Image

ആസാമില്‍ മിന്നല്‍പ്രളയം; ആളപായമില്ല

Published on 05 July, 2011
ആസാമില്‍ മിന്നല്‍പ്രളയം; ആളപായമില്ല
തേസ്‌പൂര്‍: ആസാമിലുണ്ടായ കനത്ത മിന്നല്‍ പ്രളയത്തില്‍ 30,000 പേരെ മാറ്റിപാര്‍പ്പിച്ചു. ഇവിടെ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയും വെള്ളപ്പൊക്കവും പടരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ബ്രഹ്മപുത്രനദിയിലെ ജലനിരപ്പ്‌ ഉയര്‍ന്നതിനെതുടര്‍ന്ന്‌ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ്‌ നല്‍കി. റോഡ്‌, റെയില്‍, വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. എന്നാല്‍ ആളപായമോ, മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക