Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ അപര്യാപ്തം: കോടതി

Published on 14 July, 2011
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ അപര്യാപ്തം: കോടതി
ന്യൂഡല്‍ഹി: നിധിശേഖരം കണ്ടെടുത്ത ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ അപര്യാപ്തമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുരക്ഷക്ക് വേണ്ടി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ നീക്കിവെച്ചിരുന്നു. ഇത് അപര്യാപ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ അമൂല്യ സമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണെന്നും അതിനാല്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അതിനിടെ നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതില്‍ ആരും അവകാശ വാദം ഉന്നയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക