zid 2014-04-17 20:34:21 News
സുഹൃത്തേ ,

നിങ്ങൾകെന്താ  വല്ല  അസുഖവും  ഉണ്ടോ ?  ആരെങ്കിലും  എഴുതി  അവാർഡ്‌  നേടുന്നതിനു   സഹായം  ചെയ്തില്ലങ്കിലും  ഉപദ്രവിക്കല്ലേ .  നിങ്ങൾക്ക്  ഇഷ്ട്ടമില്ല  എന്ന് കരുതി  ലോകത്തുള്ള  എല്ലാം  ചീത്ത  ആകണമെന്നില്ല .  ആർക്കറിയാം  നാളെ  ഒരു നല്ല  രചന  ഇവിടെ  നിന്നും  ഉണ്ടാകുകയില്ലെന്ന് . വഴിയെ  പോകുന്ന എല്ലാ  ബസ്സിനും  കൈ  കാണിക്കല്ലേ !
Ajesh 2014-04-17 20:00:49 News
Excellent informative article..
Truth man 2014-04-17 18:16:38 News
The president of Amma always support mumooty  and mohanlal
We do not need anymore white color acting .God is supporting
now poor people .How innocent can  stand for poor people now
Thilakan said everything before his death......Amma..........
Do not misuse that  valuable word Amma for everything
Aniyankunju 2014-04-17 17:48:04 News
........രാമു കാര്യാട്ടിന്റെയും പി ഭാസ്കരന്റെയും എം ടിയുടെയും അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും ഒക്കെ പ്രതിഭയുടെ പ്രകാശമേറ്റു വളര്‍ന്ന മലയാള സിനിമയ്ക്ക് എന്തുപറ്റി? മൗലികവും സര്‍ഗാത്മകവുമായ സൃഷ്ടികള്‍ ഉണ്ടാവാത്തതാണോ? ഉണ്ടാവുന്നവയുടെ മികവ് മനസിലാക്കിക്കൊടുക്കാന്‍ പാകത്തില്‍ ജൂറി പാനലില്‍ മലയാളത്തിന് പ്രാതിനിധ്യമില്ലാത്തതാണോ? അതോ ചലച്ചിത്രകലയെ ചലച്ചിത്ര വ്യവസായം ഗ്രസിക്കുന്നതാണോ? ഈ ചോദ്യങ്ങള്‍ മുന്‍നിര്‍ത്തി മലയാള ചലച്ചിത്രലോകം ഉറക്കെ ചിന്തിക്കട്ടെ. അലക്കിത്തേച്ച വടിവില്‍ വന്നുനിന്ന് അലക്കിത്തേച്ച ഡയലോഗുകള്‍ പറയലല്ല അഭിനയം എന്നത് സലിംകുമാറിനുശേഷം സുരാജ് കൂടി ഇന്ത്യന്‍ സിനിമയ്ക്കു കാണിച്ചുകൊടുത്തതു നന്നായി. പി ജെ ആന്റണിയുടെയും ഭരത്ഗോപിയുടെയും ഒക്കെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഡോ. ബിജു, അനില്‍ രാധാകൃഷ്ണന്‍, ഡി യുവരാജ്, ഗീതു മോഹന്‍ദാസ്, രാജേഷ് ടച്ച് റിവര്‍, സാബു ജോസഫ്, രാജീവ് രവി, ക്രിസ്റ്റോ ടോമി, ഗൗതംനായര്‍ തുടങ്ങിയവരൊക്കെ കേരളീയ സംസ്കാരമറിഞ്ഞു വളര്‍ന്നുവന്നവരാണ്. ആ അര്‍ഥത്തില്‍ അവരുടെ നേട്ടം കേരളത്തിന്റെ അഭിമാനമാണ്.
വിദ്യാധരൻ 2014-04-17 13:11:32 News
ശരിയായ പ്രാർഥനക്ക് ചില ഗുണങ്ങൾ ഉണ്ട്. എന്റെ ഇഷ്ടപ്പെട്ട രണ്ടു പ്രാർത്ഥനകൾ 1. " ഓം തൽ സവിദുർവരേണ്യം ഭർഗ്ഗോ ദേവസി ധീമഹി ധീയോ യോന പ്രചോതയാൽ" 2." സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ക്ഷമിക്കേണമേ . പരീക്ഷയിൽ പ്രവേശിപ്പിക്കാതെ ദോഷങ്ങളിൽ നിന്ന് രക്ഷിച്ചുകൊള്ളേണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവ്യും അങ്ങക്കുള്ളതാകുന്നു" കാണുന്നവനും കേൾക്കുന്നവനും പ്രവർത്തിക്കുന്നവനുമായ ഈശ്വരൻ നമ്മളിൽ ഉള്ളപ്പോൾ 'ഉരുണ്ടു കളി നല്ലതല്ല'
Kunjunni 2014-04-17 12:15:01 News
എന്താണീ പ്രാർത്ഥന പതിവാക്കി ജീവിതം മുഴുവൻ അതിലൂടെ നെടുവീർപ്പെടുന്നതും കേഴുന്നതിനും കാരണം? ദേവന്മാർ ആരുംതന്നെ അതിനു കാരണക്കാരല്ല. പിന്നെ എന്തിനാണ് നേരം വെളുക്കുമ്പോൾ മുതൽ തന്നെ, അനേക തവണ എന്തിന്റെയും തുടക്കത്തിലും അന്ത്യത്തിലും, സമയം കിട്ടുമ്പോൾ ഒക്കെ തന്നെയും പ്രാർത്ഥിക്കുന്നത്? കൂടാതെ നേരിട്ടു ചെന്നു സങ്കപ്പ തിരുരൂപത്തിന് മുൻപിൽ കമിഴു്ന്നു വീണും, തല കൊണ്ട് തറയിൽ ഇടിച്ചും, ഉരുണ്ടുമറിഞ്ഞും, ഭക്തി കാണിച്ചു എന്താണ് നേടാൻ ഉദ്ദേശിക്കുന്നത്? സുഖമായ ഒരു ജീവിതം ഇവർക്കാർക്കും കിട്ടുന്നില്ലാ എന്നോ? കോടിക്കണക്കിന് ജനങ്ങൾ സർവ്വ സമയവും തന്നെ അഭ്യർത്ഥനകളുമായി ഗദ്യരൂപത്തിലും, കവിതയിലും, നേരിട്ടും ഏജന്ടുമാർ മുഖേനയും സമീപിക്കുന്നത്  ദേവനിഷ്ടപ്പെടുന്നുവെന്നോ? ചുരുക്കമായി ചോദിച്ചാൽ ഈ കണ്ണുനീരിന്റെ പുറകിലെ കഥ - പ്രാർത്ഥനയുടെ - പൊരുൾ എന്താണ്?  ഇതു മനസ്സിലാക്കാനാവാത്ത, അതുകൊണ്ട് ഇതിൽ വിശ്വാസിയല്ലാത്ത  എന്റെ ന്യായമായ ചൊ ദ്യത്തിനെ വാളുകൊണ്ട് വെട്ടിക്കളയാതെ, ഉരുണ്ട് കളിക്കാതെയും മനസ്സിലാവുന്നപോലെയും  മറുപടി മലയാളത്തിൽത്തന്നെ തരാൻ പ്രാർത്ഥനാ പണ്ഡിതന്മാർ ആരെങ്കിലും തായ്യാറായാലും.
വിദ്യാധരൻ 2014-04-17 11:33:10 News
ഇന്നുവരെ ഒരു മൃഗങ്ങളും സ്വവർഗ്ഗരതി നടത്തുന്നത് കണ്ടിട്ടില്ല. രാത്രിയിൽ അവർ എന്തെങ്കിലും കാട്ടികൂട്ടുന്നുണ്ടോ എന്നറിയില്ല. എന്തായാലും ഈ മനുഷ്യനു മാത്രം ഈ പ്രശ്നം എന്തുകൊണ്ട് എന്ന് ചിന്തിക്കാതിരുന്നിട്ടില്ല? മനുഷ്യന്റെ പല രോഗങ്ങളെയും കുറിച്ചുള്ള അറിവ് മൃഗങ്ങളെ പഠിച്ചും പരീക്ഷിച്ചും ആണ് മനസിലാക്കുന്നത്‌. കോശങ്ങൾക്ക് സംഭവിക്കുന്ന നാശം കൊണ്ടാണ് സ്വവർഗ്ഗ രതിക്കുള്ള പ്രചോതനം ലഭിക്കുന്നതെങ്കിൽ മൃഗങ്ങളിൽ അത് കാണുന്നുമില്ല? അപ്പോൾ ചുരുക്കം മനുഷ്യർ സ്വയം കണ്ടെത്തിയ രതി വൈകൃതങ്ങൾ ഒരു സമൂഹത്തിന്റെ മേൽ അടിചെല്പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് കൂടുതൽ പഠനങ്ങൾ നടത്തി മനസിലാക്കേണ്ടിയിരിക്കുന്നു. ഏതായാലും എല്ലാവരും പുറകിലേക്ക് തിരിഞ്ഞു നോക്കി നടക്കുന്നത് നല്ലതാണ്. എഴുത്തുകാരാൻ ഇടക്ക് പടക്കം (അവാസ്തവങ്ങളായാ) പൊട്ടിച്ചു കൊഴുപ്പ് കൂട്ടുന്നു എന്നേയുള്ളു. പിന്നെ, സത്യൻ (ട്രൂത്ത്‌മാൻ) പറഞ്ഞതുപോലെ ആണും പെണ്ണും നപുംസകവും എല്ലാം കൂടി ചേർന്ന് സമൂഹം ഒരു അവിയൽ രൂപം ആയിട്ടുണ്ട്‌. തെക്കേമുറി എങ്ങനെ പറഞ്ഞു എന്നതിനേക്കാൾ ഒരു സമകാലിക പ്രശനം അവതരിപ്പിച്ചിരിക്കുന്നു. കൊള്ളാം തരക്കേടില്ല.
Anthappan 2014-04-17 11:06:27 News
Very inspirational article and appropriate for the time; There are very few followers of Jesus in the world and that is what humanity lacks.
Varghese Joseph 2014-04-17 10:16:58 News
Good Job. It is so nice. while reading my eyes were getting wet, no really it was over flowing... Congrats Emalayalee and Sholy kumpiluvellil
Jyothis 2014-04-17 09:57:44 News
very interesting
വിദ്യാധരൻ 2014-04-17 06:53:56 News
കോടിശരനായ വാറൻ ബഫറ്റിനോട് ഒരു പത്ര പ്രവർത്തകൻ ചോദിച്ചു, " എന്നാണ് താങ്കള് പണംകൊണ്ട് തൃപതനാകുന്നെത്" എന്ന്. അതിനു അദ്ദേഹം മറുപടി പറഞ്ഞത്, " ഒരല്പ്പം കൂടി തികയാനുണ്ട് എന്ന്" . ഇതുപോലെയാണ് അമേരിക്കയിലെ എഴുത്തുകാരും. എത്ര അവാർഡു കിട്ടിയാലും മതിയാകില്ല. ഒരെണ്ണംകൂടി പോരെട്ടെ എന്ന മനോഭാവമാണ്. നൈസർഗികമായി എഴുതാനുള്ള വാസനയും അതിനെ അഭിവൃദ്ധിപ്പെടുത്താനുള്ള വായനയും അതിന്റെ കൂടെ ഒരു സമ്മാനവും ആകുമ്പോൾ അത് എഴുത്തുകാരനെ ശരിയായ ദിശയിലേക്കു നയിക്കും. അതെല്ലങ്കിൽ അവർ മലയാള ഭാഷയെ നശിപ്പിച്ചു കുളം തോണ്ടും. എഴുത്തുകാരനെപ്പോലെ ഉത്തരവാദിത്വം ഉള്ളവനായിരിക്കനം പ്രൊൽസാഹിപ്പിക്കുന്നവനും. അല്ലാതെ കവിത വായിച്ചിട്ട് പാട്ടിനു സമ്മാനം കൊടുക്കുന്നവനായിരിക്കരുത്
വിദ്യാധരൻ 2014-04-17 06:32:44 News
കണ്ണുകളിൽ തിളങ്ങുന്ന നിലക്കാത്ത സ്നേഹം, ഹൃദയത്തിൽ നിന്നൊഴുകുന്ന അരുവി (ഞാൻ തരുന്ന ജലം കുടിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവന്റെ നദികൾ ഉത്ഭവിക്കും എന്ന് പറഞ്ഞ യേശു ദേവനെ അനുസ്മരിക്കുന്നു) നിഴലും പോലും നമ്മെ പിരിയുമ്പോൾ നമ്മെ ആശ്വസിപ്പിക്കുന്ന സ്നേഹ സ്പർശം, അതെ ഇന്ന് ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന കരുണ, വിനയം തുടങ്ങിയ സുകുമാര ഗുണങ്ങൽക്കായി യാചിക്കുന്ന ഒരു ഹൃദയം- ചിന്തിപ്പിച്ചു ഹൃദയത്തെ ആർദ്രമാക്കാൻ പോരുന്ന കവിത. ഇ-മലയാളി ഈ കവിത മാറ്റി വച്ച് വർഷാവസാനം നല്ല കവിതക്കുള്ള അവാർഡു കൊടുക്കുമെന്ന് കരുതുന്നു. അവാർഡിന്റെ പലക കഷണങ്ങൾ തരാൻ കഴിവില്ലെങ്കിലും 'നല്ല കവിത' എന്നുള്ള എന്റ ആശംസ വിരോധമില്ലെങ്കിൽ നിങ്ങളുടെ ഹൃദയഫലകത്തിൽ എഴുതിക്കോള്ളൂക.
Tom abraham 2014-04-17 06:28:11 News
Changing beurocracy ! How ? Please be more clear.
If there is a strong cabinet, beurocracy can be corrected with 
Strong policies, teeth to enforce policies. But, with BJP leader,
Things will be worse.. Disunity. In Gujarat, assembly was not even summoned for extended periods of time.
Dictatorship ahead is our concern.
kadapuram 2014-04-17 06:04:47 News
very interesting article /wonderful observations/ waiting for the continuation /congratulations george
Perumathura Ourangaseeb 2014-04-17 05:59:26 News
very interesting Travel story..waiting for more...