Image

പാര്‍ട്ടികളുടെ പുനരേകീകരണം അജണ്ടയിലില്ല: ബര്‍ദാന്‍

Published on 14 July, 2011
പാര്‍ട്ടികളുടെ പുനരേകീകരണം അജണ്ടയിലില്ല: ബര്‍ദാന്‍
മലപ്പുറം: സിപിഎം-സിപിഐ പാര്‍ട്ടികളുടെ ഐക്യം ഉടനുണ്ടാകില്ലെന്ന്‌ സി.പി.ഐ ദേശീയ സെക്രട്ടറി എ.ബി. ബര്‍ദാന്‍ പ്രസ്‌താവിച്ചു. ഐക്യം എന്നത്‌ പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യമാണ്‌.സമരപരിപാടികളില്‍ സി.പി.ഐയും സി.പി.എമ്മും ഇപ്പോള്‍ കൂടുതല്‍ യോജിച്ച്‌ നീങ്ങുന്നുണ്ട്‌. അത്‌ വര്‍ധിപ്പിപ്പ്‌ ഐക്യം സാധ്യമാക്കാമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ കാര്യം മതപരമായ കാര്യമായതിനാല്‍ അതില്‍ സി.പി.ഐ പ്രത്യേകിച്ചൊരു അഭിപ്രായം പറയുന്നില്ല. തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുകള്‍ അവിടുത്തെ സര്‍വ്വകകലാശാലക്ക്‌ വേണ്ടി വിനിയോഗിച്ചിട്ടുണ്ട്‌. അത്തൊരമൊരു മാതൃക ഇവിടേയും പിന്തുടരാമായിരുന്നുവെന്നും മലപ്പുറത്ത്‌ ചേര്‍ന്ന വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക