Image

സ്‌ത്രീശക്തീകരണ കര്‍മ്മപദ്ധതികളുമായി സീറോ മലബാര്‍ സഭ

Published on 10 July, 2011
സ്‌ത്രീശക്തീകരണ കര്‍മ്മപദ്ധതികളുമായി സീറോ മലബാര്‍ സഭ
കൊച്ചി: ജീവന്റെ നേരെ ഉയരുന്ന വെല്ലുവിളികളില്‍ മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തുന്ന വിവിധ പദ്ധതികള്‍ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍, സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം ദ്വിദിന നേതൃക്യാമ്പ്‌ രൂപം നല്‍കി. കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രണ്ടുദിവസമായി നടന്ന സഭയുടെ കേരളത്തിലെ എല്ലാ രൂപതകളിലെയും വനിതാ സംഘടനാ പ്രതിനിധികളുടെ സമ്മേളനം `സ്‌ത്രീകള്‍ ജീവന്റെ സംരക്ഷകര്‍' എന്ന മുഖ്യ സന്ദേശത്തിന്റെ പ്രചാരണം സമൂഹത്തിന്റെ വിവിധ തലങ്ങളിലേയ്‌ക്ക്‌ വ്യാപിപ്പിക്കുവാനും ഇടവക, രൂപത, റീജിയണല്‍, സംസ്ഥാന ദേശീയ തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനരേഖ തയ്യാറാക്കി. ക്യാന്‍സര്‍ഉള്‍രപ്പെടെയുള്ള മാരക രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം, ജൈവകൃഷിയുടെ പ്രചരണം, മദ്യപാനം, ആത്മഹത്യാപ്രവണത ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്കും സമ്മേളനം രൂപം നല്‍കി.

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ചേര്‍ന്ന സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. പൂര്‍വ്വികര്‍ പകര്‍ന്നേകിയ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കണമെന്നും, സഭയുടെ കെട്ടുറപ്പും ധാര്‍മ്മികകാഴ്‌ചപ്പാടും തകര്‍ക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സൂചിപ്പിച്ചു. കുടുംബബന്ധങ്ങളിലെ പരിശുദ്ധിയും നന്മയും നഷ്‌ടപ്പെട്ടാല്‍ അടിത്തറ നഷ്‌ടപ്പെടും. ദൈവീകസാന്നിധ്യം നിറഞ്ഞുനില്‍ക്കുമ്പോള്‍ കുടുംബങ്ങല്‍ പ്രശോഭിക്കും. മക്കളുടെ ഭൗതീകവളര്‍ച്ചയെമാത്രം മാതാപിതാക്കള്‍ ലക്ഷ്യമാക്കുമ്പോള്‍ ആത്മീയത നഷ്‌ടപ്പെട്ട്‌ ഒടുവില്‍ മക്കളെത്തന്നെ നഷ്‌ടപ്പെടുന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റുപാടുകളിലുണ്ട്‌. സാമൂഹിതിന്മകള്‍ക്കെതിരെ നിരന്തരമായ ബോധവല്‍ക്കരണം സമൂഹത്തിന്‌ ഇന്ന്‌ ആവശ്യമാണെന്ന്‌ മാര്‍ ആനിക്കുഴിക്കാട്ടില്‍ സൂചിപ്പിച്ചു.

വിമന്‍സ്‌ ഫോറം സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ.ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, ബീന സെബാസ്റ്റ്യന്‍, പ്രൊഫ.മോനമ്മ കോക്കാട്ട്‌, ഡോ.കൊച്ചുറാണി ജോസഫ്‌ എന്നിവര്‍ സംസാരിച്ചു. വിമന്‍സ്‌ ഫോറം കണ്‍വീനറായി ആനി മത്തായി മുതിരേന്തിയേയും(എറണാകുളം), കേരളത്തിലെ നാലു റീജിയണുകളിലെ കോഡിനേറ്റര്‍മാരായി സെലിന്‍ ജെയിംസ്‌, താമരശ്ശേരി(തലശ്ശേരി), ഡല്‍സി ലൂക്കാച്ചന്‍, കോതമംഗലം(എറണാകുളം), ജിജി ജേക്കബ്‌, കാഞ്ഞിരപ്പള്ളി(ചങ്ങനാശ്ശേരി), ലിസി വര്‍ഗീസ്‌ (തൃശൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
സ്‌ത്രീശക്തീകരണ കര്‍മ്മപദ്ധതികളുമായി സീറോ മലബാര്‍ സഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക