വിദ്യാധരൻ 2015-08-25 20:07:39 News
പ്രിയ പത്രാധിപർക്ക് 

ഞാൻ റെജിസ് അവറുകളുടെ സംശയ നിവർത്തിക്കായി ഒരു മെയിൽ അയച്ചിരുന്നു. അത് കൈപ്പറ്റിയതായി ഇതുവരെയും ഒരു വിവരവും കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു കാത്തയക്കുന്നത്. ദയവു ചെയ്തു അങ്ങതു അദ്ദേഹത്തിനു കൈപ്പറ്റിയതായി തെളിയിക്കുന്ന എന്തെങ്കിലും ഒരു തെളിവ് ഇവിടെ പ്രസിദ്ധികരിച്ചാൽ നാന്നയിരുന്നെനെ.    സംശയം എല്ലാവർക്കും ഉണ്ടാകാം പക്ഷെ മതിയാ തെളിവുകൾ സഹിതം ആ സംശയത്തെ സാധൂകരിക്കുകയാണ് വേണ്ടത്.  ഞാൻ ആരാണെന്ന് എഫ് ഐ കൊണ്ട് അന്വേഷിപ്പിച്ചവരും ഇവിടെയുണ്ടല്ലോ.  കൂടാതെ പലരും പത്രാധിപരുടെ അടുത്ത സുഹൃത്ത് എന്ന നാട്യത്തിൽ എന്നെക്കുറിച്ച് വിവരങ്ങൾ ചോർത്താൻ ശ്രമിക്കാറുണ്ടായിരിക്കുമല്ലോ? ഇത്തരക്കാര് മിക്കാവാറും ടീച്ചർ  പറയാറുള്ളത് പോലെ കോഞ്ഞാണ്ടമാരാണ്.  വിദ്യാധരൻ 
SchCast 2015-08-25 10:26:55 News
പ്രിയപ്പെട്ട വിധ്യധാര, യാധാര്ധ്യം ഇതാണെങ്കിൽ എന്നിക്കു മര്ധനം അനുഭവിക്കുന്നവന്റെ പേരില് തന്നെ അറിയപ്പെടന്നന്ഹു ആഗ്രഹം. സാഖ്ഷര കേരളാത്തിൽ ഇത്തരം ലജ്ജാവഹമായ സംഭവങ്ങൾ നടക്കുമ്പോൾ തങ്ങൾളുടെ കവിതയ്ക്ക് മൂര്ച്ച കൂട്ടുക. ശ്രീ വിവേകാനന്ദ വിശേഷിപ്പിച്ച 'ഭ്രാന്ധ കേരളം' ജന്മം എടുക്കുകയ്യാണോ ഇപ്പോൾ? കലികാലം തന്നെ.
നാരദർ 2015-08-25 09:50:10 News
ഓരോത്തൊരു കവിത വായിച്ചു മനസിലാക്കുന്ന വിധം?  എന്തിനാ ശകുനി വയ്യാത്ത പണിക്ക് പോണത് ?
അറിയാവുന്ന തൊഴിൽ ചെയ്‌താൽ പോരെ ?
വിദ്യാധരൻ 2015-08-25 09:42:48 News
'സാമൂഹ്യ ബോധം ഇന്നലെ ഇന്ന് നാളെ " -എല്ലാക്കാലത്തും ചർച്ച ചെയ്യാവുന്ന വിഷയം.  പക്ഷെ അമേരിക്കയിൽ അത് വ്യത്യസ്തം ആയിരിക്കും . 'സാമൂഹ്യ നേതൃത്വം ഇന്ന് ഇന്നലെ നാളെ ' എന്നായിരിക്കും വിഷയം.  ഇവിടെ എല്ലാവർക്കും നേതാവാകണം. കാരണം മറ്റൊന്നും അല്ല.  വ്യക്തിത്വ പ്രതിസന്ധി തന്നെ.  സാറ് ഭാഗ്യവാനാണ്. കേരളത്തിലും മദ്രാസിലും ഒക്കെ താമസിച്ചു വിദ്യാഭ്യാസം നടത്താനും പ്രതിഭാ സമ്പന്നരായ വ്യക്തികളുമായി ഇടപഴകുവാനും ഒക്കെ അവസരം കിട്ടിയതുകൊണ്ട് വ്യക്തിത്വത്തെ കരുപ്പിടിപ്പിച്ചുകൊണ്ട്‌ വരുവാൻ കഴിഞ്ഞു.  എന്തായാലും നേരെ അമേരിക്കയിൽ വരാതിരുന്നത് നന്നായി.  പക്ഷെ 'നിർമൽ കുമാർ ' എന്ന് തൂലികാ നാമം വച്ച് എഴുതിയുട്ടുള്ളതുകൊണ്ട് ഇനി എല്ലാവരും സാറിന്റെ പുറകെ ആയിരിക്കും.  സാറ് തന്നെ ആയിരിക്കും 'വിദ്യാധരൻ' എന്ന സംശയം ജനങ്ങളിൽ ഇല്ലാതെ ഇല്ല. എന്തായാലും സൂക്ഷിക്കണം .  വായനാ സുഖമുള്ള ഓർമ്മ കുറിപ്പുകൾ 

വിദ്യത്ത്വം ച നൃപത്വം ച 
നൈവതുല്യം കദാചന 
സ്വദേശേ പൂജ്യതേ രാജാ 
വിദ്വാൻ സർവത്ര പൂജ്യതേ (ഹിതോപദേശം )

അറിവും രാജത്വവും (നേതാക്കൾ) ഒരിക്കലും തുല്യമല്ല. സ്വന്തം നാട്ടിൽ രാജാവ് പൂജിക്കപ്പെടുന്നു, വിജ്ഞാനി എല്ലായിടത്തും പൂജിക്കപ്പെടുന്നു 
Jack Daniel 2015-08-25 07:57:58 News
We are One in The Spirit, 
We are One in The Spirit. 
We are One in The Spirit, 
We are One in The Spirit. 
And we pray that all unity may one day be restored 
ശകുനി 2015-08-25 07:22:58 News
മാവേലി ആള് മോശക്കാരനല്ല. കഴിഞ്ഞ പ്രാവശ്യം അമേരിക്കയിൽ വന്നു ഇത്രേം സ്ത്രീകളെ ഗർഭിണികളാക്കുമെന്ന് ആര് കരുതി: ഇതിനെല്ലാം പുളിച്ച  മാങ്ങ എവിടുന്ന് ഒപ്പിച്ചു കൊടുക്കും
black label 2015-08-25 06:29:20 News
Christian brothers - തുറക്കുബോള്‍  ചാഴി മണം , കുടിച്ചാല്‍  പരാമര്‍ , കുറെ കാലം തല വേദന .
ബ്ലാക്ക്‌ ലേബല്‍  അടിക്കു മത തൊഴിലാളികളെ  അവഗണിക്കു
Paul Pulickan 2015-08-25 05:26:00 News
Few things I liked about the convention was very well organized, First time seeing bringing a Kerala Minister with U.S Police Pilot and escort to an event, chendamelam, 30 women Thalapoli, Stage settings, entertainments, speech of the Minister were excellent. Kudos to INOC Chicago team.
വിദ്യാധരൻ 2015-08-24 20:33:25 News
ന വേത്തി യോ യസ്യ ഗുണപ്രകർഷം 
സ തം സദാ നിന്ദതി നാ ത്രചിത്രം 
യഥാ കിരാതി കരി കുംഭ ലബ്ദാം 
മുകതാം പരി ത്യജ്യ ബഭർത്തി ഗുജാം 

ഏതൊരുവനാണ് ഒരു വസ്തുവിന്റെ ഉൽകൃഷ്ട ഗുണത്തെ അറിയാത്തത്, അവൻ അതിനെ എപ്പോഴും നിന്ദിക്കുന്നതിൽ  അത്ഭുതപ്പെ ടേണ്ടതില്ല. കിരാത സ്ത്രീ ആനയുടെ മസ്തകത്തിൽ നിന്ന് ലഭിച്ച മുത്ത്‌ എറിഞ്ഞിട്ട് കുന്നികുരുമാല ധരിക്കുന്നു. എന്ന് പറഞ്ഞതുപോലെ വർഷങ്ങൾക്ക് മുൻപ് ഖലീൽ ജിബ്രാനെപ്പോലെയുള്ളവർ മനുഷ്യ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ കൃതികൾ(മുത്തുകൾ ) വലിച്ചെറിഞ്ഞു മനുഷ്യർ ആധുനികം എന്ന കുന്നികുരുമാലക്ക് പിന്നാലെ പായുകയാണ്.  ഒട്ടും മാറ്റ് നഷ്ടപ്പെടാതെ കാലത്തെ അതിജീവിച്ചു ഇത്തരം കൃതികൾ നില  നില്ക്കുന്നത്തിന്റെ  കാരണം എന്താണ് എന്ന് ആധുനിക എഴുത്തുകാർ പഠിക്കേണ്ടതാണ്.   ആർദ്രതയും കരുണയും നിറഞ്ഞ സ്നേഹം മനുഷ്യൻ ഉള്ളടത്തോളം കാലം നിലനില്ക്കും.  അങ്ങനെയുള്ള സ്നേഹത്തെ വിഷയമാക്കിയാണ് ഖലീൽ ജിബ്രാൻ കവിത കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ കവിതകളെ വിവർത്തനത്തിനു ശ്രീ . പുത്തൻകുരിശു തിരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാനില്ല.  ആ സ്നേഹം ഈ കാലഘട്ടത്തിലും പ്രസക്തമാണ്. ആ സ്നേഹത്തിന്റെ അഭാവമാണ് ഇന്ന് ലോകത്ത് സൃഷ്ടിക്കപ്പെടുന്ന അരാജകത്ത്വത്തിന്റെയും മനുഷ്യകുരുതികളുടെയും പിന്നിൽ പ്രേരകമായി വർത്തിക്കുന്നത്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകരായിരിക്കണ്ട മതം ഇന്ന് പ്രഘോഷിക്കുന്നതു മരണമാണ്.  ഇത്തരം അനീതിയുടെയും അക്രമത്തിന്റെയും പാതകളിൽ നിന്ന് പിൻതിരിയാൻ ഈ തലമുറയെ പ്രേരിപ്പിക്കുന്ന കവിതകളോ കഥകളോ ഈ കാലഘട്ടത്തിൽ വിരളമായെ കാണാനുള്ളു.  ആകർഷണം, സെൽഫീ (സെല്ഫിഷ് എന്നതിന്റെ ചുരക്ക ഭാഷയായിരിക്കാം ) തുടങ്ങി പുതു മഴക്ക തളിർക്കുന്ന തകരയെപ്പോലെ കവിതകളും കഥകളും നമ്മളുടെ മുന്നിലൂടെ ഒരു ചലച്ചിത്രം പോലെ മിന്നി മറയുകയാണ്.  
വായനക്കാരൻ 2015-08-24 17:29:35 News
ഓണത്തിന് പാടാറുള്ള ഒരു നാടൻ പാട്ട്.

ഊഞ്ഞാലേ  മക്കാണീ
ഉരിയനെല്ല് പാച്ചോറ്
ഉണ്ടുണ്ട് ഇരിക്കുമ്പം
ഓണം വന്ന് മുട്ടൂട്ടേ...

ഊഞ്ഞാലാടാൻ  വാടീ പെണ്ണേ
നല്ലപെണ്ണേ തങ്കക്കൊടീ
എനിക്കെന്റെ കാൽകൊയഞ്ഞ്
ഒരടിയും നടക്കാമ്മേലേ...
എനിക്കിരിക്കാൻ കെഴക്കെഞ്ചേല
എടുത്തുടനെ കൊടുക്കിനമ്മേ
നല്ല പെണ്ണേ തങ്കക്കൊടീ
ഊഞ്ഞാലേ... മക്കാണീ...
Jacob George 2015-08-24 16:43:10 News
It was a Great Convention. Chicago Team under the leadership of Gladson did an outstanding Job. There was no place to sit in the Auditorium after 7:30 pm. Large crowd, very prominent Chief guests, great entertainments, Onam Sadya was delicious .... Outstanding convention. Hats off to INOC Kerala Chapter Leaders.
observer 2015-08-24 16:25:14 News
അയ്യോ  എന്തൊരു  തൊലി ക്കട്ടി
നാരദന്‍ 2015-08-24 16:10:16 News
നെത്തോലി  വൈകിട്ട്  ജോണി  അടിക്കാന്‍ വേണം .
പെണ്ണുങ്ങളുടെ  മോന്ത കണ്ടാല്‍ ചില കിളവന്മാര്‍  കമന്റ്‌  എഴുതാതെ  ഉറങ്ങുകില്ല .
കൂടെ മുടിയും മീശയും  കരി തേച്ച ഒരു ഫോട്ടോയും
anthony 2015-08-24 15:58:18 News
vasthavathil englishil vayikunnathu easier and better.
for you to understand 2015-08-24 15:31:14 News

ഓണം നമ്മുടെ ശ്രാവണോത്സവം

എം.എസ്.ജയപ്രകാശ്
മതന്യൂനപക്ഷ ഓണം ഹൈന്ദവമാണെന്നും പിന്നോക്ക ദലിത് വിഭാഗങ്ങള്‍ ഓണം ആഘോഷിക്കുന്നത് ശരിയല്ലെന്നുമുള്ള തെറ്റായ ധാരണകള്‍ നിലനില്‍ക്കുകയാണല്ലോ. ചരിത്ര പഠനത്തിന്റെ അഭാവമാണ് ഇതിനു കാരണം. ഓണം ഹിന്ദുമതാഘോഷമല്ല. ഓണത്തിന് മതമുണ്ടെങ്കില്‍ അത് ബുദ്ധമതമാണ്. എന്നാലും അത് മതപരമല്ല, തികച്ചും ജനകീയമാണ്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയതില്‍ ദുഃഖിക്കേണ്ടവര്‍ ആ സ്മരണയുടെ പേരില്‍ ആഘോഷം നടത്തുന്നത് ശരിയാണോ എന്നു ചോദിക്കുന്നവരുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഓണം ആഘോഷിക്കാതിരിക്കുന്നവരുമുണ്ട്. ഇത് വിഢിത്തമാണെന്ന് പറയാതിരിക്കാന്‍ വയ്യ. മഹാബലിയും ഓണം ആഘോഷിച്ചിരുന്നയാളാണ്.

ബി സി 300 മുതല്‍ എ ഡി 900 വരെയും (1200 വര്‍ഷം) നീളുന്ന ഒരു ദ്രാവിഡ - ബൗദ്ധ - ചേരരാജ്യ പാരമ്പര്യം നമുക്കുണ്ടല്ലോ. അതിനെ വെടക്കാക്കി തനിക്കാക്കിയവരാണ് ചേരത്തെ കേരളമാക്കി മാറ്റിയത്. നമ്മുടെ പൂര്‍വികരുടെ ചേരരാജ്യത്തിലെ ശ്രാവണോത്സവമാണ് ഓണം. ശ്രാവണം - സാവണം - ആവണം - ഓണം. ഇതാണ് ഇന്നത്തെ എല്ലാ മലയാളികളുടേയും പൂര്‍വികരുടെ ഓണം. 'ശ്രാവണം' സംസ്‌കൃതപദമാണ്. അതിന്റെ പാലി സമാന്തരമാണ് 'സാവണം'. 'സ' നിശബ്ദമായാല്‍ പിന്നെ ഉച്ചരിക്കുന്നത് 'ആവണം' എന്നാണല്ലോ. ഉച്ചാരണ സൗകര്യാര്‍ത്ഥം 'ഓണ'മായി. ശ്രാവണമാസം ചിങ്ങമാസവുമാണല്ലോ.

ഓണാഘോഷത്തില്‍ അന്നത്തെ, നമ്മുടെ പൂര്‍വികരുടെ, ബുദ്ധമതസ്വാധീനം പ്രകടമായി കാണാം. ഓണക്കോടിയും ഓണസദ്യയും ബുദ്ധമതക്കാരായിരുന്ന പൂര്‍വികര്‍ ആവിഷ്‌കരിച്ചതുപോലെ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. പൂക്കളമാണല്ലോ, ഓണത്തിന്റെ മറ്റൊരു ആകര്‍ഷണം. കളങ്ങള്‍ വൃത്താകൃതിയിലായിരിക്കുമെന്നതാണ് ഒരു പ്രത്യേകത. ചതുരങ്ങളോ കോണുകളോ പാടില്ല. എന്തുകൊണ്ട് വൃത്തം? എന്നത് പഠനാര്‍ഹമാണ്. ബുദ്ധമതക്കാരുടെ എട്ടു പവിത്രവസ്തുക്കളില്‍ ഒന്നാണല്ലോ ചക്രം (അശോകചക്രം). അത് ധര്‍മത്തിന്റെ പ്രതീകമാണ്. ധര്‍മചക്രത്തിന്റെ ജ്യാമതീക രേഖയാണ് വൃത്തം. ചക്രം പോലെ പവിത്രമാണ് വൃത്തവും. ഓണപ്പൂക്കളം വൃത്തരൂപിയായതിന്റെ കാരണം ഇതാണ്. പൂക്കളത്തിന്റെ മധ്യത്തില്‍ വെക്കുന്ന സ്തൂപം ബുദ്ധന്റെ പ്രതീകവുമാണ്.

തൃക്കാക്കര ഉല്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജാവാണ് മഹാബലി. ആര്യന്‍ അധിനിവേശ ശക്തികള്‍ അദ്ദേഹത്തെ പുറത്താക്കിയത് ഓണനാളുകളിലാവാനാണ് സാധ്യത. അതുകൊണ്ടാവണം പുറത്താക്കലുമായി ഓണത്തെ തല്പ്പരകക്ഷികള്‍ ബന്ധപ്പെടുത്തിയത്. അത് അവരുടെ ജോലി. നമുക്ക് ഓണമാഘോഷിച്ച് നമ്മുടെ ജോലി പൂര്‍ത്തിയാക്കാം.

പള്ളി എന്നാല്‍ ബുദ്ധവിഹാരമാണല്ലോ. കേരളത്തില്‍ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ദേവാലയത്തിനെ പള്ളി എന്നു വിളിക്കുന്നത് ഈ ബുദ്ധമതപാരമ്പര്യത്തെയാണ് കാണിക്കുന്നത്. മുസ്ലീംകള്‍ക്ക് മസ്ജിദ് ആണ് ദേവാലയമെങ്കിലും കേരളത്തില്‍ അത് പള്ളിയാണ്. മാത്രമല്ല രണ്ടുകൂട്ടരും മാപ്പിളമാരുമാണ്. മാര്‍ഗ്ഗപ്പിള്ള (പുതിയ മതം അഥവാ മാര്‍ഗം സ്വീകരിച്ചവര്‍) ലോപിച്ചാണ് മാപ്പിള വന്നത്. കേരളത്തെ ആദ്യം സ്വാധീനിച്ചത് ബുദ്ധമതമാണല്ലോ. അതിനാല്‍ ഓണത്തിന് ജാതിമത അതിരുകള്‍ കല്പ്പിക്കുന്നത് പൂര്‍വികരോടുള്ള അനാദരവായിട്ടേ ചരിത്ര കുതുകികള്‍ക്ക് കാണാനാവൂ.

ഡോ. എം എസ് ജയപ്രകാശ്