MM 2013-06-09 20:24:37 News
good,informative article
andrewsmillenniumbible [andrews.c] 2013-06-09 16:48:44 News
people in Kerala is not  concerned at all. Why we should be?
They telling us MYOB.
andrewsmillenniumbible [andrews.c] 2013-06-09 16:33:10 News
With regard to all things going in Kerala,it seems we here in US are more concerned about the future of our Mother land. Keralites; they don't give a dam.
Manoj M. 2013-06-09 13:51:23 News
"ലൈസൻസ് രാജ്" എന്നായിരുന്നു ഈ രാജ്യം അടുത്തകാലം വരെ പരക്കെ അറിയപ്പെട്ടിരുന്നത്. എന്തിനും കുറെ 'ഫോറങ്ങളും' അതു ഒപ്പിട്ടു കൊടുത്തു ചില്ലറ വാങ്ങുന്ന 'ഗസറ്റഡ് അപ്പീസറന്മാരും, ക്ലാർക്ക്,  പ്യൂണ്‍ തുടങ്ങിയ തസ്തികകൾ ഉണ്ടാക്കി കുടുംബത്തിലും സമുദായത്തിലും ഉള്ളവർക്കെല്ലാം നിയമനങ്ങളും  നൽകി സർക്കാർ പണം വീതിച്ചു വീട്ടിൽ കൊണ്ടു വന്നു സൗഖ്യമായി ജീവിതം കഴിച്ചിരുന്ന ഒരു സമൂഹം!  വളരെ നാളുകളായി അത് നില നിർത്തി പ്പോരുന്ന  നാട്! അതൊക്കെ മാറിക്കിട്ടാൻ വൈകും. നമ്മൾ അമേരിക്കയിലെയും യൂറോപ്പിലെയും രീതികൾ കണ്ടപ്പോൾ അതൊക്കെ ഈ  പൊളിഞ്ഞ രീതികളോട്  വെറുപ്പുണ്ടാവുന്നതു സ്വഭാവികം!
Sudhir Panikkaveetil 2013-06-09 06:20:36 News
പീറ്റർ ജി - ലേഖനം നൻന്നായി.  പുതു തലമുറയിലെ മൊത്തം എത്ര പേർ മലയാളം പഠിക്കുന്നു ഇംഗ്ലീഷ് പഠിക്കുന്നു അതിന്റെ അനുപാതം നോക്കി വേണമായിരുന്നു ശ്രേഷ്ഠ പദവി കൊടുക്കാൻ. പഴക്കം ഒരു യോഗ്യതയായി എല്ലാ കാര്യങ്ങളിലും എടുക്കരുത്. പഴയ വീഞ്ഞ് നല്ലത് എന്നാൽ പഴയ (വയസ്സായ) പെണ്ണു കൊള്ളുകയില്ല.  പ്രതികരിക്കാൻ (അതായത് എഴുതാനും പ്രസംഗിക്കാനും) മാത്രമേ ഭാരതീയ പൌരനു കഴിയു പ്രവര്ത്തിക്കാൻ കഴിയില്ലെന്ന് നേതാക്കൾ ക്കറിയാം. കുറച്ച് നാൾ കുരച്ച് അവർ മിണ്ടാതിരിക്കുമെന്നു അറിയാം. നൂറു കോടി നിസ്സാര തുകയല്ലല്ലോ? ഒരു പക്ഷെ  ആരുടെയെങ്കിലും മക്കൾക്ക് വിദേശത്ത്  പോയി ഇംഗ്ലീഷ് ഭാഷയിലൂടെ ഉയര്ന്ന ബിരുദങ്ങൾ നേടാം. നല്ല കാര്യമല്ലേ? സന്തോഷിക്കുക നമ്മൾ.
sicily 2013-06-08 15:05:29 News
\\\"2009ല്‍ ഇടയലേഖനങ്ങള്‍ ഇറങ്ങുന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും അത്‌ എന്ന്‌ പറഞ്ഞതിന്‌....അവരൊക്കെ പറയുന്നത്‌ ആദരവോടെത്തന്നെ കേള്‍ക്കണം. ആള്‍ ഏത്‌ ഷുക്കൂറായാലും;\\\"

അഗാധമായ അറിവിന്റെ ഉടമയും ആഴത്തിലുള്ള എഴുത്തിന്റെ എടുപ്പുമുള്ള ആദരണീയ   സ്ഥാനത്തിനു അർഹനുമായ
അങ്ങയുടെ എഴുത്തുകൾ എത്ര മനസ്സിരുത്തി വായിച്ചാലും കുബുധികൾക്കെ അതിന്റെ  അന്ത;സത്ത  പിടികിട്ടൂ .
രമേശന്റെ  'പതിനാറടിയന്തിരമെന്നു'  വിശേഷിപ്പിച്ചവരെ 'നടേശൻ മുതലാളി 'ചേർത്തു  ന്യായികരിച്ചതും ,ആദരിച്ചതും 
ആല്മാഭിമാനത്തോടെ അതിനെതിരെ ശുദ്ധമായ ഭാഷയിൽപ്രതികരിച്ച ഷുക്കുറിനെ ചെളി വാരിയെറിയുന്നവനായി
അന്യാ!യികരിച്ചതും  'അബദ്ധ' ചിന്തകളല്ലേ! എന്നുപറഞ്ഞാൽ ''ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം ''. 

Joseph 2013-06-08 12:12:19 News
ഒശാന ജൂണ്‍പതിപ്പിലെ പേജ്11ൽ ചർച്ച് ആക്റ്റിനെപ്പറ്റിയുള്ള ലേഖനത്തിൽ പറഞ്ഞതുപോലെ സഭ ശക്തിയായി ഈ നിയമത്തെ എതിർന്നതിന്റെ കാരണം വ്യക്തമല്ല. ഹിന്ദുവിനും മുസ്ലീമിനും ഒരു നിയമം, ക്രിസ്ത്യാനിക്ക് മറ്റൊരു നിയമം. ഇത്തരം കിരാത നിയമം മറ്റേതെങ്കിലും രാഷ്ട്രത്തിലുണ്ടോയെന്നും വ്യക്തമല്ല. ഈ സ്വാർ‍ഥനിയമങ്ങളെ മറികടന്നു കേരളത്തിലെ പ്രഗല്ഭനായ മുൻസുപ്രീം കോടതി ജഡ്ജി കൃഷ്ണയ്യർ തയ്യാറാക്കിയ ബില്ലിന്റെ നക്കലിനെയാണ് ചർച്ച് ആക്റ്റെന്നു പറയുന്നത്. ബില്ലിന്റെ നിയമവശങ്ങളും പ്രായോഗിക വശങ്ങളും വാദവിവാദങ്ങളില്‍ക്കൂടി ചർ‍ച്ച ചെയ്തുവെന്നല്ലാതെ നാളിതുവരെയും നിയമപാലകരുടെ മേശയില്‍ എത്തിയിട്ടില്ല. സഭയുടെ സ്വത്തുക്കൾ ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൈതൃകമായി തലമുറകള്‍ മറിഞ്ഞു വന്നതാണ്. മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്. ഈ സ്വത്തുക്കൾ നല്കിയവരായ വിശ്വാസികള്‍ക്ക് സ്വത്തിന്മേൽ യാതൊരു നിയന്ത്രണവും ഇല്ല. സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ബിഷപ്പും പുരോഹിതരും. ചരിത്രാതീതകാലംമുതൽ സഭയുടെ സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു ചോദിക്കുവാനും അല്മായനെ അനുവദിച്ചിരുന്നില്ല. സഭയുടെ ചോദ്യം ചെയ്യാൻ പറ്റാത്ത സ്വത്തുക്കള്‍ക്ക് സർ‍ക്കാർ നോട്ടത്തിൽ ഒരു കണക്കു വേണമെന്നു മാത്രമേ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. സഭയുടെ സ്വത്തുക്കൾ ഇന്ന് അതിന്റെ നിയന്ത്രണത്തിലുള്ളവരുടെ വീടുകളില്‍നിന്നും കൊണ്ടുവന്നതല്ല. ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് സഭാസ്വത്തുക്കൾ സർ‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുവാൻ സഭ ബാധ്യസ്ഥരുമാണ്. കൃഷ്ണയ്യരുടെ നിയമം നിർ‍ദ്ദേശിച്ചിരിക്കുന്നത്, ജനാധിപത്യരീതിയില്‍ പള്ളിഭരണം നടപ്പിലാക്കുവാനാണ്. ഇടവകയില്‍ പതിനെട്ടുവയസ്സു തികഞ്ഞവർ‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കും. സർ‍ക്കാരില്‍നിന്നു കണക്കുപരിശോധകരായി (auditors) പ്രാവിണ്യം നേടിയവരെയും തെരഞ്ഞെടുക്കണം. യോഗ്യരായവരെ മാത്രമേ ഓരോ സ്ഥാനങ്ങളിലേക്കായി തെരഞ്ഞെടുക്കുവാൻ പാടുള്ളൂ. സഭയുടെ വിശ്വാസത്തിനെതിരായി പ്രവർ‍ത്തിക്കുന്നവരെ, നിരീശ്വരന്‍മാരെ, കുറ്റവാളികളെ, ഭരണകാര്യങ്ങളിൽ, ‍അയോഗ്യത കല്‍പ്പിച്ച് ഒഴിവാക്കിയിട്ടുണ്ട്. ചർച്ചു ആക്റ്റ് പാസായാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നതു സഭയ്ക്കായിരിക്കും. കോടികണക്കിനു രൂപയാണ് പുരോഹിതരും പള്ളികൈക്കാരുംകൂടി സഭയുടെ സ്വത്തിൽനിന്നു കട്ടുമാറ്റുന്നത് . പണത്തിന്‍റെ മേല്‍നോട്ടം മുഴുവൻ ഇവരുടെ ഉത്തരവാദിത്തത്തിൽ ആയതുകൊണ്ട് ആരും ചോദ്യം ചെയ്യാനുമില്ല. ശക്തമായ ഗവണ്‍മെന്റ് നിയന്ത്രണം (auditing) സഭയുടെ സ്വത്തുക്കളിലും വരവുചെലവു കണക്കുകളിലും ഉണ്ടെങ്കിൽ കൊള്ള ഒരു പരിധി വരെ അവസാനിപ്പിക്കുവാൻ സാധിക്കും. സർക്കാരിന്‍റെ ഓഡിറ്റ്‌ ചെയ്ത (auditor) പള്ളിസ്വത്തു വിവരങ്ങൾ പരിശോധിച്ചാൽ വൻ‍കിട കൊള്ളയുടെ ചരിത്രങ്ങൾ പുറത്തു വരുമെന്നു ഇവർ ‍ഭയപ്പെടുന്നു. പല മാടമ്പി കൈക്കാരന്മാരുടെ വീടുകളും ജപ്ത്തി ചെയ്യപ്പെട്ടേക്കാം. ആരെങ്കിലും കാലത്തിനനുസരിച്ച് പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ അവരെയെല്ലാം സംഘിടിത പുരോഹിതവർ‍ഗം തോല്‍പ്പിച്ചിട്ടുണ്ട്. കഥകൾ ‍ഏറെയുണ്ട്. കേരള ചരിത്രംതന്നെ പുരോഹിതർ വ്യഭിചരിച്ച കറുത്ത അധ്യായങ്ങൾ നിറഞ്ഞതാണ്‌. ചരിത്രം ഇന്നും മാറ്റമില്ലാതെ തുടരുന്നു.
jose cheripuram 2013-06-08 06:41:14 News
I agree with you ,Let the court decide The issue if justice is not done then we will step in .We can make one decision wheather such persons should be invited or not.
PTI 2013-06-08 06:08:22 News
പാക്കിസ്ഥാനെതിരെ ആന്റണി വിട്ട വാണം ഇടയ്ക്കു വച്ച് ചീറ്റി പോയി.  പാക്കിസ്ഥാന്റെ ഒരു കൊതുക് ആന്റണിയെ കടിക്കുകയും പ്രതിരോധശക്തി തീരെ ഇല്ലാത്തതിനാൽ അദ്ദേഹം ബോധംകെട്ടു വീഴുകയും ചെയ്യുത്
Jack Daniel 2013-06-08 05:11:39 News
clergies are blood suckers 
k c chacko 2013-06-07 22:46:00 News
The Kerala Government was planning a Legislation prepared and vetted by eminent people like V R Krisna Iyer, giving all the properties of the church to the Laity ,where the Priests will be only Employees of the Lairty. But the Clergy is so very shrewed that they screwed and turned the Laity against the Legislation and it was abononed.Who is to blame for this?
ഉടക്ക് വാസു 2013-06-07 19:38:38 News
രാവണൻ വായിച്ചോണ്ടിരിന്ന ഗിത്താർ ആയിരിക്കും  അല്ലെ  ?

ചേലക്കര നമ്പൂതിരി 2013-06-07 17:12:14 News
അമേരിക്കയിലെ നേതാക്കൾ ചമഞ്ഞു നടക്കുന്ന കോമാളികൾ കണ്ടു നോം കുമ്പ കുലുക്കി ചിരിക്കാറുണ്ട്. എന്താ കഥ ഓരോ അവന്മാരുടെ ആട്ടം കണ്ടാൽ ചിരിക്കാതിരിക്കാൻ പറ്റോ . ഇവന്മാരെ എല്ലാം പിടിച്ചു ഒരു കൂട്ടിലിട്ടു എല്ലാ പട്ടണങ്ങളിലും കൊണ്ട്  ചുറ്റി, ഇടയ്ക്കിടയ്ക്ക് അല്പം പൊക്കി, വായിന്നു വരണ വിഡ്ഢിത്വം കേട്ടാൽ ദുഖിചിരിക്കണ നിങ്ങളെ പോലുള്ളവർക്ക് ഒന്ന് ചിരിക്കാൻ പറ്റൊലോ. നാട്ടിന്നു ഈ മുഷുക്കു പിടിച്ച പെണ്ണുങ്ങളെ കൊണ്ടുവന്നു അവരുടെ വായിലിരിക്കണ കേക്കേം വേണ്ട, എന്നാ നമ്മക്ക് അങ്ങോടു തൊടങ്ങി കളയാം അല്ലെ 


സ്വ. ലേ 2013-06-07 11:10:40 News
ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീമാൻ ആന്റണി അവർകൾ ഇതിനെ വളരെ പൈശാചീകമായും മൃഗീയമായും അപലപിച്ചു. ഇനിയും ഇങ്ങനെ പാകിസ്താൻ ചെയ്‌താൽ അവരോടു ഇനിയും  മേലാൽ മിണ്ടാതിരിക്കുക തുടങ്ങിയ കടുത്ത നടപടികൾ  എടുക്കേണ്ടി  വരും എന്ന് അദ്ദേഹം തീർത്തു  പറഞ്ഞു.. 

RAJAN MATHEW DALLAS 2013-06-07 10:17:49 News
കൂടുതൽ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്തു, എല്ലാം നശിപ്പിച്ചു, വിദ്യാഭ്യാസവും നല്ലവണ്ണം മുഴുമിപ്പിക്കാതെ,(ഞാനടക്കം) പ്രവാസി ജീവിതത്തിലേക്ക് ഒളിച്ചോടി, ഒരു വിദം കരപറ്റിയവരല്ലെ മിക്കവരും ? ചിരി മറന്നുപോയ ഈ പാവങ്ങൾ നാട്ടിലെ കോമാളികളുടെ കോപ്രായങ്ങൾ കണ്ടെഗ്ഗിലും ഒന്ന് ചിരിച്ചു പോയാൽഅവരെ കുറ്റം പറയാൻ ആകുമോ ?