Image

ദിവസം തോറും മലയാള സിനിമാപ്രദര്‍ശനത്തിന് ഫിലഡല്‍ഫിയയില്‍ സ്ഥിരം വേദി

ജോര്‍ജ് നടവയല്‍ Published on 08 July, 2011
ദിവസം തോറും മലയാള സിനിമാപ്രദര്‍ശനത്തിന് ഫിലഡല്‍ഫിയയില്‍ സ്ഥിരം വേദി
ഫിലഡല്‍ഫിയ: ദിവസം തോറുമുള്ള മലയാള സിനിമാപ്രദര്‍ശനത്തിന് ഫിലഡല്‍ഫിയയില്‍ ഫ്രാങ്ക്‌ളിന്‍ മില്‍സില്‍ സ്ഥിരം വേദി. ജൂലയ് 8 വെള്ളിയാഴ്ച്ചമുതല്‍ മലയാള സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നു. ''മൈ ഇന്ത്യന്‍ ഡി വി ഡി ഡോട് കോം'' വിതരണ ഗ്രൂപ്പാണ് മലയാള സിനിമകള്‍ തുടര്‍ച്ചയായി ഫിലഡല്‍ഫിയയിലെ ഫ്രാങ്ക്‌ളിന്‍ മില്‍സിലുള്ള ഏ എം സി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജിയോ ഏബ്രഹാം, ബിജു ചാക്കോ, ജോസഫ് ആന്റണി എന്നിവര്‍സാരഥികള്‍ . ''സീനിയേഴ്‌സ്'' എന്ന സിനിമയുടെ പ്രദര്‍ശനമാണ് ഇന്നു മുതലുള്ളത്. ദിവസം തോറും നാലു ഷോകള്‍ ‍. ജൂലയ് 14 വരെ രാവിലെ 11:30, വൈകുന്നേരം 3:30, 7:05, 10:25 എന്നീ സമയങ്ങളിലാണ് ''സീനിയേഴ്‌സ്''സിന്റെ പ്രദര്‍ശനം.

 കൂടുതല്‍ വിവരങ്ങള്‍ക്ക് :
215-888-8926, email: info@myindiandvd.com,
 മലയാള സിനിമയുടെ പേര്, പ്രദര്‍ശന സമയങ്ങള്‍ എന്നീ വിവരങ്ങള്‍ക്ക് :
 www.phillyindianmovies.com,
 ഏ എം സി തീയേറ്റര്‍ അഡ്രസ്സ് :
AMC, Franklin Mills 14, 1149 Franklin Mills Circle, Philadelphia, PA 19154-3128
ദിവസം തോറും മലയാള സിനിമാപ്രദര്‍ശനത്തിന് ഫിലഡല്‍ഫിയയില്‍ സ്ഥിരം വേദിദിവസം തോറും മലയാള സിനിമാപ്രദര്‍ശനത്തിന് ഫിലഡല്‍ഫിയയില്‍ സ്ഥിരം വേദിദിവസം തോറും മലയാള സിനിമാപ്രദര്‍ശനത്തിന് ഫിലഡല്‍ഫിയയില്‍ സ്ഥിരം വേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക