Image

കേന്ദ്രമന്ത്രി ഗുരുദാസ്‌ കാമത്ത്‌ രാജിവെച്ചു

Published on 12 July, 2011
കേന്ദ്രമന്ത്രി ഗുരുദാസ്‌ കാമത്ത്‌ രാജിവെച്ചു
ന്യൂഡല്‍ഹി: ഇന്ന്‌ വികസിപ്പിച്ച കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന്‌ ആരോപിച്ച്‌ സഹമന്ത്രി ഗുരുദാസ്‌ കാമത്ത്‌ രാജിവെച്ചു. കുടിവെള്ള-ശുചീകരണ വകുപ്പുകളുടെ സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിയായിട്ടായിരുന്നു മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാവായ ഗുരുദാസ്‌ കാമത്തിനെ നിശ്ചയിച്ചിരുന്നത്‌. ആഭ്യന്തര, വാര്‍ത്താവിനിമയ, വിവര സാങ്കേതിക വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ഇദ്ദേഹം. എന്നാല്‍ കാബിനറ്റ്‌ പദവി ലഭിക്കാത്തതില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ കാമത്ത്‌ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. നേരത്തെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സോണിയാഗാന്ധിക്കും കത്ത്‌ നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക