മലപുറം മമ്മ്ദു 2013-04-24 04:37:17 News
ഇതെന്തു പാലമാണ് ? ബിസിനെസ്സ് പാലം! ഞമ്മക്ക് ഓസി കാർഡ് ഇല്ലാതെ സൈക്കിൾ ചബുട്ടി ഈ പാലത്തിലൂടെ മലപ്പുറത്തിനു പോകാ പറ്റ്വാ?


Sunil 2013-04-24 00:26:46 News
അതുകൊണ്ടിപ്പം എന്താ കൊഴപ്പം? ഞങളു ആറന്മുളേൽ എയർപ്പോർടു പണിയും. അമേരിക്കേന്നോ ജര്മ്മനീന്നോ വേണേൽ കരണ്ടു കൊണ്ടു വരാമല്ലോ? ചുണ്ണാമ്പും പാക്കും പൊയിലേം അമേരിക്കയിൽ കിട്വോ? ഇല്ലാലോ? കപ്പളങ്ങാ കിട്വോ? ചക്കക്കുരുവുണ്ട്, കിട്വോ? ഇല്ലാലോ? ആറന്മുളേന്നു പുല്ലു വേണേൽ അതും എത്തിക്കാം, പശൂനെ വളർത്താം, ചാണക ഗ്യാസുണ്ടാക്കാം പറ്റ്വോ അവിടെ? ഇല്ലാലോ? ആറന്മുള കണ്ണാടിയിൽ നോക്കീട്ടുണ്ടോ? എന്ത് കിണ്ടിയാ അമേരിക്കായില് ? ഇതൊക്കെ അങ്ങോട്ട്‌ കയറ്റുന്നതൊന്നു ഓർത്തു നോക്ക്. എയർപ്പോർടു വരുമ്പോളുള്ള സാദ്ധ്യതകൾ നിങ്ങൾ ഓർത്തോ? മിണ്ടാതിരി, എന്തെങ്കിലും ചെയ്യാമെന്ന് വെച്ചാൽ ഉടനെ വരും അതിനു കുറ്റം പറയാൻ കുറേപ്പേർ! അതാ നാട് നന്നാവത്തെ!
Joy Plamada 2013-04-24 00:05:56 News

"ഫോമാ പൊളിറ്റിക്കല്‍ ഫോറവുമായി ബന്ധപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ വളരെയേറെ ഗൗരവമുള്ളതാണ്. അവരുടെ പ്രശ്നങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ എത്രയും വേഗം പരിഹരിക്കുന്നതിന് ഫോമാ സദാ സന്നദ്ധവുമാണ്."

എന്നാൽപ്പിന്നെ എന്താ ഇനി പ്രശ്നം? എന്താ തടസ്സം? കൂട്ടു വല്ലോം വേണോ? വെറുതെ മണാഗുണാന്നു പറയാതെ എന്തോ ചെയ്തു, അവന്മാര് വല്ലോം പറഞ്ഞോ, വല്ലോം കൊടുത്തോ, ഫീസ് കുറച്ചോ, പരിഗണിക്കാൻ വെച്ചോ, ചായ തന്നോ, അതോ പിന്നെ വരാൻ പറഞ്ഞോ, പടം എടുത്തോ എങ്കിൽ അതൊക്കെ ഇടു, കാണട്ടു.


malu 2013-04-23 19:42:57 News
A few years ago, the researchers said red wine will do the same thing. Then came a product. but later the research was termed as fake.
Krisodharan Nair 2013-04-23 18:00:04 News
ബോട്ടിൽ നിന്ന് കരക്കിറന്ഗിക്കഴിഞ്ഞാലുടനെ തന്നെ പണം വാരാം എന്ന ചിന്തയോടെ നാട്ടിൽ വിജയപൂര്വ്വം നടത്തിയിരുന്ന പല തട്ടിപ്പുകളും ഇക്കൂട്ടർ ഇവിടെ തുടങ്ങുന്നുണ്ട്. ക്രമേണ ജയിലിൽ ആവും എന്നുറപ്പാണ്. ന്യൂയോർക്ക്‌ അപ് സ്റ്റേട്ടു ജയിലിൽ പോയി നോക്കിയാൽ ഇക്കാര്യം മനസിലാവും. ഇവന്മാർ ചാരിറ്റി, മറ്റേതു എന്നൊക്കെ പേരിട്ടു ഇറക്കുന്നത് മിക്കതും തട്ടിപ്പാണ്. നാട്ടിൽ ജോലിയില്ലാതെ കമ്പ്യൂട്ടർ പഠിച്ചു അമേരിക്കാ നോക്കി ലക്ഷങ്ങൾ ഇരിക്കുന്നു. അവരെയാണ് കുറക്കുക കൂടുതലും. അനേകം കേസുകൾ ആയ് ക്കഴിഞ്ഞു. പത്രം ഉപയോഗിച്ചു ആള്ക്കാരെ തെറ്റിദ്ധരിപ്പിച്ചു എന്ന് വന്നാൽ പത്രക്കാരും കുരുങ്ങും അതുകൊണ്ട് ഇവന്മാരുടെ വാർത്തകൾ ഇറക്കുന്നത്‌ സൂക്ഷിക്കുക. ബോട്ടിൽ നിന്ന് ചാടി ഏറന്ഗിയവന്മാർ കാര്യനഗൾ പടിച്ചുവരാൻ താമസിക്കും.
മലപുറം മമ്മ്ദു 2013-04-23 15:43:43 News
പ്രവാസികളുടെ പ്രശ്നങ്ങൾ രാഷ്ട്രീയാധിധമായി കാണണം 
പ്രവാസികളുടെ പ്രശ്നങ്ങൾ ചര്ച്ച് ചെയ്യാൻ സ്പെഷ്യൽ കമ്മറ്റിയെ നിയോഗിച്ചു 
ടൗൻ ഹാൾ മീറ്റിംഗ് നടത്താൻ പ്രസിഡന്റും സെക്രടരിയും അമേരിക്ക ചുറ്റുന്നു 
മോമ്മോരണ്ടാത്തിന്റെ കരടു രൂപം തയാറാക്കാൻ എട്ടംഗ കമ്മറ്റിയെ നിയോഗിച്ചു ഇങ്ങനെയുള്ള തലകെട്ട് വായിച്ചും ഈ സെയിം ആൾക്കാരുടെ മോറു കണ്ടും ഞമ്മള് മടുത്തു എന്നാണപ്പാ നിങ്ങൾ ഈ മന്ത്രീനെ കനാനക്കൊനുദ് പോണത്.  ഇങ്ങള് ഒരു തീരുമാനത്തിൽ എത്തീട്ട് വേണം ഇമ്മാക്ക് മല്പുരത്തു പോയി ബീബിനെ കാണാൻ. എത്ര നാളായി ഓളും ഞാനും ബന്ധിച്ചിട്ടു.  ഈ ഓസിന്റെ പ്രശനം തീര്ന്നിട്ടു അത് നടക്കും എന്ന് തോന്നിനില്ല അയിനു മുമ്പേ ഞമ്മള് മയ്യത്താകും എന്നാ തോന്നിനെ.  നമ്മള് ഒരു പുലിബാലിലാണ്  കേരിപിടിച്ച്ത് 
 
Manoj M. 2013-04-23 14:11:26 News

"ആര് ഭരിച്ചാലും എങ്ങനെ ഭരിച്ചാലും മതം അപകടത്തിലാണ്. ദൈവത്തിനുപോലുംവേണ്ടാത്ത ഈ സംഘടിത പ്രസ്ഥാനങ്ങളെ രക്ഷപ്പെടുത്തുന്ന ഭാരവും പേറി നടക്കുന്ന പാവങ്ങളെ ഓർത്ത് നമുക്കും വിലപിക്കാം."

വിലപിച്ചതുകൊണ്ട് തീരില്ല.  മുക്കിനു-മുക്കിനു പള്ളികളും, മോസ്ക്കുകളും പണിതുകൂട്ടി വൈദികപ്പടകളും, പൂജാരികളും കൂടി നേടിയത് വൻപിച്ച മനുഷ്യപ്രയത്നം അമ്പേ നഷ്ടമാക്കിക്കൊണ്ട് പടുത്തുയർത്തിയ ഒരു മഹാരാജ്യമാണ്‌ - ദൈവത്തിന്റെ സ്വന്തം നാടെന്നു പേരിട്ട മഹാഭാരതം!  മഹാഭാരതം എന്തുകൊണ്ടോ മഹത്തായ ഒരു രാജ്യം തന്നെയെന്നു  ഇവരെല്ലാം കൂട്ടത്തോടെ സ്വയം പാടി പുകഴ്ത്തുകയും ചെയ്യുന്നു. അമ്മ എന്നും, ദേവി, ഗുരു, പിതാവ്, ബിഷോപ്പ്, മുള്ളാ എന്നെല്ലാം പറഞ്ഞു ദൈവരാജ്യത്തു പോവാൻ വഴി പറഞ്ഞു കൊടുക്കുന്ന ജോലിയുടെ മേധാവികളായ ഇവർ  വിശ്വാസികളുടെ ചോര കുടിച്ചു വീർക്കുകയും മനോനില തെറ്റിയ വിശ്വാസികളെ കൂടുതൽ പിഴിഞ്ഞുകൊണ്ട് അവരുടെ ജീവിതത്തിൽ പിടി മുറുക്കുകയും ചെയ്തതോടെ തമ്മിലടിയും കുത്തും വെട്ടും ഉണ്ടാക്കി പരസ്പരം വെറുക്കുന്ന ഐക്യബോധമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയേ ഉണ്ടായിട്ടുള്ളൂ. ജാതി മത വർഗ ദേശ ഭാഷകൾ കൊണ്ട് കുഴഞ്ഞു മറിഞ്ഞിരുന്ന നാട്ടിൽ വിദേശികൾ കടന്നു വന്നു ആധിപത്യം ഉറപ്പിക്കയും ചെയ്തു. ഇതൊന്നും കാണാനും തടുക്കാനും കെല്പ്പില്ലാത്ത അലസപ്രിയന്മാരായ യുവാക്കൾക്ക് ജോലി നേടാൻ വിദേശത്തു പോവേണ്ടിയും വന്നു. വിദേശികളുടെ ദാസന്മാരായി, രാജ്യവും സ്വത്തും അവർക്കടിയറ വെച്ചു വിദേശബാങ്കിൽ പണവും കൊണ്ടിട്ടു വിളവു കാത്തിരിക്കുന്ന ഭരണ വര്ഗ്ഗങ്ങളുടെ അടിമകളുമായി മഹാഭാരതീയർ! അങ്ങനെ ദൈവത്തിന്റെ ഭൂമിയിലെഏജന്ടന്മാരുണ്ടാക്കിയ ദൈവത്തിന്റെ സ്വന്ത രാജ്യത്തിപ്പോൾ പകുതിയിലധികം പേർ കഠിന ദാരിദ്ര്യത്തിൽ കഴിയുന്നു. രാജ്യത്തിന്റെ സ്വത്തിന്റെ 75 ശതമാനവും വിദേശബാങ്കിൽ ഒളിച്ചു വെച്ചു അതിലൂടെ വികസനങ്ങൾ നടത്തുന്നതിനു പുറം നാടുകൾ ചുറ്റുന്നു മന്ത്രി പുല്ലവന്മാർ. അഞ്ചു വയസ്സ് പ്രായമുള്ള  കുഞ്ഞിനെപ്പോലും കാമാവേശത്തോടെ കടന്നു പിടിച്ചു, മൃഗങ്ങൾ പോലും കാട്ടാത്ത ഹീനമായ പ്രവർത്തികൾ ചെയ്യുന്ന - അതിൽ പ്രവണതയുള്ള ചെറുപ്പക്കാരുടെ ശല്യം കൊണ്ട് സ്ത്രീകളും കുഞ്ഞുങ്ങളും പൊറുതി മുട്ടുന്നു. ഒരു  ട്രെയിനോ ബസ്സോ കിട്ടി യാത്ര ചെയ്യാൻ ഉന്തും തള്ളും നിറഞ്ഞ സാഹചര്യത്തിൽ ആയിരങ്ങൾ കഷ്ടപ്പെടുന്നു, മത്സരിക്കുന്നു. അഴുക്കും പൊടിയും ചേറും ചെളിയും നിറഞ്ഞ പരിസരങ്ങളുമായി കുടിവെള്ളവും ശുദ്ധവായുവും കിട്ടാൻ വയ്യാത്ത വിധം ജനജീവിതം പാളി. ഹരിതകം നഷ്ടമായിരിക്കുന്നു, നദികളും തോടുകളും വറ്റിപ്പോയിരിക്കുന്നു. മഴ പെയ്യിക്കാൻ മഴ-ഭഗവതി മടി കാട്ടുന്നു. നമുക്ക് "കരഞ്ഞു പ്രാർത്ഥിക്കണം, ഇനി ", എങ്കിലെ പരിഹാരമുണ്ടാവൂ എന്നോതിക്കൊണ്ട്  ദൈവ ശാസ്ത്രഞ്ഞന്മാർ ദൈവവേലയിൽ വന്ന പോരായ്മ  കണ്ടു പിടിച്ചു  പരിഹാരം പറഞ്ഞു വീണ്ടും നമ്മളെ സമീപിക്കുന്നു. വിദേശത്തു കൂലിപ്പണിയും കിട്ടില്ലാത്ത വിധം സ്ഥിതികൾ വന്നു ചേരുന്നതോടെ ജീവിതം കുറേക്കൂടി ദുഷ്ക്കരമാവുമ്പോൾ സാക്ഷാൽ ദൈവം എത്തിച്ചേരും എന്നു നമൂക്കു പ്രതീക്ഷിക്കാം. മിക്കവാറും ചൈനക്ക് കൂലിപ്പണി ചെയ്യേണ്ട സ്ഥിതി വന്നുചേരും എന്നു അയൽ രാജ്യത്തിന്റെ വളർച്ച കാണിക്കുന്നു.

താങ്കളുടെ ലേഖനം മത-ബിസിനസ്സുകാരുടെ മനം മടുപ്പിക്കുന്നതാണ്. എന്നാൽ മാനസികമായി അവർക്കടിമപ്പെട്ടവരെ രക്ഷിക്കാൻ ദൈവത്തിനും കഴിയുമോ എന്നറിയില്ല. നമുക്ക് വിധിക്കപ്പെട്ടതല്ല്യോ നമുക്ക് കിട്ടുക?

Sudhir Panikkaveetil 2013-04-23 14:06:31 News
ലേഖനം നന്നായിരുന്നു.  കവികളും കലാ കാരന്മാരും
ആണു ഭൂമിയെ സ്നേഹിക്കുന്നതെന്ന് തോന്നുന്നു. ഭൂമിക്കുണ്ടായിർകൊണ്ടിരിക്കുന്ന വിപത്ത് കണ്ട് വേദനിച്ച് ഭൂമിക്ക് ഒരു ചരമഗീതം എഴുതി ഒരു കവി. കവി കൂടിയായ ശ്രീ പുത്തെൻ കു രിസ് ഭൂമി മാതാവിനെ സംരക്ഷിക്കേണ്ട ഉത്തരവാദി ത്വത്തെ കുറിച് വിവരിക്കുന്നു. അഭിനന്ദനങ്ങൾ - സുധീർ പണിക്കവീട്ടിൽ

Lissy Jacob 2013-04-23 10:20:19 News
വളരെ നന്നായി Aniyan George നമ്മുടെതെന്നു നാം അവകാശപെടുന്ന ഇന്ത്യയിലെപ്രശ്നം ആണോ  അതോ രോഗമാണോ എന്നറിയില്ല ...അവതരിപ്പിച്ചു.കഴുകന്മാരുടെ ലോകം അല്ലാതെന്തു?വന്യ ജീവികള് പോലും സ്വന്തം വംശത്തിന്റെ നിലനില്പിനാഗ്രഹിക്കും.ഇന്ത്യ ഭരിക്കുന്നതുതന്നെ  തന്നെ കമഭ്രാന്തന്മാരുടെ സംഗം...പിന്നെ എവിടെ നന്നാവും ?
താങ്കളുടെ ഈ കുറിപ്പ് ഇന്ത്യയിലെ വായന 
അറിയവുന്നവരെങ്കിലും ഒന്ന് വായ്ചിരുന്നെങ്കിലെന്നു ആശിച്ചു പോവുന്നു.


\
\

 ബിജു തോമസ്‌, ലാസ് വേഗാസ് 2013-04-23 10:10:33 News
ലേഖനത്തെ കുറിച്ചു കൂടുതല്‍ ഒന്നും എഴുതാനില്ല, ഒരേ ഒരു കാര്യം!!!
പത്തു വര്‍ഷത്തെ ഇന്ത്യന്‍ വിസ അടിച്ചു കിട്ടിയ ഒരു വിദേശിക്കോ, അതോ ഒരു ഓ സി ഐ കാര്‍ഡ്‌ കിട്ടിയ പ്രവസിക്കോ കൂടുതല്‍ പ്രയോജനം?! ഒന്ന് ആഴമായി ചിന്തിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ഇതു പൊട്ടനും പെട്ടന്ന് പിടികിട്ടും....
a reader 2013-04-23 09:24:00 News
ക്രിസോധരമാന്യന് നായരേ,
താങ്കക്ക് ഇതുവരെ കാര്യം പിടികിട്ടിയില്ലാ. വല്ലപ്പോഴും പത്രം വായിക്കണം പരദൂഷണം നിര്ത്തുക. എന്തിക്കിലും ചെയ്യുന്നവ ചെയ്യട്ടെ. തനിക്കു നഷ്ടമൊന്നുമില്ലല്ലോ.
K.T.Chacko 2013-04-23 09:16:56 News
" പേരെടുക്കുവാന്‍ വേണ്ടി മാത്രം പത്രവാര്‍ത്തകള്‍ ചമച്ചു വിടുന്നവരെ പ്രവാസികള്‍ തിരിച്ചറിയണമെന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ ഫോമാ പ്രസിഡണ്ട്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌്‌ ഫിലിപ്പ്‌ എന്നിവര്‍ അഭ്യര്‍ഥിച്ചു."

Look the above Malayalam statement. Whose pictures you are seeing above? See what they are talking. They are contradicting themselves. Most of the time we see their statements with their pictures only. Practically physically what they are doing. Please do the leg work, the real work to solve the problem. Pictures and this kinds of statements are secondary only. Please do on preferally association basis. If somebody do indidvidually or educate the public with facts means cooperate with them, work with them.
Howmany times we have seen this pictures. Still they are blaming others. What a pity?. This is no good.
The first Commentator Krisodhartan Nair said the truth. Please read the entire thing above.
വിദ്യാധരൻ 2013-04-23 08:21:42 News
രസതന്ത്രത്തിന്റെ സമവാക്ക്യം പോലെ എന്റെ ജ്ഞാനം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു നിങ്ങൾ ഒന്നുകാണുമ്പോൾ ഞാൻ വേറൊന്നു കാണുന്നു ഞാൻ കാണാത്തത് നിങ്ങൾ പ്രവചിക്കുന്നു ഞാൻ കണ്ടത് കണ്ടിട്ടും നിങ്ങൾ കാണാത്തതുപോലെ കണ്ണടച്ചിരിക്കുന്നു കന്നടചിരിക്കുന്നവരെ നിങ്ങൾ ഋഷികൾ എന്ന് വിളിക്കുന്നു ഒന്നും മനസിലാകാതെ തലവര വടുക്കളെ തടവി വിടിയെ പഴിച്ചു പാവം ജനം നട്ടം തിരിയുന്നു ത്രികാല ഞാനിയാം ദൈവം കലക്ക വെള്ളത്തിൽ മീന പിടിക്കുന്നു
Sudhir Panikkaveetil 2013-04-23 07:56:35 News
അനുഗ്രഹീത എഴുത്തുകാരുടെ തൂലിക തുമ്പുകളുടെ
ശക്തി ദൃശ്യ മാദ്ധ്യമങ്ങളുടെ ക്യാമറ കണ്ണുകൾക്കുണ്ടോ ? ഇല്ലെന്നു അമേരിക്കൻ മലയാളിയും ഉപരി തൃശ്ശൂർ കാരനുമായ ശ്രീ മൊയ്ദീൻ പുത്തെൻ ചിറ തെളിയിച്ചിരിക്കുന്നു, best regards, Sudhir

Manoj M. 2013-04-23 07:43:43 News
കൈരളി അഭിപ്രായപ്പെട്ടിരിക്കുന്നപോലെ  ചില കാര്യങ്ങൾ കാണാൻ കഴിയുന്നില്ല. പ്രവാസികളുടെ സൌകര്യങ്ങൾക്കു വേണ്ടിയല്ല കൊണ്‍സുലേറ്റും വിസാ ചട്ടങ്ങളും പ്രധാനമായും പ്രവർത്തി ക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും സംഭരിച്ചു വെച്ചിരിക്കുന്ന വമ്പിച്ച  സ്വത്തു - കള്ളപ്പണം - കൈകാര്യം ചെയ്യാൻ വരുന്ന  നമ്മുടെ നേതാക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും സുഗമമായ പ്രവർത്തനങ്ങൾക്കുള്ളതാണ് ഈ പ്രസ്ഥാനങ്ങൾ - വന്നുപോവാനും ബിസിനസിനും! പ്രവാസികളുടെ കാശു വാങ്ങി ചിലവ് നടത്തുന്നു, സേവനം പറഞ്ഞുകൊണ്ട്.

വർദ്ധിച്ച ഫീസുകൾ അടിച്ചേൽപ്പിച്ചു  പെർമിറ്റുകളും ലൈസൻസുകളും കാർഡുകളും  'ഉളുമ്പു' നിയമങ്ങളും ഉണ്ടാക്കി സ്വന്ത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതി പുതുതല്ല. പലവിധത്തിൽ പണം അടിച്ചെടുക്കുകയാണ് ഇതിലൂടെ സാധിക്കുന്നത്.  ഓ.സി. ഐ. കാർഡും ജാടകളും അതിന്റെ പുതിയ പതിപ്പു മാത്രം. ഓ.സി.ഐ. കിട്ടാൻ എന്തിനാണ്  25-ഉം, 50-ഉം വർഷങ്ങൾ  പഴക്കമുള്ള പാസ്പോർട്ടുകൾ കൊണ്ടുവന്നു 'സറണ്ടർ ചെയ്തു' വടി പോലെ നില്ക്കാൻ ആവിശ്യപ്പെടുന്നത് ? പത്തു കൊല്ലം കഴിയുമ്പോൾ, പുതിയ ബുക്കു നല്കുമ്പോൾ പഴയതു തിരിച്ചു വാങ്ങേണ്ട കാര്യമെന്ത്? അമേരിക്ക പഴയത് കാൻസൽ ചെയ്തു തിരിച്ചു നല്കുന്നു. ഒരിടത്തും അത് പിന്നീട് ചോദിക്കാറില്ല. അമേരിക്കൻ വിസ ഉപേക്ഷിച്ചു തിരിച്ചു പോയാൽ പാസ്പോർട്ട് നിലവിൽ ഉണ്ടെങ്കിൽ തിരിച്ചു വാങ്ങുകയും ചെയ്യും. 

ഇന്ത്യയിൽ മന്ത്രിയായി കയറിക്കഴിഞ്ഞാൽ പിന്നെ സേവനം എന്നതു എന്താണെന്ന് നമുക്കറിയാം.  ഒച്ചപ്പാടുണ്ടാക്കുമ്പോൾ എന്തെങ്കിലും എല്ലുകഷണം എറിഞ്ഞുകൊടുത്ത് ജനങ്ങളെ  തൃപ്തി പ്പെടുത്തും. "പരാതി, എഴുതിക്കൊടുക്ക്, പരിഗണിക്കാം", എന്നു പറഞ്ഞു, ഒന്നും അറിയാത്ത മട്ടിൽ, സംഘടനാ നേതാക്കളെ പറഞ്ഞു വിടുന്നതും അതുകൊണ്ട് തന്നെ. കോടതികളിൽ ഇവരുടെ പ്രവർത്തികൾ ചോദ്യം ചെയ്യുകയും ജനങ്ങളെ ഉപദ്രവിക്കുന്നവരെ അടുത്ത ഇലക്ഷനിൽ പരാജയപ്പെടുത്താൻ സംഘടിച്ചു  പ്രവർത്തിക്കയുമാണ് വേണ്ടത്.

"...മറ്റുള്ള എംബസികളുടെ പ്രവര്‍ത്തനവുമായി ഒരു താരതമ്യപഠനം നടത്തിയശേഷം പക്വതയോടെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരിക്കും അഭികാമ്യം..."

അങ്ങനെ പറയുന്നത് അവർക്കു കൂട്ടു ചേരുകയാണ്. പബ്ലിക്ക് റോഡിൽ മഴയത്തും വെയിലത്തും തണുപ്പത്തും നീണ്ട ലയിൻ നിറുത്തി വിസ അടിച്ചു കൊടുക്കുന്ന മറ്റൊരു സ്ഥലം അമേരിക്കയിൽ  ഇല്ല. എന്തു കൊണ്ടാണ് ഇന്ത്യാക്കാരെ അവരുടെ ഗവര്മെന്ടു അത്തരത്തിൽ പട്ടികളെപ്പോലെ കരുതുന്നത്? പ്രവാസികൾക്കുള്ളതല്ല പുഴുങ്ങിയ മുതിര!  അതുകൊണ്ടുതന്നെ. അങ്ങേയറ്റത്തെ ഫീസും ഈടാക്കുന്നു. ഓ.സി. ഐ-ക്കു, $310 വാങ്ങുന്നു. ബംഗ്ലാദേശിക്ക് $33-ഉം,  പാക്കി-ക്ക് $35-ഉം മാത്രമേ  വിസാ-ഫീസുള്ളൂ. പല സ്പെഷ്യൽ രാജ്യങ്ങൾക്കും $13 കൊടുത്താൽ മതി.  അമേരിക്കൻ ഗ്രീൻ കാർഡിന്റെ $600 ഫീസ് താരതമ്യപ്പെടുത്താനാവില്ല. ലൊകമെമ്പാടുമുള്ളവർ കൊതിക്കുന്ന, മെച്ചമായ ജീവിതവും വരുമാനവും ആരോഗ്യ സംരക്ഷണവും പുറമേ  സ്വന്തം ജനങ്ങൾക്ക് നല്കുന്ന എല്ലാ ജീവിത സൌകര്യങ്ങളും അനുഭവിക്കാൻ അനുവദിക്കുന്ന ഒരു രാജ്യത്തിന്റെ വിസയാണത്, ഒരു ലക്ഷവും കൂടുതലും നല്കി വരാൻ ഇന്ത്യയിലും ചൈനയിലും അനേകമാളുകൾ തള്ളുന്നു അതു നേടാൻ!  പ്രവാസിയെ വിറ്റു സുഖമായിക്കഴിയുന്ന, വലിയ വിഭാഗം  പട്ടിണിയിൽ കഴിയുന്നവരുടെ നാട്ടിൽ പോവാൻ കിട്ടുന്ന വിസയും അമേരിക്കാ യൂറോപ്പ് ഗൾഫു വിസകളും തമ്മിൽ താരതമ്യപ്പെടുത്താനാവില്ല. അങ്ങോട്ട്‌ കാശു കൊടുക്കാമെന്നു പറഞ്ഞാലും, "സോറി, വരുന്നില്ലാ", എന്നു പറയുന്നവർ അനേകമുണ്ട് മഹാഭാരത വിസ വേണോന്നു ചോദിച്ചാൽ! അത്തരത്തിൽ കുട്ടിച്ചോറാക്കിക്കഴിഞ്ഞില്ലേ ദൈവത്തിന്റെ സ്വന്ത നാട്?