Das 2019-02-13 23:13:08 News
Hi Jyoti,  Writers are like supreme being !  Simply expressing and sharing your thoughts on the subject  - LOVE, considered to be 'the most powerful weapon in the universe' is indeed touching, inspiring and thought-provoking too . . .   May your commitment and innovative thinking be a positive force to readers across the globe.  Cheers !
Rajan Kinattinkara 2019-02-13 21:22:00 News
Beautiful writing with a Nostalgic touch..congrats
Joseph 2019-02-13 20:27:53 News
ആൻഡ്രു നല്ല ഭാഗ്യവാനെന്നു തോന്നുന്നു. സുമുഖനായ ഒരു ചെറുപ്പക്കാരന്റെ പടം. യുവത്വത്തിലെ പഞ്ചാരത്താടി, സുന്ദരികൾ തേനൊലിക്കുന്ന വിധമുള്ള തലമുടിയുടെ ഫാഷൻ. പ്രേമിക്കാനും അറിയാമായിരുന്നുവെന്ന് ലേഖനം വായിച്ചപ്പോൾ മനസിലായി. 

കഴിഞ്ഞുപോയ എന്റെ കാലത്തെപ്പറ്റി എനിക്ക് നഷ്ടബോധമുണ്ടാകാറുണ്ട്. മനസിൽ കട്ടപിടിച്ച ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രേമിക്കാൻ ഞാനൊരു നാണം കുണുങ്ങിയായിരുന്നു. ഒരു പെണ്ണിനെ ചിരിച്ചുകാണിച്ചാൽ തല്ലു കിട്ടുന്ന കാലവും. കൂട്ടമായി പെണ്ണുങ്ങൾ വരുന്നത് കണ്ടാൽ അകന്നു നടക്കാവുന്നത്ര ദൂരത്തിൽ നടക്കും. കാണുമ്പോൾ പെൺകുട്ടികൾ കിഴോട്ടു കുനിഞ്ഞു നടക്കുന്നതും കാണാം. 

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഹിന്ദി മാഷ് വെണ്ണിക്കുളം ഗോപിനാഥൻ നായർ  ക്ലാസ്സിൽ പഠിപ്പിക്കാൻ വരുമ്പോൾ എന്നെയും കാനത്തുനിന്ന് വരുന്ന ഒരു സുന്ദരി ക്രിസ്ത്യാനി പെണ്ണിനേയും എഴുന്നേൽപ്പിച്ചു നിർത്തി കൂടെക്കൂടെ ഹിന്ദിയിൽ പൊരുത്ത ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അന്ന് ഗ്രാമപ്രദേശത്ത് വളർന്ന എനിക്ക് പ്രേമമെന്ന വികാരം എന്താണെന്നു പോലും അറിയില്ല. എന്റെ കണ്ണ് എപ്പോഴും ആ പെണ്ണിന്റെ മുഖത്തെന്നു പറഞ്ഞുകൊണ്ട് എന്നെ മറ്റു സഹപാഠികളുടെ മുമ്പിൽ വെച്ച് ഗോപി സാർ കളിയാക്കുന്നതുമോർക്കുന്നു. അത് സത്യവുമല്ലായിരുന്നു. കൂട്ടുകാർ ആ പെണ്ണിന്റെ പേരുകൂട്ടി കളിയാക്കുമ്പോൾ കരഞ്ഞുകൊണ്ട് വീട്ടിൽ പോയിട്ടുണ്ട്. പിന്നീടുള്ള ജീവിതത്തിൽ പ്രേമിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ ഞാനും ഒരു കവിയോ കഥയെഴുത്തുകാരനോ ആകുമായിരുന്നുവെന്നു ഇ-മലയാളി വായിക്കുമ്പോൾ തോന്നിപ്പോവുന്നു. അത്രമാത്രം സുന്ദരമായിട്ടാണ് ഓരോരുത്തരും മനോഹരമായി കവിതകളും ആത്മ കഥകളും രചിച്ചുകൊണ്ടിരിക്കുന്നത്. 

അലിഗഡ് സർവകലാശാലയിൽ എംകോം ആദ്യത്തെ വർഷം ക്ലാസ്സിൽ ഇരുന്ന കാലം. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റായിരുന്നു ക്ലാസ്സിലുണ്ടായിരുന്നത്. എന്റെ സീറ്റിൽ എന്നോടൊപ്പം വണ്ണം കുറഞ്ഞ ഒരു വടക്കത്തി സുന്ദരി പെണ്ണ് ചൂരിദാറുമിട്ടുകൊണ്ടു ഇരുന്നതും ഓർക്കുന്നു. കിലുകിലാ എന്നോട് ഹിന്ദിയിൽ എന്തൊക്കെയോ ചോദിച്ചു. മനസിലായുമില്ല. ചൂരിദാർ അന്നു പെൺകുട്ടികൾ കേരളത്തിൽ ധരിക്കാൻ തുടങ്ങിയിരുന്നില്ല. ക്ലാസിലുള്ള മറ്റു മലയാളി സുഹൃത്തുക്കളുടെ കണ്ണുകൾ ഒരു ഊറിയ ചിരിയുമായി എന്റെ നേരെയും. നാണം കൊണ്ട് ഞാൻ ആ സീറ്റിൽനിന്ന് എഴുന്നേറ്റ് മറ്റൊരു സീറ്റിൽ പോയി ഇരിക്കുകയും മറ്റുള്ളവർ എന്റെ നേരെ പരിഹസിച്ചതും ഓർക്കുന്നു. 

ചെറുപ്പക്കാരോട് ഒരു അപേക്ഷ. പ്രേമിക്കാനുള്ള അവസരങ്ങൾ കളയരുത്. വിങ്ങുന്ന വികാരങ്ങളുമായി നടക്കാതെ മനസിനും ഒരു സന്തോഷമുണ്ടാകും. എങ്കിൽ മാത്രമേ സ്ത്രീകളുടെ മനഃശാസ്ത്രവും പഠിക്കാൻ സാധിക്കുള്ളൂ. വിവാഹജീവിതത്തിലും അത് പ്രയോജനപ്പെടും. നമ്മുടെ ദോഷവശങ്ങൾ ചൂണ്ടിക്കാണിക്കാൻ വിവാഹത്തിനുമുമ്പ് ഒരു ചെറുപ്പക്കാരി അല്ലെങ്കിൽ ഒരു ചെറുപ്പക്കാരൻ കൂട്ടിനുള്ളത് നല്ലതാണ്. 
മാത്യു , കുമരകം . 2019-02-13 20:21:16 News
വളരെ വിത്യസ്തമായ  അവതരണ  ശൈലി , കവിതയ്ക്കും ...  ലളിതഗാനത്തിനും  ഇടയ്ക്കു  എന്തോ  കേൾക്കുന്ന  മനോഹരമായ  അനുഭൂതി .  യൂടൂബ്  വീഡീയോ ലിങ്ക് കൊടുത്തിരിക്കുന്നതിനാൽ  കവിത  വായിക്കുന്നതിനപ്പുറം  കണ്ടും , കേട്ടു ം   അസ്വദിക്കുവാൻ  ഉള്ള  അവസരം .. മനോഹരമായ  ആലാപനം ,അഭിന്ദനങ്ങൾ
James George 2019-02-13 16:56:45 News
The joy of the quickie.. you should have narrated  a bit more of the fun !! You can be
called a Malayalee Casanova, right??
amerikkan mollakka 2019-02-13 16:43:53 News
മൊഹബത്ത് ബാക്കുകളിൽ പൊതിഞ്ഞുവച്ച് 
എയ്തിയത് ബായിച്ചു . ഇങ്ങള് എയ്തിയപോലെ 
 മൊഞ്ചത്തികൾ  ശരിക്കും പ്രേമിച്ചാൽ 
ഈ ദുനിയാവിലെ പുരുശന്മാരൊക്കെ 
സുൽത്താന്മാരാകും. പക്ഷേങ്കിൽ പെണ്ണുങ്ങൾ 
ചിലന്തിയാവരുത്.  സംഭോഗം കഴിഞ്ഞാൽ 
പെൺ ചിലന്തി  ആണ്ചിലന്തിയെ തിന്നുമത്രെ.
അപ്പൊ ചിലന്തിയെപ്പോലെ സ്വന്തമാക്കരുത്.
 അസ്സലാമു അലൈക്കും.
amerikkan mollakka 2019-02-13 16:35:20 News
നമ്പ്യാർ സാഹിബ  ഇങ്ങടെ  മൊഹബത്തിന്റെ 
ബിബരങ്ങൾ ബായിച്ച് പെരുത്ത് സന്തോഷിച്ചു.
നെഞ്ചിനുള്ളിൽ  നീയാണ് , കണ്ണിൻ മുന്നിൽ 
നീയാണ്, കണ്ണടച്ചാൽ നീയാണ് എന്നൊക്കെ 
ഞമ്മളും മൊഞ്ചത്തികളെ നോക്കി പാടിയിരുന്നു.
ഇങ്ങള് ആ ചെക്കനും ഒത്ത് സർപ്പക്കാവിൽ 
പോകുന്നതൊക്കെ ഞമ്മള് കണ്ടിരിക്കണു സാഹിബാ. 
എങ്ങനെയെന്നാവും. ഹ ള്ളാ  ഈ മൊഹബത്ത് 
എല്ലായിടത്തും ഒന്നുപോലെ തന്നെ.  അപ്പൊ 
അസ്സലാമു അലൈക്കും .. ഇമ്മടെ  ഗിരീഷ് സാഹിബ് 
പറഞ്ഞപോലെ ഒരു ദിനത്തിൽ ഒതുങ്ങാതെ 
മൊഹബ്ബത്ത് അങ്ങനെ  ബളരട്ടെ.
amerikkan mollakka 2019-02-13 16:25:27 News
ഹള്ളാ ... ആൻഡ്രുസ് സാഹിബ് ഇങ്ങളൊരു 
ചൊങ്കൻ  തന്നെ.ബെറുതെയല്ല ഹൂറിമാർ 
ഇങ്ങേരുടെ പുറകെ കൂടുന്നത് . ഞമ്മടെ 
ഇടം വലം  ബീവിമാരായതുകൊണ്ട് ഒന്ന് 
ഒളിഞ്ഞു നോക്കുന്നത് പോലും മുസീബത്താണ് .
സുഖിക്കു സാഹേബ്.. കാലം കഴിഞ്ഞുപോകും.
ആശകൾ ബാക്കിയാകരുത്.  ഹാപ്പി വാലന്റയിൻ
Mary Gupta 2019-02-13 14:07:45 News
Our heartfelt condolences to Panickar family. On sad demise of your beloved mother
May she Rest In Peace 

P R Girish Nair 2019-02-13 10:50:14 News
ശ്രീമതി. ജ്യോതിലക്ഷിയുടെ വൃത്യസ്തവും മനോഹരവുമായ ഒരു ലേഖനം. പ്രണയ കാലത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരം, പ്രത്യേക മുഖത്തിന്റെ വിവിധ ഭാവങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾക്കൊപ്പം..... 
ഒരു ദിനത്തിൽ ഒതുങ്ങാത്ത ഒരു വാക്കിൽ തീരാത്ത ഒരു പൂവിൽ അവസാനിക്കാത്ത ഒരിക്കലും വറ്റാത്ത പ്രണയത്തിനായി പ്രണയദിനാശംസകൾ നേരുന്നു...
Sudhir Panikkaveetil 2019-02-13 10:29:54 News
മലയാളത്തിന്റെ  പ്രിയപ്പെട്ട മാധവികുട്ടിയെപോലെ 
പ്രണയാനുഭവങ്ങൾ തുറന്നെഴുതുന്നു 
ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ. എഴുത്തും കൊള്ളാം .
പൂവ്വണിയാത്ത പ്രണയമരങ്ങൾ നിത്യവസന്തം 
ഉൾകൊള്ളുന്നു. 
Sudhir Panikkaveetil 2019-02-13 09:10:48 News
ചെറുപ്പകാലത്തെ പടം കൊടുക്കുമ്പോൾ ചുവട്ടിൽ പേരെഴുതിവയ്‌ക്കേണ്ടി വരുന്നെങ്കിൽ ഓർക്കുക കാലം നമ്മളെ എത്ര മാത്രം മാറ്റുന്നു. എന്നാൽ മനസ്സിന് ഒരു മാറ്റവും വരുന്നില്ല.  പി ഭാസ്കരമാഷുടെ കവിത.. "അനാദികാലം മുതലെ ഈ അജ്ഞാത കാമുകനകലെ .. ഏകാന്തതയുടെ മൗനഗാനമായി 
ഏതോ കാമുകിയെ കാത്തിരിപ്പു..". മനസ്സിൽ അവൾക്ക് എന്നും ഒരേ പ്രായം.
മാനസകോവിലിൽ പ്രണയാർച്ചനകൾ നടക്കുമ്പോൾ ചിലപ്പോൾ 
പ്രത്യക്ഷപ്പെടുന്നത് രതിദേവിയാണ്.  ശ്രീ ആൻഡ്രുസ്സിനെ രതിദേവതമാർ 
അനുഗ്രഹിച്ച്കൊണ്ടിരിക്കട്ടെ. 
Hollow Teen 2019-02-13 08:44:22 News
What love ? Only sex, fun , and Money. After this day, nothibg
But cheating. All these courting mere flirting.
Jyothylakshmy Nambiar 2019-02-13 05:25:43 News

പ്രതീക്ഷകളും, സങ്കൽപ്പങ്ങളും നിറഞ്ഞ പ്രണയാർദ്രമായ സുഖമുള്ള വരികൾ. എല്ലാ സങ്കല്പങ്ങളും സാക്ഷാത്കരിയ്ക്കാൻ ഒരു പ്രണയദിനം നേരുന്നു   

Sudhir Panikkaveetil 2019-02-12 21:12:59 News
പ്രണയവർണ്ണങ്ങൾ ചാലിച്ചെടുക്കുന്നു കവി.
അതിൽ മോഹങ്ങൾ അറിയുകയാണ്. 
സ്വർണ്ണപക്ഷികൾ സ്വപ്നത്തിൽ വരുന്നതും 
ആശകൾ മനസ്സിൽ ഒരു ഗീതാലയം 
തീർക്കുന്നതും, എങ്ങും സ്നേഹം തുള്ളി തുളുമ്പുന്നതും 
കവി മനസ്സിനെ ആനന്ദിപ്പിക്കുന്നു. പ്രണയ സുദിനാശംസകൾ !