Image

കോട്ടയത്തിന്റേതല്ല, ഇതു കേരളത്തിന്റെ സമഗ്ര ബജറ്റ്.

ഷോളി കുമ്പിളുവേലി (നാഷണല്‍ ജന.സെക്രട്ടറി പ്രവാസി കേരള കോണ്‍ഗ്രസ്) Published on 15 July, 2011
കോട്ടയത്തിന്റേതല്ല, ഇതു കേരളത്തിന്റെ സമഗ്ര ബജറ്റ്.
ശ്രീ.കെ.എം. മാണി അദ്ദേഹത്തിന്റെ ഒന്‍പതാമത് ബജറ്റ് ആണ് കഴിഞ്ഞ ആഴ്ച കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. ഒരു ബജറ്റ് എന്നു പറഞ്ഞാല്‍ സര്‍ക്കാരിന്റേയും, അതിനെ നയിക്കുന്ന മുന്നണ്യുടെയും കാഴ്ചപ്പാടു കൂടിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണനയത്തിന്റെ ചൂണ്ടുപലകയാണ് ഈ ബജറ്റ്. അതുകൊണ്ട് തന്നെ യു.ഡി.എഫിന്റെ ബജറ്റ് ആണ് ശ്രീ.കെ.എം.മാണി അവതരിപ്പിച്ചത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും, പ്രസ്താനങ്ങളും, സ്ഥാപനങ്ങളും ഒക്കെ ഈ ബജറ്റിനെ സ്വാഗതം ചെയ്തു കഴിഞ്ഞു എങ്കിലും എല്ലാ കാര്യത്തിലുമെന്ന പോലെ ചില വേറിട്ട ശബ്ദങ്ങള്‍ ഈ ബജറ്റിനെ സംബന്ധിച്ചും ഉണ്ടായിട്ടുണ്ട്. അതൊക്കെ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാതെയുള്ള പ്രതികരണങ്ങള്‍ മാത്രമാണ്.

പുതുതായി നിയമസഭയില്‍ എത്തിയ ബെന്നി വെഗനാന്റെയോ, ബലറാമിന്റേയോ, ഒരു ഹൈബി ഈഡന്റെയോ വാക്കുകള്‍ കേട്ട് ഈ ബജറ്റിനെ വിമര്‍ശി
യ്ക്കാല്‍ ആരും ചാടിപുറപ്പെടേണ്ട. അതൊക്കെ വെറും "ഹണിമൂണ്‍ സിന്‍ഡ്രത്തിന്റെ" പ്രതിഫലനം മാത്രമാണ്. കാലക്രമേണ പക്വത വരുമ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാവാനുള്ള കഴിവ് അവര്‍ക്കും ഉണ്ടാകും.


പിന്നെ ഈ ബജറ്റിനെ “കോട്ടയം ബജറ്റ് ” “പാലാ ബജറ്റ്” എന്നു പറഞ്ഞാല്‍ ചിലരെങ്കിലും വിമര്‍ശിക്കുന്നതു കണ്ടു. അത് അവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ ഭാഗം ആണ്. ഏതായാലും “പാലായും” , “കോട്ടയവും” ഈ കേരളത്തിന്റെ ഭൂപടത്തില്‍ തന്നെയുള്ള സ്ഥലങ്ങളല്ലേ ? അല്ലാതെ അങ്ങ് ബംഗാളില്‍ ഒന്നുമല്ലല്ലോ. ഇനി “പാലായുടെ നിറം” നമ്മുടെ ഭൂപടത്തില്‍ മങ്ങിപ്പോയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച എല്‍ .ഡി.എഫ് സര്‍ക്കാരിനാണ്. മൊത്തം “കണ്ണൂര്‍ക്ക്” അടിച്ചുകൊണ്ടുപോയില്ലേ? കോട്ടയത്തിനും, പാലായ്ക്കും മാത്രമല്ല “മലമ്പുഴയ്ക്ക് പോലും” ഒന്നും കൊടുത്തില്ല. അങ്ങനെ ആ പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പുറകോട്ടുപോയി. റോഡുകള്‍ പൊട്ടിപൊളിഞ്ഞു കിടക്കുന്നു. അതൊക്കെ നന്നാക്കേണ്ടേ? പാലായിലെ വോട്ടര്‍മാരും റോഡിലൂടെ തന്നെയല്ലേ സഞ്ചരിക്കേണ്ടത്?.

മാണിസാറിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ “രണ്ടുപ്രാവശ്യം പാലാ”എന്നുച്ചരിച്ചുപോയതുകൊണ്ട് ബജറ്റിലെയെല്ലാം പാലായ്ക്ക് പോയി എന്ന് തെറ്റിദ്ധരിക്കരുത്. എല്‍ .ഡി.എഫിന്റെ എല്ലാ നല്ല പദ്ധതികളും നിലനിര്‍ത്തികൊണ്ടുതന്നെയാണ് ശ്രീ.കെ.എം. മാണി യു.ഡി.എഫിന്റെ ബജറ്റ് അവതരിപ്പിച്ചത്.
പക്ഷേ തോമസ് ഐസക്ക് ഊതി വീര്‍പ്പിച്ച്, പെരുപ്പിച്ച് കാണിച്ച സാമ്പത്തിക നിലയല്ല യഥാര്‍ത്ഥത്തില്‍ നമ്മുടേത്, മറിച്ച് കടം വാങ്ങി കടം വീട്ടേണ്ട അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. എങ്കിലും എല്ലാം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു പുതിയ സര്‍ക്കാരിനു ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി ശ്രീ.കെ.എം.മാണി ചെയ്തിട്ടുണ്ട്. അത് രണ്ടു കൈയും നീട്ടി കേരളത്തിലെ ജനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു
.
പാലയുടേയോ കോട്ടയത്തിന്റെയോ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ചെറുകിട കൃഷിക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തി. പത്താം ക്ലാസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കുന്ന ബജറ്റാണിത്. അറുപത് വയസ്സ് പൂര്‍ത്തിയാക്കിയ പാവപ്പെട്ട കര്‍ഷകര്‍ക്ക് പ്രതിമാസം '300' രൂപ പെന്‍ഷ
ന്‍ . ഏത് ആശുപത്രിയിലും രണ്ട് ലക്ഷം രൂപ വരെ ചികിത്സ തേടാനുതുകുന്ന രാജീവ് ആരോഗ്യ ശ്രീ. പദ്ധതി, പാലായ്ക്കു മാത്രമാണോ? പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ എത്രയോ ആളുകള്‍ക്കാണ് ഇതിന്റെയൊക്കെ പ്രയോജനം ലഭിക്കുന്നത്. “പാവപ്പെട്ടവരുടെ പടനായകനെന്ന് ” സ്വയം വിശേഷിപ്പിക്കുന്ന അച്യുതാനന്ദന്റെ കാലത്ത് ഇതില്‍ എന്തെങ്കിലും നല്കിയോ? എല്ലാ കാര്യത്തിലും കുറെ ബഹളങ്ങള്‍ ഉണ്ടാക്കിയതൊഴിച്ച് (ഇപ്പോള്‍ പൂച്ചയും, പുലിയും ഒന്നുമില്ലാതെ മൂന്നാര്‍ ഒഴിപ്പിക്കുന്നതു കണ്ടില്ലേ?). കേരളത്തിലെ പതിനാല് ജില്ലകള്‍ക്കുമായി റോഡ് നവീകരണത്തിന് 200 കോടി മാറ്റി വച്ച ബജറ്റ്. എല്ലാ പഞ്ചായത്തിലും യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനവും, അതിലൂടെ ലക്ഷകണക്കിന് ആളുകള്‍ക്ക് ജീവിതമാര്‍ഗ്ഗവും തുറന്നു കൊടുക്കുന്ന ബജറ്റ്. നാലു പുതിയ മെഡിക്കല്‍ കോളേജുകള്‍ ‍. ഒന്നു പോലും പാലാക്കില്ലായെന്ന് സുഹൃത്തുക്കള്‍ സമ്മതിക്കുമല്ലോ? ഗൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി നല്കിയത് കാസര്‍കോടിന്, മറിച്ച് കോട്ടയത്തിനല്ല.

പിന്നെ പ്രവാസികളുടെ സമഗ്രവികസനത്തിനായി ധാരാളം പദ്ധതികള്‍ . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ . സൗജന്യമായി പ്രവര്‍ത്തിക്കുന്ന പീഗല്‍ എയ്ഡ് സംവിധാനം. ഇവിടെയൊന്നും പാലായും, കോട്ടയവും ഒരു ദോഷൈക ദൃക്കിനും കാണാന്‍ സാധിക്കില്ല. കാര്യങ്ങള്‍ ആകെ ഇങ്ങനെയാണെങ്കിലും ചിലര്‍ക്ക് ഒന്നിലും നന്മ കാണാന്‍ സാധിയ്ക്കില്ല. അവര്‍ക്ക് കുറ്റവും, കുറവുമാണ് കൂടുതല്‍ ഹരം നല്‍കുന്നത്.
“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും, ചോര തന്നെ കൊതുകിന് കൗതുകം” അല്ലാതെന്തു പറയാന്‍ !!
കോട്ടയത്തിന്റേതല്ല, ഇതു കേരളത്തിന്റെ സമഗ്ര ബജറ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക