Pavithran, Thripponithura 2014-07-08 06:51:08 News
ചുള്ളിക്കാടിന്റെ കാലഘട്ടത്തിൽ ഏറണാകുളം മഹാരാജാസ് കോളേജിൽ പഠിച്ച ഒരാളാണ് ഞാൻ. ക്ലാസ്സിൽ കേറാതെ അലഞ്ഞു തിരിഞ്ഞു നടന്ന അദ്ദേഹത്തെ കാണുമ്പോൾ അതുപോലെ ഒക്കെ ആകണം എന്ന് വൃഥാ മോഹിച്ചിരുന്നെങ്കിലും . വളരെ പാടുപെട്ടു കോളെജിലേക്ക് പറഞ്ഞു വിട്ടിരുന്ന മാതാപിതാക്കളെ ഓർത്തപ്പോൾ ആ സ്വപ്‌നങ്ങൾ അപ്പാടെ ഉപേക്ഷിച്ചു. അന്ന് അദ്ദേഹം എഴുതിയിരുന്ന കവിതകൾ മനസിലായിലെങ്കിലും, മനസിലാകാതെ, അതിനകത്ത് കട്ടിയായ എന്തോ ഉണ്ടെന്നു പറയുന്നതായിരുന്നു ഫാഷൻ. ഇപ്പോൾ ഇവിടെ ബന്നി വറുഗീസ് എഴുതിയ കവിതയും യഥാർഥത്തിൽ എനിക്ക് മനസിലായില്ല. ഒരു പക്ഷെ ചുള്ളിക്കാടിന്റെ കാലഘട്ടത്തിലെ സാമൂഹിയ വ്യ്വസ്ഥിതികൾക്ക് ഇതേറെ അയ്യാൾ അക്രോശിച്ചതായിരിക്കാം. പക്ഷെ സാധാരണ ഒരു വായനക്കാരന് മനസിലാകുന്നില്ല എങ്കിൽ സമൂഹത്തിൽ അതിനു എന്ത് മാറ്റം വരുത്താൻ കഴിയും? ചുള്ളിക്കാടിന്റെ ജീവിത പശ്ചാത്തലം എനിക്ക് അറിയില്ല. പക്ഷെ എന്തോക്കൊയോ ആ മനസ്സിൽ പുകയുന്നുണ്ടായിരുന്നു എന്നതിന് സംശയം ഇല്ല. ജീവിതത്തിൽ കഷ്ടപ്പാടുകളുടെയും പ്രേതിസന്ധികളുടെയും നടുവിൽ ഇരുന്നു എഴുതുമ്പോൾ അത് സമൂഹത്തോട് സംസാരിക്കും. അമേരിക്കയിലെപോലെ ജീവിത സുഖങ്ങളുടെ നടുവിൽ ഇരുന്നു എഴുതുന്ന പല kavithakalkkum വൈകാരിക തീവ്രത ഇല്ലാതെ വരുന്നതും അതുകൊണ്ടാണ്. ചിലർ തിരഞ്ഞെടുക്കുന്ന വിഷയം വളരെ ശോചനീയമാണ്. വിദ്യാധരനെ രോക്ഷം കൊള്ളിക്കുന്നതും അതായിരിക്കും. എഴുതിയിട്ട് പല ആവര്ത്തി വായിച്ചു നോക്കുക പിന്നെ നല്ല സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കുക. എന്നിട്ട് പ്ര്സിദ്ധികരിക്കുക. അപ്പോൾ നല്ലെതെങ്കിൽ വായനക്കാരുടെ കയ്യടി വാങ്ങാം അല്ലെങ്കിൽ അടിയും.
George Thumpayil 2014-07-08 06:47:44 News
Thank you my friends. Appreciate it.
Dr.Sasi 2014-07-08 06:23:41 News
Excellent !!
(Dr.Sasi)
വിദ്യാധരൻ 2014-07-08 04:24:07 News
"നിന്നെ ഞാൻ കണ്ടിട്ടില്ല നിന്റെ പേരെന്താണാവോ , നീ പെണ്ണോ പുരുഷനോ ? നീയെനിക്കാരാണാവോ " (ആരോ ഒരാൾ -ചുള്ളിക്കാട് ) വിഡ്ഢിത്തരം പുലമ്പ് നീ ആവോളം നിനക്കതശ്വാസം നൽകുകിൽ നല്ലത് വേണമെങ്കിൽ ഒരു കഞ്ചാവും വലിക്കുക ചുള്ളിക്കാട്ടിലിരുന്നാരും കാണാതെ പുകക്കുക . തീരുമ്പോൾ ചുള്ളിക്കാട്ടിന്റെ പോക്കറ്റിൽ തപ്പുക നാൽപ്പത് വർഷം മുമ്പവൻ കത്തിച്ച കഞ്ചാവ് ബീഡിയുടെ ശിഷ്ടാവിശിഷ്ടങ്ങൾ കിട്ടിടും തീർച്ച
Sudhir Panikkaveetil 2014-07-08 03:31:22 News
Congratulations and best wishes !
vaayanakkaaran 2014-07-07 19:56:10 News
തുമ്പയിൽ തൊപ്പിയിൽ തൂവലുകൾ തുടരട്ടെ!
Binoy Varughese 2014-07-07 17:38:17 News
വിവരദോഷം പുലമ്പാതെ വിദ്യാധര... ചുള്ളിക്കാടിന്റെ ഈ കവിത വായിക്കൂ... പുതിയതല്ല വളരെ പഴയതാ ഒരു നാല്പതു കൊല്ലം മുമ്പെഴുതിയത് മലയാള കവ്യാസ്വദകരുടെ ഒരു തലമുറ നെഞ്ചിലേറ്റിയത്, ഒരു പക്ഷേ താങ്കളുടെ ഭാവകുത്വദോഷത്തിനു ശ്ശി... ശമനം ഉണ്ടായാലോ...
പിറക്കാത്ത മകൻ
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾ
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യർ
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽ
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകൾ
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരൽ, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകൾ
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാൽ
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകൾ
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകിൽ
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയിൽ
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകൾ.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാൽ, വെറും
ഹസ്തഭോഗങ്ങളിൽ, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളിൽ
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത
Jomet 2014-07-07 14:31:50 News

Very good...we don't need any any agents there.... Good that KCCNA took a decision like that. KCCNA should edit and give relevant news to out side world 

Joe M. 2014-07-07 10:48:02 News
കുളം കലക്കുന്നത് മീൻ പിടിക്കാനും! മീൻ തിന്നിട്ടു പിന്നെ ഒരു പണിയും കൂടിയുണ്ട്, കൈ കഴുകീട്ടു നമുക്ക് നേരെ നിന്നൊരു തുപ്പും തരും. -ക്കെംഅപ്പ്...
Varughese N Mathew 2014-07-07 10:16:31 News
It is a tradition in Kerala that any good officer who has a brain and try to do something good will be kicked out from his position by the dirty politician. In this case also the same thing happened. Nothing will happen in Kerala as long as these illeterate politicians rule the country.
Somanathan K. 2014-07-07 09:11:16 News
ഇത്തരത്തിലുള്ള അന്വേഷണങ്ങളും നടപടികളും തന്നെ ജനങ്ങൾക്കു  വേണ്ടത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രശംസ അർഹിക്കുന്നു!
Vivekan 2014-07-07 09:01:56 News
അറ്റൻഷൻ കിട്ടാൻ വേണ്ടിയുള്ള വളിപ്പടിയോ, ന്യൂസില്ലാത്ത പത്രക്കാരുടെ കണ്ടുപിടത്തമോ?
Kunjunni Nirappel 2014-07-07 08:50:47 News
അവസാനം കാണിച്ചിരിക്കുന്ന ഫോട്ടോ നല്ലൊരു സാമ്പിൾ ഫോട്ടോ തന്നെ ....

ഒന്നു കിഴക്കോട്ടു, ഒന്നു നേരെ, മറ്റൊന്ന് പടിഞ്ഞാറോട്ട് നോക്കുന്നു... ചിരിക്കുന്നവർ, ചിരിക്കാത്തവർ... , തന്റെ ഫോട്ടോ എടുക്കേണ്ട വിധം എങ്ങനെയെന്നു പറഞ്ഞു കൊടുക്കുന്ന ഒരു വിദദ്ധൻ... എല്ലാരുമുണ്ടിതിൽ... ഉഗ്രൻ പോസ്...

ഒരു സാദാ മലയാളി കുടുംബം ഫോട്ടോയ്ക്ക് പോസ് ചെയ്യൂമ്പോഴുള്ള എല്ലാ ഒരുക്കങ്ങളും, ചലനങ്ങളും ഇതിൽ കാണാനുണ്ട്!  ഒരു കുറവുമാത്രം... മാലയും കമ്മലും പിടിച്ചു നേരെയാക്കുന്ന ഭാഗമില്ല... ആഭരണങ്ങൾ  ഇല്ല...!

Action Now 2014-07-07 08:18:50 News
ദുരൂഹതകളുടെ പുറത്തു ദുരുഹതകൾ സൃഷ്ടിക്കുന്നതാണ് ഈ വാർത്ത. എന്തുകൊണ്ട് ഇവടെ പെരുകൊടുത്തിരിക്കുന്നവർക്ക് ഇന്ത്യൻ കൌണ്‍സിലെറ്റിൽ സമീപ്ചു സഹായം അഭ്യർഥിച്ചുകൂടാ? അവരിൽകൂടി ഹാരിസ് കൌണ്ടി മെന്റൽ ഹോസ്പിറ്റലിൽ ഈ പേരിൽ ഒരാൾ അഡമിറ്റ് ചെയ്യേതിട്ടുണ്ടോ എന്ന് അറിയാൻ കഴിയും. ദയവു ചെയ്യുത് അവിടെ ജോലി ചെയ്യുന്ന നുര്സുമാര് വഴി കണ്ടുപിടിക്കാൻ ശ്രമിക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്യതാൽ അവരുടെ കഞ്ഞികുടി മുട്ടും. അതുകൊണ്ട് മലയാളിയുടെ പിൻവാതിലിൽ കൂടിയുള്ള പരിപാടി നടത്തരുത്. ഇങ്ങനെ കേരളത്തിൽ നിന്ന് വന്ന പല സിനിമാക്കാരും മുങ്ങുകയും ഒടുവിൽ പൊങ്ങുകയും ചെയ്യാറുണ്ട്. ഫോമാക്കാരും ഫോക്കാനക്കാരും തിരക്കിലായതുകൊണ്ട് അവരെ നോക്കണ്ട. അവർ മന്ത്രിമാരുമായി ഉന്നതതല ചര്ച്ചകളും സമ്മേളനങ്ങളുംനടത്തികൊണ്ടിരിക്കുകയായ്രിക്കും? പിന്നെ ജുസ്റ്റിസു ഫോർ ആളിനെ വിളിച്ചു പറഞ്ഞേക്ക്? എന്തായാലും എല്ലാം നമയിൽ കലാശിക്കാൻ ജഗധീശ്വര്ൻ സഹായിക്കട്ടെ.
സംശയം 2014-07-07 06:33:05 News
ഭക്തന്മാർ സ്പിരിറ്റിലാകുംമ്പോൾ മറുഭാഷ സംസാരിക്കാൻ തുടങ്ങും. അതുകൊണ്ടായിരിക്കാം മാധ്യമക്കാർ വേണ്ടാന്നു വച്ചത്. എല്ലാരും സ്പിരിറ്റിലായാൽ എന്ത് ചെയ്യും?