Image

മികച്ച ബജറ്റ്: രമേശ് ചെന്നിത്തല

Published on 09 July, 2011
മികച്ച ബജറ്റ്: രമേശ് ചെന്നിത്തല
ബജറ്റിനെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണി അവതരിപ്പിച്ചത് മികച്ച ബജറ്റ് തന്നെയാണ്.. എല്ലാ ആവശ്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്താനാകില്ല.

വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ജനങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന എം.എല്‍.എമാര്‍ ചില പരാതികള്‍ ഉന്നയിച്ചതില്‍ തെറ്റുപറയാനാകില്ല. ടി.എന്‍ പ്രതാപന്‍ പരാതി എഴുതി നല്‍കിയിട്ടുണ്ട്. മറ്റ് ചിലര്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക