Sudhir Panikkaveetil 2019-01-05 09:43:32 News
അമേരിക്കൻ മലയാളി എഴുത്തുക്കാർ എന്ന് 
കേട്ടാൽ ഏതോ ഫലിതം കേട്ടപോലെ ജനം 
ചിരിക്കാൻ കാരണം അവർക്ക് ചാർത്തിക്കിട്ടിയിട്ടുള്ള 
ചില വിശേഷണങ്ങളാണ്. വായനക്കാർ 
ഓർക്കുന്നുണ്ടാകും. എന്റെ ഓർമ്മയിൽ ഇതൊക്കെയാണ്. 

കാലമാടന്മാർ, തല്ലിപൊളികൾ, ശുമ്പൻ മാർ, 
എഴുത്ത് എന്തെന്ന് അറിയാത്തവർ, കാശുകൊടുത്ത് 
എഴുതിക്കുന്നവർ, ഒന്നുമറിയാത്ത നാറികൾ   അങ്ങനെ പോകുന്നു.

ഇപ്പോൾ നിരൂപകർക്കും കിട്ടി ഒരു വിശേഷണം "മൂടുതാങ്ങികളുടെ 
സാഹസികോദ്യമം " എന്റെ പ്രിയ മിത്രം ശ്രീ എ സി ജോർജ് സാറിനെ 
അതിൽ നിന്നും ശ്രീമാൻ രാജു തോമസ് ഒഴിവാക്കിയിട്ടുണ്ട്. 
എല്ലാവര്ക്കും നന്മകൾ !!
Sudhir Panikkaveetil 2019-01-05 09:30:52 News
Dear Shri Babu Parakkal - Sorry to know the sad demise of your brother. May his soul rest in peace.

Manu 2019-01-05 09:06:38 News
Attention USA Malayalees holding US Passport. Andrews in his comment had cautioned Malayalee American citizens who demonstrate here against Supreme Court of India's judgement that they may have to face the consequences if any . This news is again a reminder.
Salute ACG & Mannikarote 2019-01-05 08:37:25 News

Mr.Mannikkarot & Mr.AC George are talented writers with integrity.  Both being neighbours, they interact a lot and so ACG is the appropriate person to write about M’s book. Whether it is first or not is of no significance. Both writers have natural talents, they don’t have to copy or pay someone to write for them. They don’t seek fame, self-paid awards etc. I do have great respect for people like them. Appreciate the comment writers who came for the support, but disagree with the negative commenters.-andrew

വിദ്യാധരൻ 2019-01-05 00:01:36 News
നമ്പൂരിമാരെയും അവരുടെ വിഷയ താത്‌പര്യത്തെയും കുറിച്ച് പറയുമ്പോൾ വെൺമണി മഹൻ നമ്പൂതിരിപ്പാടിനെ എങ്ങനെ മറക്കാൻ കഴിയും . വിഷയ സുഖ തത്പരനായ അദ്ദേഹം അലസനായിരുന്നെങ്കിലും സ്വന്തം ഇല്ലത്തും, എറണാകുളത്തും, തൃപ്പൂണിത്തറയും, കുടമാളൂരും മാറി മാറി താമസിച്ചിരുന്നു . എന്തിനായിരിക്കും ? 

തരിവളകൾ തരംചേർന്നൊത്ത മൂക്കുത്തി കണ്ഠ-
സ്വരനിരകളരഞ്ഞാനന്നതെല്ലാമണിഞ്ഞു 
സരസമഥ തകർത്തും കൊണ്ട് ചേരുന്ന  കുട്ടി -
ത്തരുണികളുടെ ചോരത്തള്ളലും തത്ര കണ്ടു 

മുലകാട്ടി മുദാ നാട്യം പല കാട്ടി നടന്നഹോ 
ഉലകിട്ടു കുലുക്കുന്നു ചില കട്ടിനതാംഗികൾ 

വാലിട്ടു കണ്ണെഴുതി വല്ലഭനോത്തു മുണ്ടും 
മേലിട്ടു തെല്ലു തെളിവിൽ കുളുർ കൊങ്ക  കാട്ടി 
നാലെട്ടു ചേടികളുമായി ഭുവനം കടാക്ഷം 
ത്താലിട്ടിളക്കിയൊരു സുന്ദരി വന്നു ചേർന്നു 

കള്ളപുഞ്ചിരിയും കടാക്ഷവുമഹോ 
               കാമമയം കാമികൾ -
ക്കുളളത്തിൽ ചിതറീടുമാറാവർ  നടി- 
             ച്ചീടുന്ന നാട്യങ്ങളും
തള്ളിത്തിങ്ങി വളർന്നിടും മുലകളും 
            താഡിച്ചു മാലോകരെ-
ത്തുള്ളിക്കും പുരികക്കൊടിക്കളികളും 
             മാന്യ മഹാവിസ്മയം                           (പൂരപ്രബന്ധം -വെണ്മണി ) 

Op-Ed 2019-01-04 23:06:25 News
 നല്ല തൂലികയുടെ ഉടമയെ നല്ല തൂലികയുടെ ഉടമയെന്നാണ് പറയുന്നത് . അങ്ങനെയുള്ള തൂലികയുടെ കറങ്ങുന്ന അനേകർ ഉണ്ട് അവർ എഴുത്ത്കാരല്ല .അവർ പേനാ കച്ചവടക്കാരാണ്. മണ്ണിക്കരോട്ട് ഒരു നല്ല എഴുത്തുകാരനാണ്. അദ്ദേഹം  പല പുസ്തകങ്ങളും എഴുതിയെങ്കിലും നാട്ടിൽ പോയി കാശുകൊടുത്ത് ഒരു വർഷത്തിൽ രണ്ട് അവാർഡ് വച്ച് വാങ്ങാത്തതുകൊണ്ടും വെടിക്കെട്ടും കുരവയും ഇല്ലാത്തതുകൊണ്ടും ആരും അറിയുന്നില്ല എന്ന് മാത്രം .  എന്തായാലും വർമ്മ അവാർഡ്, തമ്പുരാനാവാർഡ്, വർമ്മ തമ്പുരാനാവാർഡ് എന്നിങ്ങനെ അവാർഡുകളുമായി അമേരിക്കയിൽ അയാൾ മലയാള സാഹിത്യം കുളം ആക്കി കണ്ടിട്ടില്ല. പിന്നെ അമേരിക്കയിൽ സുഹൃത്തുക്കളാണെങ്കിൽ അവരെ അറിയാവുന്നവർ നല്ല അഭിപ്രായമേ എഴുതു. അത്കൊണ്ട് പലപ്പോഴും പുസ്തകത്തിന്റ വില ഇരുത്തലുകൾ ശരിയായിക്കൊള്ളണം എന്നില്ല.  എന്നാലും എഴുതാൻ ആഗ്രഹമുള്ളവർ എഴുതുക. എഴുതുന്നത് മനസ്സിന് നല്ലതാണ്.  നല്ലതായാലും ചീത്തയായാലും . അകത്തു കിടന്നു ചീഞ്ഞു നാറില്ലല്ലോ 
ഇഞ്ചക്കാടൻ മത്തായി 2019-01-04 21:21:03 News
ഇവരാരും  പരസ്‌പരം  ചൊറിഞ്ഞു  കൊടുത്തു്  ഇവിടയും  നാട്ടിൽ  പോയിയും  അവാർഡ്  ഒപ്പിക്കുന്നവരായി , കാശ്  കൊടുത്തു്  എഴുതിക്കുന്നവരായി  കണ്ടിട്ടില്ല . തോന്നിയിട്ടില്ല. എന്നു  വെച്ചു  എല്ലാ  അവാർഡ്‌  ജേതാക്കളും  ചൊറിയന്മാരും  കാശു കൊടുത്തു  വാങ്ങുന്നവരും എന്നല്ല  ഈ  മത്തായി  പറയുന്നത് .  ഞാൻ  അറിയുന്നോടം  എ സി  ജോർജ്  ഒരിക്കലും  ഒരു  അവാർഡിനായി ആരേയും  സമീപിച്ചതായി അറിയില്ല. ഈ  രണ്ടു  പേരും 70  വയസിനു  മേലുള്ള  അറിയപ്പെടുന്ന  പഴയ  എഴ്ത്ത്തുകാരും  പ്രവർത്തകരുമാണ് .  പിന്നെ  ഇവിടെയുള്ള  എല്ലാ  പുസ്‌തക  എഴുത്തുകാരും  ന്യൂയോർക്ക്  പോലുളള  ലൈബ്രറികളിൽ  അവരുടെ  പുസ്തകങ്ങൾ  കൊടുത്തു രേഖപെടുത്താറുമില്ല . ഏഴാംകുളം  സാംകുട്ടി  ചെയ്ത  മാതിരി ജോർജ്‌  മണികരോട്ടും  ചെയ്തിരുന്നെകിൽ  ഒരു  രേഖ  ആകുമായിരുന്നു . അത്രമാത്രം . ഏതായാലും  ഈ രണ്ടു  ജോർജുമാരും  നല്ല  മുർച്ചയുള്ള  തൂലികയുടെ  ഉടമകൾ  ആണ് . ചുമ്മാ  മീറ്റിംഗ്  റിപ്പോർട്ടുകൾ  മാത്രം  അവരിരുവരും  ഈയിടെ  ആയി  കുറിച്ചു  കാണുന്നു . നിങ്ങൾ  ശക്തമായി  നല്ല  ഗദ്യവും  വിമര്ശനങ്ങൾ  ഒക്കെയായി  തിരിച്ചു  വരണം .  എന്തെല്ലാം  ഭ്രാന്തൻ  നശീകരണയും  വിഷയങ്ങളും  നാട്ടിൽ  നടക്കുന്നു . തൂലിക  ചലിപ്പിക്കു . അല്ലാതെ  അൽപ്പം  വയസായി  എന്നും  പറഞ്ഞു  ഓൾഡ്  ഈസ്  ഗോൾഡ്  എന്നും  പറഞ്ഞു  കുത്തിയിരിക്കരുത് . പിത്തം പിടിക്കും . ഈ  ഇഞ്ചക്കാടൻ  മത്തായി നിങ്ങളുടെ  ഒക്കെ  ഒരു  ആരാധകനാണു 
fomaa watch 2019-01-04 21:11:12 News
കേരളത്തില്‍ ഒരു പ്രോജക്ട് ഫോമാ നടപ്പാക്കുന്നതു നല്ലതാണ്. അതല്ലാതെ മെഡിക്കല്‍ ക്യാമ്പും സൗജന്യ ശസ്ത്രക്രിയയുമൊക്കെഫോമാ ചെയ്യേണ്ട കാര്യമുണ്ടോ? ഇവിടെ സഹായം ആവശ്യമുള്ള ധാരാളം മലയാളികളുള്ളപ്പോള്‍. 
കൂപകളികൾ 2019-01-04 21:03:35 News
അമേരിക്കൻ മലയാള സാഹിത്യ കൂപത്തിലെ നാനാ ജീവികളടങ്ങുന്ന ജൈവസമൂഹവും പരിസ്ഥിതിയും (ecosystem) മനസ്സിലായില്ലേ? ഇന്ത്യയിൽ എന്നോ എവിടെയോ, അമേരിക്കൻ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത ഒരു നോവലെഴുതി. പിന്നീട്‌ അമേരിക്കയിൽ വന്ന് ഡോളർ കിട്ടിയപ്പോൾ അത് പ്രസിദ്ധീകരിച്ചു.  അത് ആദ്യ അമേരിക്കൻ നോവലെന്ന്  അവകാശപ്പെടുന്നു. അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എഴുതിയത് താനാണെന്നും മണ്ണിക്കരോട്ട് അവകാശപ്പെടുമ്പോൾ, അല്ല താനാണെന്ന് വാസുദേവൻ അവകാശപ്പെടുന്നു.
Emergency 2019-01-04 20:13:06 News
കുന്ത്രക്ക് ഒരു പൊന്നാടയും പലകയും കൊടുത്ത് എഴുത്ത് നിര്ത്തിക്കണം 

മൂട് താങ്ങികള്‍ 2019-01-04 20:07:49 News
വായനക്കാരന്‍ + രാജു തോമസ്‌ പറഞ്ഞത് കൊണ്ട് കള്ളം ചരിത്രം ആകുന്നില്ല. പരസ്പരം പുറം ചൊറിയുന്ന മലയാളി സമൂഹം ആണ് ഹൂസ്ടന്‍ മലയാളികള്‍. ജോര്‍ജിന് ഒരു പൊന്നാട മണ്ണിക്കരോട്ട് വാങ്ങി, അത് മുടക്കല്ലേ ജോസഫേ!
 അവര്‍ ചോറിയട്ടെ, സ്ഥിരം വിഡ്ഢിത്തരം എഴുതി വീര്‍പ്പിക്കുന്ന പൊക്കികൊണ്ട് നടക്കുന്ന മലയാളികള്‍ തിങ്ങിനിറഞ്ഞ സ്ഥലം അല്ലേ ഹൂസ്ടന്‍.
നാരദന്‍ ഹൂസ്ടന്‍ 
? 2019-01-04 19:41:11 News
2020 or 2024?
Joseph 2019-01-04 19:11:04 News
മണ്ണിക്കരോട്ടിന്റെ നോവലിനെ ശ്രീ ഏ.സി. ജോർജ് വളരെ ഭംഗിയായി വിലയിരുത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. 

മണ്ണിക്കരോട്ടിന്റെ 'ജീവിതത്തിന്റെ കണ്ണീർ' എന്ന നോവൽ ഇന്ത്യയിൽ 1982-ൽ അച്ചടിച്ചതായി കാണുന്നു. ജോർജിന്റെ ലേഖനത്തിൽ ഈ നോവൽ അമേരിക്കയിലെ ആദ്യത്തെ മലയാളം നോവൽ എന്നും അവകാശപ്പെടുന്നു. 1982-ൽ ഇന്ത്യയിൽ അച്ചടിച്ച ഈ പുസ്തകം അമേരിക്കയിൽ എന്നു  പ്രസിദ്ധീകരിച്ചുവെന്നോ വിതരണം ചെയ്തുവെന്നോ എന്നുള്ള വ്യക്തമായ ഒരു ചരിത്രം മനസിലാക്കാനും സാധിക്കുന്നില്ല. അതിനുള്ള രേഖകൾ തപ്പിയിട്ട് ലഭിക്കുന്നുമില്ല.     

നോവലിനെപ്പറ്റി എന്തെങ്കിലും വ്യക്തമായി അഭിപ്രായം കുറിക്കാൻ എനിക്കറിയില്ല. അതുകൊണ്ട് ജോർജിന്റെ ലേഖനം പൂർണ്ണമായും ഉൾക്കൊള്ളുന്നു. പഴങ്കാലത്ത് മുട്ടത്തു വർക്കിയുടെ പാടാത്ത പൈങ്കിളി ദീപികയിൽ വായിച്ചതിൽ പിന്നീട് ഞാൻ വായിച്ച നോവൽ ശ്രീ സാം കുട്ടി ഏഴാംകുളത്തിന്റെ 'പാളം തെറ്റിയ തീവണ്ടി' എന്ന നോവലാണ്. ഈ നോവൽ 1983-ൽ പ്രസിദ്ധീകരിക്കുകയും അമേരിക്കയിൽ വിതരണം ചെയ്യുകയും ചെയ്തു.   

അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും ഡോക്ട്രേറ്റും നേടി സ്ഥിരതാമസക്കാരനായ സാംകുട്ടിയുടെ 'പാളം തെറ്റിയ തീവണ്ടി' എന്ന  നോവലിന്റെ ഔദ്യോഗികമായ ഇന്റർനാഷണൽ രെജിസ്ട്രേഷൻ നമ്പർ, (ISBN) 81-903983-2-6 ആണ്. 1981-ൽ പുസ്തകം ഔദ്യോഗികമായി രെജിസ്റ്റർ ചെയ്തുവെന്ന് ഇതിൽനിന്നും മനസിലാക്കണം. കൂടാതെ ഈ പുസ്തകം 1983-ൽ ന്യൂ യോർക്ക് പബ്ലിക്ക് ലൈബ്രറിയിലും ലൈബ്രററി ഓഫ് കോൺഗ്രസ്, വാഷിംഗ്ടണിലും ക്യാറ്റലോഗ് ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ആർക്കൈവ് ക്യാറ്റലോഗിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ശ്രീ മണ്ണിക്കരോട്ടിന്റെ നോവലിന് അങ്ങനെയുള്ള ക്രെഡിറ്റുകൾ കാണുന്നില്ല. 

'പാളം തെറ്റിയ തീവണ്ടിയിലെ' സാരം ഒരു കത്തോലിക്കനായ കള്ളുകുടിയൻ വെന്തിക്കൊസിൽ ചേർന്ന് പാസ്റ്ററായി ജീവിക്കുന്ന കഥയാണ്. കത്തോലിക്കരുടെ രൂപാരാധനയെയും, കുർബാനയെയും ഈ നോവലിൽ പരിഹസിക്കുന്നുണ്ട്. പത്തിൽപ്പരം എഡിഷനിൽകൂടി പ്രസിദ്ധീകരിച്ച ഈ പുസ്തകം അമേരിക്കൻ മലയാള പുസ്തകങ്ങളിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമായിട്ടും മനസിലാക്കുന്നു.

കള്ളുകുടിയൻ വെന്തിക്കൊസിൽ പാസ്റ്ററായ ശേഷം ബൈബിൾ കൈകളിലേന്തി സുവിശേഷം പ്രസംഗിച്ചു നടന്നിരുന്നു. അയാൾ മുത്തി നടക്കുന്ന ബൈബിളും ബിംബമായിരുന്ന വസ്തുത കഥാകൃത്ത് സൂചിപ്പിച്ചിട്ടുമില്ല. 

മണ്ണിക്കരോട്ടിന്റെ നോവൽ അമേരിക്കയിലെ ആദ്യ മലയാള നോവലെന്ന ജോർജിന്റെ വാദം എത്രമാത്രം നീതികരിക്കാമെന്ന് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. 
Advice 2019-01-04 18:51:35 News
So long as  American Republicans  have  appetite for drug and Maruvana, it will flow from all over the world to this coutry and no walls can stop it.  Stop the usage of it. 
Reality 2019-01-04 17:54:23 News
If immigrants are taken out of this country, the economy will nose dive and  Sam, Kunthara and Bobby will be out of this country