John Albany 2017-07-12 12:20:18 News
Sir Dileep fanuanu alle? Ayikko...? Sirine njan Janeshinteyum, Muskeshinteyum koottathil cherkkunnu...Iniyum sthreepeedanam varumpol Vilapichu azhuthane sireee..
സ്മാൾ ഫിഷ് 2017-07-12 10:58:38 News
സുധിർ പറയുന്നതിൽ  ഒരു കഴമ്പുമില്ല. ഏതെല്ലാം  ഒതുക്കി തീർകണ്ടതല്ല. ഇത്തരം സൂപ്പറുകൾക്കു  എന്തും  ചെയ്യാം  അല്ലൈ. ഇവനെയൊക്കെ പണ്ടേ പിടിക്കണമായിരുന്നു. സുധിർ പറയുന്നത്  നൂറു 
ശതമാനയും തെറ്റു. കുന്ദ്രയും  പീലാത്തോസ്ഉം  ശരി. 
NAADUKAANI 2017-07-12 10:56:14 News
പണിക്കവീട്ടിൽ സാറെ .... ഈ ദുർബല നിമിഷം എന്ന് പറയുന്നത് 3 വർഷത്തെ ഗൂഡാലോചനയ്ക്കാണോ...ഈ പ്രാവശ്യത്തെ സ്റ്റേജ് ഷോയ്ക്ക് വന്നപ്പോൾ ഈ കാട്ടുകള്ളൻ സാറിനു വല്ല ഉപകാരമോ പലഹാരമോ തന്നിരുന്നോ... 
Tom abraham 2017-07-12 10:51:32 News
Dileep s Attorney argues Supreme Court case support. Livelihood stopped by arrest, imprisonment ! Will not help, in the case of this rich star, business man. Attorney Ramlal s stupid movement.
Justice will prevail 2017-07-12 09:46:43 News
ശരിയാണ് ചന്ദ്രശേഖരനെ വെട്ടി നുറുക്കീട്ടെന്തു ചെയ്യുത്? സൂര്യനെല്ലിക്കാരി പെങ്കൊച്ചിനെ ബലാൽസംഗം ചെയ്യിതിട്ടെന്ത് ചെയ്‌തു? അന്ന് ഇക്കാ ഐസ്ക്രീം പാർലറിൽ വച്ച് ഐസ്ഫ്രൂട്ട് കാട്ടി വിളിച്ചിട്ടെന്തു ചെയ്‌തു? ആരും ഒരു ചുക്കും ചെയ്യിതില്ല .
വിദ്യാധരൻ 2017-07-12 09:37:36 News

അമ്മ”

അമ്മേ നിൻ മിഴിനീര് കണ്ടുമെൻ
മനമെന്തെ അലിയാതെ പോയത്
കരിങ്കല്ലിൽ കുരുത്തൊരു വിഗ്രഹം
പോലെൻ ഹൃദയമെന്തേ വിങ്ങാതെവിതുമ്പാതെ പോയത് .
തീരാവ്യഥിതൻ ശയ്യയിൽ കിടന്നിട്ടും
എന്നെ വളർത്തുവാൻ കൊയ്ത്തരു-
വാളുമായി വയലിലേക്കിറങ്ങി നീ
നിന്റെ രോദനം കേട്ടുമടുത്ത സൂര്യൻ
കൺചിമ്മി കൂരുട്ടിലാഴ്ത്തി ഭൂമിയെ
നിന്റെ കഷ്ടതകൾ കണ്ടുമടുത്തൊ-
രാകാശവും കണ്ണുനീർ പൊഴിച്ചു
നിന്റെ ശിരസിലെ ഭാരമൊന്നിറക്കി വെയ്ക്കാൻ
നിനക്കിത്തിരി കുളിർ തെന്നൽ പകരാൻ
വഴിയരുകിൽ അരയാൽ തണൽ വിരിച്ചു നിന്നു
നിന്റെ തളർന്ന കിടപ്പുകണ്ടും ഈ പുത്ര –
ഹൃദയമെന്തേയുരുകാതെ പോയത്
എൻ മനം മാത്രമെന്തേയുടയാതെ പോയത്
ഇന്നു ഞാൻ നിന്നെയറിയുന്നമ്മേ
നിന്നോട് ഞാനന്നു ചെയ്ത ദ്രോഹങ്ങൾ
തിരിച്ചെന്നോടെൻ പുത്രമാർ ചെയ്തപ്പോൾ
നിൻ കഷ്ടതകളെന്നിൽ നിറഞ്ഞപ്പോൾ
വഴിയമ്പലത്തൊരാശ്രയമില്ലാതെ കിടന്നപ്പോൾ
സ്നേഹത്തിൻ താരാട്ടുപാട്ടുമായി
ഇടനെഞ്ചിൽ നീ നിറയുന്നമ്മേ…….

(കവി : മനു പാറക്കല്‍)

പീലാത്തോസ് 2017-07-12 08:48:54 News

ഇയാൾക്ക് പറ്റിയത് ആർക്കും സംഭവിക്കാതിരിക്കട്ടെ.  സുധീർ പണിക്ക വീട്ടിൽ എഴുതിയിരിക്കുന്നതുപോലെ ഒരു ദുർബ്ബല നിമിഷത്തിൽ ചെയ്യതാണെന്ന് സാഹചര്യ തെളിവുകൾ പറയുന്നില്ല. വളരെ നാളത്തെ പ്ലാനിങ് ഉണ്ടെന്നാണ് വിശ്വസനീയ വൃത്തങ്ങളിൽ നിന്നുള്ള അറിവ് . ഒരുകോടി രൂപയാണ് ഇയാൾ ഈ കൃത്യ നിർവഹണത്തിന് മുടക്കാൻ തയാറായത്. രണ്ടു ലക്ഷം രൂപ കൃത്യ നിർവഹണത്തിന് ശേഷം കാവ്യയുടെ കടയിൽ വച്ച് കൈമാറിയതായി തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും എനിക്ക് ഈ രക്തത്തിൽ പങ്കില്ല.  ജനങ്ങൾക്ക് എന്താണ്  വേണ്ടത് എന്ന് ചോദിച്ചപ്പോൾ ജനം പറയുന്നു  ദിലീപിനെ ക്രൂശിക്ക എന്ന്.


john kunthara 2017-07-12 08:39:46 News
നടിയെ മാനഭംഗപ്പെടുത്തിയതിൽ ദിലീപിനുള്ള പ്രധാനപങ്ക് പോലീസുകാർ അന്വേഷണം നടത്തി സ്ഥിതീകരിച്ച ശേഷമാണ് അറസ്റ് നടന്നത് ഇതിൽ തങ്ങൾക്കു സങ്കടപ്പെടാം എന്നാൽ ഒരു സ്ത്രീയെ അപമാനിച്ചു പകതീർക്കുന്ന ഒരാൾ വെറും ക്രിമിനൽ മാത്രം ഇയാൾ ഒരു അനുഗ്രഹീത നടനല്ല പിന്നെയോ ഒരപഹാസ്യനടൻ കരഞ്ഞോളു  വേണ്ടുവോളും .
വിദ്യാധരൻ 2017-07-12 08:37:03 News

ശരിയാണ് ആരും തെളിയിക്കപ്പെടുന്നതു വരെ കുറ്റവാളികൾ അല്ല.. എന്നാൽ നേതൃത്വ സ്ഥാനത്തിരിക്കുന്നവർ പൊതുജനങ്ങളുമായി ഇടപെടുന്നവർ ഇവർക്കൊക്കെ സമൂത്തോട് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. അതിന്റെ പരാജയവും കൂടാതെ അതിനെ എങ്ങനെ തിരുത്താം എന്നതിലേക്കും  വെളിച്ചം വീശുന്ന സംഭവങ്ങളാണ് ഈ സിനിമാതാരങ്ങളെ ചുറ്റിപറ്റി കേരളത്തിൽ  അരങ്ങേറിക്കൊണ്ടിരിക്കുന്നത്   ജീവനെ നിലനിറുത്തുന്നതിൽ തുല്യമായ പങ്കാളിത്വമാണ് സ്ത്രീകള്ക്കുള്ളത്. അല്ലാതെ ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന കറിവേപ്പിലകൾ അല്ല എന്ന് നമ്മൾ പുരുഷന്മാർ ഓർത്തിരിക്കുന്നത് നല്ലത്. പുരുഷൻ വീടിന്റെ നായകനായി എല്ലാം അടിച്ചൊതുക്കി വാണിരുന്ന കാലം പൊയ്പോയിരിക്കുന്നു. ഇന്ന് നായകനും നായികയും ഇല്ലാതെ നാടകം പൂർത്തിയാകുന്നില്ല. സ്ത്രീകൾ പുരുഷന്മാരെപ്പോലെയോ അല്ലെങ്കിൽ അതിൽ ഉപരിയായോ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വിജയപ്രദമായി ജീവിതം നയിക്കുന്നു.  മനുഷ്യജീവിതത്തിൽ പണംകൊണ്ട് എന്തും സാധിക്കാമെന്നുള്ള അധമ ചിന്തയിൽ നിന്നാണ് ഇതുപോലെയുള്ള നിഷ്ടൂര പ്രവർത്തികൾ ഉരുത്തിരിയുന്നത്.  എതിരാളികളെ കുലപ്പെടുത്തിയും, മറ്റുരാജ്യക്കാരുമായി കൂട്ടുകെട്ടുണ്ടാക്കിയും സ്വന്ത രാജ്യത്തെ ഒറ്റുകൊടുത്തും, ഗുഡാലോചനകൾ നടത്തിയും സ്ത്രീകളെ അവമാനിച്ചും, ഗുണ്ടായിസത്തിലൂടയും നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്ക് ഇത്തരം സംഭവങ്ങൾ ഒരു മുന്നറിവ് ആയിരിക്കട്ടെ. സൂര്യ നെല്ലി കേസ്, ചന്ദ്രശേഖര കുലപാതകം, അഭയാകേസ് ഇവയെല്ലാം ആത്മാർത്ഥതയോടെ പോലീസ് അന്വേഷിച്ചാൽ അതിന്റെ സൂത്രധാരകന്മാരിലേക്ക് കൊണ്ടുചെന്ന് എത്തിക്കും എന്നതിൽ സംശയമില്ല. അതെ അൽപ്പന് ഓർക്കാപ്പുറത്ത് പണം കിട്ടിയാൽ അവൻ എന്തൊക്കെ കാട്ടിക്കൂട്ടും എന്നത് ഈ സംഭവം വളരെ വ്യക്തമായി വിളിച്ചുപറയുന്നു

1 നേതാക്കൾ വ്യക്തിത്വമുള്ളവരും ഉത്തരവാദിത്വബോധമുള്ളവരും, മറ്റുള്ളവർക്ക് മാതൃക    ആക്കാവുന്നവരും ആയിരിക്കണം (അവാർഡ് പൊന്നാട തുടങ്ങിയവ നേടാനുള്ള ഓട്ടം കുറയ്ക്കുക)
2 സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണാത്തവരും തുല്യ ബഹുമാനം കൊടുക്കുന്നവരും ആയിരിക്കണം
3 ജീവിതത്തിന്റെ ക്ഷണഭംഗുരതയെക്കുറിച്ചു സ്വയം ഓർപിച്ച് ജീവിതത്തെ സമീകരിക്കുന്നവരുമായിരിക്കണം  

മനസ്സിൽ ഒരുവിടാവുന്ന ഒരു നല്ല കവിത ശകലം

"രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
   ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കും..ഇക്കമലവും 
   കാലേ വിടർന്നീടുമേവം മൊട്ടിനകത്തിരു-
ന്നളി മനോരാജ്യം തുടർന്നീടവേ..
  ദൈവത്തിൻ മനം.. ആ‍ര്‌ കണ്ടു
പിഴുതാൻ ദന്തീന്ദ്രനാ പത്മിനി"

Tom abraham 2017-07-12 08:34:37 News
Dileep has the burden of proof. 
Tom abraham 2017-07-12 07:29:36 News

Who is p.c George ? A magistrate ? I like kujthara comment The ' idiotic'. George wants more evidence ?


mathew v zacharia 2017-07-12 06:41:55 News
In anticipation to read
Mathew V. Zacharia, New York
sudhir panikkaveetil 2017-07-12 06:36:56 News
എഴുത്ത് ഒരു ഉപാസനയാക്കി നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന ശ്രീമതി സരോജ വർഗീസിന് ആശംസകൾ. സഞ്ചാരക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നു.
john kunthara 2017-07-12 06:23:37 News
കേരളത്തിൻറ്റ ശാപങ്ങളിലൊന്നാണ് പി.സി.ജോർജ് ഈവിടുവായൻ ഇഡിയറ്റിനെ തിരഞ്ഞെടുത്തുവിട്ട ജനതയെ വേണം പഴിക്കാൻ. നാറുന്ന സംസാരങ്ങൾമാത്രമേ ഇയാളുടെ നാറുന്ന മനസ്സിൽ നിന്ന് വരൂ.
പുലിക്കോടൻ 2017-07-12 06:18:00 News

ഇവനെ പിടിച്ചു ദിലീപിനെ ഇട്ടപോലെ പിടിച്ചുപറി തട്ടിപ്പ് വെട്ടിപ്പ് വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റത്തിന് ജയിലിൽ അടച്ചിട്ടുള്ളവരുടെ കൂടെ കുറച്ചു ദിവസം പിടിച്ചിട്ടാൽ അൽപ്പം ഒതുങ്ങിയേക്കും.  ആഹാരം (ഗോതമ്പ് ഉണ്ട) ഒരു പ്രാവശ്യം കൊടുത്താൽ മതി. പിന്നെ കൈ ചൂണ്ടി വർത്തമാനം പറയാതിരിക്കാൻ അതങ്ങ് തല്ലി ഒടിച്ചേക്ക്