Image

ഡോ. ജോര്‍ജ്‌ തോമസ്‌ ബോര്‍ഡ്‌ ഓഫ്‌ മെഡിസിന്‍ ചെയര്‍മാന്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 July, 2011
ഡോ. ജോര്‍ജ്‌ തോമസ്‌  ബോര്‍ഡ്‌ ഓഫ്‌ മെഡിസിന്‍ ചെയര്‍മാന്‍
ഫ്‌ളോറിഡ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്റെ മുന്‍ പ്രസിഡന്റും, വൈദ്യശാസ്‌ത്ര രംഗത്തെ പ്രമുഖനും, മലയാളിയുമായ ഡോ. ജോര്‍ജ്‌ തോമസിനെ ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക്‌ സ്‌കോട്ട്‌ ഫ്‌ളോറിഡ ബോര്‍ഡ്‌ ഓഫ്‌ മെഡിസിന്റെ ചെയര്‍മാനായി നിയമിച്ചു.

ഫ്‌ളോറിഡയില്‍ ഈ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ്‌ ഡോ. ജോര്‍ജ്‌ തോമസ്‌. മലയാളിയായ ഡോ. സാക്ക്‌ സക്കറിയ, ഡോ. രാഗവേന്ദ്ര വിജയനാഗര്‍ എന്നിവരാണ്‌ ഈ പദവിയിലെത്തിയ മുന്‍ ഇന്ത്യന്‍ വംശജര്‍.

ബോര്‍ഡ്‌ ഓഫ്‌ മെഡിസിന്റെ അംഗമായി പുതിയ ഒരു നാലുവര്‍ഷ ടേമിലേക്ക്‌ ഈ വര്‍ഷം ആദ്യം ഡോ. ജോര്‍ജ്‌ തോമസിനെ ഗവര്‍ണര്‍ റിക്ക്‌ സ്‌കോട്ട്‌ നേരത്തെ നിയമിച്ചിരുന്നു.

ഫ്‌ളോറിഡയിലെ 60,000 -ല്‍ പരം പ്രാക്‌ടീസ്‌ ചെയ്യുന്ന ഡോക്‌ടര്‍മാരുണ്ട്‌. പുതിയ ലൈസന്‍സുകള്‍ ലഭിക്കാന്‍ അപേക്ഷിക്കുന്നവരുടെ ക്രെഡന്‍ഷലിംഗ്‌, പ്രീക്‌ടീസ്‌ ചെയ്യുന്നവരുടെ ലൈസന്‍സുകള്‍ പുതുക്കുക, അച്ചടക്ക നടപടികള്‍ സ്വീകരിക്കുക, പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അന്വേഷിക്കുക, നിയമനിര്‍മ്മാണത്തിന്‌ സാമാജികര്‍ക്കും ഗവര്‍ണര്‍ക്കും ഉപദേശം നല്‍കുക തുടങ്ങിയവയാണ്‌ ബോര്‍ഡ്‌ ഓഫ്‌ മെഡിസിന്റെ പ്രധാന ചുമതലകള്‍.

കേരളത്തിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ വൈദ്യശാസ്‌ത്രപഠനം പൂര്‍ത്തിയാക്കി 1973-ലാണ്‌ ഡോ. ജോര്‍ജ്‌ തോമസ്‌ അമേരിക്കയിലെത്തിയത്‌. നിലവില്‍ ബ്രാഡന്റണ്‍ കാര്‍ഡിയോളജി സെന്ററിന്റെ പ്രസിഡന്റായ ഡോ. ജോര്‍ജ്‌ തോമസ്‌ 50,000 -ല്‍പ്പരം അംഗങ്ങളുള്ള അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്റെ മുന്‍ പ്രസിഡന്റായും, സ്റ്റേറ്റ്‌ ബോര്‍ഡ്‌ ഓഫ്‌ കമ്യൂണിറ്റി കോളജിന്റെ ബോര്‍ഡ്‌ അംഗവുമായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.
ഡോ. ജോര്‍ജ്‌ തോമസ്‌  ബോര്‍ഡ്‌ ഓഫ്‌ മെഡിസിന്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക