Image

മാര്‍ ക്ലീമ്മീസ് കാതോലിക്കാ ബാവായുടെയും മാര്‍ യൗസേബിയൂസ് തിരുമേനിയുടെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.

മോഹന്‍ വര്‍ഗീസ് Published on 08 July, 2011
മാര്‍ ക്ലീമ്മീസ് കാതോലിക്കാ ബാവായുടെയും മാര്‍ യൗസേബിയൂസ് തിരുമേനിയുടെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.
മലങ്കര കാത്തോലിക്കാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമ്മീസ് കോതോലിക്കാ ബാവയുടെയും വടക്കേ അമേരിക്കന്‍ മലങ്കര കത്തോലിക്കാ എക്‌സാര്‍കേറ്റ് അദ്ധ്യാപകന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെയും പൗരോഹിത്യ രജ്ത ജൂബിലി ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു. ഫ്‌ളോറര്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് സ്‌നോ ദേവാലയത്തില്‍ നടന്ന സ്വീകരണത്തിലും വിശുദ്ധ കുര്‍ബാനയിലും നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ , സീറോ മലബാര്‍ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുമേനി അദ്ധ്യക്ഷനായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്‌സ് രൂപതാദ്ധ്യക്ഷന്‍ മാര്‍ നിക്കോളാവോസ് തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാദര്‍ മാത്യു പെരുമ്പിള്ളിക്കുന്നേല്‍ , ശ്രീ. ഗീവര്‍ഗീസ് തങ്കച്ചന്‍ ‍, ശ്രീമതി സോഫിയാ സൈമണ്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി, സ്വാഗതവും ചാന്‍സലര്‍ ഫാ.അഗസ്റ്റിന്‍ മംഗലത്ത് നന്ദിയും അറിയിച്ചു. ശ്രീ.വര്‍ഗീസ് സക്കറിയാ, ശ്രീ. എബ്രഹാം പി.മാത്യു, ശ്രീ. സക്കറിയാ സക്കറിയാ, ശ്രീ.വില്‍സണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. സ്‌നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിച്ചു.
മാര്‍ ക്ലീമ്മീസ് കാതോലിക്കാ ബാവായുടെയും മാര്‍ യൗസേബിയൂസ് തിരുമേനിയുടെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.മാര്‍ ക്ലീമ്മീസ് കാതോലിക്കാ ബാവായുടെയും മാര്‍ യൗസേബിയൂസ് തിരുമേനിയുടെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.മാര്‍ ക്ലീമ്മീസ് കാതോലിക്കാ ബാവായുടെയും മാര്‍ യൗസേബിയൂസ് തിരുമേനിയുടെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക