നാരദർ 2014-11-04 04:39:12 News
നസ്രേത്ത്കാരനെ ക്രൂശിച്ചവന്മാര് ഇന്നും ഇങ്ങനെ കറങ്ങി നടന്നു ശല്യം ചെയ്യുന്നത് എന്ത് വില കൊടുത്തും തടയണം !
Sudhir Panikkaveetil 2014-11-04 04:30:44 News
പതിനായിരം വര്ഷത്തെ സാംസ്കാരിക പൈതൃകം
അവകാശപ്പെടുന്ന ആർഷ ഭാരതത്തിലെ
പൌരന്മാരായ ഉദ്യോഗസ്ത്ഹരെ മച്ചി പശുക്കൾ
എന്ന് പറയണ്ട.. നമുക്ക് അവരെ വെള്ളാനകൾ
എന്ന് പറയാം. സത്യമേവ ജയതേ എന്നാ
മഹാവാക്യം കാണിച്ച് കൊള്ളരുതായ്മ
ചെയ്യുക എന്നാ അഭിനവ ഭാരതം. എഴുതുന്നവർ
എഴുതിക്കോട്ടെ ഞങ്ങൾ മന്ത്രിമാരുടെ കാൽക്കൽ
വീഴും പൂക്കളർപ്പിക്കുമെന്ന് എന്തെങ്കിലും
മാറ്റം വരുത്താൻ കഴിവുള്ളവർ പറയുമ്പോൾ
എന്ത് ചെയ്യാം.
Ninan Mathulla 2014-11-04 03:54:17 News

Is it backscratching again? May be both Vidhyadharan and Anthappan are the same person. Who knows? Both are ‘oomakkathu’. There is a perception that if you say there is no God you are an intellectual. May be this is the reason Anthappan call Vidhyadharan an intellectual. I do not see anything of reason in these arguments. More than reasoning, it is ignorance about world religions, and their contributions to humanity. Both of their arguments are biased and stereotyped. They view only a narrow perspective of religions and stereotype it as the whole religion. Vidhyadharan has no right to quote Jesus, and at the same breath say that there is no God, as Jesus is God incarnated.

വിദ്യാധരൻ 2014-11-03 21:21:16 News
അന്തപ്പന് നന്ദി . മാത്തുള്ളയെപ്പോലുള്ളവരുടെ കണ്ണകൾക്ക് പ്രകാശം നൽകാൻ ആ നസ്രേത്ത്ക്കാരാനായ യേശുവിനു കഴിഞ്ഞില്ലെങ്കിൽ ആർക്ക് കഴിയും? പക്ഷെ എന്ത് ചെയ്യാം അവർ ആ നല്ല മനുഷ്യനെ ക്രൂശിച്ചു കളഞ്ഞു. പുരോഹിത വർഗ്ഗത്തിന്റെ ഏറ്റവും ക്രൂരമായ ചെയ്യ്തി. മതം എന്ന കറുപ്പടിച്ചു കണ്ണിൽ ഇരുട്ട് കേറിയവർ ആ നിരപരാധിയെ ക്രൂശിച്ചു കളഞ്ഞു. ഏറ്റവും നികൃഷ്ടമായി. മത ഭ്രാന്തിൽ ലോകത്തിന്റെ സമാധാനം നഷ്ടമായികൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കൂടുതൽ വായിച്ചു ചിന്തിക്കാനായി വയലാറിന്റെ കൊന്തയും പൂണൂലും എന്ന കവിതയിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കുന്നു. "കാവിയുടുത്താത്മാവിനു പൂണൂലിട്ടിന്നെവരെ യാവോളം ഗീതയിലെ ശ്ലോകം മൂളി തേവാരാക്കിണ്ടിയുമായി വന്നെത്തും നിങ്ങളിലെ ചാവാത്ത പിശാചുക്കളെ ഞങ്ങൾ കണ്ടു നിഷ്ക്ന്മഷ ഹൃദയന്മാർ ഞങ്ങളുടെ പൂർവ്വന്മാർ നിത്യവും നിങ്ങളെ സൽക്കരിച്ചു കൊന്തകളാൽ പൂണൂലാൽ നിങ്ങൾ ചെന്നവരെ അന്ധകാരങ്ങളിൽ തള്ളിയിട്ടു അരമനകളിൽ വിടുവേലക്കീശ്വരഹിതമെന്നോതി ചിരമവരെ നിയമിച്ചോരാണ് നിങ്ങൾ കാവലിനായി മന്നവരുടെ മണിഗോപുര നടതോറും ദൈവങ്ങളെ നിയമിച്ചോരാണ് നിങ്ങൾ സ്വാർത്ഥതയുടെ കൈച്ചീട്ടിൽ സമുദായ നീതിതൻ ചാർത്ത്ക്കുറിച്ചിട്ടോരാണ് നിങ്ങൾ തലമുറകൾ, മരവിച്ച തലമുറകൾ നീട്ടിയ ചില താളിയോലപ്പുറങ്ങൾ ചൂണ്ടി നൂറ്റാണ്ടുകൾതൻ പഴകി പുഴുക്കുത്തിയ പട്ടടയിൽ മാറ്റങ്ങൾക്കെതിര്നില്പ്പൂ നിങ്ങളിന്നും പരിണാമ പരമ്പരകളിലുരുകിയുറഞങ്ങനെ സ്വരരൂപ ഭാവങ്ങൾ മാറിമാറി അത്ഭുതകരവേഗതയോടോഴുകുമി കാലത്തി ന്നപ്രതിഹതയാനം തടഞ്ഞു നിർത്താൻ കഴിയുമോ നിങ്ങൾക്കീ കൊന്തകളാൽ പൂണൂലിഴകളാൽ? ഹാ നിങ്ങൾ ശുദ്ധാത്മാക്കൾ"
Anthappan 2014-11-03 20:30:21 News
When Vidyaadharan made an intellectual comment, Mr. Matthulla responds to that with an incoherent comment which doesn’t make any sense. First he says that Vidyadyaran claims that there is no God and then he calls him an all knowing God. Then he calls him a fool by quoting from BIBLE (Basic Instruction Based on Life Experience). Aren’t you the intolerant one who cannot take Mr. Vidayadaran’s intellectual comment about the human creation of God? Conventional wisdom with its focus on the securities and identities offered by culture created God. All the turmoil in this world is stemming from the desires of some religious thugs to safe guard there wealth and comfort they amassed by looting the oppressed and downtrodden and for that they use the God they created. They assassinated many good people who lived in this world and took their ideology and commercialized it. I hope one of these days Matthulla will be revealed the truth and that truth will set him free from the shackles of ignorance pride. For that he must be challenged by people like Mr. Vidyadaran. I expect more from Vidyaadharan.
A.C.George, Houston 2014-11-03 20:12:30 News
If you are lucky carrying the old expired passport with Uvisa stamp along with new passport will work. But not all the time. Many of our Consulate Office Gundas will ask the news passport stamped with Uvisa. As Raju suggested getting the new passport stamped with Uvisa is also a Himalyan task. Therer also lot of paper work, procedure, waiting perid, burocratic obstacles, nonsence actions etc.. etc. Actulay by fighting with these consulate people we lose our life span for about 2 years. So much pain (Us expression pain in the ass). But therer are people to celebrate, applaud, garland such people. Some how we have to resolve such issues. Thank you Raju Sir, for writing about the real issues.. I have also written many times. But no use. Not ressolved any thing..
വായനക്കാരൻ(vaayanakkaaran) 2014-11-03 16:55:18 News
 ചും‌ബനം ഇന്ത്യയുടെ കണ്ടുപിടിത്തമാണെന്നാണ് പ്രൊ. വാൻ ബ്രയന്റിന്റെ കണ്ടുപിടിത്തം. രതിയും ഇന്ത്യയിൽ ഉറവിട്ട് ലോകമെമ്പാടും പരന്നതായിരിക്കണം. ആഫ്രിക്കയിലെത്തിയപ്പോഴാണ് ഗൊറില്ലകളും ചിമ്പൻസികളും മനുഷ്യരെ അനുകരിച്ചുതുടങ്ങിയത്. 
Vinod Rajan 2014-11-03 14:58:01 News

ചുംബനക്കളി പറ്റുന്നില്ലാന്നു വന്നപ്പോൾ അതിന്റെ ഉറവിടം ഭാരതമെന്നു പറഞ്ഞു ചുംബനക്കാർക്ക് ചെണ്ടയടിക്കാൻ ജോർജ്ജു പെടുന്ന പാട് ലേഖനത്തിൽ കാണാനുണ്ട്. ചുംബിക്കാൻ വായും കഴുകി,  നാറ്റം മാറ്റാൻ വാസന പാക്കും ചവച്ചു ആരെങ്കിലും ഉണ്ടോന്നു തപ്പി വന്ന 'ചുംബാണ്ടികളുടെ' പരിപാടി ഇത്തവണയും ഒത്തില്ല. വളിച്ചു വീട്ടിൽപ്പോയി. ചൂരൽ തന്നെ നല്ല മരുന്ന്. പവിഴച്ചുണ്ടും തപ്പി ഇവറ്റകൾ പള്ളിക്കൂടത്തിലും ചെല്ലുന്നതു പഠിക്കാൻ വരുന്ന പിള്ളാർക്കു വിനയാണ്‌. പവിഴച്ചുണ്ടല്ലേ ശ്രദ്ധ! പരീക്ഷയിലും തോക്കും. പിന്നെ കുടുംബത്തിനും സമൂഹത്തിനും ഇവറ്റകൾ ഭാരമാണ്.

Aniyankunju 2014-11-03 14:50:27 News
.............ചെറുപ്പക്കാരുടെ കൂട്ടായ്മയ്ക്കു നേരെ പിന്തിരിപ്പന്‍ശക്തികള്‍ നടത്തിയ ആക്രമണവും അക്രമികള്‍ക്ക് പൊലീസ് നല്‍കിയ സംരക്ഷണവും ജനാധിപത്യഅവകാശങ്ങള്‍ക്കും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെ സദാചാരപൊലീസ് ചമഞ്ഞുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് ചെറുപ്പക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.സമൂഹത്തെ ചരിത്രത്തിന്റെ പഴയകാലത്തേക്ക് മടക്കിക്കൊണ്ടുപോകാന്‍ പരസ്പരം ഏറ്റുമുട്ടുന്ന പിന്തിരിപ്പന്‍ശക്തികളാണ് സമരക്കാരെ എതിര്‍ക്കാന്‍ തയ്യാറായിവന്നതെന്ന വസ്തുത കൗതുകകരമാണ്. സമൂഹത്തിന്റെ എല്ലാ പുരോഗതിയെയും എതിര്‍ക്കുന്നവരാണ് ഇവര്‍. പൊലീസ് ഇത്തരം ശക്തികള്‍ക്കാണ് സംരക്ഷണം നല്‍കിയത്. സദാചാരബോധവും കുടുംബവും കുടുംബബന്ധങ്ങളും സമൂഹത്തിലുണ്ടാകുന്ന സാമ്പത്തിക-സാമൂഹിക മാറ്റങ്ങള്‍ക്ക് അനുസൃതമായി മാറിക്കൊണ്ടിരിക്കുമെന്ന് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. ഭാവിയിലെ കുടുംബബന്ധങ്ങള്‍ അന്നത്തെ ആരോഗ്യമുള്ള യുവാക്കളും യുവതികളും നിശ്ചയിക്കുന്ന രൂപത്തിലായിരിക്കുമെന്നും ഇക്കാര്യത്തില്‍ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ എങ്ങനെയെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും ഉണ്ടാകും. അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജനാധിപത്യപരമായ സംവാദങ്ങള്‍വഴിയാണ്്
വായനക്കാരൻ(vaayanakkaaran) 2014-11-03 09:57:02 News
‘രണ്ടു പേർ ചും‌ബിക്കുമ്പോൾ ലോകം കീഴ്മേൽ മറിയുന്നു’  
ഒക്ടോവിയോ പാസ്
Manohar 2014-11-03 09:55:21 News
Nannayittundu Thelma, Abhinandanagal!!
Ninan Mathullah 2014-11-03 05:20:17 News

When Vidyadharan proclaim that there is no God, he sounds like an all knowing God. Is it not pride that makes a person say that whatever he or she believes is the only truth? Bible says the fools think in their heart that there is no God. For a person to believe that something is true he/she need not literally see it with own eyes. But to say that something is not there, you have to make sure it is not there. Did Vidhyadharan traverse the whole universe and verified that there is no God, before he mislead the readers by his proclamation?

വിദ്യാധരൻ 2014-11-02 21:53:18 News
ജപമാല ചാർത്തി കർദ്ദിനാൾമാർ സഭയിൽ എഴുനേറ്റോ രാന്ജാ നല്കി "മതമനുശാസിക്കുമാശയങ്ങൾ- ക്കെതിരായി നിൻനാവുയർന്നുപോയാൽ വെറുതെ വിടില്ലിനി മേലിലൊന്നും വെറുതെ ഗലീലിയോ നിന്നെ ഞങ്ങൾ" വിടവാങ്ങി വന്നു തെരുവിലേക്കാ വിടരും യുഗത്തിന്റെ ശാസ്ത്രകാരൻ അതിധീരമദ്ദേഹമോതി "ഞാനെ- ന്തതികപ്രസംഗം നടത്തിനാട്ടിൽ ഒരു കർദ്ദിനാളല്ല, കുറ്റപത്ര - ച്ചുരുളുമായായിരം കർദ്ദിനാൾമാർ ഒരുമിച്ചു വന്നാലും ഭൂമിചുറ്റി- ത്തിരിയും ദിവാകര മണ്ഡലത്തെ" ഗലിലൊയെ തടവിലാക്കി ശാശ്ത്രത്തിന്റെ വായടക്കാൻ ശ്രമിച്ച മതത്തിന്റെ പിന്തുടർച്ചക്കാരാണ് ഇന്നും നമ്മൾക്ക് ചുറ്റും. അവർ സൃഷ്ടിച്ച ദൈവത്തിന്റെ അടിമകളാൽ ഈ പ്രപഞ്ചം നിറഞ്ഞിരിക്കുന്നു. സ്വന്തം കഴിവുകളെ മതത്തിനും ആൾദൈവങ്ങൾക്കും അടിയറവച്ചു കോമരം തുള്ളുന്ന അനേകർ നമ്മൾക്ക് ചുറ്റും ഉണ്ട്. അവരുടെ ചിന്താശക്തിയെ ഇക്കൂട്ടർ വിലയ്ക്ക് വാങ്ങിയിരിക്കുകയാണെന്നു മനസിലാക്കാൻ അധിക ദൂരം സഞ്ചരിക്കണ്ട ആവശ്യം ഇല്ല. അനേകം അഭ്യസ്ത വിദ്യരെയാണ് മരണാനന്തരം ചാരിത്രവതികളായാ യുവതികളോടോപ്പം സ്വർഗ്ഗത്തിൽ കാമകേളികളിൽ ഏർപ്പെടാം എന്ന വ്യാജേനാ ഈ ലോകത്ത് സഹജീവികളുടെ നേരെ ക്രൂരമായ ആക്രമണത്തിനു പ്രേരിപ്പിക്കുന്നത്. ദൈവം ഒരു മിഥ്യയാണ്. മനുഷ്യ മനസ്സിന് അളക്കുവാൻ കഴിയാത്ത സങ്കീർണതയുടെ അപ്രമേയതക്കാണ് ദൈവം എന്ന് വിളിക്കുന്നത്‌. ഭയം അതിശയം, നീതിബോധം, പാരസ്പര്യം, പ്രേമം, ത്യാഗം, ശാന്തി, യാദൃച്ഛികഥ, ഗതീയത, പ്രതീക്ഷ, മോഹം, നിസ്സാഹായത, അർത്ഥന, പ്രാമാണികത എന്നിങ്ങനെ വൈവിദ്ധ്യമുള്ള ഒട്ടേറെ നൂലിഴകൾക്കൊണ്ട് നൂറ്റാണ്ട്കളായി കളിയായിട്ടും കാര്യമായിട്ടും ശാസ്ത്ര ബുദ്ധിയോടുകൂടി കവിത നിറഞ്ഞ സ്വാരസ്യത്തോട്കൂടി മനുഷ്യൻ നെയ്തെടുത്ത അത്ഭുത പ്രതിഭാസമാണ് ദൈവം. അതിന്റെ സൃഷ്ടിയിൽ അവനു വളരെ പങ്കുണ്ടെങ്കിലും അതിനെ ശിഥിലമാക്കാൻ അവൻ ശക്തനായി ഭവിക്കുന്നില്ല. സ്വന്തം കൈകളാൽ നിർമ്മിച്ച ഭവനത്തിൽ നാം അഭയം കണ്ടെത്തുന്നതുപോലെ നാം സൃഷ്ട്ടിച്ച ദൈവത്തിൽ നാം ആശ്വാസം, ഉത്തരം , ശാന്തി ഇവെയെല്ലാം കണ്ടെത്താൻ ശ്രമിക്കുന്നു. വ്യാസനും, വാല്മീകിയും കാളിദാസനും, ഹോമറും, ദാന്തേയും , ഷെക്സ്പീയറും, ഗേയ്ഥയും, യൂഗോയും, ടാഗോറും, ദാവീദുമൊക്കെ നമ്മളുടെ ദൈവത്തെ വികസിപ്പിക്കുന്നതിൽ വളരെ പങ്കു വഹിച്ചവരാണ്. മൈസ്റ്റർ എഖാര്ട്ടും, ശ്രീരാമകൃഷണനും, മൻസൂർ തുളസിദാസനും, ക്രൂശിത യോഹന്നാനും, കബീറും ഈ ദൈവത്തിന്റെ ശിൽപ്പികളാണ്, മാക്സ് പ്ലാങ്കും, രൂത്ർ ഫോർഡും, ന്യുട്ടണ്നും , ഐൻസ്റ്റൈനും ഒക്കെ ഈ ദൈവത്തെ സൃഷ്ടിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌
Marimutthu M.N. 2014-11-02 21:34:10 News
മനോരമയുടെ തമാശ നമ്മൾ എത്ര കേട്ടു.... ഇതാ എത്ര സോഫ്റ്റായിട്ടാണ് എഴുത്ത്...

"ആരു കേള്‍ക്കാന്‍. ഒടുവില്‍ റാലി അവസാനിപ്പിച്ചു ചെറുപ്പക്കാര്‍ക്കു മടങ്ങേണ്ടിവന്നു."

"മടങ്ങേണ്ടിവന്നു" ഹ.. ഹ..

ഓടി...!  ചൂരലേ  ഉപയോഗിച്ചുള്ളൂ ഇത്തവണ,  അടുത്ത തവണ കവിളിനു ഞെക്കി പല്ലിനു കെടും വരുത്തി വിടും.... സായിപ്പിനെപോലെ വെടിവെച്ചു കൊല്ലില്ല... നേരെ വരുന്നെങ്കിൽ വരട്ടെ.... അങ്ങിനെ ജീവിക്കാൻ അവസരം കൊടുക്കും. ഇല്ലേൽ പൊളിക്കും, ഉറപ്പാണ്.  സായിപ്പിന്റെ കാശും വാന്ങ്ങി ഒത്തിരി നാളായി ഈ  കളി ഭാരതത്തിൽ നടത്തുന്നു. ഉമ്മച്ചനും കാണ്‍ഗ്രസ്സും ഒന്നും തടുക്കാൻ വരില്ല.  അവരൊക്കെ സപ്പോർട്ടു ചെയ്യും, കേട്ടോ...?  ഈ മലയാളി ഇക്കാര്യം എഴുതണമെന്നും ഇല്ല. സൂചിപ്പിച്ചേത്....

keralite 2014-11-02 15:59:23 News
no police? sivasena inKerala? where were DYFI and Youth Congress to gove them a sound thrashing?
ചുംബനസമരത്തിനെതിരെ ബൈക്ക് റാലിക്കിറങ്ങിയ ചെറുപ്പക്കാര്‍ സമരാനുകൂലികളാണെന്നു തെറ്റിദ്ധരിച്ചു ശിവസേനാനികള്‍ നടത്തിയ ചൂരല്‍ പ്രയോഗത്തില്‍ മൂന്നു പേര്‍ക്കാണു പരുക്കേറ്റത്.

ആലുവ റിവോള്‍ട്ടേഴ്‌സ് മോട്ടോഴ്‌സ് ക്ലബിലെ ഇരുപതോളം ചെറുപ്പക്കാര്‍ ചുംബനസമരത്തിനെതിരെ ബൈക്ക് റാലി നടത്തി പ്രതിഷേധിക്കാനാണു മറൈന്‍ ഡ്രൈവിലെത്തിയത്. എന്നാല്‍ ബൈക്ക് റാലി തുടങ്ങിയതോടെ ഏതോ ചാനലില്‍ വാര്‍ത്ത വന്നു- ചുംബനസമരത്തിനു പിന്തുണയുമായി യുവാക്കളുടെ ബൈക്ക് റാലി. സമരക്കാരെ നേരിടാന്‍ ചൂരലും കക്ഷത്തില്‍വച്ചുവന്ന ശിവസേനക്കാര്‍ രംഗത്തിറങ്ങി. ചൂരല്‍ കഷായത്തില്‍ പരുക്കേറ്റവരില്‍ ഒരാളുടെ ചെവി പൊട്ടി. തങ്ങള്‍ സമരക്കാരല്ലെന്നും പ്രതിഷേധക്കാരാണെന്നും ചെറുപ്പക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍. ഒടുവില്‍ റാലി അവസാനിപ്പിച്ചു ചെറുപ്പക്കാര്‍ക്കു മടങ്ങേണ്ടിവന്നു.