Image

ശശികല ടീച്ചര്‍ ഷിക്കാഗോയില്‍ ജൂലൈ 16-ന്‌ പ്രഭാഷണം നടത്തും

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2011
ശശികല ടീച്ചര്‍ ഷിക്കാഗോയില്‍ ജൂലൈ 16-ന്‌ പ്രഭാഷണം നടത്തും
ഷിക്കാഗോ: ഹിന്ദു ഐക്യവേദിയുടെ കേരള സംസ്ഥാന പ്രസിഡന്റും, ഹിന്ദു തത്വജ്ഞാനിയും, വാഗ്‌മിയും, കേരളാ സര്‍ക്കാരിന്റെ സോഷ്യല്‍ സ്റ്റഡീസ്‌ റിസോഴ്‌സ്‌ ഗ്രൂപ്പിലെ മെമ്പറും, ഹൈസ്‌കൂള്‍ അധ്യാപികയുമായ ശശികല ടീച്ചര്‍ ജൂലൈ 16-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ (5300 വെസ്റ്റ്‌ ടൂഹി അവന്യൂ, സ്‌കോക്കി, 60077) വെച്ച്‌ ആത്മീയ പ്രഭാഷണം നടത്തുന്നതാണ്‌.

ഷിക്കാഗോ ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടിയിലേക്ക്‌ സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും, ഇതില്‍ പങ്കെടുക്കുന്നതിനും വിളിക്കുക: അനില്‍കുമാര്‍ പിള്ള (847 471 5379), ശിവന്‍ മുഹമ്മ (630 363 0436), അരവിന്ദ്‌ പിള്ള (847 769 0519), സതീശന്‍ നായര്‍ (847 708 3279).
ശശികല ടീച്ചര്‍ ഷിക്കാഗോയില്‍ ജൂലൈ 16-ന്‌ പ്രഭാഷണം നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക