മദ്യവും മതിരാക്ഷീം
പെരുമയും പ്രശസ്തിയും
മാടി മാടി വിളിക്കുമ്പോൾ
മറക്കൊല്ലേ മലയാളി
കുടുംബമെന്ന അടിസ്ഥാനം
അടിതെറ്റിപോയാൽ പിന്നെ
ആനപോലും ചരിഞ്ഞീടും
എഴുനേറ്റു നില്ക്കാൻ പിന്നെ
കഴിഞ്ഞില്ലെന്നും വരാം
ആസക്തി നല്ലതല്ല
ഒന്നിനോടും അതിയായി
ആസന്നനിലയിൽ നീ
എത്തിടും അതിവേഗം
കൂട്ടുകാർ പിരിഞ്ഞുപോം
നാട്ടുകാർ വിടചോല്ലും
കെഴുവാൻ അവസാനം
വീട്ടുകാർ മാത്രം കാണും
നല്ല ലേഖനത്തിനു നന്ദി .
സ്വീകരണങ്ങൾ കുറച്ചു ഭാഷയുടെ അഭിവിർദ്ധിക്കായി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകയാണ്
നെല്പ്പാടത്ത് തെങ്ങോ ? നന്നായി ! നല്ല കള്ള് കുടിക്കാം !
വീ എസ് കാണണ്ട ...വെട്ടി നിരത്തും !
സ്വന്തം വായനാനുഭത്തെ മറ്റുള്ളവരുടെ അനുഭവമാക്കി മാറ്റിയ എഴുത്തുകാരിക്ക് അഭിനന്ദനം
I am not sure.
കണ്ണില്ലാത്തോർ
ഉൾകണ്ണിനാൽ കാണണം
പ്രേമവും സ്നേഹവും
കമാത്തിന്റെ കണ്ണ്താൻ
സ്നേഹവും പ്രേമവും കൈപിടിച്ച്
കാമം കാമാത്തിപുരത്തു കൊണ്ടുപോം
കണ്ണടച്ച് കണ്ണാടിയില്ലാതെ
ഉൾകണ്ണിനാൽ
അർത്ഥ പുരാണം തിരയണം
കാമാത്തിക്കർഥം 'ജോലിയെന്ന്'
സ്നേഹവും പ്രേമവും കൊണ്ട് ചെന്നത്
കമാത്തിപുരത്തു
ചുവന്ന തെരുവിൽ
ചുവപ്പു കാമത്തിന്റെ കണ്ണിലെ തിമിരം
തിമിരം കണ്ണിൽ ഇരുട്ട് കേറ്റി
ബന്ധങ്ങളെ കാറ്റിൽ പറത്തി
കേറിപിടിക്കുന്നു സ്ത്രീയെ'
പെങ്ങളെ അമ്മയെ മകളെ
പിന്നെ വലിച്ചെറിയുന്നു
കണ്ണില്ലാത്ത കാമത്തിന്റെ
ചുവന്ന തെരുവുകളിൽ.
പ്രൊഫസർ ജോയി കുഞ്ഞാപ്പുവിന്റെ പ്രേമവും കാമവും പിന്നെ സ്നേഹവും എന്ന കവിതയ്ക്ക് ഒരു മറുപടി കവിത എഴുതിയതാണ്. അത് നേരിട്ട് അദ്ദേഹത്തിൻറെ കവിതയുടെ അടിയിൽ ചേർത്താൽ തിരസ്കരിക്കാൻ സാധ്യത ഉള്ളത് കൊണ്ട് ആരാണ് വിദ്യാധരൻ എന്ന ലേഖനത്തിന്റെ അഭിപ്രായമായി ചേർക്കുന്നു. അദ്ദേഹത്തിന്റെ കവിതയുടെ പൂർണ്ണമായ അർഥം ഗ്രഹിച്ചിട്ടല്ല ഇതെഴുതിയിരിക്കുന്നത്. എങ്കിലും കള്ള കാമം പ്രേമവും സ്നേഹവും നടിച്ചു വരികയും, അർഥം അറിയാതെ, പല സ്ത്രീകളും അതിന്റെ പിടിയിൽ പിടഞ്ഞു മരിക്കുകയും ചെയ്യും. ഭാരത സംസ്ക്കാരത്തിന്റെ അടിസ്ഥാനം ഇളക്കുന്ന ഇത്തരം പ്രവണത്തകളെ തങ്ങളുടെ രചനകളിലൂടെ ചെറുക്കേണ്ട ഉത്തരവാദിത്വം ഓരോ എഴുത്തുകാർക്കും ഉണ്ട്. ഭാരതം സന്ദർശിക്കാൻ എത്തിയ ഒരു ഡച്ച് സ്ത്രീയെ ആറു പേരുകൂടി ബലാൽസംഗം ചെയ്യതാണ് ഏറ്റവും അടുത്തിട നടന്ന സംഭവം. അഴുമതികാരും, വ്യഭിചാരികളുമായ ഭരണകർത്താക്കൾ കേരളത്തിലും ഡൽഹിയിലും യാതൊരു ഇളിപ്പും ഇല്ലാതെ നാടുവാഴുമ്പോൾ, അവരുടെ കീഴിൽ 'കാമത്താൽ കാഴ്ച നഷ്ടപ്പെട്ട' ഓട്ടോ രിക്ഷക്കാരും അവരുടെ ശിങ്കിടികളും സ്ത്രീകളുടെ മേല ഹിംസ്ര ജന്തുക്കളെപ്പോലെ ചാടി വീണു ബലാൽസംഗം ചെയ്യുമ്പോൾ ആ നാട്ടിലേക്ക് അമേരിക്കയിൽ നിന്ന് 'വിദേശ സഞ്ചാരികളെ' ആകർഷിക്കാൻ എത്തിയിരിക്കുന്ന മന്ത്രിയേയും, മന്ത്രിക്കു താങ്ങായി തണലായി നില്ക്കുന്ന ഫോമാ നേതാക്കളെയും കണ്ടു. കേരളത്തിലെ സ്ത്രീകൾക്ക് ഇല്ലാത്ത സുരക്ഷിതമില്ലായിമയെ കുറിച്ചും, വഴിയരികിൽ വലിച്ചെറിയപ്പെടുന്ന മാലിന്യക്കൂംമ്പാരങ്ങളെക്കുറിച്ചും, അവയിൽ സ്വൈരവിഹാരം നടത്തുന്ന കൊതുക് എലി കോഴി പൂച്ച പട്ടി അവ പരത്തുന്ന പനി എന്നിവയെക്കുറിച്ചും ഇവർ 'ദീർഘമായി' സംസാരിച്ചിരിക്കും എന്ന് നമ്മൾക്ക് കരുതാം.
കാമം സ്നേഹവും പ്രേമവും നടിച്ചു വരാം പക്ഷെ 'നിഷ്ക്കാമ കർമ്മത്തെ' തിരിച്ചറിയാതെ അതിൽ അധിഷ്ടിതംമാകാതെ നമ്മൾക്ക് നഷ്ടം ആയിരിക്കുന്ന കാഴ്ച തിരിച്ചു കിട്ടുകയില്ല
വളരെ നല്ല ഉൾക്കാഴ്ചയുള്ള ലേഖനം. എല്ലാ അഭിനന്ദനങ്ങളും.
ഇന്ത്യയിൽ ഒരു ഒരു കാപ്പിയുടെ വില ഏകദേശം 10 രൂപയിലധികമാണെന്നാണ് എനിക്ക് മനസ്സിലാകുവാൻ കഴിഞ്ഞത്. അതു വച്ച് നോക്കുന്പോൾ വെറും 22.42 രൂപക്ക് മുകളിൽ വരുമാനമുള്ളവർ ദാരിദ്ര രേഖക്ക് മുകളിലാണെന്നു പറയുന്നതിൽ ഒരർത്ഥവും ആത്മാർഥതയും ഇല്ല.
പൊതുവിൽ എല്ലാ ഗവര്ന്മേന്റുകളും അവരവരുടെ രാജ്യം മെച്ചമാണെന്ന് കാണിക്കാനുള്ള മത്സരത്തിനിടക്ക് പാവപ്പെട്ടവനെ ആർക്ക് വേണം. എല്ലാം നമ്മൾ സ്ഥാപിക്കുന്നത് കണക്കുകളിലൂടെ ആണ്, അതേ തത്വമാണ് ഇവിടെയും ഗവർന്മെന്റ് നടപ്പാക്കിയത്. കടന്പ താഴ്ത്തിയാൽ എല്ലാവർക്കും കടക്കാം.
ദാരിദ്രം മാറ്റുന്നതിലല്ല അത് കണക്കുകളിലൂടെ സ്ഥാപിക്കുക മാത്രമാണ് ഇന്ന് നടക്കുന്നത്. ദാരിദ്രം മാറണമെങ്കിൽ നല്ല വിദ്യാഭ്യാസം കൊടുത്ത് അവരെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടിയത്, പക്ഷെ ലോകത്ത് എല്ലായിടത്തും വിദ്യാഭ്യാസ നിലവാരം കൂട്ടുന്നതിന് പകരം കുറയ്ക്കുകയാണ് ചെയ്തത്. അതിന്റെ ഭവിഷ്യത്ത് നാമെല്ലാവരും കൂടെ അനുഭവിച്ചേ പറ്റു.
Dear Martin and Editor of Emalayalee
You all are jewels of our Community and Church by communicating the motivational news and program in your way of communication, talents, and even spending lots of your personal time, God Bless you all!
Keep on doing good to people and community, which is the only way we can serve the Lord.
John Achan