Image

സണ്ണി കുലത്താക്കലിന്റെ `കാല്‍പാടുകള്‍' നോവലും, `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ'വും പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 08 July, 2011
സണ്ണി കുലത്താക്കലിന്റെ `കാല്‍പാടുകള്‍' നോവലും, `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ'വും പ്രകാശനം ചെയ്‌തു
ഡാളസ്‌: സണ്ണി കുലത്താക്കല്‍ തയാറാക്കിയ 2011- 12 -ലെ `ഗള്‍ഫ്‌ ഹൂസ്‌ ഈ ഹൂ' ഡയറക്‌ടറിയുടേയും, അദ്ദേഹത്തിന്റെ തന്നെ `കാല്‍പാടുകള്‍' എന്ന മലയാള നോവിലിന്റേയും പ്രകാശനം കേരള ലിറ്ററി സൊസൈറ്റി ഡാളസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡാളസ്‌ കേരളാ അസോസിയേഷന്‍ സെക്രട്ടറി ഹരിദാസ്‌ തങ്കപ്പന്‌ കോപ്പികള്‍ നല്‍കിക്കൊണ്ട്‌ പ്രസിദ്ധ മലയാള സാഹിത്യകാരന്‍ പോള്‍ സക്കറിയ നിര്‍വഹിച്ചു.

പ്രസ്‌തുത ചടങ്ങില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന കഷ്‌ടപ്പാടുകളേയും ജീവിത പ്രശ്‌നങ്ങളേയുംപറ്റി സണ്ണി കുലത്താക്കല്‍ വിശദമായി സംസാരിച്ചു. അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ അമേരിക്കയിലെ പ്രവാസികള്‍ സ്വര്‍ഗ്ഗീയ സുഖമാണ്‌ അനുഭവിക്കുന്നതെന്നും, അതുകൊണ്ട്‌ അവര്‍ നേരിടുന്ന ചെറിയചെറിയ വിവേചനങ്ങളേയും മറ്റ്‌ ചെറിയ പ്രശ്‌നങ്ങളേയും ഗുരുതരമായ സമസ്യകളാക്കി കാണാതെ സ്ഥിരനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മറികടക്കുകയാണ്‌ വേണ്ടതെന്നും സണ്ണി പറഞ്ഞു.

മെസ്‌ക്യിറ്റ്‌ (ഡാളസ്‌) കേരളാ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഈ ചടങ്ങില്‍ എല്‍.എ.എന്‍.എ പ്രസിഡന്റ്‌ എം.എസ്‌.ടി നമ്പൂതിരി, കേരളാ ലിറ്ററി സൊസൈറ്റി പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറി, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോസന്‍ ജോര്‍ജ്‌, ഏബ്രഹാം തോമസ്‌, മിസ്സിസ്‌ സണ്ണി കുലത്താക്കല്‍ എന്നിവരും മറ്റ്‌ അനേകം വിശിഷ്‌ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.
സണ്ണി കുലത്താക്കലിന്റെ `കാല്‍പാടുകള്‍' നോവലും, `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ'വും പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക