Amerikkan Mollaakka 2017-09-03 10:33:13 News
ഇങ്ങടെ എയ്തു ഞമ്മക്ക് പെരുത്ത് ഇഷ്ടായെക്കണ്. ഞമ്മക്ക് ഇതൊക്കെ പുത്തൻഅറിവാണ് കേട്ടാ . ഹിന്ദു ദൈവങ്ങളുടെ കഥ രസാണ് ബായിക്കാൻ. നാട്ടിലെ ബിശേഷങ്ങൾ എയ്‌തുക.  അവിടത്തെ രാഷ്ട്രീയക്കാരുടെ കള്ളക്കളികൾ ഒക്കെ എയ്തണം. ഇങ്ങളെ പടച്ചോൻ കാക്കും എയ്ത്തുകാരി.
Christian gardner 2017-09-03 10:01:46 News
A good Gardner should thank supreme Gardner for all his creation. We are His servants.
Patriot 2017-09-03 09:32:31 News
Hope Sita Rama resurrection like agnidevi Indira can burn Pakistan in less than nine days ! Along with NK, SK, UK okay for nuclear quake .
texan2 2017-09-03 01:00:41 News
ഇത് എന്നതാ ആംഡ്‌റൂ . മൊത്തം അമേരിക്കൻ അച്ചായന്മാരുടെ വില കളഞ്ഞു   ഒരു തൂമ്പയും പിടിച്ചു ഒരു ഫോട്ടോ .... കോട്ടും സുയൂട്ടും ഇട്ടു ഈ പ്രായത്തിൽ വല്ല അവാർഡ് സമ്മേളനത്തിന് പോവേണ്ട നേരത്തു,,,,  നമ്മളെപ്പറ്റി നാട്ടിലുള്ളവർ എന്ത് വിചാരിക്കും...
G. Puthenkurish 2017-09-02 23:42:48 News
 കണ്ണിന് കുളിർമയേകി നിൽക്കുന്ന ഈ മനോഹര കൃഷിത്തോട്ടവും അതിന്റെ നടുവിൽ തോളത്ത് തൂമ്പയും ഏന്തി നിൽക്കുന്ന കർഷകനും (ആൻഡ്‌റൂസ് ) കൂട്ടി കൊണ്ടുപോകുന്നത് മനോഹരമായ കുറ്റിപ്പുറത്ത് കേശവൻ നായരുടെ ഗ്രാമീണ കന്യകയിലേക്കാണ് .  കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റിയുള്ള വികാരതീവ്രമായ സ്മരണ ഉണർത്തുവാൻ പോരുന്ന ചിത്രങ്ങളും എല്ലാം മനോഹരമായിരിക്കുന്നു 

"താക്കോൽ കൊടുക്കാതരുണോദയത്തിൽ 
താനെമുഴങ്ങും വലിയൊരാലാറം 
പൂങ്കോഴിതൻ പുഷ്കല  കണ്ഠനാദം
കേട്ടിട്ടുണർന്നേറ്റു കൃഷിവലന്മാർ 

പാടത്തുപോയി പാംസുലപാദചാരി 
കൃഷീവലൻ വേല തുടങ്ങി നൂനം 
സോത്സാഹമായ്  കാലികളെ തെളിക്കു-
മവന്റെ താരസ്വരമുണ്ട് കേൾപ്പൂ"

കലപ്പയും കാളയും എവിടെ പോയോ?   

മീശ മാധവൻ 2017-09-02 23:20:20 News
ഇവിടൊണ്ട് വേണെങ്കിൽ പൊക്കിക്കോ . ശല്യങ്ങളൊക്കെ നാട്ടിൽ ഓരോ കുരുത്തക്കേടൊപ്പിച്ചിട്ട് ഇങ്ങോട്ടു പോരും. കളവ് സാധനങ്ങൾ ഒളിപ്പിക്കാൻ കുറെ മലയാളികളും. എല്ലാത്തിനെ അകത്താക്കുന്നുണ്ട് 
saji Karimpannoor 2017-09-02 22:32:51 News
All the Best Mr.Andruse.....

Shareholder 2017-09-02 20:52:10 News
സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല. അച്ചൻ പറയുന്നതും കുവള്ളോരു പറയുന്നതും ഒന്ന് തന്നെ.
ഭൂമി നഷ്ട്ടപ്പെട്ടു. മൈലപ്ര എഴുതിയതുപോലെ ഷെയർഹോൾഡേഴ്സ് --- ഞ്ചി. ഏതായാലും ആരാധന മുടക്കം കൂടാതെ നടക്കട്ടെ.

texan2 2017-09-02 13:51:32 News
first tell us how much each of you already contributed. set an example. publish it. then ask public for money. for malayalee organisations the first and easiest thing to do is pririkkal
Joseph Padannamakkel 2017-09-02 13:26:02 News
നീണ്ട കാലം സായിപ്പിന്റെ കീഴിൽ ജോലി ചെയ്തശേഷം വിശ്രമ ജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് മണ്ണും കൃഷിയും ആനന്ദം നൽകും. ഒരു വിദ്യാർഥിക്ക് സർവകലാശാലയിൽനിന്നും ഡിഗ്രി ലഭിക്കുന്ന പ്രതീതിയാണ് ഒരു കർഷകനു മണ്ണിലെ അദ്ധ്വാനംകൊണ്ട് കിട്ടുന്ന ഈ വിളകൾ. ശ്രീ ആൻഡ്രുസ്സിന്റെ മുഖത്ത് ആ സന്തോഷം കാണുകയും ചെയ്യാം. ഫലഭൂയിഷ്ഠമായ മണ്ണുള്ള ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാഗ്യവാൻ തന്നെയാണ്. 

വൈകുന്നേരം ചെടിക്ക് വെള്ളം ഒഴിക്കാനും ചെടിക്കു ചുറ്റും പുല്ലു പറിക്കാനും കുറച്ചു മണ്ണിൽ പണിയാനുമായി ആൻഡ്രുസിന്റെ ഫാഷനിലുള്ള വേഷം എനിക്കുമുണ്ട്. പക്ഷെ ആ വേഷം ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഈമലയാളിയിൽ ഇടാനുള്ള ധൈര്യമില്ല. മണ്ണിനെ സ്നേഹിക്കുന്നവർക്കേ ആൻഡ്രുസിനെപ്പോലെ അഭിമാനത്തോടെ ഇങ്ങനെ ഒരു ഫോട്ടോയിൽ പോസ് ചെയ്യാൻ കഴിയൂ!

കുറച്ചു ദിവസങ്ങളായി അവാർഡു മേടിക്കുന്നവരുടെ സ്യൂട്ടും കോട്ടുമിട്ട ഫോട്ടോകൾ ഈമലയാളിയിൽ കണ്ടു ബോറടിച്ചപ്പോഴായിരുന്നു, ആൻഡ്രസ്സിന്റെ ഈ നല്ല വേഷം കണ്ടത്. ഗാന്ധി ഫിലിമിൽ ഗാന്ധിയായി അഭിനയിച്ച ബെൻ കിൻസ്‌ലി (Ben Kingsely) യുടെ ഗാന്ധി വേഷത്തിന് ഓസ്‌ക്കാർ അവാർഡ് കിട്ടിയിരുന്നു. കർഷകനായ ശ്രീ ആൻഡ്രുസിന് ഭൂമി തന്നെ അവാർഡ് നൽകുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. 
PRG 2017-09-02 13:16:05 News

ഏകദേശം  125 ർഷം പഴക്കം വരുന്ന ഒരു ഉത്സവം ആണ് സാർവ്വജനിക് ഗണേശോത്സവം. സ്വാതന്ത്രത്തിന്റെ, ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ഗണേശോത്സവം. മഹാരാഷ്ട്രയുടെ ആത്മീയാഘോഷമായ ഗണപതി പൂജയെ സാമാജികോത്സവമാക്കി ഉയർത്തിഎഴുന്നേല്പിച്ചു ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ ജനകീയ ഐക്യം പടുത്തുയത്തുക എന്ന പ്രഖ്യാപനവുമായി ലോകമാന്യ ബാലഗംഗാതര തിലക് മഹാരാഷ്ട്രയിലെ ഭവനങ്ങളി നടന്നു വന്നിരുന്ന ഗണേശപൂജയെ സാമൂഹിക മുന്നേറ്റമായി  മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിലും തുടർന്ന് ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്കും പടന്ന് പന്തലിച്ച് ഇന്ന് ദേശീയതയുടെ ആഘോഷങ്ങളിലൊന്നായി രാജ്യമെങ്ങും ഗണേശോത്സവം മാറുകയും ചെയ്തു.

ജ്യോതിലക്ഷ്‌മിയുടെ ഗണേഷ്ഉത്‌സവക്കുറിച്ചുള്ള  വിവരണം വളരെ നന്നായിരുന്നു . 

ഗണപതി ബാപ്പ മോറിയ പുടിച്ചി ർഷി ലൗകർയെ......

നാരദന്‍ 2017-09-02 13:16:00 News
കാക്ക  വീണ  കഞ്ഞി  പോലെ  ആയി 
വിദ്യാധരൻ 2017-09-02 12:36:32 News
അമേരിക്കൻ മലയാളി എന്നതിൽ തെറ്റില്ല. മലയാളി അമേരിക്കൻ പൗരത്വം സ്വീകരിച്ചു കഴിഞ്ഞാൽ അമേരിക്കൻ മലയാളി എന്നു വിളിക്കാം.  അമേരിക്കയിൽ വന്നു വളരെ വർഷങ്ങൾ കഴിയുമ്പോൾ നമ്മളുടെ ചില വൃത്തികെട്ട സ്വഭാവങ്ങൾക്ക് മാറ്റം വരുന്നു എന്നതിൽ തർക്കമില്ല.  
1 . നിയമങ്ങളെ പാലിക്കുന്നത് സാമൂഹ്യ പുരോഗതിക്ക് ഒഴിച്ച് കൂടാത്ത ഒന്നാണെന്ന് നാം വളരെ വേഗം പഠിക്കുന്നു 
2 . എന്തും കൈക്കൂലി കൊടുത്ത് വാങ്ങാം എന്നുള്ള ചിന്ത മാറുന്നു
3  സ്‌കൂളിലും കോളജിലും പോയി പഠിച്ചാൽ നാട്ടിലെ പോലെ അനേകായിരം രൂപ കൈക്കൂലി കൊടുത്തും രാഷ്ട്രീയം എന്നാൽ എന്തെന്നറിയാത്ത കുറെ വിവരദോഷികളുടെ പാദസേവ ചെയ്‌തും ജോലി നേടേണ്ടി വരുന്നില്ല .  ഒരാൾ കഠിനദ്ധ്വാനിയായ ഒരു പണിക്കാരൻ ആണെന്നുള്ള ശുപാർശയാണ് വേണ്ടത് 
4  . പരിസരത്തെ വൃത്തിയായി സൂക്ഷിക്കാൻ പഠിക്കുന്നു 
5  . സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുന്നു . അവരിൽ നിന്ന് ഉത്തരവുകൾ സ്വീകരിച്ച് നല്ല അച്ചടക്കത്തോടെ ജോലി ചെയ്യാൻ പഠിക്കുന്നു
6 . ബസ്സിലും ട്രെയിനിലും കടകളിലും ലൈനിൽ (ക്യൂ ) നിന്ന് കയറുന്നതിനും, ടിക്കറ്റ് വാങ്ങുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും പഠിക്കുന്നു 

എന്നാൽ താൻ ആരാണെന്ന സത്വ ബോധം പലർക്കും നഷ്ടപ്പെട്ടതുപോലെ തോന്നും അവർ തിരികെ വീടുകളിൽ വരുമ്പോഴും, സമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോഴും . അവാര്ഡുകളും പൊന്നാടകളിലും അവർ കൂടുതൽ വിശ്വാസമർപ്പിക്കുന്നു. അതില്ലെങ്കിൽ  അവർ ആരാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നു. കൂട്ട വിവാഹംപോലെ പ്രസ്സ് ക്ലബ് പ്ലാക്ക് വിതരണം ചെയ്തത് വളരെ ശ്രദ്ധേയമാണ്   മലയാളി അവരുടെതായ സമൂഹത്തിൽ ഒതുങ്ങി കൂടാൻ ശ്രമിക്കുനന്തുകൊണ്ട് പല പ്രതിസന്ധികളിലും പരിഹാരം കാണാൻ ബുദ്ധിമുട്ടുന്നു.  വടക്കേ ഇൻഡ്യാക്കാരെപ്പോലെ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ അടുത്ത തലമുറക്ക് ശോഭിക്കാൻ കഴിയാതെ പോകുന്നു .  

കേരളത്തിലെ കാര്യം ഒന്നും പറയണ്ട. അഴുമതി, കൈക്കൂലി. കൊല്ല് കൊല പീഡിപ്പിക്കൽ തുടങ്ങിയവ ഇന്നും ആയുധമായി ഉപയോഗിച്ച് മനുഷ്യൻ മനുഷ്യനെ അമർത്തി ഭരിക്കുന്നു .  മന്ത്രിമാരും എംപിമാരും സ്ത്രീ പീഡനം നടത്തിയിട്ടും മുടിചൂടാ മന്നന്മാരായി വാഴുന്നു . കൊലപാതകികൾ മന്ത്രിമാരാകുന്നു. ഗർജ്ജിക്കുന്ന സിംഹം എന്നൊക്കെ പറഞ്ഞു ചില ഏലി എംഎൽഎ മാർ അമേരിക്കയിൽ കിടന്ന് കറങ്ങുന്നു . ഇവനെ ഒക്കെ പൊക്കി നടക്കുന്ന ചില മലയാളികൾ എവിടെപ്പോയാലും ശരിയാകാത്തവർ ആണ് .  വൃത്തികേടുകൾ പറയുന്നതും കാണിക്കുന്നതും ഇല്ലാ കഥകൾ പറഞ്ഞു പരത്തുന്നതും സ്ത്രീകളെ പീഡിപ്പിക്കുന്നതും ഒക്കെ പൗരഷത്തിന്റെ ലക്ഷണമായി ഇത്തരക്കാർ കരുതുന്നു . വളരെ താടിയുള്ളവർ ബുദ്ധിമാന്മാർ എന്ന ധാരണയും ഇല്ലാതെ ഇല്ല. എന്നാൽ ബുദ്ധിയും താടിയുമായി യാതൊരു ബന്ധവും ഇല്ല . ഭാരതത്തിന് സ്വാതന്ത്ര്യം വാങ്ങിക്കൊടുത്ത ഗാന്ധിക്ക് ജോർജ്ജിനെപോലെ തടിയൊട്ടും ഇല്ലായിരുന്നു എന്നാൽ കൂർമ്മ ബുദ്ധിയുള്ളവനായിരുന്നു .  അങ്ങനെ പലതും എഴുതാനുണ്ട്. പക്ഷെ നിറുത്തുന്നു 
Ninan Mathullah 2017-09-02 07:21:31 News

BJP Christians must be behind the relentless attack (mocking) on the Christian connection to Namboothiri families. In the society BJP envisage in India and working for it behind the scene, there are two classes of people- the ruled class and the ruling class. As the Savarna Hindus, they are the ruling class and they can not tolerate the idea that Christians had any connection or heritage with the Namboothiri families as that will be a claim to the ruling class. Christians bring the Namboothiri connection here, not to boast anything in it but to teach their children their history and heritage. BJP Christians consider this as a threat to their claim as the ruling class. This must be the reason for the relentless attack (mocking) on the Namboothiri connection. Since it is part of history, nobody can wipe it out. Eating habits and dress code are not genetic qualities and not transferable to generations.

Jyothylakshmy Nambiar, Thayyur 2017-09-02 06:54:07 News
ഈ നല്ല ഒരു ആശയത്തിന് ഇമലയാളിയ്ക്കു അഭി നന്ദനങ്ങൾ. മണ്ണിൽ ഇറങ്ങി ഉടുതുണിയിൽ അഴുക്കാകുന്ന കാര്യം ആലോചിച്ച് ചെടിയ്ക്കുന്ന കേരളത്തിലെ യുവ തലമുറയ്ക്ക് അമേരിയ്ക്കൻ മലയാളി ഒരു പ്രചോദനമാകട്ടെ.