ചിറ്റാരിക്കുന്നിന്റെ ചരിവിറങ്ങി അവൾ വരും പ്രണയപുഷ്പങ്ങളുമായി
വാലന്റയിൻ ദിനത്തിൽ അവളെ കാത്ത് നിൽക്കുക
മിണ്ടാത്തതുകൊണ്ടു
മണ്ടനല്ലടാ കുട്ടാ നീ
മിണ്ടിയവരൊക്കെ യിന്നു
മണ്ടുന്നു മണ്ടരായി
ആശ്വസിക്ക നീയീന്ന്
നിശ്വസിക്കെല്ലാം നന്മക്കെന്നോർത്തു
തലയിൽ കയറിയില്ലല്ലോ വയ്യാവേലി
തലയും പോയില്ലല്ലോ എന്നോർത്ത് സ്തുതിക്ക
വരും പലരുമെന്റെ പേരിൽ
വരും വാമനനായി വാൽമാക്രിയായി
കരണകുറ്റി നോക്കി ഒന്ന് കൊടുക്കിൽ
കരഞ്ഞുകൊണ്ടോടും കുരങ്ങന്മാരുടൻ
വന്നിരുന്നീയിടെ ഒരുത്തൻ "വിവേക'നായി
എന്നെ ഇകഴ്ത്തുവാൻ നോക്കിയെന്തോ കുറിച്ച്
കന്നമടച്ചൊന്നു കൊടുത്തപ്പോൾ കണ്ടില്ലവനെ
നിന്നില്ല ഒരു മറുപടിയെങ്കിലും പറവാൻ
വന്നിടുക സ്വന്തപേരിൽ എന്നോടേറ്റു മുട്ടുവാൻ
ഒന്ന് നോക്കാം അരക്കയ്യ് ഗോദയിൽ
എന്നിട്ടെടുക്കുക നീയൊക്കെ എന്റെ പേര്
പിന്നെ മിണ്ടുകില്ല ഞാൻ പിന്മാറിടാം
പറയുക നന്ദിയോ ചൊറിയുക നിങ്ങൾ
പുറമോ പൃഷ്ടമോ മാന്തി കീറിടാതെ
വിഷമല്ലിതോന്നുമെനിക്ക് കൂട്ടരേ
വിഷയമോ ഒന്നുമാത്രം മലയാള സാഹിത്യം !
എഴുതുക നിങ്ങൾ കവിതയും കഥയും നോവലും
എഴുതുക മനസിനെ സംസ്കരിക്കുന്നതെന്തും
നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും
തെല്ലും മടിയില്ല പറവാണെനിക്ക്
തല്ലി ചതയ്ക്കാനും മടിയില്ല തെമ്മാടിയെ
കൊല്ലും കള്ളന്മാരെ കയ്യിലുള്ള വൈഭവത്താൽ
എന്റെ കവിതയ്ക്ക് (മഞ്ഞു പൊഴിയുന്പോൾ എന്ന കവിത) സുധീർ പണിക്കവീട്ടിൽ എഴുതിയ കമെന്റിനു ഞാൻ നന്ദി പറഞ്ഞപ്പോൾ, വിദ്യാധരൻ മറുപടി കുറിക്കുന്പോൾ എവിടെയോ ചില മുഖം മൂടികൾ അഴിഞ്ഞുവീഴുന്നതുപോലെ തോന്നുന്നു. ഈ കമെന്റ് ആരാണ് കുറിച്ചതെന്നു വ്യക്തമാക്കുക. വിദ്യാധരൻ എന്ന് പേര് വെച്ച് മറ്റാരെങ്കിലുമാണോ എഴുതിയത് അതോ സുധീർ പണിക്കവീട്ടിൽ തന്നെയോ?
എഴുതുന്ന വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കമെന്റുകളാണ് പൊതുവെ ഇവിടെ കാണപ്പെടുന്നത്. കവിത വായിച്ച് എഴുതിയ ഒരു കമെന്റ് ആയതുകൊണ്ടും പേര് വെച്ച് എഴുതിയതുകൊണ്ടുമാണ് നന്ദി പറഞ്ഞത്.
കഴിഞ്ഞ 44 വർഷമായി സാഹിത്യ രചനയിൽ ഏർപ്പെട്ടിരിക്കുന്ന ഞാൻ ആരുടെയും പുറം ചൊറിയാൻ പോകാറുമില്ല എന്റെ പുറം ചൊറിയാൻ ആരെയും ക്ഷണിക്കാറുമില്ല. നല്ലതു കണ്ടാൽ നന്ദി പറയുന്നത്, കഴിഞ്ഞ 34 വർഷമായി അമേരിക്കയിൽ ജീവിക്കിക്കുന്നതുകൊണ്ടുള്ള ഒരു ശീലമായതു കൊണ്ടാണ്.
എഴുതുന്ന വിഷയം ഏതായാലും, അത് ആരെഴുതിയാലും, അതേപ്പറ്റി വിമർശന ബുദ്ധിയോടെയുള്ള കമെന്റുകൾ സ്വാഗതാർഹമാണ്. അത് ഇവിടത്തെ എഴുത്തുകാരുടെ രചനകളെ മെച്ചപ്പെടുത്താൻ സഹായിക്കും. അല്ലാതെയുള്ള കമെന്റുകൾ കൊണ്ട് എന്ത് പ്രയോജനം?

വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ
വിദ്യാധരൻ എന്ന പേരിൽ ആരോ എഴുതുന്നു
എന്ന് ഇയ്യിടെ വായിച്ചിരുന്നു. ശ്രീ നമ്പിമഠം
എന്നോട് നന്ദിപറഞ്ഞതിനു വിദ്യാധരൻ എന്തിനു
മറുപടി എഴുതുന്നു എന്ന് മനസ്സിലാകുന്നില്ല.
'കലയ്ക്ക് ഒരു നേതൃത്വത്തിന്റെ ആവശ്യമില്ല . അത് ലോക കലാകാരന്മാരുടെ പരിലാളനയിൽ വളരേണ്ടതാണ് .
കലാപങ്ങൾ ഒളിഞ്ഞിരിക്കുന്ന സംഘടനകൾക്ക് 'കല' എന്ന പേരിനുപകരം 'കലാപം' എന്നായിരിക്കും നല്ലത്
ഭാവാത്മകമായി കൊരുത്തെടുത്ത ഒരു കവിത എന്ന് ഞാൻ പറയുമ്പോൾ അതിന് നന്ദിയുടെ ആവശ്യമില്ല . കാരണം അത് നിങ്ങളുടെ ഭാവികാല കവിതകളെ വിലയിരുത്താനുള്ള എന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. അതുകൊണ്ട് നന്ദി മനസ്സിൽ സൂക്ഷിക്കുന്നതല്ലെ നമ്പിമഠം നല്ലത് ? അമേരിക്കൻ എഴുത്തുകാരിൽ ചിലരുടെ വിവേചനപരമായ നന്ദി പ്രകടനങ്ങളും പുറം ചൊറിയലുകളും വിധേയത്വത്തെ സൃഷ്ടിക്കാം
ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്കുള്ള ചുവടുമാറ്റമാണ് പ്രമേയം. അത് സ്പഷ്ടമാക്കിയാൽ അത് കവിതയല്ലാതാകും.
മരണം ഒരു സത്യമാണ് .
ഇന്നീവിധം ഗതി നിനക്കായി പോക പിന്നെ
ഒന്നൊന്നായി വരുമാവഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില ഉന്നതമായ കുന്നു-
മെന്നല്ലാഴിയും നശിക്കുമോർത്താൽ (ആശാൻ
വാക്കുകളുടെ നൂപരധ്വനികൾ കേട്ടിട്ട്
എത്രയോ നാളായി
കാലുകളിൽ പലകകൾ കെട്ടി
കവച്ചു നടക്കുന്ന ആധുനിക
കവിതകളുടെ വാക്കുകൾ
കാതിനുള്ളിൽ ചൊറിച്ചിൽ ഉണ്ടാക്കുമ്പോൾ
അത് ശമിപ്പിക്കുക മാത്രമല്ല
മനസ്സിനെ കാൽപ്പനികതയുടെ
ലോകത്തിലേക്ക് നടത്തികൊണ്ടുപോകുകയും ചെയ്യുന്ന
ഒരു മുഗ്ദ്ധ മോഹിനിയായ കവിത