ലാം മെച്ചമെന്നും 'ലോകോത്തര'മെന്നും എഴുതുകയും പറയുകയും ചെയ്യുക സാധാരണമായിരിക്കുന്നു. 'വലിയ മിടുക്കരാണിവർ' എന്നു പറഞ്ഞു കേൾക്കാനുള്ള താല്പ്പര്യം കൊണ്ടാവണം ഈ 'ലോകോത്തര' ശൂരന്മാർ ഇത്തരത്തിൽ പൊക്കം പറയുന്നത്. ആരുംതന്നെ ഇന്ത്യാക്കാരുടെ കണ്ടു പിടിത്തങ്ങൾ പകർത്തുന്നതായി പറഞ്ഞു കേൾക്കുന്നില്ല. ഒന്നേകാൽ ബില്ല്യൻ ജനങ്ങളുള്ള ഒട്ടുവളരെ ശാസ്ത്രജ്ഞർ ഉള്ള രാജ്യത്തു നിന്നു മനുഷ്യജീവിതത്തിനു ഗുണപ്പെടുന്ന യാതൊന്നും തന്നെ  കണ്ടുപിടിക്കുന്നുമില്ല. ലോകത്തിനു മുന്നിൽ എടുത്തു കാണിക്കാൻ കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥയിൽ ഇലക്ഷൻ നടത്തുന്നതും, റോക്കറ്റയക്കുന്നതും, തട്ടുകട നടത്തുന്നതും ഒക്കെ വലിയ അത്ഭുതങ്ങൾ ആയി വിവരിക്കയാണ് ചെയ്തു പോരുന്നത്. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ബി. ബി. സി. പോലുള്ള പ്രസ്ഥാനങ്ങൾ ഇവരെ പുകഴ്ത്തി എഴുതുക പതിവാണുതാനും. അങ്ങനെ ചെയ്യുന്ന കൂട്ടത്തിൽ, അവിടെ കാണുന്ന ചീഞ്ഞു നാറിയ പരിസരങ്ങളും, പശുവും കാളയും പട്ടിയും, പോത്തുമൊക്കെ മനുഷ്യക്കുഞ്ഞുങ്ങളുമായി ഇടകലർന്നു ജീവിക്കുന്ന പരമദാരിദ്ര്യ സീനുകളും, അല്പ്പം പണം ഉണ്ടാക്കാൻ പലരും കാട്ടുന്ന പരട്ടവിദ്യകളുടേയും മറ്റും ഫോട്ടോ-വിഡിയോകളും ചേർത്തു ന്യൂസ്‌ സർവീസ്  ലോകം മുഴുവൻ കാണിച്ചു രസിക്കുന്നു.  ഇവർ ലേഖനമെഴുതി, തന്നത്താൻ പൊങ്ങിപ്പറന്നു താഴെ വീഴുമ്പോൾ, വിദ്യക്കും വിഭവങ്ങൾക്കും ചൈന തൊട്ടടുത്തു വളർന്നു വലുതായി, "ഇങ്ങോട്ട് വാ"  എന്നു വിളിക്കുന്നതല്ലേ കാണുന്നത്? ജോലി തെണ്ടാൻ ഗൾഫിലേക്ക് പോവുന്ന കപ്പലേന്നിറങ്ങി, ചൈനയിലേക്ക് വണ്ടി കേറാൻ കാത്തിരിക്കുന്ന കാലം വിദൂരമല്ല.