വായനക്കാരൻ 2015-05-29 06:20:02 News
മഴ മഴ മഴ മഴ മാനത്തുണ്ടൊരു 
പനിനീർത്തൂമഴ... പൂമഴ...
പുഴ പുഴ പുഴ പുഴ താഴത്തുണ്ടൊരു 
പുളകപ്പൂമ്പുഴ... തേൻ‌പുഴ...

പുഴയുടെ കുളിരിൽ കുളിരിൻ കുളിരിൽ
തഴുകും അഴകിൻ ദേവത...
തിരുവായ്‌മൊഴിമണിമുത്തുകളുതിരും
തളിരിൻ ഹിമകണചാരുത... 
(മനസ്സിൽ ഒരു മഞ്ഞുതുള്ളി)
Legaleagle 2015-05-29 03:56:35 News
Why only life imprisonmemt? Not death penalty for such a brutal murderer ?
Sapna Anu B. George 2015-05-28 22:27:50 News
തബിച്ചായാ...... ലേഖനം തകർത്തു,  എല്ലാം  ഉൾപ്പെടുത്തി.... നമ്മുക്കാർക്കും ഗോൾഡൻ ഏജില്ല, നാട്ടിലും ഇല്ല, ...അധവാ കഷ്ടകാലത്തിനു നാട്ടിലാണെങ്കിൽ ജീവൻ കിടക്കുകയാണെങ്കിൽ “ വൃദ്ധസദനത്തിൽ “ ആയിരിക്കും ഗോൾഡൻ ഏജ്” മറ്റുള്ള സമാനതരക്കാരുമായി!!! മലയാളിയായ നമ്മൾ വളർന്ന  സംസ്കാരം, നമ്മളോരൊരുത്തരെയും പഠിപ്പിച്ചുവിട്ട ജീവിതപാഠങ്ങൾ,  ഇതിനൊന്നും അനുവദിക്കുന്നില്ല,  എല്ലാ മണിമാണികളും പീള്ളാർക്കായി വിട്ടുകൊടുക്കണം ,അവർക്കു വേണ്ടി ജീവിക്കണം,  അല്ലാതെ നമുക്കാർക്കും മറ്റൊന്നും  അറിയില്ല. ബിൽ ഗേറ്റ്സും, ഫെയ്സ്ബുക്കും, വാട്ട്സാപ്പൂം  ഒക്കെയില്ലെ,  അതുമതി ഇന്നു , താജ്മഹാളിൽ നിന്നു  വാർത്താവിനിമയങ്ങൾ നടത്താൻ, .......
വിദ്യാധരൻ 2015-05-28 21:28:48 News
രക്തകളത്തിലിവിടെ കഴുകുകൾ 
കൊത്തിവലിക്കുന്നു ഞങ്ങൾതന്നസ്ഥികൾ 
വട്ടമിട്ടാർത്തു പറക്കുന്നു കൂർത്തൊരു 
കൊക്കും വിടർത്തി കൊടും മലങ്കാക്കൾ 
അട്ടഹസിപ്പൂ ഭയങ്കരമായിടി 
വെട്ടിടും മട്ടിൽ ചുടലപിശാചികൾ 
ഞെട്ടിതെറിക്കുമാറെപ്പോഴും ഞങ്ങൾതൻ -
ചുറ്റും നടക്കുന്നു കങ്കാള കേളികൾ 
നീതിതൻ പേരിൽ നടത്തപ്പെടുന്നോരി 
വേതാള നൃത്തം നിലക്കില്ലൊരിക്കലും (ചങ്ങമ്പുഴ )

വിദ്യാധരൻ 2015-05-28 21:12:36 News
പട്ടികജാതിക്കാരന്  (സ്കെട്യുൾ കാസ്റ്റിന് ഭരണഘടന നലകിയിരിക്കുന്ന പേരാണിത് -തനിക്ക് മനസ്സിലാകുന്ന രീതിയിൽ എഴുതിയെന്നെയുള്ളൂ)

കുമാരനാശാന്റെ ദുരവസ്തയിലെ ഒരു ഭാഗം ഇവിടെ കുറിക്കുന്നു. താമരക്ക് ചെളികുണ്ടിലും വളരാം എന്നതുപോലെ ഒരു ചണ്ഡാളനു വരേണ്യവര്ഗ്ഗത്തിന്റെ ഭാഷ പഠിക്കുന്നതിൽ വലിയ തെറ്റില്ല. വരേണ്യ വര്ഗ്ഗത്തിന്റെ പിടിയിൽ നിന്ന് അവരുടെ ഭാഷ പഠിച്ചുകൊണ്ട് സ്വതന്ത്രമാകണം  

അന്തണനെ ചമച്ചുള്ളൊരു കൈയല്ലൊ 
ഹന്ത നിർമ്മിച്ച്‌ ചെറുമനേയും 
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും 
സ്നേഹമൊലിക്കുമുറവകളും 
ആഹന്തയെത്ര വിഫലമാക്കി തീർത്തു 
നീ ഹിന്ദു ധർമ്മമെ ജാതി മൂലം 
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാർ 
രെത്രയൊ തുഞ്ചന്മാർ കുഞ്ചന്മാരും 
ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയി 
കേരളമാതാവേ നിൻ വയറ്റിൽ 
&&&&&&&&&&&&&&&&&&&&&&&&&&
തൊട്ടുകൂടാത്തവർ തീണ്ടികൂടാത്തവർ 
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ 
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ 
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ 
ഭേദങ്ങളറ്റ പൊരുളിനെ കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും 
വൈദികമാനികൾ മർത്ത്യരിൽ ഭേദവും 
ഭേദത്തിൽ ഭേദവും ജല്പിക്കുന്നു 
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ നിന്നി-
ലെന്താണിക്കാണുന്ന വൈപരിത്യം 

നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി 
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല (ആശാൻ -ദുരവസ്ഥ)

A.C.George 2015-05-28 17:56:49 News
You are exactly right Sir. The people, the masses should rise up and do some thing against theses type of injustice and judgement. We cannot depend on any kind of court of  law. Look at all the corruption cases. Do you think we/people are going to get justice? The people lost credibility of the judges and the judicial system. The rich/powerful/big movie stars/politicians/religious leaders control India. They escape and get away with any crime. Compararitively, just camparitively only, not perfect we get better justice here in USA. 
വിദ്യാധരൻ 2015-05-28 11:23:25 News
കവികൾക്ക് പലവിധ മുഖങ്ങളാണ് 
അവരുടെ മനസ്സിനെ കണ്ടോരുണ്ടോ ?
'പഴയതെന്തായാലും സ്വർണ്ണമല്ലെ?'
പഴയപ്രേമവും വിഭിന്നമല്ല .
പ്രേമത്തിൻ  ഓർമ്മ തികട്ടിടുമ്പോൾ
'കാമിനി' കവിതയായി മാറിടുന്നു 
ഉണ്ടോ ഏതോ ബന്ധം ഈ കാമിനികൾക്ക് 
പണ്ടേതുട്ടെ കവികളുമായി?
കവിയുടെ ഹൃദയം മൃദുലമല്ലേ 
അവരേ നാം എന്തിനു സംശയിപ്പൂ?
എഴുതട്ടെ കവികൾ ഇത്തരത്തിൽ 
അഴകുള്ള കവിത ഇടയ്ക്കിടയ്ക്ക്
കവികളിൽ കാണുന്നു 'ലിബിഡൊ ' യെന്ന് 
കവികൾതന്നെ പറയുന്നത് സത്യമാണോ ?

(കലാകാരന്മാരിൽ ലിബിഡൊ എന്ന കാമചോദനയെ ഉളവാക്കുന്ന 
ഹോർമോണിനെക്കുറിച്ച് പറയുന്നു. ചങ്ങമ്പുഴയെന്ന കവി ഇതിനെക്കുറിച്ച് 
എഴുതിയിട്ടുണ്ട്. അദ്ദേഹം ഏകദേശം അമ്പതു പ്രണയ കവിതകളും കൂടാതെ 
കാവ്യനർത്തകി എന്ന മനോഹരമായ കവിതയും എഴുതിയിട്ടുണ്ട്. ഇതെല്ലാം 
ചേർത്തു വായിക്കുമ്പോൾ ഉണ്ടാകുന്ന സംശയത്തിന്റെ ഒരു പ്രതിഫലമാണ് 
ഞാൻ മേൽ ഉന്നയിച്ചിരിക്കുനത്)


 
 
Aniyankunju 2015-05-28 10:32:59 News

FWD:  __by (name withheld)

........Some of us have seen both these cultures - the Kerala culture and the American-Malayalee culture. You can verify if the following are true:Generally American Malayalees (AM) have a feeling that others should come to them and acknowledge the AM superiority. They generally don't like to extend a hand, smile, or get to know others. Especially Malayalees from the metros, when they come back to Kerala (the big metros such as NY, Houston, Detroit, Dallas and Chicago where majority of the AM immigrants live especially ).  

We all know that in our culture, we don't smile nor are we expressive (No words like sorry, thank you, wonderful, marvelous, great.... At the best we might give a "" or a nod or small twist of the lip which could look like a smile) Because AM has gone to another culture, don't forget the old relatives and unadulterated Malayalee way of living. Being Malayalee,s it is difficult for us to acknowledge anybody to be better or bigger than us.  

I don't know how this Dr. George understood that the ladies were gossiping or the men talking politics. He was not standing anywhere near them. I think he was probably assuming that what happens in the Malayalee churches in the US happens here too. Yes, he could be right.  

US is really a mixed culture. The variety is amazing even in the small cities such as ____ where we lived (Of course these are communities with large transient University population). Some of the immigrants blend and reach out to other cultures and realize that we are all human beings, and there is nothing better about us or about anybody else. They shed their parochial thinking and go embrace others.  

There are immigrant communities within the US with closed groups - Chinese, Pakistanis, Indians, Vietnamese, Middle Easterners, Greeks - who have their own cultural and religious groups (there are little India or China town in the big Metro cities). Nothing wrong with it. But when they just restrict themselves to that alone, they miss out the variety of life. They have the dollars, big houses and big cars but actually live emotionally in their own countries and have quite an inflated ego. Malayalees included. Especially the Malayalee churches, and I can vouch for the one I was born in (Pentecostals). When they come to Kerala, they do expect everybody else to be awed at their wealth and be subservient to them.

Overall, I didn't have any new thought, other than the alienation that the AM brings upon himself. 
Additional thought: Gulfees also have their inflated ego. Some more than others. Did you know that Kuwaiti Malayalees used to consider themselves superior to other Gulfees? More refined and wealthy compared to those from poorer countries like Bahrain or Muscat? Till, of course, when they had to flee in 1991. May be now Dubaites feel that way? I really don't know.  On the other hand, I heard the government servants here in Kerala have a general scorn towards all overseas Malayalees especially when they distribute all these glittering stuff they bring as gifts to every neighbor, uncle and auntie......... .......... ..... .................

SchCast 2015-05-28 10:10:56 News
വിദ്യാധര, സഹോദര, ജ്ഞാൻ എഴുതിയ കാര്യം താങ്കളെ വളരെ ചൊടിപ്പിച്ചു എന്ന് മനസിലാക്കുന്നു. സാധാരണകാർ വായിക്കുന്ന മലയാളം എഴുതിയാൽ എന്താന്ന് താങ്കളുടെ പ്രശ്നം. ദളിത് ജന വിഭാഗത്തോട് താങ്കൾ കാണിക്കുന്ന പരിഹാസം മനിസിലക്കുന്നു. സവര്നരോടും അവരുടെ സാഹിത്യ രീതികൊൽഹോടും മാത്രമേ താങ്കൾ നീതി പുലര്തൂ എന്നത് താങ്കളുടെ ഇഷ്ടം. പിന്നെ മലയാളം സംസ്കൃതത്തിന്റെ വെപ്പാട്ടി ആന്നു എന്ന് താങ്കൾ പറയ്ന്നത് സമ്മതിച്ചു തരാൻ പറ്റില്ല. സവർണർ അവര്നരെ പറ്റിക്കാൻ പണ്ട് മുതൽ കാണിച്ച അതെ മാര്ഗം താങ്കൾ അമേരിക്കയിലും തുടരുവാൻ ശ്രമിക്കുന്നു എന്ന് മാത്രമേ പറയാൻ സാധിക്കൂ. വിക്ടര് ഹുഗോയെ പോലുള്ള എഴുത്തുകാരെയും താങ്കളുടെ ലിസ്റ്റിൽ ഉള്പെടുതൂ. ഒരു പക്ഷെ താങ്കളുടെ ചിന്താഗതി 'marumayirikkum'. I wrote in English because it is difficult to find the right combination of English letters to translate to Malayalam 'lipi'. I apologize if any words did not come out quite right.
വിദ്യാധരൻ 2015-05-28 07:31:55 News
ഈ നല്ല ലേഖനത്തിന്റെ തലകെട്ടിനു സാരമായ മാറ്റം വരുത്തി 'ആർക്കും വേണ്ടാത്ത സാഹിത്യം' എന്ന് തിരുത്തിയാൽ അതിന് ഒരു പൊതു സ്വഭാവമുള്ളതായി 'ശ്രദ്ധ തിരിക്കാതെ' വായിക്കുന്ന ഒരു മലയാളിക്ക് കാണാൻ  കഴിയും.  മറ്റൊരു വിധിത്തിൽ പറഞ്ഞാൽ ആർക്കും വേണ്ടാത്ത കേരളത്തിലെ താജുമഹലും ആർക്കും വേണ്ടാത്ത അമേരിക്കയിലെ മലയാള സാഹിത്യവും അമേരിക്കയിലെ ഒരു നല്ല ശതമാനം മലയാളികളുടെയും പൊള്ളയായ ജീവിതത്തിൽ നിന്ന് പിറക്കുന്നതാണ് എന്ന് ശ്രദ്ധ വച്ചു വായിക്കുന്നവർക്ക് മനസ്സിലാകാൻ സാധിക്കും. ആർക്കും വേണ്ടാത്ത കേരളത്തിലെ താജുമഹലിലും ആർക്കും വേണ്ടാത്ത അമേരിക്കയിലെ മലയാള സാഹിത്ത്തിലും സൃഷ്ടാവിന്റെ ആത്മാവ് വസിക്കുന്നില്ല എന്നതാണ് ഇതിന് കാരണം.  ജീവന്റെ തുടിപ്പില്ലാത്ത ഒരു വീട്ടിലേക്കു കയറിചെല്ലാൻ ആരാണ് ഇഷ്ടപ്പെടുന്നത്? ജീവന്റെ തുടിപ്പില്ലാത്ത ഒരു സാഹിത്യ രചന വായിക്കാൻ ആരാണ് താത്പര്യപ്പെടുന്നത്? മലയാളിയുടെ പൊള്ളയായ ജീവിതത്തിന്റെ പ്രതീകമായി തല ഉയർത്തി കേരളത്തിന്റെ വിവിധ ഭാങ്ങളിൽ നില്ക്കുന്ന ഈ 'പൊങ്ങച്ച സൗധങ്ങളുടെ'  പിന്നിലെ ദുഷിച്ച പ്രവണതകളെ പുറത്തുകൊണ്ട് വന്നു മനുഷ്യ ജീവിതത്തെ സംസ്ക്കരിക്കണ്ട  സാഹിത്യം 'ഈ പൊങ്ങച്ച " മനോഭാവത്തിന്റെ ഭാഗമായി നിന്ന് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുകയാണ്.  സാഹിത്യവും കവിതയും ജനാതിപത്യപരിണാമക്രമത്തിന്റെ ഭാഗമാണെന്നു ഒരു ചിന്തക പറയുന്നത് ഈ അടുത്തയിടക്ക്‌ കേൾക്കാനിടയായി. കുറച്ചു ദിവസങ്ങൾക്കു മുന്പ് വായനക്കാരെ ഒതുക്കാനുള്ള പ്രവണതയെ ചോദ്യം ചെയ്യതപ്പോൾ 'റ്റെക്സസ് പ്രൗഡു' കുറെ സാംസ്കാരിക നായകനായികമാരുടെ ലിസ്റ്റ് അവതരിപ്പിച്ച് അതിനെ വെല്ലുവിളിക്കുന്നത്‌ കണ്ടു.  ഒരു എഴുത്ത്കാരനായിരിക്കാം അതെന്നത് 'ശ്രദ്ധ' വച്ച് വായിക്കുന്ന ഒരു വായനക്കാരന് വായിച്ചെടുക്കുന്നതിനു പ്രയാസം ഇല്ല.  പക്ഷെ ഈ നായിക നായകന്മാരും അവരുടെ രചനകളും  എത്രമാത്രം അമേരിക്കൻ മലയാളിയുടെ ഈ പൊങ്ങച്ച . മനോഭാവത്തെ  മറ്റൊരു കോണിൽ നിന്ന് ചിന്തിപ്പിക്ക തക്ക രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്?  അവരെപോലെ കുറെപ്പേരെകൂടി സൃഷ്ടിക്കാനേ  കഴിഞ്ഞിട്ടെയുള്ളൂ.  ലോകത്തു കാലാവസ്ഥ  യുടെ മാറ്റങ്ങൾ വളരെ വേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. കാടുകൾ വെട്ടി തെളിച്ചും മലകൾ ഇടിച്ചു നിരത്തിയും മനുഷ്യൻ പാരിസ്ഥിയെ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യന്നത് എന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം അറിയുന്നില്ല അവർ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്ന്. ആറുമുളയിൽ കുന്നുകളിൽ ഒരു പക്ഷേ ഒരു താജുമഹൽ തീർത്ത്‌, അവിടുത്തെ ഭൂപ്രകൃതിയുടെ നശിപ്പിച്ചു ' ആർക്കും വേണ്ടാത്ത വിമാന താവളം ഉണ്ടാക്കണം എന്ന് വാദിച്ച എഴുത്തുകാരനെ മുന്പ് പറഞ്ഞ സാംസ്ക്കാരിക നായകന്മാരുട്ടെ പട്ടികയിൽ കാണാൻ കഴിയും .  വായനക്കാരുടെ ശ്രദ്ധിച്ചു വായിക്കാനുള്ള പരുമിതിയെ മനസ്സിലാക്കി ഇവിടെ ചുരുക്കുന്നു. പൊള്ളയായ ഭവനങ്ങളും പൊള്ളയായ സാഹിത്യവും കാപട്യത്തിൽ പൊതിഞ്ഞ 'സംസ്ക്കാരത്തിന്റെ' പുതിയ നിർവ്വചനങ്ങളാണ്. ഇത്തരം ലേഖനങ്ങൾക്ക് തീർച്ചയായും വായനക്കാരെ ചിന്തിപ്പിക്കാനും അത് വഴി സംസ്ക്കാരത്തെ സ്വാധീനിക്കാനും കഴിയും. അതോടൊപ്പം സാഹിത്യകാരനും/കാരികളും വായനക്കാരുടെ ഹൃദയത്തിൽ ഇടംപിടിക്കും 
James Thomas 2015-05-28 03:38:31 News
നല്ലൊരു ലേഖനത്തെ കുറിച്ചുള്ള ചർച്ചയിൽ
എന്തിനാണു അമേരിക്കാൻ മലയാളികആളുടെ
സാഹിത്യ വാസനയും മറ്റും കൊണ്ടു വന്നു
വായനകാരുടെ ശ്രദ്ധ തെറ്റിക്കുന്നത്.  തമ്പി
ആന്റണി ഉയര്ത്തിയ വിഷയത്തെപ്പറ്റി
ചിന്തിക്കാം.
Ignatius 2015-05-27 22:07:40 News
Our heartfelt condolences to the family of Uncle Papachan.
Love and prayers
Ignatius&Stancy Panakal Purackal
Addis Ababa, Ethiopia
വിദ്യാധരൻ 2015-05-27 20:13:07 News
കഥ നന്നായിരിക്കുന്നു. സമകാലിക സംഭവങ്ങളുമായി അതിന് ബന്ധം ഉള്ളതുപോലെ തോന്നും.  അഞ്ചലിക്ക ഗ്രാസ് വാൾഡു എന്ന സുന്ദരി ഇൻഷുറൻസ് പണത്തിനു വേണ്ടി വിൻസെന്റ് വയാഫെരിസിനെ കയാക്ക് ഉപയോഗിച്ചു അപകടപ്പെടുത്തി  കൊന്നതായി ആരോപിച്ചുകൊണ്ടുള്ള കേസ് അമേരിക്കൻ പ്രക്ഷേപണ മദ്യമങ്ങളിലെ ചൂട് പിടിച്ച വാര്ത്തയാണ്.  വായിക്കാൻ സുഖവും വായനക്കാരന് ആകാംക്ഷയും ഉണ്ടാക്കുന്ന കഥ, 
A.C.George 2015-05-27 20:10:01 News
Mr. George Marngoli, true facts, filled with humour. That is what American Malayalee Thuulal pat. Enjoyed. 
വാസു 2015-05-27 19:59:19 News
ഉണ്ട് ആന്തണി ചേട്ടാ ബന്ധം ഉണ്ട്!  നാട്ടിൽ വീട് പണിതത് അമേരിക്കയിൽ വന്നതിനു ശേഷമാണ്.  അമേരിക്കയിൽ വന്നതുകൊണ്ടാ ഒരു സാഹിത്യകാരനായതും. നാട്ടിൽ ഇത് രണ്ടും നടക്കത്തില്ല.  അമേരിക്കയിൽ നമ്മള് എന്ത് എഴുതി പിടിപ്പിചാലും അവാർഡും കിട്ടും സാഹിത്യകാരൻ എന്നുള്ള പേരും കിട്ടും. ആരും നമ്മളുടെ യോഗ്യത എന്താന്നു ചോദിക്കില്ല. അത് ചോദിച്ചാലല്ലേ പ്രശ്നം ഉള്ളു? അതിന് സാദ്ധ്യത കുറവാണ്. ആകപ്പാടെയുള്ളത്  ആ വിദ്യാധരന്റെ ഇടക്കുള്ള ആക്രമണമാണ്. സൂക്ഷിച്ചാൽ മതി. നാട്ടിലത്തെ കാര്യം അങ്ങനെയല്ല.  ആ അക്ബർ കട്ടിക്കൽ എന്ന് പറഞ്ഞ ഒരുത്തൻ ചൂര വടിയുമായി കറങ്ങുകയാണ്.   പിന്നെ നാട്ടിൽ ഒരു വീടും അമേരിക്കയിൽ  സാഹിത്യകാരനെന്ന പേരും  രണ്ടും ഉണ്ടങ്കിലെ ആൾക്കാര് ശ്രദ്ധിക്കുകയുള്ള്. അല്ലെങ്കിൽ നിങ്ങടെ കാര്യം കട്ടപുക.