സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ ഹ്യൂസ്റ്റണിലുള്ള
കൗണ് പ്ലാസാ ഹോട്ടലില്‍ വച്ചു നടക്കുന്ന ഐ.പി.സി.മിഡ് വെസ്റ്റ് റീജിയണ്‍
ജൂബിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ കമ്മറ്റികള്‍ സജീവമാകുന്നു. ഓക്കലഹോമ,
ഡാളസ്സ് ഹ്യൂസ്റ്റണ്‍, ഓസ്റ്റന് തുടങ്ങിയ പട്ടണങ്ങളില്‍ നിന്നായി കടന്നു
വരുന്ന ആയിരക്കണക്കിനു വിശ്വാസികളെ വരവേല്‍പ്പാന്‍ ലോക്കല്‍ കമ്മറ്റികള്‍
പ്രവര്‍ത്തനം ആരംഭിച്ചു.
ബൈബിള്‍ ബല്റ്റിന്റെ ആസ്ഥാനമായ മിഡ് വെസ്റ്റില്‍ ചിതറിക്കിടന്ന ഐ.പി.സി
സഭകളെ ഒരു ശൃംഖലയില്‍ കോര്‍ത്തിണക്കി ഐ.പി.സി. മിഡ് വെസ്റ്റ് റീജിയണ്‍ 25
വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപീകരിച്ചത് പരേതനായ പാസ്റ്റര്‍ ഉമ്മന്‍
ഏബ്രഹാമായിരുന്നു. ഇന്ന് ഇന്ത്യാപെന്തെക്കോസ്തു ദൈവ സഭയ്ക്കു(ഐ.പി.സി)
അമേരിക്കയില്‍ പല റീജിയണുകള്‍ ഉണ്ടെങ്കിലും ; ഈ റീജിയനാണ് ആദ്യമായി
രൂപീകരിച്ചത്.
ഇതിന്റെ പ്രസിഡന്റായി റവ.ജോണ്‍ ചാക്കോ, വൈസ് പ്രസിഡന്റ് റവ.തോമസ് ജോര്‍ജ്,
സെക്രട്ടറി റവ.അലക്സ് വെട്ടിക്കല്‍ ,ജോയിന്റ് സെക്രട്ടറി ബാബുകുട്ടി
കപ്പമാംമൂട്ടില്‍ , ട്രഷറര്‍ ജോസഫ് കുര്യന് എന്നിവര്‍
പ്രവര്‍ത്തിക്കുന്നു. കെഎ.തോമസ് ജനറല്‍ കൗണ്‍സിലംഗം.
ഠലാക്കല് കോഡിനേറ്ററായി ജോയ് തുമ്പമണ്‍ , സെക്രട്ടറി ട്രോം കുര്യന് ,
ട്രഷറര്‍ സാം കുരുവിള, രജിസ്ട്രേഷന് റോഷന് ഡാനിയേല്‍ , റിസപ്പ്ഷന്
വില്‍സണ്‍ മാത്യു, ബേബി കുര്യന് , ബോഗ് കോഡിനേറ്റര്‍ കെ.സി.ജേക്കബ്,
റവ.റോയിമോന് കോശി, പബ്ളി സിറ്റി ജോര്‍ജ് സാംകുട്ടി. പ്രാര്‍ത്ഥന റവ.ജോണ്‍
വറുഗീസ്, റവ.തങ്കച്ചന് സാമുവേല്‍ ,യൂത്ത് കോഡിനേറ്റര്‍ ഡസ് ലി ജേക്കബ്,
സെക്യൂരിറ്റി വേസ്ലി വറുഗീസ്, ജോണ്‍ മാത്യു,താമസം കെ.എ.മാത്യു, വര്‍ക്കി
തോമസ്, ഭക്ഷണം ചാക്കോ പി.തോമസ്, ശബ്ദം എബിമാത്യു, മെഡിക്കല്‍ ബ്ലസി ചാക്കോ
ലേഡീസ് കോഡിനേറ്റര്‍ സൂസന് ഏബ്രഹാം, കുട്ടികളുടെ മീറ്റിംഗ് ഷിബി
ഏബ്രഹാം,തിരുവത്താഴം പി.കെ.തോമസ്, അഷേഴ്സ് കുര്യാക്കോസ് ചാക്കോ, മാത്യൂ
വറുഗീസ്, റവ.ജോസഫ് ജോര്‍ജ്, വീഡിയോ റോയി ജോര്‍ജ്, പാര്‍ക്കിംഗ്
കെ.ജി.ജോര്‍ജ് എന്നിവരാണ്.