Image

വി.എസിന്റെ മകനെതിരേയുള്ള ആരോപണം നിമസഭാ സമിതി അന്വേഷിക്കും

Published on 13 July, 2011
വി.എസിന്റെ മകനെതിരേയുള്ള ആരോപണം നിമസഭാ സമിതി അന്വേഷിക്കും
തിരുവനന്തപുരം: ആരോപണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരേയുള്ള ആരോപണം നിമസഭാ സമിതി അന്വേഷിക്കും. നിയമസഭാ സ്‌പീക്കറാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവിട്ടത്‌. പി.സി.വിഷ്‌ണുനാഥ്‌ എം.എല്‍.എ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഷ്‌ണുനാഥ്‌ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നിയസഭാ സമതിയേക്കൊണ്ട്‌ നിയമനത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യൂതാന്ദന്‍ സഭയില്‍ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ തെളിഞ്ഞാല്‍ വിഷ്‌ണുനാഥ്‌ മാപ്പ്‌ പറണമെന്നും വി.എസ്‌ അച്യുതാന്ദന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ്‌ സ്‌പീക്കര്‍ അന്വേഷണം പ്രഖ്യാപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക