Image

മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കി: സി.എസ്‌.ഐ സഭ

Published on 14 July, 2011
മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കി: സി.എസ്‌.ഐ സഭ
തിരുവനന്തപുരം: ഇന്ന്‌ എല്‍എംഎസ്‌ കോംപൗണ്ടിലുണ്ടായ അനിഷ്‌ട സംഭവങ്ങള്‍ക്ക്‌ കാരണം മാധ്യമപ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും പ്രകോപനകരമായ പ്രവര്‍ത്തനങ്ങളാണെന്ന്‌ സി.എസ്‌.ഐ സഭ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ബിഷപ്പിന്റെ അരമന അടിച്ചുപൊളിച്ചതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ്‌. ഇതുപോലുള്ള പ്രവര്‍ത്തനമുണ്ടായാല്‍ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഇതിനിടെ സംഭവത്തില്‍ പ്രതിക്ഷേധിച്ച്‌ സഭാംഗങ്ങള്‍ വൈന്നേരം തിരുവനന്തപുരം മ്യൂസിയം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക