ന്യൂഡല്‍ഹി: പുതിയ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രദീപ് കുമാര്‍ ചുമതലയേറ്റു.
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.ഹരിയാന
കേഡറിലെ 1972 ബാച്ച് ഐ.എ.എസുകാരനാണ് 62 കാരനായ പ്രദീപ് കുമാര്‍ പ്രതിരോധ സെക്രട്ടറി
സ്ഥാനത്തുനിന്നുമാണ് സിവിസിയായി എത്തുന്നത്.
ഇതിനിടെ നിയമിക്കുന്നതിനെതിരെ
മുന്‍ സി.വി.സി പി.ജെ തോമസ് നല്കിയ ഹര്‍ജിയില്‍ അടിയന്തിര വാദം കേള്‍ക്കാന്‍
ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചു. തന്റെ നിയമനം സംബന്ധിച്ച കേസില്‍ അന്തിമ
വിധിയുണ്ടാവുന്നത് വരെ പുതിയ സി.വി.സിയെ നിയമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ്
പി.ജെ തോമസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ കേസ്
പരിഗണിക്കുക പ്രയാസമാണെന്ന് കോടതി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല