J. Mathew. 2014-12-21 07:32:27 News
എന്റെ വിശ്വാസം ഞാന്‍ ആരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കൂടാതെ ക്രിസ്തുവില്‍ വിശ്വസിക്കാത്തവരെ അന്യരായി കാണാനോ അവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കണോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഇതൊക്കെ താങ്ങള്‍ക്ക്‌ എവിടെ നിന്നാണ് കിട്ടിയത്. എന്റെ വിസ്വസതിനനുസരിച്ചു ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. യേശു പഠിപ്പിച്ചിട്ടുള്ളതും അതാണ്‌. സ്നേഹം... താങ്ങള്‍ക്ക്‌ നന്മ വരട്ടെ പാപിയോസ....
Ninan Mathullah 2014-12-21 05:59:23 News
If you know what you believe is the truth, you do not need to feel insecure in what others believe. It is our intolerance of others that make us see only the negative sides of others. When two malayales meet after greetings for the sake of continuing the conversation we ask weather the person go to temple or church or from where in Kerala he is from. This is to get some threads to continue the conversation. Seeing only the negatives can be from our intolerance of others.
Joseph Padannamakkel 2014-12-21 05:54:57 News
വിശദമായ ഒരു ചർച്ചയിൽക്കൂടി എന്റെ ലേഖനത്തിന് അർത്ഥവും ഊർജവും നല്കിയ എല്ലാ വായനക്കാർക്കും നന്ദി. ഈ വിവാദങ്ങളിൽ പങ്കെടുത്തവരെല്ലാം വിഷയത്തെപ്പറ്റി ഗഹനമായി പഠിച്ചവരെന്നും വ്യക്തമാണ്. അത്ഭുതങ്ങൾ മാറ്റിവെച്ചാൽ മനുഷ്യനായ യേശുദേവൻ ലോകത്തിലുള്ള എല്ലാ മതങ്ങളുടെ പൊതുസ്വത്താണെന്നതിലും സംശയമില്ല. സ്വാമി വിവേകാനന്ദനോട് ദൈവമുണ്ടെന്നുള്ള തെളിവെന്തെന്ന് ആരോ ചോദിച്ചു. "ആ കാണുന്ന ഭിത്തിയിൽ ദൈവത്തെ ഞാൻ കാണുന്നുവെന്ന്" സ്വാമിജി ഉത്തരം പറഞ്ഞു. ദൈവത്തെ കാണേണ്ടവർ ദൈവത്തെ കാണും. പക്ഷെ സപ്ത നാഡികളിൽക്കൂടി നാം കാണുന്നതല്ല ദൈവം. ദൈവമെന്ന സങ്കൽപ്പം വികാരങ്ങൾക്കുപരിയായി അതീന്ദ്രിയ ജ്ഞാനമായ ഉപബോധമനസിലെ മായയിൽ നിന്നു വരുന്നതാണ്. ദൈവമുണ്ടെന്നു നമുക്ക് വിശ്വാസം വരണമെങ്കിൽ അത് വിശ്വസിക്കാനുള്ള മനസുമുണ്ടാകണം. മതങ്ങൾ ദൈവത്തെപ്പറ്റി പലതും പറയുന്നു. അതിൽ കാര്യകാരണങ്ങളോ കാഴ്ചപ്പാടോ ഒന്നുമില്ല. പാറപോലെ വിശ്വസിച്ചു കൊള്ളണം. സത്യം നാം തെളിവുകളില്ലാതെയും വിശ്വസിക്കണം. ബുദ്ധമതം സെമറ്റിക്ക് മതങ്ങളെപ്പോലെ ഏകദൈവത്തിൽ വിശ്വസിക്കുന്നില്ല. ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ലെന്നു വിശ്വസിക്കുന്നവരും അറിയില്ലെന്നു പറയുന്നവരും ബുദ്ധമതത്തിലുണ്ട്. ബുദ്ധനൊരിക്കലും ദൈവത്തെപ്പറ്റി സംസാരിച്ചിട്ടില്ല. ബുദ്ധൻ ദൈവത്തിൽ വിശ്വസിച്ചിരുന്നുവോയെന്നും ഉത്തരം കണ്ടുപിടിക്കാൻ പ്രയാസമാണ്. രാജകുമാരനായിരുന്ന ബുദ്ധൻ സർവ്വതുമുപേക്ഷിച്ച്, ലോക ദുഃഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും കാരണം കണ്ടെത്തി, അന്വേഷകനായി ഒടുവിൽ സന്തുഷ്ടമായ,പ്രകാശിതമായ് 'നിർവാണ' യിൽ ലയിക്കുകയായിരുന്നു. "നിനക്കുള്ളതെല്ലാം സർവതും വിറ്റ് എന്റെ പിന്നാലെ വരൂ' വെന്ന യേശുവിന്റെ താത്ത്വിക ദർശനം ബുദ്ധനിലുമുണ്ടായിരുന്നു. 'ഞാൻ ആദിയും അന്തവുമാകുന്നുവെന്ന് ക്രിസ്തീയ തത്ത്വം പറയുന്നു. എന്നാൽ ബുദ്ധമതം ആദിയിൽ വിശ്വസിക്കുന്നില്ല. കാര്യകാരണ തത്ത്വങ്ങളിൽ കാരണമെന്തെന്ന് അന്വേഷിക്കുകയുമില്ല. ബുദ്ധമതത്തിന്റെ ഭാവനയിൽ ഒരത്ഭുത ലോകം, ജീവിക്കുന്ന ലോകം, അവിടെ സർവ്വതും ജീവിക്കുന്നു, പർവ്വതങ്ങളും താഴ്വരകളും വൃഷലതാതികളും തടാകങ്ങളും ആകാശവും ഭൂമിയും ജീവിക്കുന്നു. ഇതെല്ലാം നൂറായിരം ദൈവങ്ങളുടെ ഉച്ഛ്വാസ വായുവായിരുന്നുവെന്നാണ് ബുദ്ധമതം വിശ്വസിക്കുന്നത്. അങ്ങനെ ബുദ്ധനു ചുറ്റും അനേക ദൈവങ്ങളുണ്ടായിരിക്കണം. ബുദ്ധനൊരിക്കലും ദൈവത്തെ എങ്ങനെ കാണണമെന്നോ ആരാധിക്കണമെന്നോ പറഞ്ഞിട്ടില്ല. ബുദ്ധൻ ദൈവങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും അദ്ദേഹമൊരിക്കലും ദൈവത്തെ അവതരിപ്പിച്ചിട്ടില്ല. ജനന മരണ വാർദ്ധക്യ രോഗ കാര്യകാരണങ്ങൾ തേടിയുള്ള അന്വെഷണത്തിൽ പരമാനന്ദത്തിലെ 'നിർവാണ' കണ്ടെത്താനുള്ള വഴിയിൽ ബുദ്ധൻ സഞ്ചരിച്ചു. ഒടുവിൽ പ്രകാശിതനായി 'നിർ'വാണായിൽ ലയിക്കുകയും ചെയ്തു. 'നിർവാണാ'യെന്നാൽ ധർമ്മനിഷ്ഠ, സദാചാര തത്ത്വങ്ങളിൽ ലയിച്ച് ദുഃഖങ്ങളെയില്ലാതാക്കിക്കൊണ്ട് മനസിനെ ക്രമപ്പെടുത്തി സ്വയം പരമാനന്ദം കണ്ടെത്തുന്നുവെന്ന അർത്ഥം കൽപ്പിച്ചിരിക്കുന്നു. അതായിരുന്നു ബുദ്ധൻ. പ്രപഞ്ചമുണ്ടായതെങ്ങനെയെന്ന് ബുദ്ധനോട് ആരോ ചോദിച്ചപ്പോൾ അദ്ദേഹം നിശബ്ദനായിരുന്നു. ബുദ്ധമതത്തിൽ ആരംഭത്തിന്റെ കാരണം നിശബ്ദമാണ്. പകരം അവസാനിക്കാത്ത ജനന മരണങ്ങളുണ്ട്. ഈ ലോകത്തിലും ലോകങ്ങളായ ലോകങ്ങളിലും ജനന മരണങ്ങളിൽ ആരംഭവും അവസാനവുമുണ്ടെങ്കിലും എവിടെ തുടങ്ങിയെന്ന് ബുദ്ധമതം പറയുന്നില്ല. ബുദ്ധന്മാർക്ക് ദൈവത്തെ വിശ്വസിക്കാം. എങ്കിൽ അവർ സൃഷ്ടാവായ ദൈവത്തിൽനിന്ന് ആരംഭത്തെ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ശാസ്ത്രവും സ്പോടനതത്ത്വവും എതിരല്ല.പരിത്യാഗിയായി 'നിർ'വാണാ' തേടുകയെന്നതാണ് ബുദ്ധമതം അനുശാസിക്കുന്നത്.
Abdul punnayurkulam 2014-12-21 05:51:26 News
Vasudhev,  it's worth reading your article-Abdul
വിദ്യാധരൻ 2014-12-20 21:49:38 News
"നല്ലൊരു ജാതിയിൽ വന്നു പിറന്നു 
നല്ലൊരു രൂപഗുണങ്ങളുമുണ്ട് 
ഹരിയെന്നാദിയൊരക്ഷരമവരുടെ-
യരികെക്കൂടിപ്പോയിട്ടില്ല 
പ്രൗഡതെയെല്ലാം കണ്ടാൽ തോന്നും 
മൂഡതയല്ലാതവർക്കറിവില്ല "
ഇങ്ങനെയുള്ളൊരു മൂഡന്മാരിവർ 
തിങ്ങിയിരിക്കും സഭയിൽപ്പോയി
നിങ്ങടെ ദാഹം തീർക്കാൻ നോക്കിൽ
പൊങ്ങന്മാർ അവർ ആർത്തു രസിക്കും 
പൊട്ടകിണറിൽ തവള നൃപന്മാർ 
ഒട്ടും കുറവല്ലവരുടെ ഗർവ്വം 
 മലയാളത്തെ രക്ഷിപ്പാനായി 
കൊലയാളികളിവർ  പാഞ്ഞീടുന്നു
ഇവരുടെ പിറകെ പായും നിങ്ങൾ 
വിവരക്കേടിൽ  ചാടീടല്ലേ 
ചൊല്ലാനുള്ള ചൊല്ലീടുമ്പോൾ 
തല്ലാനായി ഓങ്ങരുതെ കയ്യ് 

പാപിയോസ 2014-12-20 21:12:14 News
ഈ ലോക ജീവിതം അങ്ങനെയെന്നു യേശു പറഞ്ഞുവെങ്കിൽ നിങ്ങൾ അങ്ങനെ വിശ്വസിച്ചു കൊൾക... അല്ലാതെയും വലിയൊരു വിഭാഗം ജനങ്ങൾ മറ്റു പല വിധത്തിൽ ലോകജീവിതത്തെ മനസ്സിലാക്കുകയും ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്തുപോരുന്നുണ്ട്. ക്രിസ്തു പഠിപ്പിച്ചതെന്നു നിങ്ങൾ പറയുന്ന സ്വർഗ്ഗപ്രയാണം ക്രിസ്ത്യാനികൾ തന്നെ (കേരളത്തിലും) പല തരത്തിലാണല്ലോ ധരിച്ചിരിക്കുന്നത്? സ്വർഗ്ഗ-നരക ജീവിതത്തെക്കുറിച്ചും! നിങ്ങൾക്ക് തോന്നിയ കാര്യങ്ങൾ ശരിയെന്നും മറ്റുള്ളത് തെറ്റെന്നും ധരിച്ചു വിഷമിക്കേണ്ടതുണ്ടോ? നിങ്ങളുടെ വിശ്വാസം മറ്റൊരാളിൽ അടിച്ചേല്പ്പിക്കേണ്ടതിന്റെ ഔചിത്യമാണ് മനസ്സിലാക്കാൻ പ്രയാസം. എത്രമാത്രം പണവും മനുഷ്യപ്രത്നവും ഇതിനായി ചിലവഴിക്കുന്നു! പലപ്പോഴും പാവപ്പെട്ട അനേകം കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം പോലും നല്കാൻ കഴിവില്ലാത്ത സമൂഹങ്ങളിൽ അതൊരു ഭാരിച്ച ദുർവ്യയം തന്നെയല്ലേ സുഹൃത്തെ?
ന്യൂയോർക്കിൽ ആദ്യമായിക്കണ്ട ഒരു മലയാളിയെ പരിചയപ്പെട്ടപ്പോൾ ആദ്യം അദ്ദേഹം ചോദിച്ച ചോദ്യം, "ഏതു പള്ളീലാ പോവുന്നെ?", എന്നായിരുന്നു. ഞാൻ പള്ളിയിൽ പോവുന്ന വിഭാഗത്തിൽപ്പെടില്ല എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ മുഖം വാടി. ന്യൂയോർക്കിൽ കാണുന്ന മലയാളികൾ എല്ലാം പള്ളിയിൽ പോവുന്നവരെന്നു ധരിക്കാൻ മാത്രം അദ്ദേഹം പള്ളിക്കകത്ത് കുടുങ്ങിയതെങ്ങിനെയെന്നു ചിന്തിച്ചു പലതവണ! ഇത്തരത്തിൽ ഒരു സമൂഹത്തിൽ മനുഷ്യരെ ഉണ്ടാക്കിയത് കഷ്ടമല്ലേ സുഹൃത്തെ? പള്ളിയിൽ പോവുന്നില്ലയെങ്കിൽ സംഭാഷണരീതി തന്നെ മാറ്റേണ്ടതായി വന്നിരിക്കുന്നു ഒരു ഭാഷ പറഞ്ഞു പഠിച്ചുവളർന്ന മലയാളികൾക്ക് പരിചയപ്പെടാനും സംഭാഷണം നടത്താനും! ആ സ്ഥിതി വളരെ കഷ്ടമല്ലേ സുഹൃത്തെ? യേശുവും കൃഷ്ണനും മുഹമ്മദും നമുക്ക് പരസ്പരം അങ്ങനെയൊരു അകൽച്ചയാണോ  ഉണ്ടാക്കിയിരിക്കുന്നത്?

വായനക്കാരൻ 2014-12-20 21:06:54 News
അത്ഭുതങ്ങളിൽ വിശ്വസിക്കുവാൻ സമയമായി സുനിലേ. ദയാപരനായ ഈശോയോട് അഭ്യർത്ഥിച്ചപ്പോൾ സുനിലിന് ആകെ കിട്ടിയ കമന്റുകളുടെ എണ്ണം ഇരട്ടിയിലധികമായി.
വായനക്കാരൻ 2014-12-20 20:55:33 News
To answer your question Anthappan, I'm not on your side or Mathulla's side. To me there is no God or Devil which are both creations of the mind. Luckily for us, nature has endowed us with consciousness which can watch the mind's games with concepts of God and Devil and right and wrong and superior and inferior, and so on. It is that consciousness, which exists in us all, that comes close to what some call God, for it is that, if we manage to pay attention to and live in, that has the potential to give us happiness and bliss.
So I watch God/Devil debates as I watch a tennis or volley ball game and make comments. By the way, I'm not interested in debating my position.  I doubt if you or Mathulla, or any of the readers has changed their beliefs even an iota as a result of the debate.
Philip and Joythi 2014-12-20 20:49:12 News
Sunny was a good man and he will be missed by everyone.  Our thoughts and prayers are with his family and his friends.
Ninan Mathullah 2014-12-20 20:21:16 News
If this article was related to any other religion, the racists hiding here would have come forward to tarnish the image of these religions. I do not see a single comment from these racists here. Such silence will help to pull the veil from them. These racists in Delhi trying to implement their racial ideas do not see that they are playing with fire and the consequence can be dangerous to all.
Ninan Mathullah 2014-12-20 20:08:01 News
Vivekan, I objected to your statement that Buddha knew that there is no God. You were putting words in Buddha's mouth. You couldn't say from where you got the information. Please stop misleading people and using this forum to convert people to Atheism. Please do not think that nobody will question your ignorance or deception. Next time please think twice before writing. People are watching. I didn't ask you to believe in Jesus. It is your choice what you want to believe. I believe all religion from God. So I have no problem in accepting a Hindu or Muslim.
വായനക്കാരൻ 2014-12-20 19:03:21 News
മതങ്ങൾ ജനിയ്ക്കും മതങ്ങൾ മരിക്കും 
മനുഷ്യനൊന്നേ വഴിയുള്ളൂ...
നിത്യസ്നേഹം തെളിക്കുന്ന വീഥി 
സത്യാന്വേഷണ വീഥി...
നിത്യസ്നേഹം തെളിക്കുന്ന വീഥി 
സത്യാന്വേഷണ വീഥി....
യുഗങ്ങൾ രക്തംചിന്തിയ വീഥി...

പ്രപഞ്ചംമുഴുവൻ വെളിച്ചംനൽകാൻ 
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷംനക്ഷത്ര ദീപങ്ങൾകൊളുത്തി 
സ്വപ്നംകാണുന്നു രാത്രി...
ലക്ഷംനക്ഷത്ര ദീപങ്ങൾകൊളുത്തി 
സ്വപ്നംകാണുന്നു രാത്രി...
വെളിച്ചം സ്വപ്നം കാണുന്നു രാത്രി...  
(വയലാർ)
J. Mathew. 2014-12-20 14:52:11 News
ശരിയാ... ക്രിസ്തുമസ് അവധി ദിനം അല്ലതാക്കി മോദി തന്റെ പുരോഗമന പരിപാടികള്‍ തുടങ്ങി കഴിഞ്ഞു. കാത്തിരുന്നു കാണുക കൂടുതല്‍......
J. Mathew. 2014-12-20 14:39:42 News
ഈ ലോക ജീവിതം സ്വര്‍ഗത്തിലേക്കുള്ള വഴി മാത്രമേ ആകുന്നുള്ളൂ സുഹൃത്തേ... ഇത് ഞാന്‍ പറഞ്ഞത് മാത്രമല്ല. നാ ഇപ്പോള്‍ ആരെക്കുറിച്ചാണോ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത് (ക്രിസ്തു) ആ ആള്‍ തന്നെ പഠിപ്പിച്ചതാണ്. താങ്കള്‍ വിചാരിക്കുന്നത് പോലെ തപ്പിപ്പോയി എടുക്കാന്‍ പറ്റുന്നതാണ് സ്വര്‍ഗം എന്നു എനിക്ക് തോന്നുന്നില്ല.
വായനക്കാരൻ 2014-12-20 13:47:16 News
 കപ്പ വെറുമൊരു പൂളയല്ലെന്ന് മലയാളികൾ അറിയണ്ടെ വിദ്യാധരാ.