നോര്‍ത്ത് അമേരിക്കന്‍ മലങ്കര കാത്തലിക്
എക്സാര്‍ക്കേറ്റിന്റെ കീഴിലുള്ള ക്വീന്‍സ് സെന്റ് ബേസില്‍ മലങ്കര
കാത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത
ഹൈസ്ക്കൂള് /കോളേജ് കുട്ടികളെ അനുമോദിച്ച ജൂണ്‍ 26ന് വിശുദ്ധ
കുര്‍ബ്ബാനയ്ക്കു ശേഷം കൂടിയ അനുമോദന മീറ്റിംഗില്‍ ഹൈസ്ക്കൂള്
ഗ്രാജുവേറ്റ്സ് ആയ സ്റ്റാന്‍ലി സഖറിയ, ജെയിംസ് തോമസ്, സോജിന് ജോണ്‍ ,
ജെസ്സന്‍ തോമസ് എന്നിവരും കോളേജ് ഗ്രാജുവേറ്റ്സ് ആയ ലിന്‍സി വറുഗീസ്,
റ്റോം അഴകത്ത് എന്നിവരും ആദരിക്കപ്പെട്ടു.
മുമ്പോട്ടുള്ള യാത്രയില്‍ തുടര്‍ന്നും നന്മയുടെ പാത തിരഞ്ഞെടുക്കുകയും കഠിന
പ്രയന്തവും പ്രാര്‍ത്ഥനയും നഷ്ടപ്പെടാതെയിരിക്കണമെന്ന് വികാരി റവ.ഫാദര്‍
സണ്ണി മാത്യു കാവുവിളയില്‍ ഗ്രാജുവേറ്റിസിന്റെ ഉദ്ബോധിപ്പിച്ചു. ഇടവക
സെക്രട്ടറി ഗീവറുഗീസ് മാത്യൂസ് ഗ്രാജുവേറ്റ്സിനെ പരിചയപ്പെടുത്തുകയും,
കഠിനപ്രയന്ത്നത്തോടൊപ്പം ദൈവാനുഗ്രഹവും മാതാപിതാക്കളുടെ പ്രാര്‍ത്ഥനയുമാണ്
ലഭിച്ച നേട്ടത്തിന് കാരണമായതെന്ന് ഗ്രാജുവേറ്റ്സിനെ ഓര്മ്മിപ്പക്കുകയും
ചെയ്തു.
സ്നേഹവും നന്മയും ഈശ്വരാനുഗ്രഹം കൂടെയുണ്ടെങ്കില്‍ വിജയം നിശ്ചയമായും
ലഭിക്കും എന്ന് റവ.സിസ്റ്റര്‍ ഐവാന്‍ തന്റെ ആശംസപ്രസംഗത്തില്‍
പറയുകയുണ്ടായി. പ്രാര്‍ത്ഥനയും പ്രയന്ത്നവും സമന്വയിപ്പിച്ച്
മുമ്പോട്ടുള്ള ജീവിതത്തില്‍ നേട്ടം കൊയ്യാന്‍ ഫാദേര്‍സ് ഫോറത്തിന്റെ
പേരില്‍ മി.തോമസ് മത്തായിയും മദേര്‍സ് ഫോറത്തിന്റെ പേരില്‍ റോസമ്മ
എബ്രഹാമും ഗ്രാജുവേറ്റ്സിനെ അനുസ്മരിപ്പിച്ചു.
ഇടവകയുടെ പേരില്‍ വികാരി റവ. ഫാദര്‍ സണ്ണി മാത്യു കാവുവിള
ഗ്രാഡുവേറ്റ്സിന് പ്രശംസാ ഫലകം നല്‍കുകയും അനുഗ്രഹിക്കുകയും ചെയ്തു.
തങ്ങളോടു കാണിച്ച സ്നേഹത്തിനും ഹൃദ്യമായ അനുമോദനച്ചടങ്ങില്‍
ഗ്രാജുവേറ്റ്സ് എല്ലാവരും ഇടവകാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.