Anthappan 2014-08-28 04:24:45 News
'The kingdom of heaven is within you or among you' statement by Jesus has the same meaning. But, unfortunately the religion hijacked the truth, distorted and used to enslave people to make them dance according to the whims and fancies of the religious leaders.
വിദ്യാധരൻ 2014-08-27 19:21:04 News
ബ്രഹ്മ ജ്ഞാനം കാംക്ഷിച്ചു ഗുരുവിന്റെ അടുത്തു ചെല്ലുന്ന ജിജ്ഞാസു ഉപദേശം ലഭിക്കുന്നതിനു യോഗ്യനാണെങ്കിൽ ഗുരു അയാളെ ശിഷ്യനായി സ്വീകരിച്ച് ആദ്യമായി കൊടുക്കുന്ന ഉപദേശം 'തത് ത്വം അസി ' (അത് നീ ആകുന്നു) എന്ന മഹാവാക്യമാണ് തത് =അത്, ത്വം =നീ , അസി = ആകുന്നു. ചുരുക്കി പറഞ്ഞാൽ ശിഷ്യൻ എന്തിനെ തിരഞ്ഞാണോ ഗുരുവിന്റെ അടുത്ത് എത്തിയത് അത് ശിഷ്യനിൽ തന്നെ ഉണ്ടെന്ന് ഗുരു ഉപദേശിക്കുന്നു. നമ്മളും ആ ശിഷ്യനിൽ നിന്ന് വ്യത്യസ്തനല്ല. ' അഹം ബ്രഹ്മാസ്മി' എന്നതിന് ഈ മഹാവാക്യവുമായി ബന്ധമുണ്ട്. നാം എന്തിനെയാണോ തിരഞ്ഞലയുന്നത് അത് നമ്മിളിൽ തന്നെയുണ്ട്‌. ശ്രി.കൃഷ്ണയുടെ ആംഗലേയ കവിതയ്ക്ക് തത്വമസിയുടെ അർത്ഥത്തത്തെ പൂർണ്ണമായി ഉൾകൊള്ളാൻ കഴിഞ്ഞോ എന്ന് എനിക്ക് സംശയം ഉണ്ട്. എങ്കിലും ഒരു ചെറിയ മെഴുകുതിരി കത്തിച്ചാൽ അകത്തുള്ള അല്പ്പം ഇരുട്ടെങ്കിലും മാറികിട്ടും എന്നതിന് സംശയം ഇല്ല.
Christian 2014-08-27 07:45:44 News
ഭാരത സംസ്‌കാരത്തോടു ചേര്‍ന്നു നിന്നു ക്രൈസ്തവ വിശ്വാസം എന്നു ലേഖകന്‍ പറ്യുന്നു. കേരളം തന്നെ ഒരു കാലത്തു പല രാജ്യങ്ങളായിരുന്നു. 1947 വരെ ഭൂരിപക്ഷം ക്രിസ്ത്യാനികളും തിരുവിതാംകൃ രാജ്യക്കാരായിരുന്നു.
മുരടിച്ചു പോയ, അന്ധ വിശ്വാസം കൈമുതലായുണ്ടായിരുന്ന ക്രിസ്ത്യാനികളാനു കേരള്‍ത്തില്‍ പോര്‍ടുഗീസുകാര്‍ കണ്ടത്.അവരെ നേര്‍ വഴിക്കു കൊണ്ടു വരാന്‍ അവര്‍ നടത്തിയ ശ്രമം കുറെ പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ മാറിപ്പോയി. പല ന്യായീകരണവും പറയുന്നു. അന്ത്യോക്യ ആയാലും റോം ആയാലും വിദേശം തന്നെ. എന്തായാലും താഴത്തെ കമന്റില്‍ പറയുന്ന സൈറ്റ് ഒന്നു സന്ദര്‍ശിക്കുക
Sathya Christiani 2014-08-27 03:59:16 News

കുടുമയില്‍ 'കുരിശ്' ചൂടിയ വിജാതിയര്‍!

വിജാതിയരില്നിന്നു വിഭിന്നമല്ലാത്ത ആചാരങ്ങളുമായി കഴിഞ്ഞവരും നമ്പൂരിമാരുടെ പിന്മുറക്കാരെന്ന്തെറ്റിദ്ധരിച്ച്ജീവിച്ചിരുന്നവരുമായ പ്രാകൃത സമൂഹമായിരുന്നു പോര്ച്ചുഗീസുകാര്കടന്നുവരുമ്പോള്കേരളത്തിലുണ്ടായിരുന്ന ക്രൈസ്തവനാമധാരികള്‍! പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് അവസ്ഥയെന്നത് സുറിയാനി(പേര്ഷ്യന്‍)വത്കരണത്തിലൂടെ കേരളത്തിലുണ്ടായ ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.

ഉദയംപേരൂര്സൂനഹദോസിലെ അവസാന സമ്മേളന ദിനത്തില്ചില തീരുമാനങ്ങളെടുത്തത് ശ്രദ്ധിച്ചാല്പതിനാറാം നൂറ്റാണ്ടുവരെ കേരളത്തില്ക്രൈസ്തവര്ഇല്ലായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും. അവ ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: 'അവസാനദിവസം അസന്മാര്ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്ക്കം, ദത്തെടുക്കല്വസ്ത്രധാരണരീതി എന്നിവയും ചര്ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്ക്ക് നിഷിദ്ധമാക്കി'.

സൂനഹദോസിലെ മറ്റു ചില തീരുമാനങ്ങള്ശ്രദ്ധിക്കുക: 'ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്ഉള്ള വിശ്വാസം നിഷിദ്ധമാക്കി. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്ത്തിക്കുന്ന ഭാഗങ്ങള്പ്രാര്ത്ഥനകളില്നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്നശിപ്പിക്കാനും തീരുമാനമായി'. ഇത്തരം പാഷാണ്ഡതകളെല്ലാം സിറിയയില്നിന്ന് കേരളത്തിലെത്തിയതായിരുന്നു. പേര്ഷ്യയില്നിന്ന്കുടിയേറിയ സുറിയാനികള്കേരളത്തില്പ്രചരിപ്പിച്ച പാഷാണ്ഡതകള്നിറഞ്ഞ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കാന്ഉദയംപേരൂര്സൂനഹദോസ് കാരണമായി. പാഷാണ്ഡതകളായി പ്രഖ്യാപിച്ചു നശിപ്പിച്ചതും നിഷിദ്ധമാക്കിയതുമായ ഗ്രന്ഥങ്ങള്ഇവയായിരുന്നു:

- See more at: http://manovaonline.com/newscontent.php?id=150#sthash.GNlHAMIM.dpuf

Pappy 2014-08-26 22:09:02 News
പക്ഷേ ഒരു കുഴപ്പം ഉണ്ട്... ഓർത്തപ്പോൾ അങ്ങു പറയാമെന്നു വെച്ചു: ന്യൂയോർക്കിലെ കൊതുകുകൾ വളരെ 'ട്രിക്കി'യാണെന്നാ പറയുന്നേ...  മൂളിപ്പാട്ടും പാടി ആണുങ്ങളുടെ അടുത്തു ചെല്ലുന്നതു പെണ്‍കൊതുകു കളാ... അതുപോലെ, പെണ്ണുങ്ങളുടെ അടുത്തു ആണ്‍കൊതുകുകളാ പാട്ടും പാടി കറങ്ങൂന്നതും!  പോരാഞ്ഞു 'വെസ്റ്റ് നൈൽ ' വൈറസ്സും കൊണ്ടാ ഇവരിൽച്ചിലരു പറക്കുന്നതും (റിപ്പബ്ലിക്കന്മാരുടെ ഗരാജിൽ നിന്നു നേരിട്ടു പറപ്പിച്ചു വിടുന്നതാ, ന്യൂയോർക്കിലെ പെണ്ണുങ്ങൾ എല്ലാം തന്നെ ഡെമോക്രാറ്റുകളുമാ, അറിയാമല്ലോ?). വന്നു കടിച്ചാൽ എന്തു ചെയ്യും? തീർന്നില്ലേ കാര്യം?  നാണിച്ചങ്ങു പോവൂന്നായിരിക്കും വിചാരം... പെണ്‍കൊതുകുകൾ ചിലപ്പോൾ പോയേക്കും, പക്ഷെ... ആണ്‍കൊതുകുകൾ വിടുമെന്നാ?  നമ്മുടെ പെണ്ണുങ്ങള് പ്ലാൻ ചെയ്യുന്നുണ്ടേൽ സൂക്ഷിച്ചോണേന്നു പറയാൻ കുറിച്ചതാ, കേട്ടോ...
എടാ കുഞ്ഞൂട്ടിയേ... നേരം സന്ധ്യ ആയതു കണ്ടില്ലേ?  ഇങ്ങു കേറിപ്പോര്, ബാക്കി നാളെ ചെയ്യാം, ഒരു ഷർട്ടെടുത്തിട്, കണ്ടമാനം കൊതുകുണ്ടിന്ന്...

വിദ്യാധരൻ 2014-08-26 19:33:20 News
മദ്യവും മയക്കു മരുന്നും മനുഷ്യനെ മത്തു പിടിപ്പിക്കുന്നു. അപഥ സഞ്ചാരത്തിനു പ്രേരണ നൽകുന്നു. കുടുംബകലഹത്തിനു കളമൊരുക്കുന്നു. ധനനാശത്തിനും മാനഹാനിക്കും ഇടവരുത്തുന്നു ഈ വിപത്തിനെ സാമൂഹ്യദുരന്തമായിക്കാണാൻ നമുക്ക് കഴിയണം. നമ്പ്യാർ പറയുന്നതും ഇത് തന്നെ. 1. ഉള്ളൊരു നെല്ലും പണവും പാടെ കള്ള്കുടിച്ചു കുടിച്ചു മുടിച്ചും കഞ്ഞികുടിപ്പാനില്ലാഞ്ഞെന്നുടെ കുഞ്ഞുകളേറ്റു നടക്കാതായി (ഘോഷയാത്ര) 2. കള്ളിന്നും കറുപ്പിന്നും തിരഞ്ഞങ്ങു നടക്കുന്നു തള്ളികൊണ്ടലയ്ക്കുന്നു ഭള്ളേറെ നടിക്കുന്നു (ത്രിപുരദഹനം ) 3. കള്ളുകുടിക്കും കള്ളന്മാരുടെ തൊള്ളയിലുടനെ മുള്ളീടേണം (സ്യമന്തകം) 4. കള്ളുകുടിക്കണ നായന്മാരുടെ പള്ളയ്ക്കിട്ട് കൊടുക്കണ കണ്ടു (സന്താനഗോപാലം) 5. കള്ളുകുടിച്ചു മുടിച്ചു മുടിച്ചു പള്ളപൊറുപ്പാൻ ഇല്ലാഞ്ഞവനുടെ തള്ള ഇരന്നു നടന്നീടുന്നു ( സത്യാസ്വയംവരം)
Anthappan 2014-08-26 18:01:49 News
Gandhi’s thoughts are derived from the teaching of Jesus. Gandhi read Tolstoy’s ‘Kingdom of Heaven is within you’ many times and got inspired. The only difference is Gandhi succeeded where Christians failed. There are still Christians out there arguing whether Gandhi would go to heaven or not. But what Jesus said is true, “I was naked, you clothed me; I was hungry you fed me; I was sick you visited me; I was in prison you came to see me…” then Gandhi has much better chance to go to heaven than many Christians. I really admire your courage to talk candidly on this subject. Many preachers are afraid to talk about this openly fearing reprimands from their church.
അപ്പച്ചൻ 2014-08-26 17:46:31 News
പാപ്പി ? അപ്പച്ചാ. അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് സ്നേഹം? അപ്പച്ചനോട്. അപ്പച്ചൻ കള്ളുകുടിച്ചു മുണ്ട് പറിച്ച് തലയിൽ കെട്ടി അടുത്ത വീട്ടിലെ മീനാക്ഷിയുടെ അടുത്തു പോയത് അമച്ചിയോടു മിണ്ടരുത് ഇല്ല അപ്പച്ചാ. അമ്മച്ചിയാണേ സത്യം പാപ്പി ................
ആകുലൻ 2014-08-26 17:40:58 News
ഓരോന്ന് ഓരോന്ന് ഇങ്ങനെ നിറുത്തിയാൽ കേരളത്തിലെ രാഷ്ട്രീയാക്കാർ മുഴുവൻ അമേരിക്കക്ക് പോരും. ഇവിടെ കള്ള് കഞ്ചാവ് പിന്നെ സരിതെം കിട്ടും. മുക്തി ദായകാ ഞങ്ങളെ കാത്തുകൊള്ളേണെ. ഈ വയ്യാവേലി ഞങ്ങടെ തലേന്ന് മാറ്റി തരേണമേ. ഇവിടുത്തെ ഫോമ ഫൊക്കനക്കാർക്കു നല്ല ബുദ്ധി കൊടുക്കണെ
സംശയം 2014-08-26 15:31:57 News
ഇനി കൂടുതൽ കേരള മന്ത്രിമാരും പഞ്ചായാത്തുമെമ്പർമാരും അമേരിക്കക്ക് വരാൻ സാധ്യതയുണ്ട്!
Pappy 2014-08-26 12:58:37 News
'കള്ളുകുടി'യും, 'കുടിയന്മാരും' ഉണ്ടായതു തെങ്ങു കാരണം ആണ്. കള്ളു കുടീക്കേണ്ട പോലെ കുടിക്കാൻ ഈ കൊജ്ഞാണന്മാർക്കറിയത്തുമില്ല. തെങ്ങെല്ലാം അങ്ങ് വെട്ടിക്കളഞ്ഞാൽപ്പൊരേ പെങ്ങളെ, പ്രശ്നം തീർന്നല്ലോ!  വേണേ പറങ്കീം വെട്ടിപ്പറിച്ചങ്ങു കളയണം. അതിന്റെ ജൂസുകൊണ്ടുള്ള കളിയും നിൽക്കും. വീട്ടിൽ പെണ്ണുങ്ങൾക്കു പണിയും കുറയ്ക്കാം; പാര പൊക്കിവെച്ചു തേങ്ങാ പൊതിക്കേണ്ടാ, അരകല്ലു തള്ളി നടു തളത്തേണ്ട. വറത്തും കുറുക്കീം അടുപ്പത്തു നിക്കേണ്ട. കത്തീം മുള്ളും വെച്ചു കുത്തിത്തിന്നാപ്പോരേ നമ്മുടെ സായിപ്പച്ചാച്ചനും മദാമ്മച്ചേടത്തീം ചെയ്യുമ്പോലെ? നമ്മുടെ സ്വപ്ന രാജ്യമായ അമേരിക്കയിൽ ആരും തേങ്ങാ അരച്ചല്ല കറി വെക്കുന്നതു. എന്തു സുഖമായിട്ടാ അവരു കഴിയുന്നേ!
മാട്ടം മത്തായി 2014-08-26 09:40:03 News
ഞങ്ങൾക്ക് മുക്തി ലഭിക്കുന്നത് കള്ള് കുടിക്കുമ്പോളാണ്. അത് നിങ്ങൾ ആരും നിറുത്താം എന്ന് നോക്കണ്ട. വാറ്റ് ഞങ്ങൾ കുടിൽ വ്യവസായമാക്കും? ഞങ്ങൾ ഉണ്ടെങ്കിൽ എക്സൈസു കുടുംമ്പങ്ങൾക്കും പട്ടിണി ഇല്ലാതെ ജീവിക്കാമല്ലോ?
P.G. Nair 2014-08-26 06:51:22 News
മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും നന്മക്കും നില്ക്കുന്നു എന്ന് പറയുന്ന ഫോമ ഫൊക്കാന ഐ എൻ ഓസി യും അവരുടെ നേതാക്കന്മാരും എവിടെ? അതോ ഇനി അടുത്ത തിരഞ്ഞെടുപ്പിനെ കാണുകയുള്ളോ? അല്ലെങ്കിൽ ഏതിങ്കിലും പഞ്ചായത്ത് മെമ്പറോ കുംബകോണം മന്ത്രിയോ വരുമ്പോൾ കാണുകയുള്ളായിരിക്കും? ജനങ്ങൾക്ക്‌ ആവശ്യം ഉള്ളപ്പോൾ ഇവന്മാര് മുങ്ങും. ഒരു പ്രസ്താവനയും ഇല്ല പടം എടുക്കലും!
അനിയൻ 2014-08-25 21:41:36 News
ജോണ് മാത്യൂവിന്റെ എഴുത്തുകൾ കാണുമ്പോൾ വായിക്കാറുണ്ട്. ലളിതമായി നല്ല ഭാഷയിൽ വ്യക്തമായി എഴുതുന്നത് വായിക്കാൻ സുഖമാണ്. എന്നാൽ ഈ ലേഖനത്തിൽ ചില ഭാഗങ്ങൾ അല്പ്പം വികൃതമായിത്തോന്നി. ഒന്നുരണ്ടു പോയിന്റുകൾ താഴെ കുറിക്കുന്നു:

1. "എഴുത്തുകാർക്ക് സാഹിത്യ ചർച്ചാസമ്മേളനങ്ങൾ ഒരിക്കലും പുതുമയാ യിരുന്നില്ല. പക്ഷേ, അത് സംഘടിതമായി അമേരിക്കയിൽ ആദ്യം തുടങ്ങിയത് ഹൂസ്റ്റനിലെ റൈറ്റേഴ്സ് ഫോറമാണെന്നുമാത്രം. ഇത് എന്തോ സാമർത്ഥ്യ മായി കണക്കാക്കുന്നില്ല. പകരം, വന്നുചേർന്ന അവസരം മാത്രം!"

ആദ്യം തുടങ്ങിയതുകൊണ്ട് എന്തവസരം വന്നുചേർന്നുവെന്നു മനസ്സിലാക്കാ നായില്ല. അല്ലെങ്കിൽ അങ്ങനെയൊരവസരം വന്നുചേർന്നില്ലായിരുന്നു വെങ്കിൽ എന്തു നഷ്ടം ഉണ്ടാവുമായിരുന്നു? ഹൂസ്റ്റനിൽ നല്ല എഴുത്തുകാർ ഇല്ലാതെ വരുമായിരുന്നുവെന്നോ?  അല്ലെങ്കിൽ, ഹൂസ്റ്റനിലെ എഴുത്തുകാർ എല്ലാവരും ഇപ്പോൾ മറ്റാരേക്കാളും മെച്ചമായ എഴുത്തുകാർ ആയിരിക്കു ന്നുവെന്നാണോ?

വാസ്തവത്തിൽ താൽപ്പര്യമുള്ള എഴുത്തുകാർ ചേർന്നപ്പോൾ, എല്ലായി ടത്തും സംഭവിച്ചിട്ടുള്ളതുപോലെ, 'ഫോറം' ഹൂസ്റ്റനിലും ഉണ്ടായി. അത് ആദ്യം ഉണ്ടാക്കിയതു ഹൂസ്റ്റനിൽ ആണെന്നും അതൊരവസരമായി തീർന്നു വെന്നും കാണുന്നതാണ് മനസ്സിലാക്കാനാവാത്തത്. വിഷ്ണു നാരായണൻ നമ്പൂതിരി അമേരിക്കയിലെ മലയാളികളുടെ `സാംസ്ക്കാരിക തലസ്ഥാന' മെന്ന് (?) വിശേഷിപ്പിച്ച ഹൂസ്റ്റനിലെ എഴുത്തുകാരിൽ നിന്ന്, വായനക്കാർക്ക് എന്താണ് പ്രത്യേകം കിട്ടിയിട്ടുള്ളത്? അതൊരു "സാമർത്ഥ്യമായി " കണക്കാക്കുന്നില്ല എന്നു തുടർന്ന് എഴുതിയത് അതിനാൽ ശരിയായി തോന്നിയില്ല.

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപു തന്നെ ന്യൂയോർക്കിൽ ചർച്ചകളും സമ്മേളനങ്ങളും  മലയാളി എഴുത്തുകാർ നടത്തിയിട്ടുണ്ട്. അത്  'അസംഘടിതമായിരുന്നോ സംഘടിതമായിരുന്നോ' എന്ന് കൃത്യമായി അറിയില്ല. ആര് ആദ്യം തുടങ്ങിയെന്നത് ഏതെങ്കിലും കാരണത്താൽ പ്രാധാന്യമർഹിക്കുന്നുണ്ടോ?

 2. "...മലയാളം എല്ലായിടത്തും ഒന്നാണെങ്കിലും അമേരിക്കയിൽ നിന്നുള്ള എഴുത്തിന് പ്രമേയങ്ങളിൽ, ശൈലിയിൽ, ഭാഷയിൽ ഒരു വ്യത്യസ്തത സ്ഥാപിച്ചെടുക്കാന് കഴിഞ്ഞിട്ടുണ്ടോ? ഉണ്ടെന്നതുതന്നെയാണ് എന്റെ അഭിപ്രായം!..."

ഇത്രയും എഴുതിയതിനോട് ചേർത്തു പിന്നീട് എഴുതിയത്:
"മലയാള സാഹിത്യത്തില് ഒരു കടന്നു കയറ്റത്തിനോ അതിരുകടന്ന സ്വാധീനത്തിനോ നമുക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനെ ഒരു പരാജയമെന്ന് ഞാൻ  വിളിക്കുന്നില്ല." എന്നും!  ഭാഷയിൽ ഒരു വ്യത്യസ്തത സ്ഥാപിച്ചെടു ക്കാൻ കഴിഞ്ഞിട്ടില്ലാ എന്നല്ലേ ഇതിൽ നിന്നു മനസ്സിലാക്കാനാവുന്നത്? കഴിഞ്ഞിരുന്നുവെങ്കിൽ ഇവിടെയെവിടെയെങ്കിലും അതു തട്ടിയുരസ്സി കത്തിക്കാണേണ്ടതായിട്ടില്ലേ, ജോണേ?

ഇക്കാര്യത്തിൽ അമേരിക്കൻ ഇംഗ്ലീഷും, ബ്രിട്ടീഷ് ഇംഗ്ലീഷും ഇന്ത്യൻ ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കുക. 26 അക്ഷരങ്ങളിൽ തന്നെ ഇവരെല്ലാം എഴുതുന്നത്. പാണ്ഡിത്യമനുസരിച്ചു വ്യത്യാസം എഴുത്തിലും സംസാരത്തിലും കാണാം. അത്രമാത്രം. അത് കേരളത്തിലും മലയാളത്തിൽ കാണാം. അമേരിക്കയിൽ എഴുതുന്ന മലയാളികൾ എല്ലാവരും തന്നെ കേരളത്തിൽ ജനിച്ചു ഭാഷ പഠിച്ചവർ ആണെന്ന് കരുതുന്നു. അപ്പോൾ എന്ത് വ്യത്യാസമാണ് അമേരിക്കൻ മലയാളിയുടെ എഴുത്തിൽ ദർശിക്കാനുള്ളത്?

വിദ്യാധരൻ 2014-08-25 20:04:16 News
ഇവിടുത്തെ മലയാളി നേതാക്കന്മാരുടെ പുറകെ നടന്നു വെറുതെ സമയം കളയാം എന്നേയുള്ള. കാര്യം നടക്കണം എങ്കിൽ അൽഷാർപ്റ്റനെപ്പോലെ ഉശിര് ഉള്ളവര് വേണം. ന്യുയോർക്കിൽ ഉള്ള ഐ എൻ ഓസി, ഫോമ , ഫൊക്കാന, പ്രാവാസ മലയാളി, ജുസ്ടിസ് ഫോർ ഓൾ സാഹിത്യോല്ലാസക്കാർ ഒക്കെകൂടി അല്ഷര്പ്സ്ടനെപോലുള്ള ഒരു നേതാവിനെ കണ്ടു സംയുക്തമായ ഒരു നീക്കം നടത്തിയാൽ വല്ല പ്രയോചനവും ഉണ്ടാകും. അവിടെയുള്ള സർവ്വ അച്ചന്മാരെയും പാസ്റ്ററിൻമാരെയും സംഘടിപ്പാക്കാൻ കഴിഞ്ഞാൽ, അന്തപ്പൻ പറഞ്ഞതുപോലെ എന്തെങ്കിലും ചെയ്യാൻ കഴിയും. ഇവിടെ വന്നടിഞ്ഞ മലയാളികളുടെ പ്രശനം പരിഹരിക്കണം എങ്കിൽ ഇവിടെയുള്ളവരുമായി ചേർന്ന് പ്രവർത്തിക്കണം. ഇറാക്കിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചതിന് യുനയിറ്റഡു നേഷന്റെ മുൻപിൽ പ്ലാക്കാർഡും പിടിച്ചും, ഓരോ ജാഥയുടെ മുൻപിൽ ചെണ്ടകൊട്ടിയും നൃത്തം ചെയ്യ്‌തും താലപ്പൊലി പിടിച്ചും തുള്ളി ചാടാമെങ്കിൽ 'ഈ അമ്മയുടെ രോദനത്തിന് ചെവി കൊടുക്കാൻ നമ്മൾക്ക് കഴിയില്ലേ? അത് പോലെ ഫ്ലോറിഡായിൽ വച്ച് കാണാതെ റെനി എന്ന ചെറുപ്പക്കാരന്റെ മാതാപിതാക്കളെയും ഇതിൽ പങ്ക് ചേർക്കണ്ടതാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് സംഘടനകൾ പ്രയോചനപ്പെടെണ്ടത്. അല്ലാതെ ഓരോ വർഷവും കാശ്കൊടുത്ത് കാക്കാശിനു പ്രയോചനം ഇല്ലാത്തവരെ കൊണ്ട് വന്നു സമയം കളഞ്ഞും പൈസ ചിലവാക്കി 'ഞങ്ങൾ സമൂഹത്തിനും അടുത്ത തലമുറക്കും വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞാൽ ജനം അവന്ജയോടെയാണ് കാണുന്നത് എന്ന് നേതാക്കന്മാർ മനസിലാക്കിയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വളരെ കാലം അമേരിക്കയിൽ താമിസിചിട്ടും, നേതൃത്വം, സാമൂഹിയ സേവനം എന്നതിനെക്കുറിച്ചൊക്കെ തെറ്റായി ധരിച്ചു വച്ചിരുക്ക്ന്നവർ വരും തലമുറയെപ്പോലും വഴിതെറ്റിക്കുകയാണ്. അതുപോലെ ആധ്യാത്മികതെയെക്കുക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരും, അൽഷാർപ്പ്സ്റ്റനെപ്പോലെ യാഥാർത്യങ്ങൾ മനസിലാക്കി രംഗത്ത് വരേണ്ടതാണ്. പ്രവീണിനോ ആ മാതാപിതാക്കൾക്കോ വന്ന ഗതികേട് ആർക്കും വാരാതിരിക്കട്ടെ. അന്തപ്പനെപോലെയുള്ളവരുടെ എഴുത്തുകൾ ഇപ്പോഴും ആവേശം പകരുന്നത് തന്നെയാണ്. അതിനെപ്പോലും അടിച്ചമർത്താൻ ശ്രമിക്കുന്ന അടിമകളെ സൂക്ഷിച്ചുകൊള്ളുക.