John Mathew 2015-09-27 04:16:33 News
Ella asamsakalum nerunnu.mangalam bhavikkattee.SAJI
Aniyankunju 2015-09-26 19:06:31 News
FWD:  ....."സ്ത്രീകളുടെ സാന്നിധ്യത്തെ വെറുക്കുന്ന ഈ സന്യാസിമാരും താലിബാനികളും I S ഭീകരന്മാരും തമ്മിലെന്താണ് വ്യത്യാസം. എല്ലാവരും ഒരേവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ജീവിച്ച കേരളത്തിലാണല്ലോ ഇതെല്ലാം നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ തലകുനിയുന്നു. തന്റെ അനുഭവത്തെ സ്ത്രീക്കെതിരായ നിലപാട് മാത്രമായി കാണരുത്. എല്ലാം കണ്ടിട്ടും മൗനം പാലിക്കുന്നത് അപകടകരമാണ്- ഇത് പറയുമ്പോള്‍ ശ്രീദേവി S. കര്‍ത്തായുടെ മുഖത്ത് പ്രതിഷേധവും സങ്കടവുമുണ്ട്.

എന്നും സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്ന് കരുതിയ സാറാ ജോസഫിന്റെയും കറന്റ് ബുക്സ് അധികൃതരുടെയും നിലപാടാണ് ദുഃഖകരം.മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ പുസ്തകമായ "ട്രാന്‍സന്‍ഡന്‍സ് മൈ സ്പിരിച്വല്‍ എക്സ്പീര്യന്‍സ് വിത്ത് പ്രമുഖ് സ്വാമിജി' എന്ന ഇംഗ്ലീഷ് പുസ്തകം "കാലാതീതം 'എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത എഴുത്തുകാരിയാണ് ശ്രീദേവി S. കര്‍ത്താ. ശനിയാഴ്ച തൃശൂരില്‍ നടക്കേണ്ട പുസ്തകപ്രകാശനച്ചടങ്ങില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചടങ്ങില്‍ ബ്രഹ്മ വിഹാരിദാസ് സ്വാമി പങ്കെടുക്കുന്നതിനാല്‍ വേദിയില്‍ സ്ത്രീകള്‍ പാടില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്ന് ശ്രീദേവി ഉറച്ചുവിശ്വസിക്കുന്നു.

ചില ആത്മീയവാദികള്‍ അവരുടെ പ്രതിലോമനിലപാടുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയ്ക്കുള്ള അവഹേളനത്തെക്കാളുപരി ഒളിഞ്ഞിരിക്കുന്ന അപായസൂചനകളെയാണ് ഭയക്കുന്നത്. പുതുതലമുറ എന്തിനെയൊക്കെയോ ഭയക്കുന്നു. കലാകാരന്മാരും ബുദ്ധിജീവികളും ഇതിനെതിരെ രംഗത്തുവരണം. എഴുത്തുകാരെ പോറ്റുകയും എഴുത്തുകാരാല്‍ പോറ്റപ്പെടുകയുംചെയ്യുന്ന ഒരു പ്രസാധകസ്ഥാപനം ഇതിനെല്ലാം കൂട്ടുനിന്നത് പ്രതിഷേധാര്‍ഹമാണ്.. ചടങ്ങില്‍നിന്ന് മാറിനില്‍ക്കണമെന്ന ലജ്ജാവഹമായ ആവശ്യം സഹപ്രവര്‍ത്തകവഴി തന്നെ അറിയിച്ച അവര്‍ ക്ഷമാപണംപോലും നടത്തിയില്ല. വിവര്‍ത്തക ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന സാറാ ജോസഫിന്റെ അഭിപ്രായത്തെയും ശ്രീദേവി വിമര്‍ശിച്ചു. എങ്ങനെ ഇത് പറയാന്‍ തോന്നിയെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം.

വായനക്കാരൻ 2015-09-25 16:19:58 News
ലാന, വിചാരവേദി, സർഗ്ഗവേദി, അവിടെയുമിവിടെയുമുള്ള മറ്റു സാഹിത്യവേദികൾ മുതലായവയും അമേരിക്കൻ സംസ്കാരിക സംഘടനകളും തമ്മിലെന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ല. എല്ലാം കസേരകൾക്കും ‘പത്രത്തിൽ പടത്തിനും’ വേണ്ടിയുള്ളവയാണ്. തലപ്പത്തുള്ള ആണുങ്ങൾ പേരിനും മാത്രം ഒരു ചെറിയ പദവിയോ ഒരു ‘വിമൻസ് ഫോറമോ’ എല്ലിൻ കഷ്ണം പോലെ പെണ്ണുങ്ങൾക്ക് എറിഞ്ഞു കൊടുക്കും.  
വിദ്യാധരൻ 2015-09-25 14:56:42 News

ഹോശന്ന.... ഹോശന്ന.......... 
ദാവിദിൻ സുതനെ ഹോശന്ന 

(അഞ്ചു മിനിട്ടിനു ശേഷം)

ബാറാബസിനെ ഞങ്ങൾക്ക് വിട്ട് തരു 
ഇവനെ ക്രൂശിക്ക. ഇവനെ ക്രൂശിക്ക 

(പശ്ചാത്തലത്തിൽ )
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ 
മനസ്സിൽ ദൈവം ജനിക്കുന്നു 
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ 
മനസ്സിൽ ദൈവം മരിക്കുന്നു 
ഈ യുഗം കലി യുഗം 
ഇവിടെയെല്ലാം പൊയ്മുഖം ............(വയലാർ )

ഒരെഴുത്തുകാരി 2015-09-25 10:10:06 News
വിദ്യാധരൻ പറഞ്ഞത് ശരിയാണ്.  സ്ത്രീകളെ പെണ്‍ എഴുത്തന്നു പറഞ്ഞു അവഗണിച്ചവരും അതുപോലെ അതിനെക്കുറിച്ച് ക്ഷമാപണത്തോടെ ഒരു വാക്ക് പറയുവാൻ മടികാട്ടിയവരുമാണ്.  ഈ സംഘടനകളിലെ മിക്ക എഴുത്തുകാരും.  കേരളത്തിലെ സംസ്കാരത്തിൽ എഴുതിപോന്നവർക്ക് സ്ത്രീകളുടെ ഉള്ളിലെ  വിചാര വികാരങ്ങളെ ഒരിക്കലും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അവരെ സംബന്ധിച്ചടത്തോളം അടുക്കളിയിലെ പണിയും കുഞ്ഞുങ്ങളെ നോക്കലും മാത്രം.  അത്തരക്കാരായ എഴുത്തുകാരുടെ ചുവടു പിടിച്ച് അമേരിക്കൻ സംഘടനകളും പെണ്‍ എഴുത്ത് എന്ന് വിളിച്ചു കൂവാന തുടങ്ങി.  ഇന്ന് സ്ത്രീകളാൽ വിജയകരമായി  നയിക്കപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും ഉണ്ടെന്നുള്ളത് അമേരിക്കയിലെ സാഹിത്യകാരന്മാർക്ക് അറിയാവുന്ന സത്യമാണെങ്കിലും അവർ അറിയാത്തവരെപ്പോലെ അഭിനയിക്കുകയാണ്.  മലയാള സാഹിത്യ രചനകളെ വിലയിരുത്തി അവാർഡുകൾ നൽകുമ്പോൾ അതിന്റെ തലപ്പത്ത് യോഗ്യരായ എഴുത്തുകാരികളെ ഇരുത്തെണ്ടാതാണ്. അവർക്ക് രചനയെ വിലയിരുത്തി നിഷ്പക്ഷമായ ഒരു തീരുമാനം എടുക്കാൻ കഴിയും.. ലാനപോലെയുള്ള സംഘടനകൾക്ക് അതിനു കഴിയും എന്ന് തോന്നുന്നില്ല 
നാരദർ 2015-09-25 08:26:56 News
ഒത്തിരി നാളായി ഇവിടം ഒന്ന് ചൂട് പിടിച്ചു കണ്ടിട്ട്.  ഇനി ലാനാ, സർഗ്ഗവേദി , വികാരവേദി ഒക്കെ വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല.  മറ്റൊരു വിദ്യാധര വേട്ടയ്ക്ക് സമയമായി 
വിദ്യാധരൻ 2015-09-25 07:46:08 News
അമേരിക്കയിലെ മലയാള സാഹിത്യമണ്ഡലത്തിൽ അവഗണിക്കാൻ പാടില്ലാത്ത പല സാഹിത്യകാരികളും കവയിത്രികളും ഉണ്ടെന്നുള്ളത്,  ടോം മാത്യു പറഞ്ഞതുപോലെ നിഷേധികാനാവാത്ത ഒരു സത്യമാണ്.  നിങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്നവരിൽ പലരും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാനും അതുപോലെ വായനക്കാരുടെ ചിന്തകളെ അവരുടെ രചനകളിലൂടെ  ഉദ്ദീപിപ്പിക്കാൻ കഴിവുള്ളവരുമാണെന്നുള്ളതിൽ തർക്കമില്ല.  ഇവിടുത്തെ സാഹിത്യ സംഘടനയുടെ കുത്തക മുതലാളിത്വം അവകാശപ്പെടുന്ന 'ലാന' സർഗ്ഗവേദി, വിചാരവേദി തുടങ്ങിയ സംഘടനകൾ പെണ്‍മലയാളം' എന്ന പേരിൽ   സ്ത്രീകളെ താഴ്ത്തികെട്ടാൻ ഒരു 'അധകൃതവിഭാഗം' ഉണ്ടാക്കിയപ്പോൾ, ഇവരെല്ലാം അവിടെപ്പോയി പഞ്ചപുച്ഛം അടക്കി നിന്ന്,  ഈ പുരുഷാധിപത്യമുള്ള സംഘടനകൾ അവരുടെ 'മേശയിൽ നിന്ന് വീണ  അപ്പക്കഷണം ' കൊടുത്ത് വിട്ടപ്പോൾ അതുവാങ്ങി ഭക്ഷിച്ചു മടങ്ങിപ്പോയി.  ഒരു ത്ഡാൻസി റാണിയെയോ ഇന്ദിരാഗാന്ധിയേയോ , ഒരു സുഗതകുമാരിയെയോ ഒക്കെ ഞാൻ ഇവരുടെ ഇടയിൽ നിന്ന്പ്ര ഉയർത്ത് എഴുന്നെൽക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.  അധികാരത്തിന്റെ കസേര സൂപ്പർ ഗ്ലൂ കൊണ്ട് പ്രഷ്ടഭാഗത്ത് ഒട്ടിച്ചു നടക്കുന്ന  ഈ സംഘടനകൾ,  ഒന്നിലേറെ കാര്യങ്ങൾ ഒരേ സമയത്ത് ചെയാൻ കഴിവുള്ള ഈ ബഹുമുഖ പ്രതിഭകളെ നേതൃത്വ സ്ഥാനത്തു ഇരുത്തി, ലിംഗ വ്യതാസമില്ലാതെ ഓരോത്തരുടെയും കഴിവുകളെ ആധരിക്കേണ്ടതാണ്  സ്ത്രീകൾ, ഷാർക്ക് ടാങ്ക് എന്ന പരിപാടിയിലെ ലോറി ഗൈനെർ പറഞ്ഞതുപോലെ,  , "പുരുഷന്മാർ ഒരു ഗ്ലാസ് വീഞ്ഞിനെ ക്കുറിച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ, ഞാൻ അവസരം തക്കത്തിൽ ഉപയോഗിച്ച് ആ വീഞ്ഞെടുത്തു കുടിച്ചു"  അമേരിക്കയിലെ കഴിവുറ്റ സ്ത്രീകളോട് ഒന്നേ എനിക്ക് പറയാനുള്ള്, അമേരിക്കൻ മലയാള സാഹിത്യത്തെ അതിന്റെ ഗതികേടിൽ നിന്ന് കര കയറ്റാൻ ഒരു അവസരവാദിയാകുക. വേണ്ടിവന്നാൽ ലാനാ സമ്മേളനം ബഹിഷ്കരിക്കുക. 
Tom Mathews 2015-09-25 06:08:12 News

Yes, Mr.Vidyadharan. I am partial to the women writers of Kerala origin in the U.S. As you probably are aware that women writers are ignored by such organizations like the 'Sargavedi', 'Vichara vedi, Kerala Center and 'Lana'.Not because these women are 'second-class' writers but they are upstaged by men and imported male writers.

It is a pity that prominent women writers such as Saroja Varughese, Theresa Tom, Nirmala, Elsy Yohannan, Gita Rajan do not rise to the occasion. Even Shakespeare said "Farailty, thy name is woman."

സഖാവ് കുട്ടൻ 2015-09-24 19:57:21 News
വായനക്കാരാ നേതാവേ 
ധീരതയോടെ പറഞ്ഞോളു 
ലക്ഷം ലക്ഷം അഭിപ്രായക്കാർ 
നിങ്ങടെ പിന്നിൽ ഉണ്ടല്ലോ 
പന്ത്പോലെ തട്ടാനായി 
പറമ്പിലേക്ക് പറത്താനായി 
പന്തും പട്ടവും അല്ലല്ലോ 
മജ്ജയും മാംസവുമുള്ളോരു 
മനുഷ്യജീവിയാണല്ലോ 

John Varghese 2015-09-24 19:50:58 News

Vidyaadharan’s diagnosis and treatment is very good.  People should be straight forward in expressing their comment.  

വായനക്കാരൻ 2015-09-24 17:04:07 News
പറയാഞ്ഞിട്ടല്ല വിദ്യാധരാ. 
പറയാനള്ളതു പറഞ്ഞപ്പോൾ   
പത്രാധിപരൊരു പന്തുപോലെ  
പറമ്പിനു പുറത്തേക്ക്  
പറത്തി വിട്ടു.
സംശയം 2015-09-24 16:49:38 News
വിദ്യാധരൻ ഒരാളാണോ പല ആളുകൾ ചെര്ന്നതാണോ?
Observer 2015-09-24 16:49:17 News
As an inadependent observer under this article I have written a comment, 10 sentences in support of Vidhyadharan, but it did not get appear or published here. I do not know the fate of this one, any way let me write it. I have no time to repeat the same what I wrote yesterday. I fully 100 percent support Vidhyadharan.
വിദ്യാധരൻ 2015-09-24 13:07:48 News
പോപ്പ് ഇന്നുവരെ നാം കണ്ട പുരോഹിതവര്‍ഗ്ഗത്തെക്കുറിച്ചുള്ള  സര്‍വ്വസാധാരണമായ സ്ഥിരസങ്കല്‌പങ്ങളെ വെല്ലുവിളിക്കുകയാണ്‌.  കോടിക്കണക്കിനു വിലമതിക്കുന്ന മനോഹര ഹർമ്യങ്ങളിൽ പാർത്തു സ്വർണ്ണ ചഷകങ്ങളിൽ നിന്ന് പകരുന്ന വീഞ്ഞ് കുടിച്ചു, ഇടയ്ക്കിടയ്ക്ക് സ്വവർഗ്ഗ രതിയിലും ചിലപ്പോൾ എതിര്‍ലിംഗ സംഭോഗത്തിലും ആനന്ദം കണ്ടെത്തി , വിലകൂടിയ കാറുകളിൽ ചുറ്റിയടിച്ചു കപട ജീവിതം നയിച്ചിരുന്നവരെ പുകച്ചു പുറത്തു ചാടിക്കുന്ന ഇദ്ദേഹം വെറുമൊരു തിരി വെട്ടം അല്ല. നേരെ മരിച്ചു തീപന്തമാണ്.  ഇങ്ങനെയുള്ളവർ ഭൂമിയിൽ കുറഞ്ഞു പോയതുകൊണ്ടാണ് അധർമ്മം പെരുകുന്നത് 
വിദ്യാധരൻ 2015-09-24 10:46:45 News
വിദ്യാധരനും ടോംമാത്യുവും അമേരിക്കയിലെ പുരുഷ എഴുത്തുകാരെ പൂച്ച തട്ടുന്നതുപോലെ തട്ടിയിട്ടു ഒരുത്തനും ഒരനക്കവും കാണുന്നില്ലല്ലോ? വളരെ കഷ്ടം!!!