Image

യു.പിയിലെ ട്രെയിന്‍ അപകടം: മരണസംഖ്യ 69 ആയി

Published on 11 July, 2011
യു.പിയിലെ ട്രെയിന്‍ അപകടം: മരണസംഖ്യ 69 ആയി
ഫത്തേപൂര്‍: യു.പിയിലെ മാല്‍വാ സ്‌റ്റേഷന്‌ സമീപം ട്രെയിന്‍ പാളം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി. 150പേര്‍ക്ക്‌ പരിക്കേറ്റ്‌ വിവിധ ആശുപത്രികളില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്‌. 24 ബോഗികളുള്ള ഹൗറ ദല്‍ഹി കല്‍ക്ക എക്‌സ്‌പ്രസിന്റെ 15 ബോഗികളാണ്‌ പാളംതെറ്റിയത്‌. ഞായറാഴ്‌ച ഉച്ചയ്‌ക്കാണ്‌ അപകടമുണ്ടായത്‌. ഹൗറയില്‍നിന്ന്‌ ന്യൂദല്‍ഹിയിലേക്ക്‌ മണിക്കൂറില്‍ 108കിലോമീറ്റര്‍ വേഗതയില്‍ വരവെ ഡ്രൈവര്‍ വേഗത കുറക്കാന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ആര്‍.പി.എഫിന്റേയും ദേശീയ ദുരന്ത നിവാരണസേനയുടേയും നൂറിലധികം സൈനീകരാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക