Image

ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ ക്യൂന്‍സ്‌ പാരീഷ്‌ ന്യൂയോര്‍ക്ക്‌ പ്രതിഷ്‌ഠാ ശുശ്രൂഷ ജൂലൈ 16-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2011
ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ ക്യൂന്‍സ്‌ പാരീഷ്‌ ന്യൂയോര്‍ക്ക്‌ പ്രതിഷ്‌ഠാ ശുശ്രൂഷ ജൂലൈ 16-ന്‌
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ന്യൂഹൈഡ്‌ പാര്‍ക്ക്‌ സിറ്റിയില്‍ സെന്റ്‌ തോമസ്‌ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ, ക്യൂന്‍സ്‌ പാരീഷ്‌ പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്‌ഠാ ശുശ്രൂഷ ജൂലൈ 16-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ നടക്കും.

സഭയുടെ പ്രിസൈഡിംഗ്‌ ബിഷപ്പ്‌ മോസ്റ്റ്‌ റവ.ഡോ. സി.വി. മാത്യു മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ റവ.ഡോ. പോള്‍ പാത്തിക്കല്‍ അധ്യക്ഷതവഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: കെ.വി. വര്‍ഗീസ്‌ (718 347 4407). സെക്രട്ടറി പി.സി. മാത്യു അറിയിച്ചതാണിത്‌. പള്ളിയുടെ അഡ്രസ്‌: St.thomas Evangelical Church, Queens Parish, 14 Millers Lane, Newhyde Park, NY 11040.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക