Image

കെ.പി.സി.സി. അടിയന്തിരമായി ഇടപെടുക : ടി.എസ്.ചാക്കോ

വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍ Published on 12 July, 2011
കെ.പി.സി.സി. അടിയന്തിരമായി ഇടപെടുക : ടി.എസ്.ചാക്കോ

അമേരിക്കന്‍ മലയാളികളില്‍ ഭൂരിപക്ഷവും വലതു ജനാധിപത്യ പാര്‍ട്ടികളെ, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടികളെ, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഈ പിന്തുണക്കാര്‍ തങ്ങളാണ് യഥാര്‍ത്ഥ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നുള്ള അവകാശവാദങ്ങളുമായി ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച് ശക്തി കാണിക്കുന്നതിന് മത്സരിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചുവരുന്നത് ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു.

ഇവിടെ കോണ്‍ഗ്രസിന്,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള അവകാശവുമില്ല. പിന്നെ എന്തിനുവേണ്ടിയാണ് ഈ മത്സരം എന്നുള്ളതാണ് മനസ്സിലാവാത്തത്. കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന ഗ്രൂപ്പ് മത്സരത്തെ കടത്തി വെട്ടുന്ന ഗ്രൂപ്പുകളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ പോയി തങ്ങളാണ് യഥാര്‍ത്ഥ കോണ്‍ഗ്രസെന്നൊക്കെ അവകാശപ്പെടാമെല്ലാതെ ഇതുകൊണ്ടൊന്നും ഒരു കാര്യവും നേടാന്‍ പോകുന്നില്ല. മറിച്ച് ഈ കിടമത്സരം പരസ്പരം വാശിക്കും വൈരാഗ്യത്തിനും വിദ്വേഷത്തിനും ഐക്യമില്ലായ്മയ്ക്കും ഇടവരുത്തുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ മലയാളികള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ , ഉദാഹരണമായി ഇന്‍ഡ്യന്‍ എമ്പസികളിലും കൗണ്‍സിലേറ്റുകളിലും നമുക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ , നാട്ടിലേക്കുള്ള വിമാന യാത്ര സംബന്ധിച്ച് നാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ , വിദേശ മലയാളികള്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരമുണ്ടാകാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ആവശ്യമായ സാഹചര്യത്തില്‍ മലയാളികള്‍ കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളോട് ആഭിമുഖ്യം കാണിക്കുന്നതും സംഘടിക്കുന്നതും നല്ലതുതന്നെ എന്നാല്‍ അത് വ്യക്തി താല്പര്യങ്ങള്‍ക്കുവേണ്ടിയുള്ള നിലയിലേക്ക് അധഃപതിക്കരുത് കോണ്‍ഗ്രസിനും അച്ചടക്കമുള്ള മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിലഷണീയമല്ലെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സത്വര നടപടിയെടുക്കണമെന്നും അടുത്തയിടെ ഇവിടെ സന്ദര്‍ശനത്തിനെത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിതലയെ നേരിട്ടുകണ്ട് ശ്രീ.ടി.എസ്. ചാക്കോ ധരിപ്പിക്കുകയുണ്ടായി.

കേരളത്തില്‍ ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ തൊഴിലാളി പ്രസ്ഥാനത്തിലും മറ്റും പ്രവര്‍ത്തിച്ച ടി.എസ്. ചാക്കോ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനാണ്. രമേഷിന്റെ സുഹൃത്തായ ശ്രീ.മോനച്ചന്റെ സ്റ്റാറ്റന്‍ ഐലന്റിലെ ഭവനത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇണ്ടു പതിറ്റാണ്ടായി ശ്രീ.ടി.എസ്. ചാക്കോയുമായുള്ള സൗഹൃദം രമേഷ് ചെന്നിതല അനുസ്മരിക്കുകയും ആദ്യമായി താന്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലെത്താന്‍ ശ്രീ.ടി.എസ്.ചാക്കോയുടെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധമായിരുന്നു കാരണമെന്നും പറയുകയുണ്ടായി.

കൂടിക്കാഴ്ചയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് പ്രഫ.സണ്ണി മാത്യൂസ്, ശ്രീ.പി.എം.കോശി എന്നിവരും സന്നിഹിതരായിരുന്നു.

കെ.പി.സി.സി. അടിയന്തിരമായി ഇടപെടുക : ടി.എസ്.ചാക്കോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക