Image

സാമൂഹികനീതി അടുത്ത വര്‍ഷം: ക്രിസ്ത്യന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍

Published on 12 July, 2011
സാമൂഹികനീതി അടുത്ത വര്‍ഷം: ക്രിസ്ത്യന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.

സാമൂഹികനീതി അനുസരിച്ച ഫീസ് ഘടന എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത് അടുത്ത വര്‍ഷം പരിഗണിക്കാമെന്നാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞത്. ഈ വര്‍ഷം സര്‍ക്കാരുമായി സഹകരിക്കാന്‍ വിരോധമില്ലെങ്കിലും തങ്ങളുടെ പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശനനടപടികള്‍ ആരംഭിച്ചതിനാല്‍ നിയമക്കുരുക്കകള്‍ക്കു സാദ്ധ്യതയുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഈ വാദം അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക