Image

മൂന്നാറില്‍ 455.33 ഏക്കര്‍ ഒഴിപ്പിച്ചു: റവന്യൂമന്ത്രി

Published on 11 July, 2011
മൂന്നാറില്‍ 455.33 ഏക്കര്‍ ഒഴിപ്പിച്ചു: റവന്യൂമന്ത്രി
തൊടുപുഴ: മൂന്നാറിലെ 455.33 ഏക്കര്‍ കൈയേറ്റ ഭൂമി ഇന്ന് ഒഴിപ്പിച്ചതായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘമാണ് ഇന്ന് കൈയേറ്റ ഭൂമി ഒഴിപ്പിച്ചെടുത്ത് ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് നാട്ടി. മൂന്നാറില്‍ ഇനി കൈയേറ്റം അനുവദിക്കില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. പാര്‍വ്വതി മല, ചിന്നക്കനാല്‍ ഡാം കാച്ച്‌മെന്റ് ഏരിയ, സിമന്റ് പാലം എന്നിവടങ്ങളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ജില്ലാ കലക്ടര്‍ ഇ.ദേവദാസ്, സ്ഥലം എം.എല്‍.എ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു. ഭൂമി കൈയേറുന്നവരെ ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്ന കാര്യം പരിഗണിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക