Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് സജീവമായി

ജോര്‍ജ് തുമ്പയില്‍ Published on 09 July, 2011
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് സജീവമായി
കെര്‍ഹോണ്‍സ്‌കണ്‍ (ന്യൂയോര്‍ക്ക്) : “ദൈവം തന്റെ സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു” എന്ന ചിന്താവിഷയത്തിലൂന്നിയ ആഴമാര്‍ന്ന പഠനങ്ങളും, ഗ്രൂപ്പ് ചര്‍ച്ചകളുമായി ഇവിടെ നടന്നുവരുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് സജീവമായി. പുലര്‍ച്ച 5.30 ന് സ്പിരിച്ച്യല്‍ നടത്തത്തോടെ രണ്ടാംദിന പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനകള്‍ മന്‍ഹാട്ടന്‍ തീയേറ്ററില്‍ നടന്ന പ്രഭാതഭക്ഷണത്തിന് ശേഷം ഡല്‍ഹി ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ചിന്താവിഷയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി വേദപുസ്തകമര്‍മ്മങ്ങളെ തലനാരിഴ കീറി അപഗ്രഹിച്ച് എല്ലാ മനുഷ്യരിലും നന്മകാണാന്‍ സാധിക്കണമെന്നുള്ള പ്രത്യാശയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തിന്റെ സാദൃശ്യത്തിലും, രൂപത്തിലും മനുഷ്യന്‍ ആയിരിക്കുക എന്നതാണ് മനുഷ്യകുലത്തെ പറ്റി ദൈവത്തിന്റെ കാഴ്ചപ്പാട്. ഇങ്ങിനെ ആയിതീരുവാന്‍ ഒരുക്കം ആവശ്യമായ കൂദാശകള്‍ ഇങ്ങിനെയുള്ള ഒരുക്കത്തിന്റെ ഉദാഹരണങ്ങളാണ്. ആത്മീയ സുകൃതങ്ങള്‍ മറ്റൊന്നാണ്.

യുവജനങ്ങള്‍ക്കായുള്ള സെഷന് സെന്റ് നെര്‍സീസ് അര്‍മ്മീനിയന്‍ ഓര്‍ത്ത്‌ഡോക്‌സ് സെമിനാരി ഡീനും പ്രൊഫസറുമായ ഫാ.ഡോ.ഡാനിയേല്‍ ഫിന്‍ ഡിക്യാനും, കുട്ടികള്‍ക്കായുള്ള സെഷന്‍ ഡീ.ഗീവറുഗീസ് ജോര്‍ജും, ഡീ.ജോയന്‍ മാത്യൂവും നേതൃത്വം നല്‍കി. സള്ളിവന്‍ ,ഡച്ചസ് മീറ്റിംഗ് മുറികളില്‍ നടക്കുന്ന സെഷനുകളില്‍ യുവജനങ്ങളും,കുട്ടികളും താല്പര്യപൂര്‍വ്വം പങ്കെടുത്തു. പിന്നീട് പങ്കെടുത്തവരെ ഏജ് ഗ്രൂപ്പ് തിരിച്ച് ചര്‍ച്ചായോഗം നടത്തി.

മദ്ധ്യാഹ്ന സംസ്‌കാരത്തിനും ഉച്ചഭക്ഷണത്തിനും ശേഷം വെരി.റവ. മത്തായി ഇടയന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പാ (തൃകുന്നത്ത്, സെമിനാര്‍ മാനേജര്‍) നര്‍മ്മരസത്തിലൂന്നിയതും, മര്‍മ്മത്തില്‍ കൊള്ളുന്നതും, അര്‍ത്ഥവത്തായതുമായ സന്ദേശം നല്‍കി. ഓര്‍ത്തഡോക്‌സ് വിശ്വാസ സംഹിതകളുടെ മഹിമ,ശിശുസ്‌നാനം , വീഞ്ജ ജ്‌നാനം, നവീകരണ സഭക്കാരുടെ പ്രവര്‍ത്തന പ്രക്രിയ എന്നിവയൊക്കെ സാരമായി സ്പര്‍ശിച്ച് ഇടയന്നാന്‍ അച്ചന്‍ സെഷന്‍ ലീസ് ചെയ്തു.

റവ.ഡോ.ജോര്‍ജ് കോശി 'മാസ്റ്ററിംഗ് ദി ആര്‍ട്ട് ഓഫ് മാരിയേജ്' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളും എടുത്തു കാട്ടി ജോര്‍ജ് കോശി അച്ചന്‍ സവിസ്തരം ക്ലാസ് എടുത്തു. കൊടുക്കലും വാങ്ങലും ഒരേ നായത്തിന്റെ രണ്ടു വശങ്ങളാണ്. ആത്മീയമായ, മാനസികമായ, ശാരീരികമായ കൊടുക്കലും ഒരേ രീതിയില്‍ നടന്നാല്‍ മാത്രമേ വിവാഹജീവിതം ധന്യമാവുകയുള്ളൂ.

കുട്ടികള്‍ക്കായുള്ള സെഷന് ഡീ.ഡാനിയല്‍ മത്തായി നേതൃത്വം കൊടുത്തു.

നാല് മണി കാപ്പിക്ക് ശേഷം കോണ്‍ഫറന്‍സ് വേദി റിസോര്‍ട്ടിന് പുറത്തേക്ക് മാറി. ഫാ.ഷിബു ഡാനിയലിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സംഘടിപ്പിച്ചു. വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വോളിബോള്‍ കളി, വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ആവേശപുര്‍വ്വം ജനങ്ങള്‍ പങ്കെടുത്തു.

അത്താഴത്തിന്‍ ശേഷം ടാലന്റ് ഷോ അരങ്ങേറി. എലിസബത്ത് വര്‍ഗീസ് കോ-ഓര്‍ഡിനേറ്റര്‍ ആയ ഈ ഇവന്റില്‍ ജോര്‍ജ് കുരുവിള, സജു ചാക്കോ, പൊന്നു വര്‍ഗീസ് എന്നിവര്‍ എം.സി മാരായിരുന്നു. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും പ്രതിഭകള്‍ മാറ്റുരച്ച വേദിയായിരുന്നു ടാലന്റ് ഷോ. ഗാനാലാപനം, നൃത്തം, ചിത്രീകരണം, നാടകം തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറുകയുണ്ടായി. മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആസ്വദിച്ച ഒരു ചടങ്ങായിരുന്നു ഇത്.

വളരെ റിലാക്‌സ്ഡ് ആയ അന്തരീക്ഷത്തില്‍ സൗഹൃദപരമായ ഇടപെടലുകളുമായി, പരസ്പരം സഹകരിച്ച്, പെരുമാറുകയും സ്‌നേഹം പങ്കിടുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ കാണുവാന്‍ കഴിയുന്നത്. സഖറിയാ മാര്‍ നിക്കാളാവോസ് മെത്രാപ്പോലീത്താ, കോ-ഓര്‍ഡിനേറ്റര്‍ ഫാ.എം.കെ.കുറിയാക്കോസ്, ജനറല്‍ സെക്രട്ടറി ആഷാ തോമസ്, ട്രഷറാര്‍ പോള്‍ സി.മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഫറന്‍സ് കമ്മിറ്റിയും, വിവിധ സബ് കമ്മിറ്റികളും സ്തുത്യാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.

കോണ്‍ഫറന്‍സിന്റെ 3-ാം ദിവസമായ ഇന്നും ചിന്താവിഷയത്തിലൂന്നിയ പ്രസംഗങ്ങളും, ചര്‍ച്ചാക്ലാസുകളും നടക്കും. വൈകുന്നേരം കുമ്പസാരത്തിനും സമയം നീക്കി വെച്ചിട്ടുണ്ട്. ബിസിനസ് മീറ്റിംഗ്, പ്ലീനറി സെക്ഷന്‍, ധ്യാന പ്രസംഗം എന്നിവയും ഉണ്ടായിരിക്കും.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് സജീവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക