ന്യൂഡല്‍ഹി: ഇന്ന് വികസിപ്പിച്ച കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍ രാഷ്ട്രപതി
പ്രതിഭാ പാട്ടീല്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ ഉപരാഷ്ട്രപതി
ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി
എന്നിവര്‍ പങ്കെടുത്തു. ഇതിനിടെ വകുപ്പുകളിലെ അതൃപ്തിമൂലം കേന്ദ്രമന്ത്രി
ഗുരുദാസ് കാമത്തും ശ്രീകാന്ത് ജേനയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.
മന്ത്രിമാരും വകുപ്പും:
ക്യാബിനറ്റ് റാങ്ക്: ജയറാം രമേശ്
(ഗ്രാമവികസനം), ബേനി പ്രസാദ് വര്‍മ (ഉരുക്ക്), ദിനേശ് ത്രിവേദി(റയില്‍വേ)
കിഷോര്‍ ചന്ദ്ര ദേവ് (ആദിവാസി ക്ഷേമം, പഞ്ചായത്തി രാജ്).
സ്വതന്ത്ര
ചുമതലയുള്ള സഹമന്ത്രിമാര്‍: ജയന്തി നടരാജന് (വനം പരിസ്ഥിതി വകുപ്പ്) പി.എസ്.
ഘട്ടോവാര്‍ (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍).
സഹമന്ത്രിമാര്‍: ചരണ്‍ദാസ്
മഹന്ത്- കൃഷി, ഭക്ഷ്യസംസ്കരണം, ജിതേന്ദ്രസിങ്- ആഭ്യന്തരം, മിലിന്ദ് ദിയോറ-
വാര്‍ത്താവിനിമയം, രാജീവ് ശുക്ല- പാര്‍ലമെന്ററി അഫയേഴ്സ്, സുദീപ് ബന്ദോബാധ്യ-
ആരോഗ്യം-കുടുംബക്ഷേമം.