വിദ്യാധരൻ 2015-04-16 08:55:23 News
സത്യങ്ങൾ പറയാൻ മടിയാണ് കവികൾക്ക് 
അസത്യത്തിലിന്നു ചുഴലുന്നു ലോകം 
സത്യങ്ങൾ ചിലെതെല്ലാം കാണുന്നീക്കവിതയിൽ 
വേറിട്ട്‌ നില്ക്കുന്നതിനാൽ  പൊളി കവിതകളിൽനിന്നും 
കണി കാണാനില്ല കണികൊന്നയെങ്കിലും ചില-
കവിതയിൽ കണികൊന്ന പൂത്തുലഞ്ഞു നില്ക്കുന്നു 
കോരന് കുമ്പിളിൽ കഞ്ഞിയെന്നപോലെ 
പട്ടിണിക്കർക്കെവിടെ ഓണം, സംക്രാന്തി, വിഷു?
ജീവിത അറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ ജനം 
അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നേരത്ത് 
നേരാണ് കവിയിത്രി ചൊന്നതു നിങ്ങൾ 
ആരോർക്കുന്നു വിഷുവിന്റെ കാര്യങ്ങൾ?
 നാടിന്റെ രക്തം കുടിച്ചു ചീർക്കുന്ന 
തേരട്ടപോലത്തെ രാഷ്ട്രീയ കീടങ്ങൾ,
പട്ടിണിക്കാരന്റെ ചട്ടിയിൽ നിന്നും 
ചില്ലിക്കാശു തട്ടിയെടുക്കുന്ന പുരോഹിത വർഗ്ഗവും ,
അവരുടെ പാദത്തെ നക്കി തുടക്കുന്ന 
ചെത്തില പട്ടിപോലത്തെ മർത്ത്യരും 
അവരുടെ 'വായ്‌ശബ്ദം ' ആയുള്ള മാധ്യമോം 
ഇന്നാട്ടിലു ണ്ടെന്നു പറയുന്നു 
കണികൊന്നയും വിഷുവും കണികളും .
സത്യം വിളിച്ചു പറയണം ചത്താലും 
സത്യം മരിച്ചാലും നിലനിൽക്കുമെന്നോർക്കണം 
andrew 2015-04-16 08:54:23 News
 A well written classical  article. Expecting more like this: thank you to author and E- malayalee.
JOHNY KUTTY 2015-04-16 08:08:23 News
ഹാ കോര ചെറിയാന്റെ നടക്കാൻ ഒരു സാത്യതയും ഇല്ലാത്ത സ്വപനം. ഭാഗ്യം സഭയുടെ കണക്കു പരിശോധിക്കണം എന്ന് മാത്രം പറയുന്നില്ല അത് പറഞ്ഞാൽ ചെറിയാന്റെ കാര്യം പോക്ക, വിഭജിച്ചു ഭരിക്കുക എന്ന പുരോഹിത തന്ത്രമാണ് ഇതെന്ന് ജനം മനസിലാക്കാത്ത കാലത്തോളം ഇവർ നമ്മളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കും. യേശുവിൽ ആണ് വിശ്വാസം ഗാന്ധിയിൽ (മഹാത്മാ ഗാന്ധി അല്ല) ആണ് ആശ്വാസം.
വിദ്യാധരൻ 2015-04-16 06:45:38 News
എത്ര നല്ല ലേഖനമിത് എന്നാലതിൽ 
കുത്തികുറിക്കില്ല ചിലർ  നല്ല വാക്കൊരെണ്ണം 
കോലിൽ സാരി ചുറ്റിയ രൂപം കണ്ടാൽ മതി 
ഓടിഎത്തും ഓർമ്മകൾ 'മുക്ര' യിട്ടുടൻ 
കണികൊന്ന നിറമുള്ള സാരിയാണേൽ പിന്നെ 
പറയേണ്ട അമറലും ബഹളവും പിന്നെ 
പൂച്ച പാലു കുടിക്കുമ്പോലെ ചിലർ 
കണ്ണടച്ച് വിളയാടുന്നു ഈ-മലയാളിയിൽ 
കരുതണ്ട മണ്ടെരെന്നു മറ്റു കാളകളൊക്കയും 
വാല് പൊക്കുമ്പോളറിയാം മുതുകാളേ നിൻ -
ഉന്നമെന്തെന്ന്? കോലങ്ങൾ കണ്ടു മുക്ര ഇടേണ്ട നീ .
KRISHNA 2015-04-16 06:28:46 News
വളരെ നല്ല ലേഖനം.
വായനക്കാരൻ 2015-04-16 05:16:31 News
For andrew's reference- ഔചിത്യം meaning in English: propriety, right, relevancy, reasonableness, properness, pertinency, fitness, decorum, decency, compatibility, aptness, appropriateness, suitability.  
Ninan Mathullah 2015-04-16 04:46:10 News
Insecurity and intolerance arising out of it is widespread. This intolerance and insecurity destroy the inner peace and make life stressful for many. Religious and racial forces are contributing to this intolerance by creating fear and suspecion of others different from them and advocating castration of minority groups. Let love, peace and tolerance and acceptance of others as they are fill our hearts in this Vishu season for a better tomorrow.Appreciate the good work 'emalayalee' is doing.
വായനക്കാരൻ 2015-04-16 04:45:46 News
പട്ടണത്തിലു വന്നിരിക്കണ് പഷ്ടുപഷ്ടൊരു സിലിമാ
എട്ടുപത്തു പാട്ടുകേൾക്കാം മുട്ടിനു മുട്ടിനു ഗുസ്തി കാണാം
തൊട്ടുതൊട്ടു പെമ്പിള്ളേരുടെ കളികാണാം
കളികാണാം കളികാണാം 
(ഏഴുരാത്രികൾ - വയലാർ)
Tom Mathews 2015-04-16 04:42:49 News
Dear Editor: Soya's (Philadelphia) poem on 'Vishu' brings back memories of the wholesome and care-free days while growing up in Kerala. At the very root of one's cultural growth, are the Onam, Vishu, and Christmas celebrations. How I long to fly back to those shores and join the "maddening crowds" of reveling fun-seekers. Tom Mathews, New Jersey
വിദ്യാധരൻ 2015-04-15 19:55:04 News
ഈ മലയാളി നിൻ താളുകളൊക്കയും
നിറയട്ടെ സാഹിത്യ കൃതികളാലെ
കവിതകൾ കഥകളും ലേഖനമൊക്കയും 
വളർത്തട്ടെ മർത്ത്യരിൽ സ്നേഹബന്ധം
വിവിദദേശങ്ങളിൽ ചിതറി കിടക്കുന്ന 
കൈരളി മക്കളെ ഒന്നിച്ചു ചേർക്കുവാൻ 
ഉദകട്ടെ ഈ-പത്രം നാൾക്കുനാൾ വളരെട്ടെ-
വളർന്നൊരു വടവൃക്ഷമായിടട്ടെ, 
തണലായി മാറട്ടെ ഏവർക്കും എന്നെന്നും 
ചൊരിയട്ടെ ജഗദീശൻ നന്മകളതിനായി 
andrew 2015-04-15 19:12:23 News

ഇ പമ്പര വിഡ്ഢിത്തം ഇ നൂറ്റാണ്ടിലെ തമാശ

isn't it time to stop all these non sense about god and theo- crazy.

religion and church has to concentrate on fundamental needs of humans.

Find food and shelter and medical help for the poor.

That is what religion and churches should stand for.

Religion and church failed to do their basic duty from the very beginning.

They cannot fool people for ever.

We, humans are not born as- a religious person.

Parents, elders and priests catch us very young and make us slaves to their own trap, the religion they were born in.

the young generation should come up with resources and facilities for public marriage and burial. That is the field the religion and priests play the cat and mouse game.

Be courageous enough to wake up, smell and breath free from the cruel clutches of religion.

Stay away from a religious marriage and burial.

That is the beginning of freedom.

The age old barbaric religion is still hopping around on one leg like a featherless, broken winged bald eagle. It won't live long.

Listen to your inner heart !

Don't you hear the death bells of the hypocritical religion echoing all over the Earth.

Looking forward for that heaven in this earth; the only heaven we humans can experience.


Millennium thoughts- andrew


andrew 2015-04-15 18:23:02 News

തെരുവില്‍ ജനിച്ചു; തെരുവില്‍ വളര്‍ന്നു, തെരുവില്‍ മരിക്കുന്ന

അനേക ലക്ഷം പാവപെട്ട മാനുഷ കോലങ്ങള്‍ ഉള്ള നാട്ടില്‍ എന്തു വിഷു കണി.

വിശകുന്ന വയറിനു മുന്നില്‍ ഒരു പിടി ചോര്‍

അതാണ് ഏറ്റവും വലിയ വിഷു കണി
Sudhir Panikkaveetil 2015-04-15 15:08:29 News
മലയാള  ഭാഷയുടെ കൊന്നപൂക്കൾ വിടർത്തി
കൈരളി ക്ഷേത്രത്തിൽ അർച്ചന നടത്തുന്ന
ഇ മലയാളിക്ക് ഇതാ അക്ഷരങ്ങളെകൊണ്ട് ഒരു
കൈ നീട്ടം.  പ്രസിദ്ധീകരണം എന്നും സമൃദ്ധവും
സമ്പന്നവും ആകട്ടെ, ആശംസകൾ !
വായനക്കാരൻ 2015-04-15 14:01:33 News
കർണ്ണികാരത്തിൻ സ്വർണ്ണം,
       കണിവെള്ളരിക്കയും
വാൽക്കണ്ണാടിയിൽ കാണും
       പുഞ്ചിരിത്തെളിമയും
ഉള്ളം‌കൈക്കുളിലൊരു
        വെള്ളിനാണയത്തുട്ടും
ആദിത്യ സ്തോത്രം ചൊല്ലി
        സൂര്യനമസ്കാരത്തിൽ
മനസ്സിൻ മഞ്ഞിൻ‌പാളി
         ക്കുള്ളിലേക്കിറങ്ങുന്ന
ശാന്തി കിരണങ്ങൾതൻ
          അവാച്യാനുഭൂതിയും
നന്മതൻ മേടമാസ
          പ്പുലരി സമ്മാനിക്കും
ഐശ്വര്യ വിഷുക്കണി
             എന്നും കണിയാവട്ടെ.
വിദ്യാധരൻ 2015-04-15 11:16:07 News
എന്ത് പറ്റി എൻ നാടിന് 
ചന്തമൊക്കെ പോയി
കപടമാണെല്ലാം എങ്ങും 
അപകടം പതിയിരുപ്പൂ 
മായമാമേതിലുമെന്തിലും 
മായം ഇല്ലേലത് മറിമായവും 
കണികാണ്മതില്ല കണിക്കൊന്ന 
കെണികൾ മാത്രമെങ്ങുമേ 
വിഷുഎന്ന പേരുമാറ്റി 
വിഷം ആക്കിയത് കേരളം 
കല്ല്‌ വച്ച നുണകളും 
കള്ളവാറ്റും പെണ്‍വാണിഭോം 
ഹരിത കേരളം ഇന്ന് 
സരിത കേരളം 
ഹ! ഹ! ലജ്ജയാൽ 
ജുഗപ്‌സ തോന്നുന്നു കഷ്ടമേ!