vaayanakkaaran 2014-01-23 17:38:12 News
ആര്‍ക്കിയോപ്‌റ്റെറിക്‌സിന്റെ ഫോസിൽ തപ്പിനടക്കുന്ന എവല്യൂഷനറി ബയോളജിസ്റ്റിന്റെ ജീവിതം ഏകാന്തം തന്നെ!
വിദ്യാധരൻ 2014-01-23 17:26:56 News
നല്ലൊരു അവിയലിൽ ഉപ്പില്ലാതെ പോയാൽ 
നല്ലതെന്നെങ്ങനെ ചൊല്ലിടും നാം?
താളവും മേളവും നല്ലൊരു കവിതയിൽ 
താളപ്പിഴയല്ലെന്നോർത്തിടുവിൻ. 
വായനക്കാരൻ തൻ അംഗുലി സ്പർശത്താൽ
കാവ്യകപോലത്തെ ചോപ്പിച്ചപോൽ,
ആധുനികത്തിന്റെ പേരു പറഞ്ഞു നാം 
ചുമ്മാ മസ്സിലു പിടിച്ചിടാതെ, 
ഉപമാലങ്കാര മേമ്പോടീം ചേർത്തിട്ടു 
താളത്തിൽ കാവ്യം രചിച്ചിടുവിൻ 


 
Keeramutty 2014-01-23 14:49:28 News
ഒന്നുകില്‍ പേടിച്ചിട്ട്, അല്ലെങ്കില്‍ നെല്ലിതോട്ടം കിട്ടിയിട്ട്. 
(കീറാമുട്ടി)
RAJAN MATHEW DALLAS 2014-01-23 14:37:04 News
കേസുകളില്‍ നിന്നും രക്ഷപെടാന്‍ ഇടതുപക്ഷം ഭീക്ഷ നല്‍കിയത് പോലെയാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ഭരണം എന്നു വ്യക്തമാക്കപ്പെടുന്നത് ഇവിടെയാണ്. 
ഭരണം ഭിക്ഷ കൊടുക്കാതെ സർകാരിനെ മാറ്റി പിണറായി മുക്യമന്ത്രിയായാൽ പിന്നെ പ്രശ്നം ഒന്നും ഇല്ലല്ലോ ? കേസ് തന്നെ വേണ്ടെന്നു വെക്കില്ലെ ? അത് സാദിക്കാത്തത് കൊണ്ടല്ലേ സമരാഫാസം നടത്തി നാണം കെടുന്നത്‌ ?
Aniyankunju 2014-01-23 13:00:08 News
ന്യൂഡല്‍ഹി: ലോക് സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് 11 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യാ ടുഡേയും സി- വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണു ഈ ഫലം. കോണ്‍ഗ്രസ്സിനു കേരളത്തില്‍ ഏഴു സീറ്റ് നഷ്ടപ്പെടും. മാണി ഗ്രൂപ്പും മുസ്ലിം ലീഗും സീറ്റുകള്‍ നിലനിര്‍ത്തും- സര്‍വ്വേ പറയുന്നു. ഡല്‍ഹിയില്‍ എഎപി അഞ്ച് സീറ്റ് നേടുമെന്നും പ്രവചനമുണ്ട്.യുപിയില്‍ കോണ്‍ഗ്രസ് കൂടുതല്‍ പിന്നോട്ട് പോകും. ബിജെപി മെച്ചപ്പെടും. പക്ഷേ എസ്പിയും ബിഎസ്പിയും പിടിച്ചുനില്‍ക്കും.
ചന്ദ്രന്‍ കൈവേലി 2014-01-23 10:28:30 News
ഒറ്റപ്പെടലിന്‍റെ വേദന അനുഭവിക്കുന്ന കവിയത്രിയെ ഈ കവിതയി ലുടനീളം കാണാം
Sajeev Ananthapuri 2014-01-23 09:42:55 News
ഹിമ മൂങ്ങ മൂകതയുടെ ബുർഗയിൽ പതിപ്പിച്ച  അറബി കണ്ണുകൾ പോലെ എന്നെയും പേടിപ്പിക്കുന്നു ! മയൂരത്തിനു എല്ലാ വിധ ഭാവുകങ്ങളും !!
andrews 2014-01-23 09:00:25 News
Thank you Mr.Korasen  for coming out with a great article. Well you have another job to do- my humble suggestion : please educate the supreme head of the church you belong to. Didn't he make some comments supporting Modi; statementing ' Christians in Gujarat are treated well'. Also please give him a print out of Mr.George Abraham's comments. Thank you both of you.
Ninan Mathulla 2014-01-23 07:29:29 News
Shijimon Jacob and team withdrew from this election. Please click on the link for details. https://www.facebook.com/#!/photo.php?fbid=607364739329379&set=gm.269800533174657&type=1&theater
soman 2014-01-23 07:11:28 News
I wish Dr. Babu Paul writes this article in English as well.
Fr. KK John 2014-01-23 07:01:31 News
Dear Korason,
You said it right; go on, God bless you; 
Since you are in the MC, I feel this issue of bishops working like agents of a particular party or leader eyeing their own private benefits can be questioned; Bishop's job is to be impartial for there will be faithful under his care having affiliation with different parties. You can also move a petition in the MC to stops bishops becoming business magnates, real estate brokers, institution developers and the like. All existing institutions whether in the name of charity or education, must be handed over to the church and church should appoint retired and un-corrupt IAS, IPS, etc officers to run them. Let the church be out of business clutch and bishops pray instead of 'holy begging', Love, KK Johnachen.
Ninan Mathullah 2014-01-23 05:47:59 News
Shijimon Jacob and team members lost trust in the Election Commisioners handpicked by the present Executive Committee that is biased towards one group. So they are withdrawing from participating in this eletion. Please click on the link below for more details. https://www.facebook.com/#!/photo.php?fbid=606941736038346&set=gm.269604059860971&type=1&theater
വിദ്യാധരൻ 2014-01-22 21:05:08 News
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ലോകം അടിച്ചമർത്തലിന്റെ മാർഗ്ഗത്തിൽ നിന്ന് പിന്മാറിയിട്ടില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നതെയുള്ളു. അങ്ങനെയുള്ള ഒരു കാലഘട്ടത്തിന്റെ മാറ്റൊലിയാണ് ചങ്ങമ്പുഴയുടെ വാഴക്കുലയിൽ നാം കാണുന്നത്. ആ ശൈലിയെ അമേരിക്കൻ എഴുത്തുകാരുടെ ശൈലിയുമായി തട്ടിച്ചു നോക്കുന്നത് ഒരിക്കലും ശരിയാണെന്ന് തോന്നുന്നില്ല. ചങ്ങമ്പുഴ ഒരു അതുല്യ കവിയായി ചരിത്രത്തിൽ വിളങ്ങട്ടെ 

മലയപ്പുലയനാ മാടത്തിൻ മുറ്റത്തു 
മഴ വന്ന നാളൊരു വാഴ നട്ടു 
മനതാരിൽ ആശകൾപൊലതിലൊരൊരൊ 
മരതക കൂമ്പു പൊടിച്ചു വന്നു 
അരുമകിടാങ്ങളിലൊന്നായതിനെയും 
അഴകി പുലക്കള്ളി ഓമനിച്ചു .

പിന്നെത്തെ കഥ നിങ്ങൾക്കെല്ലാം അറിവുള്ളതാണ്  എങ്കിലും സാമൂഹത്തിൽ നടമാടുന്ന അനീതിയെ കവി തന്റെ തൂലികയിലൂടെ പുറത്തു കൊണ്ടുവരുമ്പോൾ അത് വിവിധരൂപത്തിൽ ഇന്നും നമ്മളുടെ ചുറ്റും നടമാടുന്ന അഴുമതികളെക്കുറിച്ച് രോക്ഷാകുലരാക്കുന്നു 

അവശന്മാർ ആർത്തന്മാർ ആലംബഹീനന്മാർ 
അവരുടെ സംഘടം ആരറിയാൻ 
അവരർദ്ധ നഗ്നന്മാരാതപമഗ്നന്മാർ 
അവരുടെ പട്ടിണി എന്ന് തീരാൻ 
അവരാർദ്ര ചിത്തന്മാർ അപഹാസപാത്രങ്ങൾ 
അവരുടെ ദുരിതങ്ങൾ എങ്ങൊടുങ്ങാൻ 
ഇടതിങ്ങി നിറയുന്നു നിയമങ്ങൾ, നീതികൾ 
ഇടമില്ലവർക്കൊന്നു കാലുകുത്താൻ 
ഇടറുന്ന കഴൽ വയ്യപ്പോടുഴരി കുതിക്കയാണ് 
ഇടയില്ല ലൊകത്തിനവരെ നോക്കാൻ 
ഉമിനീരിറക്കാതാ പാവങ്ങൾ ചാവുമ്പോൾ 
ഉദയക്രിയപോലും ചെയ്യിതിടെണ്ടാ 
മദമത്തവിത്തപ്രതാപമേ നിന്റെ 
മതിരോൽസവങ്ങളിൽ പങ്കുകൊള്ളൂ 

അദേഹത്തിന്റെ അവസാനത്തെ രണ്ടു വരികൾ ഇങ്ങനെ എഴുതി ചൊല്ലാം  

വിത്തപ്രതാപ  അമേരിക്കൻ മലയാള  സാഹിത്യമെ 
നീ ഞങ്ങടെ കണ്ണിൽ പൊടിയിടാം എന്നോർത്തിടെണ്ടാ 


 


Aniyankunju 2014-01-22 20:35:15 News
76 പേരെ പ്രതിചേര്‍ത്ത് തുടങ്ങിയ കേസ് 12 പേര്‍ക്ക് ശിക്ഷ വിധിക്കുന്നതിലാണ് അവസാനിക്കുന്നത്. ....................സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ "കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി" എന്ന തെറ്റായ വാര്‍ത്തയാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹനന്‍ കുറ്റക്കാരനായാല്‍ സിപിഐ എമ്മും കുറ്റംചെയ്തു എന്ന സിദ്ധാന്തവും നിമിഷവേഗത്തില്‍ വന്നു. എന്നാല്‍, വിധിയുടെ ആദ്യഭാഗത്തുതന്നെ, പി മോഹനനെയും സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണനെയും ജ്യോതിബാബു എന്ന പ്രവര്‍ത്തകനെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കുന്നു എന്നാണുള്ളത്. .............. ഓര്‍ക്കാട്ടേരിയില്‍ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലെ "ഗൂഢാലോചന"യും അതില്‍ പി മോഹനനും കെ കെ കൃഷ്ണനുമടക്കം "പങ്കെടുത്തു" എന്നതുമായിരുന്നു കൊലപാതകത്തെ സിപിഐ എമ്മിനുമേല്‍ വച്ചുകെട്ടാന്‍ പൊലീസ് സൃഷ്ടിച്ച ആക്ഷേപം. അത്തരമൊരു ഗൂഢാലോചനയുമില്ല, അതിലെ പങ്കാളിത്തവുമില്ല. കേസന്വേഷണം പുരോഗമിച്ച ഘട്ടത്തില്‍ പൊലീസ് തലവന്‍ (DGP) പരസ്യമായി പ്രതികരിച്ചത്, അത് രാഷ്ട്രീയ കൊലപാതകമല്ല എന്നാണ്. അന്ന്, അതില്‍ രാഷ്ട്രീയം കൊണ്ടുവരാനും സിപിഐ എം നേതാക്കളെ വേട്ടയാടാനും ലജ്ജയില്ലാതെ മുന്നില്‍നിന്നത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവരുടെ സേവകരായ മാധ്യമങ്ങളുമാണ്. അന്വേഷണഘട്ടത്തിലും വിചാരണാവേളയിലും എന്തിന്, വിധി പറയാനിരിക്കെയും സങ്കല്‍പ്പ കഥകളവതരിപ്പിക്കാനും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനും മത്സരബുദ്ധിയോടെയുള്ള ഇടപെടലാണുണ്ടായത്. പാര്‍ടി ഓഫീസില്‍ ഗൂഢാലോചന നടന്നു എന്ന കഥ സൃഷ്ടിച്ചു. പി മോഹനനെ അദ്ദേഹത്തിന്റെ പത്നി കണ്ടതുപോലും മഹാപരാധമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കി. .................. കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത 2 പേരെ പിടികൂടിയിട്ടില്ല. വേറെ 2 പേരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനു മുമ്പുതന്നെ തെളിവില്ലെന്നുകണ്ട് കോടതി ഒഴിവാക്കി. കേസ് ഏതുവിധേനയും സിപിഐ എമ്മിനുമേല്‍ ചാരാനാണ്, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തത്. അവരുടെ വിചാരണ ഹൈക്കോടതി സ്റ്റേചെയ്തു. സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പേരെ പിന്നീട് വെറുതെ വിട്ടു. അതില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടുന്നു. അതിനും പുറമെയാണ് ഇപ്പോള്‍ അവശേഷിച്ച മുപ്പത്താറില്‍ 12 പേരെമാത്രം കുറ്റക്കാരെന്നു കണ്ടെത്തിയത്......... ഇതിനര്‍ഥം 64 പേര്‍ക്കെതിരെ ചുമത്തിയ കുറ്റം തെറ്റായിരുന്നു എന്നാണ്; നേര്‍വഴിക്കല്ലാതെ, നിയമപരമായല്ലാതെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടിക്കെതിരെ ഉപയോഗിക്കാന്‍ ഈ കൊലക്കേസിനെ ആയുധമാക്കി എന്നാണ്. .... ... ഒരു കുറ്റകൃത്യമുണ്ടായാല്‍, നെരേ ചൊവ്വെ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം രാഷ്ട്രീയ പകയുടെ വൃത്തികെട്ട വഴിയിലൂടെ സഞ്ചരിച്ചാല്‍ അനുഭവം എന്താകുമെന്ന് വലതുപക്ഷ ശക്തികളെയാകെ ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി.... പൊലീസ് കെട്ടിച്ചമച്ച ചില തെളിവുകളും സാക്ഷിമൊഴികളുമെങ്കിലും പ്രതികള്‍ക്കെതിരെ ഉപയോഗിക്കാനായി എന്നാണ് പ്രോസിക്യൂട്ടറുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. തന്നെക്കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിടീക്കാന്‍ പൊലീസ് ശ്രമിച്ചു എന്നും ഭാര്യയെ കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയെന്നും പി മോഹനന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ പ്രധാന നേതാവിനോട് ഇതായിരുന്നു സമീപനമെങ്കില്‍ മറ്റു പ്രതികളെയും സാക്ഷികളെയും എങ്ങനെയെല്ലാം പൊലീസ് കൈകാര്യം ചെയ്തിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. .... ..കോടതി വിട്ടാലും "പ്രതികളെ വെട്ടി വെട്ടി കൊല്ലണം" എന്ന ആര്‍എംപിക്കാരന്റെ ജല്‍പ്പനംപോലും മടിയില്ലാതെ സംപ്രേഷണംചെയ്ത മാധ്യമങ്ങള്‍, തങ്ങള്‍ ഒന്നരക്കൊല്ലം നടത്തിയ അമിതാധ്വാനത്തിന്റെ ഫലമെന്ത് എന്ന് സ്വയം വിലയിരുത്തുമെന്നു കരുതട്ടെ. അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി വിധി പറഞ്ഞ കേസില്‍ സിബിഐയെ കൊണ്ടുവരും എന്നൊക്കെ വീണ്ടും വീണ്ടും പറയുന്നവരും, ഈ കേസുമായി ബന്ധപ്പെടുത്തി നിരന്തരം വിവാദമുയര്‍ത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് നേതൃത്വവും ഉത്തരം പറയേണ്ടത്, അനാവശ്യമായി ഇത്രയും കാലം പീഡിപ്പിച്ച നിരപരാധികളോടാണ്......
RAJAN MATHEW DALLAS 2014-01-22 20:20:35 News

 WHICH NATIONAL CHANNEL ????