Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ദുഃക്‌റാന തിരുനാള്‍ ആഘോഷിച്ചു

Published on 07 July, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ദുഃക്‌റാന തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ : സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയില്‍ വി. തോമാശ്ലീഹായുടെ ദുഃക്‌റാന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ജൂലൈ 3 ഞായറാഴ്‌ച ആചരിച്ചു. രാവിലെ പത്ത്‌ മണിക്ക്‌ ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാനയും ഫാ. ജോബി കണ്ണാല തിരുനാള്‍ സന്ദേശവും നല്‍കി. ആയിരത്തില്‍പരം വിശ്വാസികള്‍ വി. തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുന്നതിനും വിശുദ്ധനോടുള്ള ആദരവ്‌ പ്രകടിപ്പിക്കുന്നതിനായി ദേവാലയത്തില്‍ സന്നിഹിതരായിരുന്നു. പള്ളിക്കമ്മറ്റിയുടെ നേതൃത്വത്തിലുള്ള തിരുനാള്‍ ക്രമീകരണങ്ങള്‍ വളരെ ശ്രദ്ധേയമായി. റിപ്പോര്‍ട്ട്‌: സാജു കണ്ണമ്പള്ളി
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ദുഃക്‌റാന തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക