വിദ്യാധരൻ 2014-08-14 04:03:08 News
അക്ബറിനെപ്പറ്റി അവർ കഥാകാരനെന്ന നിലയിൽ അക്ബറുടെ ഭാഷയ്ക്കുള്ള അസാധാരണമായ ഭംഗിയും ശക്തിയും അകൃത്രിമതയും കാണാതിരിക്കാനാവില്ല....കഥാസങ്കേതത്തിൽ നിന്ന് വികസ്വരമാവുന്ന പ്രതിഭാദീപ്തചക്രവാളവും അതിൽ പ്രകാശിക്കുന്ന ജീവിതവിദൂരരഹസ്യങ്ങളും ഞാൻ ശ്ലാഘിക്കുന്നു. - ജി ശങ്കരക്കുറുപ്പ് നിന്റെ ശമീല ഫഹ്‌മി- നിന്റെ ഭാര്യ- ഓ സോറി, നിന്റെ ഭാര്യയെ കട്ടുകൊണ്ടു പോയവൾ- എന്തു സുന്ദരി! നീ ഇനിയും എന്തൊക്കെ അദ്ഭുതങ്ങൾ സൃഷ്ടിക്കും? - വൈക്കം മുഹമ്മദ് ബഷീർ മറവിയുടെ ശൂന്യതയിൽ വിലയം പ്രാപിക്കാത്ത ഏതാനും മികച്ച ചെറുകഥകൾ കൊണ്ട് നേരത്തേ എന്റെ ശ്രദ്ധയാകർഷിച്ച കാഥികനാണ് അക്ബർ. - എം ടി വാസുദേവൻ നായർ പുതിയ തലമുറയിലെ കഥാകൃത്തുകളിൽ ഒരു പ്രമുഖസ്ഥാനമാണ് അക്ബറിന് എന്റെ മനസ്സിലുള്ളത്. ഇത് എന്റെ കാരൂർ സ്മാരക പ്രഭാഷണത്തിൽ ഞാൻ സൂചിപ്പിക്കുകയുണ്ടായി. അക്ബർ ഒന്നാംതരം കഥകൾ എഴുതിയിട്ടുണ്ട്, എഴുതുന്നുണ്ട് എന്നതു തന്നെയാണിതിനു കാരണം. പ്രതിപാദ്യത്തിനനുസരിച്ച് വളരെ ഗൌരവാവഹമായും ചിലപ്പോൾ നിശിതമായ ആക്ഷേപഹാസ്യരൂപത്തിലും മാറിമാറി എഴുതാൻ ഒരു പ്രത്യേക കഴിവ് അക്ബർക്കുണ്ട്. ഇത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. പ്രശംസാർഹമാണ് ഈ മിടുക്ക്. ഗൌരവപൂർണ്ണമായ കഥകളാണ് അക്ബറിനെ എനിക്കു കൂടുതൽ പ്രിയങ്കരനാക്കുന്നത്. അക്ബർ നമ്മുടെ കഥാ-നോവൽ സാഹിത്യത്തിന് ഒരു സമ്പത്താണ് എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. - ടി പദ്‌മനാഭൻ അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവങ്ങളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ങൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ്സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്. - ഒ എൻ വി കുറുപ്പ് കഥയെഴുത്തുകാരന് നോവെലെഴുത്തുകാരനെപ്പോലെ കഥാപാത്രത്തെ വളർത്തിയെടുക്കാൻ സമയമില്ലെന്നും അതിനാൽ വളർന്ന കഥാപാത്രത്തെയാണ് അയാൾ എപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും ഒരു വാദമുണ്ട്. കഥാകാരനും തനിക്കനുവദിച്ചുകിട്ടിയ പരിമിതമായ ഭൂമികയ്ക്കകത്തു തന്നെ കഥാപാത്രത്തെ വളർത്താൻ സാധിക്കും. ശ്രദ്ധിച്ചാൽ .. കക്കട്ടിലിന്റെ ‘ ഇന്നു നമുക്കു റഷീദയെക്കുറിച്ചു ചിന്തിക്കാം’ എന്ന കഥയിലെ റഷീദ ഒരു കൂസലില്ലാത്ത കുസൃതി കുടുക്കയാണല്ലോ. സ്കൂളിൽ പഠിക്കുന്ന കാലത്തും അവൾ അങ്ങനെയായിരുന്നു. അവളുടെ മാസ്റ്ററെ സിനിമാതിയേറ്ററിലെ ക്യൂവിൽ കണ്ടപ്പോൾ ടിക്കറ്റെടുത്തു കൊടുക്കാമെന്നു പറഞ്ഞ് ടിക്കറ്റെടുക്കുന്നതുവരെ അവൾ അങ്ങനെ തന്നെ പെരുമാറുന്നു. എന്നാൽ കൌണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റുമായി മടങ്ങി വന്ന് ‘മാഷ് പോയിക്കാണ്’ എന്നു പറഞ്ഞ് ആ ടിക്കറ്റ് ഏൽ‌പ്പിച്ച ശേഷം അതേ കൂസലില്ലായ്മയോടെ നടന്നു പോകുമ്പോൾ റഷീദയ്ക്ക് എന്തൊരു വളർച്ചയാണുണ്ടായത്. ... കക്കട്ടിലിന്റെ ഓരോ മാഷും ഓരോ തരമാണ്. ഏകരൂപത സംഭവിച്ചിട്ടില്ല എന്നത് വലിയൊരു നേട്ടം തന്നെ. - എസ്. ഗുപ്തൻ നായർ
Bobby Thomas 2014-08-14 01:02:37 News
We wish you all Success...
Cyril 2014-08-13 19:40:27 News
'Varthamanapusthakam' is the first travelogue in Indian language. That is a original testimony of nazrani history and struggle. At least read that book before spewing these kind of non sense
Tom abraham 2014-08-13 19:28:25 News
Religion began after myth, the same way myth is the dream of a race. Religion helps my vision, my deeds, my words, my society.
Please don't get intrigued by history, or mystery. Hindu, Muslim or Christian.. All are right, if they have a high level of consciousness. That brought Rig Veda, Quaran or the Bible.
If doubting Thomas was in India or not, Christian seeds were planted there by the Will of God, by the Grace of God. Thank you, sasi tharoor for your high level of consciousness that makes you a readable writer like Deepak Chopra. 
 
Tom abraham 2014-08-13 19:14:32 News
Being a local politician in Florida, I wonder if all non- profit big businesses can be brought to justice with same standards applied in this case against his company, bosses who wanted
Someone to work profitably, productively. Is he the only guilty ?
Is he more " sinned against than sinning "   God bless America.
വിക്രമൻ 2014-08-13 18:48:17 News
മോളിയും അല്പം വിട്ടിട്ടു വായിച്ചതുകൊണ്ട് അങ്ങനെ ഒരു 'കണ്‍ക്ലൂഷൻ' ഉണ്ടായത്. എഴുത്തുകാരുമാത്രമല്ല വായനക്കാരും 'ജോണി ചേട്ടനെ' അടിക്കാതെ വായിച്ചാലേ, വായിച്ചതു മനസിലാകു അല്ലെങ്കിൽ അർഥം തലതിരിഞ്ഞു അകത്തുകെറും.
Sudhir Panikkaveetil 2014-08-13 18:04:46 News
കാശു കൊടുത്ത് അക്കാദമി അവാര്ഡ് വരെ
വാങ്ങാമെന്ന് തല മൂത്തവർ കാണിച്ച്കൊടുക്കുമ്പോൾ
ചിലർക്കൊക്കെ അങ്ങനെ ഒരാശ തോന്നാവുന്നതാണ്.
അവരും കരുതുന്നത് ആരും അറിയില്ലെന്നാണ്.
എത്ര വർഷം കഴിഞ്ഞാലും സത്യം പുറത്ത് വരുമെന്നതാണ് അക്കാദമി അവാര്ഡ് ചരിത്രം തെളിയിക്കുന്നത്. അത് കൊണ്ട് എഴുത്തുക്കാർ
ജാഗ്രതൈ.

വിദ്യാധരൻ 2014-08-13 16:58:40 News
ഹോ! ഞാൻ വല്ലാതെ പേടിച്ചുപോയി! എന്തായാലും കവി വായനക്കാരിൽ ആകാംഷ വളർത്തി പൂച്ചയിൽ കൊണ്ട്ചെന്നെത്തിച്ചു. കാലം വളെരെ മോശമല്ലേ അതുകൊണ്ട് ചിന്തിച്ചുപോയതാണ്.
വിദ്യാധരൻ 2014-08-13 16:53:45 News
എഴുത്തുകാർക്ക് അപ്രിയമായ സത്യം കക്കട്ടിൽ പറഞ്ഞതിനാണോ ഇത്രയും രോക്ഷം? എന്തും എഴുതുവാൻ ആർക്കും സ്വാതന്ത്ര്യം ഉള്ളതുപോലെ അഭിപ്രായം പറയാൻ വായനക്കാർക്കും സ്വാതന്ത്ര്യം ഉണ്ട്. എഴുതാൻ വാസനയുള്ള ഒരു എഴുത്തുകാരന്റെ രചനകളെ ആരും തിരസ്കരിക്കാൻ പോകുന്നില്ല. പക്ഷെ എഴുത്തുകാരൻ എന്ന നാട്യത്തിൽ നല്ല വായനക്കാരെ കബിളിപ്പിച്ചു സിംഹാസനങ്ങളിൽ കേറി ഇരിക്കാമെന്നു കപട എഴുത്തുകാർ കരുതുകയും വേണ്ട. മലയാള സാഹിത്യത്തെ ഇത്രമാത്രം നശിപ്പിച്ചതിൽ അമേരിക്കയിലെ പല സംഘടനകൾക്കും ഉത്തരവാദിത്വം ഉണ്ട്. നൂറ്റാണ്ടുകളായി സാഹിത്യത്തെക്കുറിച്ചുള്ള ധാരണകളെ കാറ്റിൽ പറത്തിയാണ് ചിലർ സാഹിത്യ സൃഷ്ടികൾ നടത്തുന്നത്. എന്നിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമവും. ധീരമായി ഒരാൾ മുഖത്ത് നോക്കി കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായിആ പറയുന്ന വ്യക്തിയോട് വെറുപ്പാണ് തോന്നുക. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുക എന്നത് എഴുത്തിൽ വളരാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും എടുക്കുന്ന നല്ല തീരുമാനമാണ്. ഒരു രാജ്യത്തിന്‌ സുരക്ഷ ഭടന്മാർ ഉള്ളതുപോലെ സാഹിത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഉന്മൂലം ചെയ്യാൻ ഒരു അക്ബർ കക്കട്ടിൽ പോയാൽ മറ്റൊരു കക്കട്ടിൽ ഉണ്ടാകും എന്നത് കാലം പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. അത് അനിലിനെയും എന്നെയും ഒക്കെ മറികടന്നു തുറന്നു കൊണ്ടിരിക്കും. ഇന്ന് നിറ തോക്കുകൾ ആണെങ്കിൽ നാളെ പീരങ്കി ആയിരിക്കുമെന്നുമാത്രം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അനിലിൻറെ ചില നിർദേശങ്ങൾ അവഗണിക്കാവുന്നതല്ല. അമേരിക്കയിലെ അക്ബർ കട്ടിലിന്റെ രചനകളെ വെല്ലുന്ന എത്ര കൃതികൾ വായനക്കാർക്ക് വായിക്കാൻ അവസരം കിട്ടിയിട്ടുണ്ട്? ഒന്നും തന്നെയില്ല. എല്ലാ ദിവസവും അവർക്ക് അവാർഡു കിട്ടി ഇവർക്ക് കിട്ടിയെന്ന വാർത്ത അല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ചിലരൊക്കെ അവരുടെ പുസ്തകങ്ങൾ എൻബിസ് വഴിയും ഡീ സി വഴിയും പ്ര്സിദ്ധീകരിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് പിന്നൊന്നും കേൾക്കാനുമില്ല. ഈ സന്ദർഭത്തിൽ ഈ-മലയാളിക്ക് എന്തെങ്കിലും സാമ്പത്തിക സഹായം നൽകി ഇവിടെ പ്രസിദ്ധീകരിച്ചു ,വായനക്കാരുടെ അഭിപ്രായങ്ങൾ അറിഞ്ഞു നാട്ടിലേക്ക് പോകുന്നതല്ലേ നല്ലത്. ഈ -മലയാളി കഴിഞ്ഞ വർഷം ആരംഭിച്ച, 'വായനക്കാർ തിരെഞ്ഞെടുക്കുന്ന സാഹിത്യ സ്രിഷിട്ടികളുടെ' പരിപാടി തുടരത്തക്ക രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അപ്പോൾ സംഘടനകൾ അവർക്ക് ഇഷ്ടം ഉള്ളവർക്കും, അനർഹരായവർക്കും അവാർഡു കൊടുക്കുന്ന സംപ്രതായം അവസാനിക്കുകയും വായനക്കാര്ക്ക്, കാടടച്ചു വെടിവയ്ക്കാതെ ഓരോത്തോരെ പൊരിക്കാൻ സാധിക്കും.
unknown 2014-08-13 14:10:41 News
We should not publish these kinds of talks from any potiical party members.
These kinds of stupid arugments make society go wild.
Anil 2014-08-13 11:58:34 News
കാടടച്ചു വെടിവെക്കുന്നവൻ തീർച്ചയായും എഴുത്തുകാർക്കൊരു ശല്യക്കാരൻ തന്നെ (വായനക്കാർക്കും)!  ആരും ഗൗനിക്കുന്നില്ലാന്നു സ്വയം മനസ്സിലാവുന്നതോടെ - ഉണ്ട തീരുന്നതോടെ - എഴുന്നേറ്റു പോവും, ക്ഷീണിച്ചും വ്യസനിച്ചും! എല്ലായിടത്തും സംഭവിക്കുന്നതു പോലെ അമേരിക്കയിലും എഴുതാൻ താൽപ്പര്യമുള്ളവർ എഴുത്തു തുടരണം. അതു അമേരിക്കയിൽ സംഭവിച്ചതും (സംഭവിക്കാവുന്നതും) ആവണമെന്നില്ലാ. ബ്രിട്ടനോ, പാരീസോ, പാലാരിവട്ടമൊ ആവട്ടെ. കാലും മെടഞ്ഞിരുന്നോല മെടയുന്ന ഓമനയുടെ കഥയോ, "വെള്ളക്കടവിൽ കണംങ്കാൽവരെ വരെ മുണ്ട് പൊക്കി തുണിയലക്കുന്ന അച്ചാമ്മയുടെ" കഥയോ, ഫോർട്ടി സെക്കണ്ട് സ്ട്രീറ്റിലെ ന്യൂയോർക്ക് സബ്-വേ-യുടെ ഫ്ലാറ്റ്ഫോമിൽ നീലത്തൂണിൽ ചാരി, നെഞ്ചോളം വാരിപ്പൊക്കിപ്പുണരുന്ന കറമ്പന്റെ കരങ്ങളിൽ പുളകം കൊള്ളുന്ന ആഷിമോടെ അനുരാഗത്തെക്കുറിച്ചോ ആവട്ടെ. തകഴി മുതൽ, തണ്ണി കുടിച്ചു എഴുതുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. 'ഒന്നാംതരം' പലതും അവരുടെ രചനയിൽ കൂടി പുറത്തു വന്നിട്ടുണ്ട്. ആർക്കുമറിയാവുന്ന സത്യം. അതുകൊണ്ട് 'ജോണിവാക്കർ' സഹായിക്കുന്നുവെങ്കിൽ കഴിക്കണം. 'ബ്ലാക് ലേബലോ', 'ബക്കാർഡിയോ' മെച്ചമെങ്കിൽ അങ്ങനെയാവട്ടെ. തിരുവനന്തപുരത്ത് സിനിമക്ക് തിരക്കഥ എഴുതുന്ന ഒരു കലാകാരനെ കണ്ടപ്പോൾ കേട്ട സംസാരം ഓർക്കുന്നു. നോവലിൽ ഉള്ള ശൈലി തിരിച്ചു മറിച്ചു എഴുതുകയാണദ്ദേഹം: "അതിങ്ങനെയാക്കാം, അയാളെ വിളിച്ചു പറയൂ, രണ്ടു ദിവസം കഴിഞ്ഞു കാണാം, ദാ, ആ കുപ്പികൾ എടുത്തു കൊള്ളൂ...". ദിവസങ്ങൾ കൊണ്ടു മറിമായം സൃഷ്ടിച്ചു തിരിച്ചു വരുന്നു. സിനിമാ ലോകത്തു ഇതു നിത്യസംഭവമാണ്. അതിനെ ജനങ്ങൾ അംഗീകരിച്ചു എന്നു പിന്നീട് തീയേറ്ററിൽ കളക്ഷൻ നോക്കിത്തന്നെ മനസ്സിലാക്കാനാവും. കക്കട്ടിലും, കക്കട്ടിലിനു ചെണ്ടയടിക്കുന്നവരും കുറച്ചു നാളുകൾകൂടി കാട്ടിലേക്കു തന്റെ കുഴൽ നീട്ടി  ഉണ്ടയിട്ടും (ഇല്ലാതെയും) വെടിവെപ്പ് തുടരും. പിന്നെ ഇട്ടേച്ചു പോവും. കക്കട്ടിലിനെക്കാൾ മെച്ചമായി രചനകൾ നടത്തിയവർ അമേരിക്കയിലുണ്ട്. ഗൾഫിൽപ്പോയവരുണ്ട്. അപ്പോൾ പ്രവാസിയെ നോക്കി കാച്ചേണ്ട കാര്യമെന്ത്? 

പ്രവാസികളുടെ, പ്രത്യേകിച്ചു അമേരിക്കൻ എഴുത്തുകാരുടെ ശ്രദ്ധ പിടിച്ചാൽ അവിടെ ചെന്നു കാണുകയും അമേരിക്കയിലോട്ടു ക്ഷണിക്കുന്നതും (ഇവിടെയുള്ള പല ശൂന്യരും ചെയ്യുമ്പോലെ) ഇവരെല്ലാം കാണുന്നുണ്ട്. അങ്ങനെയൊരു ഫ്രീ അമേരിക്കൻ പര്യടനം സ്വപ്നം കണ്ടു പടിഞ്ഞാറോട്ട് കണ്ണും നട്ടു ഒത്തിരി പേർ നാനാവിധത്തിൽ പ്രവാസിയുടെ മേൽ വല എറിയുന്നുണ്ട്. അമേരിക്കൻ എഴുത്തുകാരെ നന്നാക്കാൻ ഇവരൊക്കെയാണോ വേണ്ടത്? എങ്കിൽ എന്തുണ്ട് കയ്യിൽ 'പാണ്ട-തോക്കല്ലാതെ'? ക്രിയാത്മകമായി വിമർശിക്കാൻ, എഴുതിയ കൃതികൾ വായിച്ചു, അതിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടാനാളു വേണം. എഴുത്തുകാർ പ്രമുഖ പത്രമാസികൾക്ക് തുടർച്ചയായി തങ്ങളുടെ കൃതികൾ നൽകണം. അവിടെ കഴിവുള്ളവർ അതു വിമർശിക്കട്ടെ. 'ഇ-മലയാളി'യും നമുക്ക് മുന്നിൽ അതു കൊണ്ടു വരട്ടെ.

vayanakaran 2014-08-13 10:42:42 News
മോളി മനസ്സില്ലാക്കിയതിന്റെ വിപരീതമാണ്
എഴുത്തുകാരൻ പറയുനത്. നല്ല പോലെ എഴുതിയ ഒരാൾ കള്ളടിച്ചും സിനിമ കണ്ടും അയാളുടെ
സര്ഗ്ഗ ശക്തി നഷ്ടപ്പെടുതിയെന്നാണ്.അയാള്
കള്ളിൽ നിന്നും മൂവിയിൽ നിന്നും രക്ഷപ്പെട്ടപ്പോഴെക്കും അയാളുടെ സർഗ്ഗശക്തി
നഷ്ടപ്പെട്ടപോലെയായി. കാരണം ബുദ്ധി ലഹരിക്കായി
കൊതിക്കയാണു, ക്രിയാൽമകമായ ഒന്നും ചെയ്യാൻ
അതിനു കഴിയുന്നില്ല.
വിദ്യാധരൻ 2014-08-13 10:36:32 News
ജോസഫു പടന്നമാക്കലിന്റെ വിഷയവും എഴുത്തും ശൈലിയും വായനക്കാരിൽ പ്രതികരണം ഉളവാക്കാൻ കഴിവുള്ളതാണ്. ഭയം ഇല്ലാതെ താൻ തിരെഞ്ഞെടുക്കുന്ന വിഷയത്തോട് നീതി പുലർത്തുന്നു. അത് കൊള്ളണ്ടടത്തു കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഇതിനു മുൻപ് എഴുതിയ ലേഖനങ്ങളുടെ ഇ-മലയാളിയിലെ അൽപ്പായിസു തെളിയിക്കുന്നത്. പ്രതിഫലേചഛ കൂടാതെ ഭയരഹിതരായി എഴുതുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ ഞാൻ അദ്ദേഹത്തെ കാണുന്നു. തോമസ്‌ അപ്പോസ്തലനെ സ്വീകരിക്കാൻ വന്നവരുടെ കൂട്ടത്തിൽ ഔര് യഹൂദ സ്ത്രീ ഉണ്ടായിരുന്നു എന്ന് തരൂര് കണ്ടു പിടിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. കാരണം മൂന്ന് വിവാഹം കഴിച്ച തരൂരിന് സ്ത്രീകൾ ജീവിതത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ്. ആദ്ധ്യാത്മിക ജീവിതത്തിനു ഇറങ്ങി തിരിക്കുന്നവർ വിവാഹം കഴിക്കുന്നതിൽ കുഴപ്പം ഇല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഭക്ത ജനങ്ങൾക്ക്‌ ഒന്നുമല്ലെങ്കിൽ അവരുടെ ആണ് കുട്ടികളെയും പെണ്‍കുട്ടികളെയും വിശ്വസിച്ചു അമ്പലത്തിലോ പള്ളിയിലോ പരഞ്ഞയക്കാമല്ലൊ? അവരുടെമേൽ ഈ അട്ടിന്തോൾ അണിഞ്ഞ ചെന്നായിക്ക്ൾ ചാടി വീഴില്ലെല്ലോ? യേശുവിനു മഗ്നലക്കാരി മരിയുമായി ചില ഇടപാടുകൾ ഉണ്ടായിരുന്നു എന്നും ചിലർ വാറ്റു ചാരായം അടിച്ചിട്ട് (ജോണി വാക്കർ അന്നില്ലായിരുന്നു) എഴുതി വിടുന്നുണ്ട് (ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിരുന്നെങ്കിൽ ജയൻ കെ സി പൊളിമോര്ഫിസം എന്ന കവിത രചിക്കുകയില്ലായിരുന്നു). പിന്നെ എന്തുകൊണ്ടാണ് ഇവർ സ്ത്രീകളെ വിവാഹം കഴിക്കാത്തത് എന്ന് ചോതിച്ചാൽ "കെട്ടും ഭുജാലാതാതികൾ കൊണ്ടവൾ അങ്ങോരിക്കൽ, കൂട്ടും കടാക്ഷ വടികൊണ്ട് മാറ്റൊരിക്കൽ," കൂടാതെ കൊല്ലം തെൽമ പറയുന്നതുപോലെ മുടിഞ്ഞ 'അസൂയ' എന്ന രോഗവും കാരണമാണ്. പിന്നെ ഇതിന്റെ സത്യാവസ്തയിലല്ലോ ഇന്ന് ഒരു മതവും നിലകൊള്ളുന്നത്‌. എത്രമാത്രം കെട്ടുകഥകൾ ഉണ്ടാക്കി സാധാരണ ജനത്തെ ഇരുട്ടിലാക്കൊമോ അത്രയും നാൾ മത നേതാക്കൾക്ക് ഞങ്ങൾ ഇപ്പോൾ നിങ്ങൾക്ക് വെളിച്ചം കാണിച്ചു തരാം എന്ന് പറഞ്ഞു കറക്കാമല്ലോ. വയലാർ പരഞ്ഞുതുപോലെ സത്യത്തെ സ്വർണ്ണ പത്രംകൊണ്ട് മൂടിയിരിക്കുകയാണ്. നല്ല ലേഖനത്തിനു നന്ദി.
Molly 2014-08-13 10:15:12 News
So the final conclusion is that the writer's inspirations are completely due to the effect of alcohol and porn movies? I think not. The imagination of this writing is wild. did you use some alcohol before writing it? I liked all your writings except this. Stay away from alcohol, read a recent study that came out- all those who are using alcohol(wine has alcohol too) in their 20-40's are likely to have dementia after they turn 60. Who wants to be like Rameshan Nair?-thanmathra.
Truth seeker 2014-08-13 09:27:16 News
Dear thekkan, nobody says st Thomas came to Kerala or was martyred as definite truth. It is a tradition.
What is the big deal about it? We know the exact spot where Lord Rama was born thousands of years before St Thomas.