ന്യൂയോര്‍ക്ക്: കെറോണ്സണിലെ ഹഡ്സണ്‍ വാലി
റിസോര്‍ട്ടില്‍ ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ 26-ാമത്
ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍
പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മാര്‍
തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഭദ്രാസന കൗണ്‍സിലാണ് ഫാമിലി
കോണ്‍ഫറന്‍സ് നടത്തുന്നത്. കോണ്‍ഫറന്‍സില്‍ വിവിധ ഇടവകകളില്‍നിന്നുള്ള
സഭാംഗങ്ങള്‍ പങ്കെടുക്കും.
21ന് തുടങ്ങുന്ന കണ്‍വന്‍ഷനില്‍ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.
ഏബ്രഹാം മാര്‍ സേവേറിയോസ്, സിംഹാസന പള്ളികളുടെ ചുമതല വഹിക്കുന്ന അഭിവന്ദ്യ
കുറിയാക്കോസ് മാര്‍ ദിയസ് കോറോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത
അഭിവന്ദ്യ അയൂബ് മാര്‍ സില്‍വാനോസ് എന്നീ മെത്രാപ്പോലീത്താമാര്‍
പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
22ന് (വെള്ളി) രാവിലെ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ദിയാസ് കോവോസ് തിരുമേനി
മുഖ്യ പ്രഭാഷണം നടത്തുന്നതോടൊപ്പം മാര്‍ സേവേറിയോസ് ഏബ്രഹാം സുവിശേഷ
സന്ദേശം നല്‍കും. തുടര്‍ന്ന് യുവജന സമ്മേളനം, സെന്റ് പോള്‍സ്, ഫെലോഷിപ്പ്,
സെന്റ് മേരീസ് ഫെലോഷിപ്പ് തുടങ്ങിയ ഭക്ത സംഘടനകളുടെ സമ്മേളനങ്ങളും നടക്കും.
ദമ്പതികള്‍ക്കായുള്ള സമ്മേളനങ്ങള്‍ ഭദ്രാസന സെക്രട്ടറി വെരി റവ. കടവില്‍
കോര്‍ എപ്പിസ്കോപ്പ നയിക്കും. വൈകുന്നേരം കാലാപരിപാടികള്‍ അരങ്ങേറും.
23ന് (ശനി) പ്രഭാത പ്രാര്‍ഥന, കായിക മത്സരങ്ങള്‍, സുവിശേഷ പ്രസംഗങ്ങള്‍
സണ്‍ഡേ സ്കൂള്‍ മീറ്റിംഗ്, വിശ്വാസ സംരക്ഷണ സമിതി യോഗം, യുവജന സമ്മേളനം,
പൊതുസമ്മേളനം, സന്ധ്യാ പ്രാര്‍ഥന, കള്‍ച്ചറള്‍ പ്രോഗ്രാം എന്നിവ നടക്കും.
കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെരി റവ. ഏബ്രഹാം കടവില്‍ 410 465 5070, സാജു
പൗലോസ് 914 409 7155.