Image

ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി

പി.പി.ചെറിയാന്‍ Published on 06 July, 2011
 ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി
ഡാളസ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് ജൂലായ് 3 ഞായറാഴ്ച ഉച്ചതിരിഞ്ഞ് സംഘടിപ്പിച്ച ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷവും, സാഹിത്യ സദസ്സും ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് സാഹിത്യ സഹൃദയരുടെ മനസ്സില്‍ അവിസ്മരണീയ അനുഭൂതി ഉളവാക്കി.

കേരള അസ്സോസിയേഷന്റെ മസ്‌കിറ്റിലുള്ള കോണ്‍ഫ്രന്‍സ് ഹാളിന് താല്‍ക്കാലികമായി ചങ്ങമ്പുഴ നഗരമെന്ന് നാമകരണം ചെയ്താണ് പരിപാടികള്‍ അരങ്ങേറിയത്.

കെ.എ
ല്‍ ‍.എസ് ജനറല്‍ സെക്രട്ടറി തോമസ് മാത്യൂ സഹൃദ സദസ്സിന് സ്വാഗതമാശംസിച്ചു.
1914 മുതല്‍ 48 വരെ നീണ്ട ചുരുങ്ങിയ ജീവിതത്തില്‍ മലയാള ഭാഷക്ക് അമൂല്യ സംഭാവനകള്‍ നല്‍കി. മലയാളി മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയെടുത്ത് കാലയവനികക്കുള്ളില്‍ മറഞ്ഞ ചങ്ങമ്പുഴയുടെ, ജന്മശതാബ്ദി ആഘോഷങ്ങള്‍ കേരളത്തില്‍ അരങ്ങേറുമ്പോള്‍, അതിനോടനുബന്ധിച്ച് ഡാളസ്സില്‍ ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുവാന്‍ കേരളലിറ്ററി സൊസൈറ്റിയ്ക്ക് സാധിച്ചു എന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്- പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച പ്രസിഡന്റ് ജോസന്‍ ജോര്‍ജ് പറഞ്ഞു.

 1948 ജൂണ്‍ 18 ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചങ്ങംമ്പുഴയുടെ മൂന്നുവരികളുള്ള മരണ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ട്, ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹമായ അംഗീകാരം കിട്ടാതെ പോയ പുരോഗമനവാദിയും, നിഷേധിയുമായ ഒരു എഴുത്തുക്കാരനായിരുന്നുവെങ്കിലും മരണാനന്തരം മലയാളി മനസ്സുകളില്‍ “രമണന്‍ ”, “വാഴക്കുല” എന്നീ സാഹിത്യസൃഷ്ടികളിലൂടെ സ്ഥിര പ്രതിഷ്ഠ നേടിയെടുക്കാന്‍ കഴിഞ്ഞ ഒരു കവിയായിരുന്നു ചങ്ങംമ്പുഴ കൃഷ്ണപിള്ള എന്ന് പ്രബന്ധാവതാരകനായ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകനും, സാഹിത്യക്കാരനുമായ ഡോ.എം. നമ്പൂതിരി പറഞ്ഞു.

മാതൃഭൂമി വാര്‍ത്ത : “തൃശ്ശൂര്‍ -ജൂണ്‍ 18:- ഇന്ന് ഉച്ച തിരിഞ്ഞ് (ജൂണ്‍ 17ന്) മൂന്നേക്കാല്‍ മണിക്ക് സുപ്രസിദ്ധ കവിയായ ചങ്ങംമ്പുഴ കൃഷ്ണപിള്ള തൃശ്ശൂര്‍ മംഗ്ലോദയം നഴ്സ്സിംഗ് ഹോമില്‍ മരിച്ചു പോയിരിക്കുന്നു. വൈകുന്നേരം അഞ്ചരമണിക്ക് സ്വദേശമായ ഇടപ്പള്ളിയിലേക്ക് കൊണ്ടു പോകും.”

'വാഴകുല' എന്ന കവിതയുടെ വശ്യശക്തിയിലൂടെ പിന്നോക്ക സമുദായത്തിലുള്ളവരെ നവോത്ഥാന പാതയിലേക്ക് നയിച്ച വിപ്ലവകാരിയായിരുന്നു ചങ്ങംമ്പുഴ എന്ന് മുഖ്യാതിഥി ആയിരുന്ന പ്രസിദ്ധ സാഹിത്യകാരന്‍ സഖറിയ അഭിപ്രായപ്പെട്ടു.

ചങ്ങംമ്പുഴ സഹോദരതുല്യം സ്‌നേഹിച്ചിരുന്ന ഇടപ്പിള്ള ശിവശങ്കരപിള്ളയുടെ ആത്മഹത്യയില്‍ മനം നൊന്ത് രചിച്ച 'രമണന്‍ ' ഇന്നും മലയാളി മനസ്സില്‍ വേദനിക്കുന്ന സ്മരണകള്‍ ഉണര്‍ത്തുന്നുവെന്ന് ലാനാ പ്രസിഡന്റ് എബ്രഹാം തെക്കേമുറി പറഞ്ഞു.

സ്വന്തം പ്രസിദ്ധീകരമായ 'രമണന്‍ ' എറണാംകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അന്നത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത് പഠിക്കേണ്ടി വന്നു എന്നുള്ളത് അത്യപൂര്‍വ്വ ഭാഗ്യമായിരുന്നു എന്ന് പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റും എഴുത്തുകാരനുമായ എബ്രഹാം തോമസ് പറഞ്ഞു.

തുടര്‍ന്ന് ചങ്ങംമ്പുഴ കവിതകളുടെ പാരായണം നടന്നു. ചാക്കോ ജോണ്‍സണ്‍(സ്വപ്നം), മന്‍ജിത് (കാവ്യനര്‍ത്തകി), ഹരിദാസ് തങ്കപ്പന്‍ (സ്പന്ദിക്കുന്ന അസ്ഥിക
ള്‍ ‍), ജോസ് ഓച്ചാലില്‍ (വൃന്ദാവനം), ഏലിയാസ് മര്‍ക്കോസ് (രമണന്‍) എന്നിവരുടെ ഗാനാലാപനം സദസ്യരെ സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്ക് നയിച്ചു.-“കാനനചോലയില്‍ ആടുമേയ്ക്കാന്‍ ” എന്ന് തുടങ്ങുന്ന ഗാനം തോമസ് മാത്യു, മീന മാത്യു എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു. സദസ്സിലുണ്ടായിരുന്നവരില്‍ ചിലര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ചങ്ങംമ്പുഴയുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് തപ്പിയെടുത്ത ചില ചിന്താശകലങ്ങള്‍ പങ്കുവെച്ചത് അവിസ്മരണീയ അനുഭവമായിരുന്നു. വൈകീട്ട് അഞ്ചു മുതല്‍ എട്ട് വരെ നീണ്ടു നിന്ന സാഹിത്യ സദസ്സില്‍ പങ്കെടുത്ത് സംതൃപ്തിയോടെ മടങ്ങുന്ന സാഹിത്യ പ്രേമികള്‍ക്ക് കേരള ലിറ്ററി സൊസൈറ്റി പ്രവര്‍ത്തകര്‍ ചായസല്‍ക്കാരവും ഒരുക്കിയിരുന്നു.
 ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക